ഉപ്പ് : രുചികളിൽ റാണി, ഉപയോഗം കൂടിയാൽ ഹൃദയവും രക്തധമനികളും കിഡ്നിയും തകരും, കുറഞ്ഞാലും കുഴപ്പം; ഉപ്പിനെക്കുറിച്ച് അറിയേണ്ട മുഴവൻ കാര്യങ്ങളും വായിക്കാം
രുചിയുടെ റാണിയാണ് ഉപ്പ്. കൂടിയാൽ അപകടകാരി, കുറഞ്ഞാലും കുഴപ്പം തന്നെ. ഭക്ഷണത്തിന് രുചി കൂട്ടുന്നതിൽ ഉപ്പിന്റെ പങ്ക് പ്രധാനമാണ്. എന്നാൽ അധികമായാൽ ഉപ്പും പ്രശ്നമാണ്. ഇത് തെളിയിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബ്ലഡ് പ്രഷർ രോഗികൾ ഉപ്പ് കുറയ്ക്കണം എന്നു പറയുന്നു. ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉപ്പ് കൂടുന്നതുമൂലം മാനസിക പ്രശ്നങ്ങളും ബാധിക്കും.
ഉപ്പ് ധാരാളം അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മർദം നൽകുമെന്നാണ് പഠനത്തിൽ പറയുന്നത്. കാർഡിയോവാസ്കുലാർ റിസർച്ച് എന്ന മെഡിക്കൽ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
അമിത അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് എങ്ങനെയാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്ന പഠനം വലിയ ചുവടുവെപ്പാണെന്ന് എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ റെനാൽ ഫിസിയോളജി വിഭാഗം പ്രൊഫസറായ മാത്യൂ ബെയ്ലി പറയുന്നു. ഉപ്പ് കൂടിയ അളവിൽ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും കിഡ്നിയെയും നശിപ്പിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നമ്മുടെ തലച്ചോർ സമ്മർദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ് സ്വാധീനിക്കുന്നു എന്ന് ഈ പഠനം വ്യക്തമാക്കുന്നു.
പ്രായപൂർത്തിയായ ഒരു വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് ആറു ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാഗം പേരും ഒമ്പതു ഗ്രാമോളം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. ഇത് ബ്ലഡ് പ്രഷർ വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
കറിയില്‍ ഉപ്പ് കൂടിപ്പോയോ? ഈ ട്രിക്ക്‌സ് പരീക്ഷിക്കൂ
★ ഉരുളക്കിഴങ്ങ് വേവിക്കാതെ ചേര്‍ക്കുന്നത് കറിയിലെ അമിതമായ ഉപ്പിനെ നീക്കാന്‍ സഹായിക്കും. ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനുറ്റോളം വേവിച്ചാല്‍ മതി. അധികമുള്ള ഉപ്പ് ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിച്ചെടുത്തുകൊള്ളും.
★ രണ്ട് ടേബിൾ സ്പൂൺ മൈദയോ ഗോതമ്പു പൊടിയോ കുഴച്ചു ചെറിയ ഉരുളകളാക്കി കറികളിൽ ഇട്ട് 15 മുതൽ 20 മിനിറ്റ് വരെ തിളപ്പിക്കുക. അത് കഴിഞ്ഞു എടുത്തു മാറ്റുക. കൂടുതൽ ഉള്ള ഉപ്പ്, എരിവ് എന്നിവ ഈ ഉരുളകൾ വലിച്ചെടുക്കും.
★ ഉപ്പ് അധികമായാല്‍ കറിയില്‍ കുറച്ച് ഫ്രെഷ്‌ക്രീം ചോര്‍ത്ത് കൊടുക്കുന്നതും നല്ലതാണ്. ഇത് കറിയിലെ ഉപ്പ് കുറയ്ക്കുക മാത്രമല്ല, കറിക്ക് കൂടുതല്‍ കൊഴുപ്പ് തോന്നിക്കുകയും സ്വാദ് കൂട്ടുകയും ചെയ്യും.
★ പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് കറിയില്‍ ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും.
★ അധികം പുളിയില്ലാത്ത ഒരു ടേബിള്‍ സ്പൂണ്‍ തൈര് കറിയില്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിച്ചെടുക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും.
★ ഒരു ടേബിൾ സ്പൂൺ അരിപ്പൊടി വെള്ളത്തിൽ കലക്കി കറിയിൽ ചേർത്ത് തിളപ്പിക്കുക. കറിക്ക് കൊഴുപ്പും ടേസ്റ്റും കൂട്ടുവാനും ഉപ്പ് കുറക്കുവാനും സഹായിക്കും
★ കുറച്ചു അണ്ടിപരിപ്പ് എടുത്ത് വെള്ളത്തിൽ കുതിർക്കുക. അധികം പുളിയില്ലാത്ത തൈര് ഒരു ടേബിൾ സ്പൂണും ഈ അണ്ടിപരിപ്പും ചേർത്തു നന്നായി അരച്ച് അത് കറികളിൽ ചേർത്തു കൊടുത്താൽ ഉപ്പ് കുറയുകയും കറിക്കു രുചിയും കട്ടിയും കൂടുകയും ചെയ്യും. തൈരിന് പകരമായി ഒരു ടേബിൾ സ്പൂൺ തേങ്ങയും അരച്ച് ചേർക്കാവുന്നതാണ്