LIFE

  • ‘വിജയിസ’ത്തിന്റെ 30 വര്‍ഷങ്ങള്‍; ഇളയദളപതിയുടെ സിനിമാ ജീവിതം ആഘോഷിച്ച് ‘മക്കള്‍’

    ചെന്നൈ: വെള്ളിത്തിരയില്‍ വിജയ് എന്ന പ്രതിഭാസം അവതരിച്ചിട്ട് 30 വര്‍ഷമാവുകയാണ്. ഈയവസരത്തില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ പലവിധ ആഘോഷങ്ങള്‍ നടത്തിവരികയാണ്. വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ നടത്തിയ ഒരു പ്രവൃത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ഇത് നടന്നത്. സമാനരീതിയില്‍ നേരത്തേ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 20 നവജാത ശിശുക്കള്‍ക്ക് വിജയ് ആരാധകര്‍ ചേര്‍ന്ന് സ്വര്‍ണമോതിരം നല്‍കിയിരുന്നു. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. പൊങ്കല്‍ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന തീ ദളപതി എന്ന ഗാനം യൂട്യൂബില്‍ 1.30 കോടി കാഴ്ചക്കാരും കടന്ന് കുതിക്കുകയാണ്. ചിത്രത്തിലേതായി ആദ്യമിറങ്ങിയ ‘രഞ്ജിതമേ’ എന്ന വിജയ് ആലപിച്ച ഗാനം…

    Read More »
  • സൈനസൈറ്റിസിന് ആയുർവേദം ഉത്തമം: തുളസിയും കുരുമുളകും ഇട്ട് തിളപ്പിച്ച വെള്ളം ഇന്തുപ്പ് ചേർത്ത് പലവട്ടം സേവിക്കുക, ആവി പിടിക്കുക, ചൂടുവെള്ളം കവിൾ കൊള്ളുക; രോഗവും ചികിത്സാ രീതികളും വിശദമായി

    ശിരസ്സിൽ നെറ്റിക്ക് പിൻവശത്തും കണ്ണുകൾക്കും കവിളുകൾക്കും പിന്നിലായി എല്ലിനുള്ളിൽ സ്ഥിതിചെയ്യുന്ന വായു അറകളാണ് സൈനസുകൾ. ഈ അറകളിൽ സ്ഥിതിചെയ്യുന്ന കോശങ്ങൾ നേർമയുള്ള കഫം ഉത്പാദിപ്പിക്കുന്നു. ഇവയിലൂടെ സഞ്ചരിക്കുന്ന വായുവിനെ ശുദ്ധീകരിക്കാനും ഇളംചൂട് പകരാനും ഈർപ്പമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കണ്ണുകൾ, മൂക്ക്, ചെവികൾ എന്നീ പ്രധാന അവയവങ്ങൾക്ക് സംരക്ഷണം നൽകുന്നത് ഈ സൈനസുകളാണ്. ഇവ തലയോട്ടിയുടെ ഭാരം കുറയ്ക്കാനും മുഖത്തും തലയ്ക്കും ഏൽക്കുന്ന ആഘാതങ്ങൾ ചെറുക്കാനും സഹായിക്കുന്നു. ശബ്ദത്തിൻ്റെ പ്രതിധ്വനി മെച്ചപ്പെടുത്തുന്നതിലും സൈനസിന് പങ്കുണ്ട്. എന്താണ് സൈനസൈറ്റിസ്…? സൈനസ് അറകളിൽ നീർക്കെട്ടുണ്ടാകുന്ന അവസ്ഥയാണ് സൈനസൈറ്റിസ് (Sinusitis). സാധാരണനിലയിൽ സൈനസിലുണ്ടാകുന്ന കഫം നേരിയ നീർച്ചാലുകൾ വഴി പുറന്തള്ളപ്പെടും. നീർക്കെട്ടുണ്ടാകുമ്പോൾ ഇത് തടസ്സപ്പെടുകയും അറകളിൽ കഫം നിറഞ്ഞ് സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും.. രോഗലക്ഷണങ്ങൾ തലവേദന (പ്രത്യേകിച്ച് തല കുനിക്കുമ്പോൾ), തലയ്ക്ക് കനം, നെറ്റിക്കും കണ്ണുകൾക്കും കവിളുകൾക്കും ചുറ്റും വീക്കം, വേദന, പല്ലുകൾക്ക് ചുറ്റും വേദന, മൂക്കടപ്പുമൂലം ശ്വാസം കഴിക്കാൻ ബുദ്ധിമുട്ട്, ഗന്ധം അറിയായ്ക, രുചിക്കുറവ്,…

    Read More »
  • കൊറോണ മനുഷ്യനിർമ്മിത വൈറസ്, ചൈനീസ് സർക്കാരി​ന്റെ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽനിന്ന് ചോർന്നത്; വെളിപ്പെടുത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ

    ദില്ലി: കൊവിഡ് 19ന് കാരണമായ കൊറോണ മനുഷ്യനിർമ്മിത വൈറസ് ആണെന്ന് വുഹാനിലെ ലാബിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. വൈറസ് ലാബിൽ നിന്ന് ചോരുകയായിരുന്നെന്നാണ് അമേരിക്കക്കാരനായ ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് പറയുന്നത്. ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിൽ ഹഫ് ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാർ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിന്ന് വൈറസ് പുറത്തേക്ക് എത്തുകയായിരുന്നെന്നാണ് ഹഫ് പറയുന്നത്. അമേരിക്കയുടെ ധനസഹായത്തോടെയാണ് കൊറോണ വൈറസ് വ്യാപിക്കാനിട വന്നതെന്നും ഹഫ് ആരോപിക്കുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള എൻജിഒ സംഘടനയായ ഇക്കോ ഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റാണ് മിസ്റ്റർ ഹഫ്. ചൈനയുടെ പരീക്ഷണങ്ങൾ മതിയായ സുരക്ഷയോടെ ആയിരുന്നില്ല നടത്തിയതെന്നും അതിന്റെ ഫലമായാണ് വുഹാൻ ലാബിൽ ചോർച്ചയുണ്ടായതെന്നും ഹഫ് തന്റെ പുസ്തകത്തിൽ അവകാശപ്പെടുന്നു. കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളുടെ കേന്ദ്രമാണ്…

    Read More »
  • തണുപ്പുകാലമാണ്, ശൈത്യകാല രോഗങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തുക; ആരോഗ്യത്തിലും ഭക്ഷണകാര്യങ്ങളിലും അശ്രദ്ധ അരുത്: സമ്പൂർണ വിവരങ്ങൾ

        ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിച്ചതിനു പിന്നാലെ കേരളത്തിലും തണുപ്പെത്തി. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാല്‍ ഇടനേര ഭക്ഷണമായി ബദാം ഉള്‍പ്പെടുത്താം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണ്. പക്ഷേ ഇത് ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, റൈബോഫ്‌ളേവിന്‍ എന്നിവയാല്‍ സമൃദ്ധമായ ബദാമില്‍ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിന്‍ ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കാവുന്നതാണ്. ഇത് വെള്ളതില്‍ കുതിര്‍ത്തും കഴിക്കാം. ആരോഗ്യം നല്‍കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ബദാം. പച്ച ബദാമില്‍ ഫോസ്ഫറസ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.…

    Read More »
  • ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ എപ്പോഴും നിസാരമല്ല, ക്യാൻസറിൻ്റെ ലക്ഷണമോ ?

    പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടാം. നിസാരമായ അലര്‍ജികള്‍ മുതല്‍ പേടിക്കേണ്ട- അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട രോഗലക്ഷണമായി വരെ ഇതുണ്ടാകാം. അതിനാല്‍ തന്നെ എല്ലായ്പോഴും ചര്‍മ്മത്തിലെ ചൊറിച്ചില്‍ തള്ളിക്കളയരുത്. അധികവും ചര്‍മ്മത്തെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍, അല്ലെങ്കില്‍ നേരത്തെ പറഞ്ഞതുപോലെ അലര്‍ജി പോലുള്ള പ്രശ്നങ്ങളുടെ ഭാഗമായാണ് ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാവുക. എന്നാല്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ അത് ക്യാൻസര്‍ രോഗത്തിന്‍റെ വരെ ലക്ഷണമായി വരാം. ഇതെക്കുറിച്ചാണ് കൂടുതലായി വിശദീകരിക്കുന്നത്. പാൻക്രിയാസ് എന്ന അവയവത്തെ കുറിച്ച് കേട്ടിട്ടില്ലേ? ദഹനവ്യവസ്ഥയിലുള്‍പ്പെടുന്ന പാൻക്രിയാസ് ആമാശയത്തിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. നാം കഴിക്കുന്ന ഭക്ഷണം ദഹിച്ചുപോകുന്നതിനുള്ള ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുകയെന്നതാണ് പാൻക്രിയാസിന്‍റെ പ്രധാന ധര്‍മ്മം. ഈ പാൻക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം അഥവാ പാൻക്രിയാസ് ക്യാൻസറിന്‍റെ ലക്ഷണമായും ചിലരില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാകാറുണ്ട്. ഇത് പാൻക്രിയാസ് ക്യാൻസറിന്‍റെ ഏറ്റവും സാധാരണമായിട്ടുള്ള ലക്ഷണമല്ല, എന്നാലിതും ചിലരില്‍ കാണാമെന്ന് മാത്രം. മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഇതിനൊപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥ,…

    Read More »
  • കൂര്‍ക്കംവലിയിൽനിന്ന് രക്ഷ നേടാൻ ചില മാര്‍ഗങ്ങള്‍

    ചിലര്‍ ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് പതിവായിരിക്കും. ഇത് മറ്റുള്ളവരെയും ഒരു പരിധി വരെ സ്വയം തന്നെയും ബുദ്ധിമുട്ടായി വരാം. പതിവായി കൂര്‍ക്കംവലിക്കുന്നവരാണെങ്കില്‍ അവരില്‍ മിക്കവാറും ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ എന്ന പ്രശ്നമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കണ്ട് ഉചിതമായ നിര്‍ദേശങ്ങള്‍ തേടുന്നതാണ് നല്ലത്. അടിസ്ഥാനപരമായി ഉറങ്ങുമ്പോള്‍ നേരിടുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’യുടെ പ്രത്യേകത. പഠനങ്ങള്‍ പറയുന്നത് പ്രകാരം 20 ശതമാനം മുതിര്‍ന്നവര്‍ പതിവായി കൂര്‍ക്കം വലിക്കുന്നവരും 40 ശതമാനം പേര്‍ ഇടവിട്ട് കൂര്‍ക്കംവലിക്കുന്നവരുമാണ്. കുട്ടികളാണെങ്കില്‍ പത്തിലൊരാളെങ്കിലും കൂര്‍ക്കംവലിക്കുന്നവരാണ്. കൂര്‍ക്കംവലിക്കുന്ന ശീലത്തില്‍ നിന്ന് രക്ഷ നേടാൻ ചില മാര്‍ഗങ്ങള്‍ ആദ്യം പരിശീലിച്ച് നോക്കാവുന്നതാണ്. ഇതിലൂടെ പരിഹരിക്കാൻ ശ്രമിക്കാമോ എന്നും പരിശോധിക്കാം. ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തിനോക്കാം. വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വശം തിരിഞ്ഞ് കിടക്കുമ്പോള്‍ നാവ് ഒരുപാട് ഉള്ളിലേക്ക് പോകുന്നതൊഴിവാകും. ഇതിലൂടെയാണത്രേ കൂര്‍ക്കംവലി കുറയ്ക്കാൻ സാധിക്കുന്നത്. ഇതുപോലെ തല ഉയര്‍ത്തിവച്ച് ഉറങ്ങുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ…

    Read More »
  • കരൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

    സാധാരണഗതിയിൽ തുടക്കത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ കരൾ രോഗങ്ങൾ പലരും അറിയാതെ പോകുന്നു. ശരീരത്തിലെ പിത്തരസം ഉൽപ്പാദിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നതും മാലിന്യ ഉൽപന്നങ്ങൾ നീക്കം ചെയ്യുന്നതിനും അതുവഴി വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ് കരൾ. അമിതമായ കൊഴുപ്പ്, മദ്യം, ഭക്ഷണത്തിലെ ഉയർന്ന കലോറി തുടങ്ങിയ ഹാനികരമായ വസ്തുക്കളാൽ കരളിന്റെ പ്രവർത്തനം തടസ്സപ്പെടുന്നു. മലം, മൂത്രം, ചർമ്മം, കണ്ണുകൾ, വയറുവേദന എന്നിവയിൽ പോലും കരൾ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കാണാവുന്നതാണ്. കരൾ രോഗം ജനിതകമാകാം അല്ലെങ്കിൽ വൈറസുകൾ, മദ്യപാനം, അമിതവണ്ണം തുടങ്ങിയ കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങൾ മൂലമാകാം.കരൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ആരോഗ്യമുള്ള കരൾ പൊതുവെ പുറത്തുവിടുന്ന പിത്തരസം ലവണങ്ങളാണ് മലത്തിന് ഇരുണ്ട നിറം നൽകുന്നത്. അതിനാൽ അധിക കൊഴുപ്പ് മലം പൊങ്ങിക്കിടക്കുന്നതും ഇളം നിറമുള്ളതുമാക്കുന്നു. ഛർദ്ദി വളരെ സാധാരണമായ ഒരു ലക്ഷണമാണ്. കാരണം…

    Read More »
  • യുവത്വം നിലനിര്‍ത്താൻ ഈ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കൂ, ഫലം ഉറപ്പ്

    ❥ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയില്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും, ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റുകയും ചെയ്യുന്നു. ❥ പോഷകങ്ങള്‍ ധാരാളം അടങ്ങിയ ചീര ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. ❥ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ നെല്ലിക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രായമാകുന്നതിന്റെ സൂചനകള്‍ ചര്‍മ്മത്തെ ബാധിക്കാതിരിക്കാനും ഇവ സഹായിക്കും. ❥ തക്കാളിയും ഇക്കാര്യത്തില്‍ പിന്നിലല്ല. പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മറ്റ് കറുത്ത പാടുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ തക്കാളിക്ക് കഴിയും. സൂര്യരശ്മികള്‍ ഏറ്റ് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും…

    Read More »
  • ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരം വരച്ചു കാണിക്കുന്ന ‘ജിന്ന്’ റിലീസ് തിയതി പ്ര​ഖ്യാപിച്ചു

    ഏറെ കാലമായി മലയാളികൾ കാത്തിരിക്കുന്ന സിദ്ധാർത്ഥ് ഭരതൻ ചിത്രമാണ്  ‘ജിന്ന്’. സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോഷൻ മെറ്റീരിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യുമാണ് സിദ്ധാർത്ഥ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു. സമീര്‍ താഹിറിന്‍റെ ‘കലി’യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. അതേസമയം, ‘ചതുരം’…

    Read More »
  • ഇളയദളപതി ആടി തിമർത്ത ‘രഞ്‍ജിതമേ’യ്ക്ക് ശേഷം ‘വരിശി’ലെ രണ്ടാമത്തെ ഗാനം എത്തുന്നു; ആകാംഷയോടെ ആരാധകർ

    വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്കെല്ലാം ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് നായകനാകുന്ന ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ അപ്‍ഡേറ്റാണ് ആരാധകർ ചർച്ചയാക്കുന്നത്. എസ് തമന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെ ആലപിച്ച ‘രഞ്‍ജിതമേ’ എന്ന ഗാനം അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു. രശ്‍മിക മന്ദാന നായികയാകുന്ന ചിത്രത്തിലെ രണ്ടാം ഗാനം ഡിസംബർ നാലിന് നാല് മണിക്ക് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക. https://twitter.com/SVC_official/status/1598663284114481154?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1598663284114481154%7Ctwgr%5E35f4dda155b1f69c20d15140cdc2e4c913b77c69%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSVC_official%2Fstatus%2F1598663284114481154%3Fref_src%3Dtwsrc5Etfw മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ്…

    Read More »
Back to top button
error: