LIFE

  • മഞ്ഞുകാലമായി ചർമത്തിന് വേണം സ്പെഷ്യൽ കെയർ; രാത്രിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

    ചർമ്മം വരണ്ടുണങ്ങി നിർജീവമാകുന്ന കാലമാണ് മഞ്ഞുകാലം. നിരന്തരം വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഇതിന് കാരണം. ഈർപ്പം നഷ്ടപ്പെടുന്നതോടെ ചർമ്മത്തിന്റെ തിളക്കവും നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ്. മഞ്ഞുകാലത്ത് ചർമ്മം ആരോഗ്യകരവും തിളക്കമുള്ളതുമാക്കി വെക്കാൻ ചില പൊടിക്കൈകൾ ഇതാ. 1. മഞ്ഞുകാലത്ത് രാത്രിയിൽ വെളിച്ചെണ്ണയോ പാലോ ഓട്സിലോ കാപ്പിപ്പൊടിയിലോ ചേർത്ത് തയ്യാറാക്കുന്ന സ്ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. 2. അലോ വേര ജെൽ രാത്രിയിൽ മുഖം വൃത്തിയാക്കിയ ശേഷം പുരട്ടി രാവിലെ കഴുകി കളയുക. 3. മഞ്ഞുകാലത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മുഴുവൻ അഴുക്കും മേക്കപ്പും ഭംഗിയായി കഴുകി കളയുക. ഇതും ചർമ്മം മൃദുലവും ആരോഗ്യകരവുമായി ഇരിക്കാൻ സഹായിക്കും. 4. മഞ്ഞുകാലത്ത് ധാരാളം വെള്ളം കുടിക്കുക. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. 5. മഞ്ഞുകാലത്ത് ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുക. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നിലനിർത്താൻ ഇത് ഉപകരിക്കും. 6. ചർമ്മത്തിന്റെ…

    Read More »
  • ഇടയ്ക്കിടെ സമയം നോക്കുന്ന ശീലമുണ്ടെങ്കിൽ രാത്രിയിൽ അത് നല്ലതല്ല, ഇത് ഉറക്കത്തെ മോശമായി സ്വാധീനിക്കും; മനസിലാക്കാം കിടപ്പമുറിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് കിടപ്പുമുറിയെന്ന് പറയാം. കിടപ്പുമുറി നമ്മുടെ ഉറക്കത്തെയും മനസന്തോഷത്തെയും വളയെധികം സ്വാധീനിക്കുന്നയിടമാണ്. അതിനാൽ തന്നെ കിടപ്പറ എപ്പോഴും വൃത്തിയായും മനോഹരമായും കൊണ്ടുനടക്കേണ്ടതുണ്ട്. ഇപ്പോഴാകട്ടെ രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ലെന്നും ഉറക്കം കൃത്യമാകുന്നില്ലെന്നും പരാതിപ്പെടുന്നവർ ഏറെയാണ്. ഇതുമൂലമാകാം പിന്നീട് മാനസികമായ ബുദ്ധിമുട്ടുകൾ പതിവായി നേരിടുകയും ചെയ്യാം. ഇത്തരക്കാർ കിടപ്പമുറിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അല്ലെങ്കിൽ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 1) കിടപ്പുമുറിയിലെ വെളിച്ചം എപ്പോഴും കൃത്യമായി ക്രമീകരിച്ചിരിക്കണം. അധികം വെളിച്ചം പാടില്ല, അതുപോലെ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരം വെളിച്ചങ്ങളും പാടില്ല. ഉറങ്ങാനുള്ള സമയമാകുമ്പോൾ എല്ലാ വെളിച്ചവും അണയ്ക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ പറയുന്നു. ഇത് നമ്മളിൽ കൂടുതൽ ‘മെലട്ടോണിൻ’ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഹോർമോൺ ആണ് ‘മെലട്ടോണിൻ’. 2) കിടപ്പുമുറിയിൽ എല്ലാ സാധനങ്ങളും വലിച്ചുവാരി ഇടുക. വസ്ത്രങ്ങൾ കൂട്ടിയിടുക, അല്ലെങ്കിൽ അമിതമായി സാധനങ്ങൾ കുത്തിനിറച്ച് വയ്ക്കുകയെല്ലാം ചെയ്യുന്നത് ഉറക്കത്തെ മോശമായി സ്വാധീനിക്കാം. അതിനാൽ കിടപ്പുമുറി എപ്പോഴും വൃത്തിയായി…

    Read More »
  • നല്ല ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ; അറിയാം ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങൾ

    നല്ല ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലക്കറികൾ സഹായിക്കും. ബ്രൊക്കോളി, ചീര, കോളിഫ്ലവർ, കാബേജ്, മുരിങ്ങയില തുടങ്ങി നിരവധി ഇനം ഇലക്കറികൾ വിപണിയിൽ ലഭ്യമാണ്. ഹൃദയത്തിൻറെ ആരോഗ്യം മുതൽ ശരീരഭാരം നിയന്ത്രിക്കാൻ വരെ ഈ ഇലക്കറികൾ സഹായിക്കും. അറിയാം ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങൾ… 1) പോഷകങ്ങളുടെ കലവറയാണ് ഇലക്കറികൾ. വിറ്റാമിനുകൾ, മിനറലുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ്, അയേൺ, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 2) വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇലക്കറികളുണ്ട്. 3) ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികൾ. അതിനാൽ വിളർച്ച ഒഴിവാക്കാൻ ഇലക്കറികൾ ഡയറ്റിൽ…

    Read More »
  • ‘നേര’വും ‘പ്രേമ’വും പോലെ ‘ഗോൾഡും’ ഇംപെർഫെക്റ്റാണെന്ന് ചിത്ര​ന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ

    ഏഴ് വർഷത്തിനു ശേഷം അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരു സിനിമ ഇന്ന് എത്തുകയാണ്. ‘പ്രേമം’ എന്ന വൻ ഹിറ്റിനു ശേഷം ‘ഗോൾഡു’മായി അൽഫോൺസ് പുത്രൻ എത്തുമ്പോൾ പൃഥ്വിരാജാണ് നായകൻ എന്നതിനാൽ പ്രതീക്ഷകൾ വർദ്ധിക്കുക സ്വാഭാവികം. പല തവണ റിലീസ് മാറ്റിവെച്ച ചിത്രം പ്രതിബന്ധങ്ങളെല്ലാം മറികടന്നാണ് ഇന്ന് എത്തുന്നത്. ‘നേര’വും ‘പ്രേമ’വും പോലെ ‘ഗോൾഡും’ അപൂർണമായതാണ് എന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. ‘നേര’വും ‘പ്രേമ’വും പോലെ ‘ഗോൾഡും’ ഇംപെർഫെക്റ്റ് ആണ്. അതുകൊണ്ട് മിക്കവാറും നിങ്ങൾക്ക് ഗോൾഡ് ഇഷ്‍ടപ്പെടാൻ സാധ്യത ഉണ്ട്. ‘ഗോൾഡ്’ റിലീസാണ്. കണ്ടതിനുശേഷം ഫ്രീ ആണങ്കിൽ ഇഷ്‍ടപ്പെട്ടാലും ഇഷ്‍ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ്‍ബാക്ക് തുറന്നുപറയണം. ആദ്യ രംഗത്തിൽ തന്നെ കഥ തുടങ്ങും. ബാക്കി ഞാൻ പറഞ്ഞ് കുളമാക്കുന്നില്ല, ബാക്കി നിങ്ങൾ കണ്ടിട്ട് പറ എന്നുമാണ് അൽഫോൺസ് പുത്രൻ ഫേസ്‍ബുക്കിൽ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിനും നയൻതാരയ്‍ക്കും പുറമ അജ്‍മൽ അമീർ, കൃഷ്‍ണ ശങ്കർ, ശബരീഷ് വർമ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ,…

    Read More »
  • ആയുഷ്‍മാൻ ഖുറാനയുടെ ‘ആൻ ആക്ഷൻ ഹീറോ’ ഡിസംബർ രണ്ടിന് തിയറ്ററുകളിൽ; സെൻസറിംഗ് വിവരങ്ങൾ പുറത്ത്

    ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആൻ ആക്ഷൻ ഹീറോ’. അനിരുരുദ്ധ് അയ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ആയുഷ്‍മാൻ ഖുറാന അവതരിപ്പിക്കാത്ത തരത്തിലുള്ളതാണ് ‘ ആൻ ആക്ഷൻ ഹീറോ’യിലെ കഥാപാത്രം എന്നാണ് റിപ്പോർട്ടുകൾ. ആയുഷ്‍മാൻ ഖുറാന ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ‘ആൻ ആക്ഷൻ ഹീറോ’യ്‍ക്ക് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 132 മിനുട്ടുള്ള ചിത്രം ‘ആൻ ആക്ഷൻ ഹീറോ’ ഡിസംബർ രണ്ടിനാണ് റിലീസ് ചെയ്യുക. തിയറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യുക.‌‌‌ #Xclusiv… 'AN ACTION HERO' RUN TIME… #AnActionHero certified 'UA' by #CBFC on 30 Nov 2022. Duration: 132.00 min:sec [2 hours, 12 min, 00 sec]. #India⭐ Theatrical release date: 2 Dec 2022. pic.twitter.com/K6mTQ6BVja — taran adarsh (@taran_adarsh) November 30, 2022 ‘ആൻ ആക്ഷൻ ഹീറോ’ വിതരണം ആമിർ ഖാൻ പ്രൊഡക്ഷൻസ് സ്വന്തമാക്കിയപ്പോൾ സ്‍ട്രീമിംഗ്…

    Read More »
  • അജയ് ദേവ്‍ഗൺ നായകനായ ‘ദൃശ്യം 2’ വൻ ഹിറ്റിലേക്ക്, ഇന്ത്യയിലെ കളക്ഷൻ റിപ്പോർട്ട്

    അജയ് ദേവ്‍ഗൺ നായകനായ ചിത്രം ‘ദൃശ്യം 2’ വൻ ഹിറ്റിലേക്ക്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം 2’വാണ് ബോളിവുഡ് റീമേക്ക് ചെയ്‍ത് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അജയ് ദേവ്‍ഗൺ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. ‘ദൃശ്യം 2’ എന്ന ചിത്രം ആദ്യ ആഴ്‍ച ഇന്ത്യയിൽ നിന്ന് മാത്രമായി 154.49 കോടി ഇതുവരെയായി നേടിയിരിക്കുകയാണ്. ‘വിജയ് സാൽഗോൻകറായി’ ചിത്രത്തിൽ അജയ് ദേവ്‍ഗൺ അഭിനയിക്കുമ്പോൾ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷകൾ നിറവേറ്റിയ ‘ദൃശ്യം 2’വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്. #Drishyam2 is displaying strong legs at the #BO… Should hit ₹ 175…

    Read More »
  • അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്ര ‘നിതം ഒരു വാനം’ ഒടിടിയിലേയ്ക്ക്; സ്‍ട്രീമിങ് നെറ്റ്‍ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതൽ

    അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം’. അശോക് സെല്‍വൻ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘നിതം ഒരു വാന’ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘നിതം ഒരു വാനം’ നെറ്റ്‍ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതലാണ് സ്‍ട്രീം ചെയ്യുക. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. ര കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം. Oru kadhai-kul sila pala kadhaigal. Nitham Oru Vaanam, coming to Netflix on 2nd December. pic.twitter.com/bTHjM2U26e — Netflix India South (@Netflix_INSouth) November 29, 2022 അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത മലയാള ചിത്രം ‘ഇനി ഉത്തരം’ ആണ്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അപര്‍ണാ ബാലമുരളിക്ക്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഹരീഷ് ഉത്തമൻ,…

    Read More »
  • ഇളയദളപതിയുടെ ‘വരിശി’ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

    വിജയ് നായകനാകുന്ന ചിത്രം ‘വരിശി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്കെല്ലാം ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് നായകനാകുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടതും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എസ് തമന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെ ആലപിച്ച ഗാനം അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക. Gear up for #VarisuPongal Worldwide Pongal Release! The Boss Returns! #Varisu #VarisuHoardings #Thalapathy @actorvijay @SVC_official @directorvamshi @iamRashmika @MusicThaman @AlwaysJani @TSeries pic.twitter.com/JCn18hmRTP — Ramesh Bala (@rameshlaus) November 30, 2022 മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന…

    Read More »
  • തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ പുറത്തു

    തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ പുറത്തുവിട്ടു. ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്നൊരു കഥയാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഡിസംബർ രണ്ടിന് തിയറ്ററുകളിൽ എത്തും. ഉർവ്വശി തിയറ്റേഴ്സിൻറെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തിയറ്റേഴ്സിൻറെ ബാനറിൽ എത്തുന്ന ചിത്രമാണിത്. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സൗദി വെള്ളക്ക. ലുക്മാൻ അവറാൻ, ദേവി വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിൾ എന്ന ചിത്രത്തിലെ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീന്ദ്രനാണ് സഹനിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്,…

    Read More »
  • അശ്വിൻ ശരവണ​ന്റെ സംവിധാനത്തിൽ ഇടവേളകളില്ലാതെ നയൻതാര ചിത്രം, ‘കണക്റ്റി’ന് യുഎ സർട്ടിഫിക്കറ്റ്

    നയൻതാര നായികയാകുന്ന ചിത്രമാണ് കണക്റ്റ്. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ വാർത്ത. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തിൽ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിർമിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റിന്റെ ദൈർഘ്യം 99 മിനിട്ടാണ്. അശ്വിൻ ശരവണിന്റെ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. https://twitter.com/Rowdy_Pictures/status/1597886525806870529?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1597886525806870529%7Ctwgr%5Eb3a0306840f06a1f580b2077ee80cd2aae33adb6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRowdy_Pictures%2Fstatus%2F1597886525806870529%3Fref_src%3Dtwsrc5Etfw നയൻതാരയും വിഘ്‍നേശ് ശിവനും അടുത്തിടെ ഇരട്ടക്കുട്ടികൾ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു…

    Read More »
Back to top button
error: