LIFE

  • കിടക്കയിലെ ബെഡ് ഷീറ്റ് ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത്? മോശം കിടക്ക മൂന്ന് രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും

    കിടക്കയിലെ ബെഡ് ഷീറ്റ് നിങ്ങൾ ദിവസവും കഴുകാറുണ്ടോ? ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത്? മാസത്തിൽ എത്ര തവണയാണ് ബെഡ് ഷീറ്റ് കഴുകാറുള്ളത്. ബെഡ് ഷീറ്റുകൾ പതിവായി കഴുകിയില്ലെങ്കിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു. മോശം കിടക്ക മൂന്ന് രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബെഡ് ഷീറ്റ് കഴുകിയില്ലെങ്കിൽ അപ്പെൻഡിസൈറ്റിസ്, ന്യുമോണിയ, ഗൊണോറിയ എന്നി രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. ബെഡ് ഷീറ്റുകൾ പതിവായി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ള ആളുകൾക്ക്. ഈ പൊടിയും ചിലരിൽ അലർജിയ്ക്കും കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ബെഡ് ഷീറ്റുകൾ മാറ്റാതിരിക്കുന്നത് ചൊറിച്ചിൽ,ചുമ,തുമ്മൽ, ചർമ്മ തിണർപ്പ് എന്നിവയ്ക്ക് കാരണമാകും. കോശങ്ങളേക്കാൾ ധാരാളം ബാക്ടീരിയകൾ ശരീരത്തിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. തൽഫലമായി, ഒരാൾ കിടക്കയിൽ കിടക്കുമ്പോൾ ചർമ്മത്തിലെ മൃതകോശങ്ങൾ ബാക്ടീരിയകൾ വളരാൻ കഴിയുന്ന ഷീറ്റുകളിലേക്ക് കടക്കുന്നു. അവ ചർമ്മത്തിൽ തിരിച്ചെത്തിയാൽ അത് ഫോളിക്യുലിറ്റിസിന് കാരണമാകും. ന്യുമോണിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ…

    Read More »
  • വാരിസില്‍ നായകനായി വിജയിയെയായിരുന്നില്ല ആദ്യം തീരുമാനിച്ചത്; നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍

    ചെന്നൈ: 2023 ജനുവരി 12ന് പൊങ്കലിന് തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രമാണ് വാരിസ്. ദളപതി വിജയി നായകനാകുന്ന ചിത്രത്തില്‍. രശ്മികയാണ് ഹീറോയിനായി എത്തുന്നത്. ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്. സിനിമ തിയേറ്ററുകളിലെത്താൻ ദിവസങ്ങള്‍ എണ്ണി വിജയ് പ്രേമികൾ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്‍റെ നിർമ്മാതാവ് ദിൽ രാജു വാരിസ് സംബന്ധിച്ച് വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു തെലുങ്ക് വാർത്താ ചാനലിനോട് സംസാരിക്കവെ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി നിശ്ചയിച്ചത് ആദ്യം വിജയിയെ അല്ലെന്നാണ് പറയുന്നത്. ദിൽ രാജു പറയുന്നതനുസരിച്ച്, സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ മനസ്സിൽ വെച്ചാണ് വാരിസുവിന്റെ തിരക്കഥ ആദ്യം തയ്യാറാക്കിയത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ സമയത്ത് മഹേഷ് ബാബു ഏറെ തിരക്കിലായി. തുടര്‍ന്ന് ചിത്രവുമായി രാം ചരണിന് സമീപിച്ചു. എന്നാല്‍ തെലുങ്കിലെ മെഗാ പവർ സ്റ്റാറായ രാമിനും ചിത്രത്തിന് വേണ്ട കോള്‍ഷീറ്റ് നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടർന്ന് തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങളായ അല്ലു…

    Read More »
  • കാക്കിപ്പട ക്രിസ്തുമസ്സിന് എത്തുന്നു; ട്രെയ്ലര്‍ പുറത്തിറങ്ങി

    പേരുകൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ കക്കിപ്പട ക്രിസ്തുമസിന് റിലീസ് ചെയ്യും. ഷെബി ചൗഘട്ട് സംവിധാനം ചെയ്യ്ത കാക്കിപ്പടയുടെ കഥാ പശ്‌ചാത്തലവും വേറിട്ടതാണ്. താരങ്ങളായ ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍, തമിഴ് നടന്‍ കതിര്‍ എന്നിവര്‍ ചേര്‍ന്ന് ട്രെയ്ലര്‍ റിലീസ് ചെയ്തു. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് സമകാലിക പശ്ചാത്തലത്തിലാകും കഥ പറയുക എന്നതാണ് ലഭിക്കുന്ന സൂചന. കേരള സമൂഹത്തെ ആകെ നാണം കെടുത്തിക്കൊണ്ട് വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വെയ്ക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന ടീസറും സോങ്ങും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. വ്യത്യസ്തമായ റിലീസ് പ്രഖ്യാപനമായിരുന്നു കാക്കിപ്പട സിനിമയുടേത്. ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ചിത്രത്തിന്റെ റിലീസ് അണിയറ…

    Read More »
  • അൽപം സമയം മാത്രം മാറ്റിവയ്ക്കൂ; മുൻകോപക്കാരായ കുട്ടികളെ മെരുക്കാം, ഈസിയായി

    കുട്ടികളുള്ള മിക്ക വീടുകളിലും നിരന്തരം കേൾക്കുന്ന പരാതിയാണ്, അവൻ/അവൾ വലിയ ദേഷ്യക്കാരാണെന്ന്. വീട്ടിലെ അന്തരീക്ഷം തന്നെയാണ് കുട്ടികളെ ഈ അവസ്ഥയിലേക്കെത്തിക്കുന്നതെന്ന് പലപ്പോഴും മാതാപിതാക്കള്‍ മനസിലാക്കാതെ പോകുന്നു. പകരം കുട്ടികളെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്നു. അല്‍പമൊന്ന് ശ്രദ്ധിച്ചാൽ നമ്മുക്ക് കുട്ടികളെ തിരികെ അവരുടേതായ ജീവിതത്തിലേക്കു നയിക്കാനാകും. പലവിധ സമ്മര്‍ദ്ദങ്ങളേറ്റ് വളരുന്ന കുട്ടികളെ മനസ്സിലാക്കാനും ഇടപെടാനും രക്ഷിതാക്കള്‍ തയ്യാറാകുമ്പോഴാണ് അവരില്‍ നിന്നും നാം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തിരിച്ച് ലഭിക്കുകയുള്ളു. പഠന കാര്യങ്ങളെക്കുറിച്ചു മാത്രം അറിയുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കുട്ടികളുടെ താല്‍പര്യങ്ങളും അവര്‍ കടന്നുപോകുന്ന വളര്‍ച്ചാഘട്ടവും അടുത്തറിയാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം എന്ന് സാരം. കുട്ടികള്‍ക്കായി സമയം മാറ്റിവെയ്ക്കാം കുട്ടിയുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിനു കാരണം പലപ്പോഴും ചില മാതാപിതാക്കള്‍ അന്വേഷിക്കാറില്ല. അവരുടെ തിരക്കേറിയ ജീവിതം തന്നെയാണ് ഇതിന് കാരണം. എന്നാല്‍, പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇത് ഇടയാക്കുന്നു. മറ്റു കുട്ടികളുമാ യോ അധ്യാപകരുമായോ എന്തെങ്കിലും പ്രശ്നം…

    Read More »
  • തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്ന് പഴമക്കാർ, അത്ഭുതസിദ്ധികളുള്ള തൈര് കഴിക്കുന്നത് ഗുണകരമെന്ന് ആരോഗ്യവിദഗ്ധര്‍: തണുപ്പുകാല രോഗങ്ങളെക്കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചും വിശദമായി

       പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായ തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്നൊരു ചൊല്ലുണ്ട്. ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങൾ പിടിപെടും എന്നതിനാലാണ് കുട്ടികളോടും പ്രായമായവരോടും തൈര് കഴിക്കരുതെന്ന് പറയാറുള്ളത്. എന്നാല്‍ തണുപ്പുകാലത്ത് തൈര് കഴിക്കുന്നത് ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സും വിറ്റാമിനുകളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ജലദോഷവും ചുമയും അകറ്റി നിര്‍ത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ തൈര് കഴിക്കരുത്. അതിന്റെ തണുപ്പ് മാറി റൂം ടെംപറേചറില്‍ ആയ ശേഷം ഉപയോഗിക്കുക. അതുപോലെ രാത്രി തൈര് കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും വരില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.. രാത്രി ഭക്ഷണത്തോടൊപ്പം തൈരും കഴിക്കാം. തൈര് തലച്ചോറില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് പുറത്തുവിടാന്‍ സഹായിക്കും. ഇത് ഞരമ്പുകള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കും. ഇതുവഴി മനസ് ശാന്തമാകുകയുംം വ്യക്തമായി ചിന്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തൈരിലെ സജീവമായ ബാക്ടീരിയകള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും…

    Read More »
  • ടൊവിനോയെ പലവട്ടം വിളിച്ചിട്ടും സഹായിക്കേണ്ടി വരുമെന്നു കരുതി ഫോണെടുത്തില്ല; പൂജപ്പുര വിടാനൊരുങ്ങി രവി

    തിരുവനന്തപുരം: മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പൂജപ്പുര രവി. പ്രിയദര്‍ശന്‍ സിനിമകളിലാണ് കൂടുതലായും പൂജപ്പുര രവിയെ കണ്ടിരുന്നത്. സിനിമകളില്‍ നിന്ന് നാളുകളായി മാറി നില്‍ക്കുകയാണ് ഇദ്ദേഹം. ടൊവിനോ തോമസ് നായകന്‍ ആയെത്തിയ ഗപ്പി ആണ് അവസാനം അഭിനയിച്ച സിനിമ. ഇപ്പോഴിതാ ടൊവിനോയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും പൂജപ്പുര രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”അവസാനം അഭിനയിക്കുന്നത് ഗപ്പി എന്ന സിനിമയില്‍ ആണ്. സിനിമയില്‍ ഇപ്പോള്‍ ഒരുപാട് പുരോഗതി വന്നു. നമുക്ക് കണ്ടാല്‍ മനസ്സിലാവുന്നു പോലുമില്ല. എന്ത് ഷോട്ട് എങ്ങനെ എടുത്ത് എന്ന് ഒരു പിടിയുമില്ല. പണ്ട് റിയല്‍ ആയി ഒരു ഡയലോഗ് പറയാന്‍ സംവിധായകര്‍ സമ്മതിക്കില്ല. ഗപ്പിക്ക് ശേഷം ഞാനെത്രയോ പ്രാവശ്യം ടൊവിനോയെ വിളിച്ചു. അവന്‍ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മള്‍ക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ. സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാന്‍ ഇന്നുവരെ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല.…

    Read More »
  • നിസാരക്കാരനല്ല മുറ്റത്തെ തുളസി, ശീലമാക്കിയാൽ രോഗങ്ങളെ അകറ്റാം

    ഒട്ടുമിക്ക വീടുകളിലും സർവസാധാരണമായ സസ്യമാണ് തുളസി. കാഴ്ചയിൽ ചെറിയ ഇലകളെങ്കിലും തുളസിയിൽ ഔഷധ ഗുണം ഏറെയാണ്. തുളസി ഇല ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളും ചെറുതല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി. കുറയ്ക്കാനും, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തുളസി വളരെ ശക്തവും ചുമയ്ക്കും ജലദോഷത്തിനും ഉള്ള ഒരു സാധാരണ പരിഹാരമാണ്, കാരണം ഇത് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, എക്സ്പെക്ടറന്റ്, ചുമ-ശമനം, അലർജിക്ക് എതിരാണ്. പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ്…

    Read More »
  • നഗരവസന്തം : അണിയറയിൽ ഒരുങ്ങുന്നത് സർഗാത്മകതയുടെ വസന്തം

    തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന പതിവ് വിഭവമാണ് പുഷ്പമേള. നഗര വീഥികളും കനകക്കുന്ന് പരിസരവും പുഷ്പങ്ങൾ കീഴടക്കുന്ന പതിവ് പുഷ്പമേളയിൽനിന്ന് തീർത്തും വ്യത്യസ്ഥമായ കാഴ്ചകളാണ് ഇത്തവണ അണിയറയിൽ ഒരുങ്ങുന്നത്. കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം സർഗാത്മകതയുടെ വസന്തം കൂടിയാണ്. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനവും വില്പനയുമാണ് സാധാരണ പുഷ്പമേളയിലെ പ്രധാന ആകർഷണങ്ങൾ. എന്നാൽ ഇത്തവണ അതോടൊപ്പം സർഗാത്മകത തുളുമ്പുന്ന ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും നഗരം കീഴടക്കും. കനകക്കുന്ന് സൂര്യകാന്തിയിലെ പണിപ്പുരയിൽ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളാണ് ഒരുങ്ങുന്നത്. 60ഓളം ഇൻസ്റ്റലേഷനുകൾ കനകക്കുന്നിൽ തന്നെ സ്ഥാനം പിടിക്കും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി 40ഓളം ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കും. ക്രിയേറ്റിവ് ആർട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിൽ 100ലേറെ കലാകാരന്മാർ ഇൻസ്റ്റലേഷനുകളുടെ അവസാനവട്ട മിനുക്കുപണികളിലാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ 20ഓളം വിദ്യാർഥികളാണ് നഗരവസന്തത്തിന് ചിത്ര ചാരുത നൽകുന്നത്. സൂര്യകാന്തിയിലെ പണിപ്പുരയിൽ അവരും തിരക്കിട്ട…

    Read More »
  • മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആഘോഷിക്കുന്നു

    കോട്ടയം: ഭാരതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആഘോഷിക്കുമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കോട്ടയം ദേവലോകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 21-ന് മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ നിരണം സെന്റ് മേരീസ് വലിയപള്ളിയില്‍ നടക്കും.  മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ വിവിധ സഭാനേതാക്കളും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി നാളെ നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററില്‍ നിന്ന് നിരണം വലിയപള്ളിയിലേക്ക് സ്മൃതി യാത്രയും, ദീപശിഖാ പ്രയാണവും നടക്കും. നിലയ്ക്കല്‍ എക്യൂമെനിക്കല്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കുകയും ദീപശിഖ കൈമാറുകയും ചെയ്യും. നിലയ്ക്കല്‍, തുമ്പമണ്‍, മാവേലിക്കര,…

    Read More »
  • സേനാപതിയായും അച്ഛനായും കമല്‍ഹാസൻ! ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് ഷങ്കറിന്റെ ഇന്ത്യൻ 2’വിന്റെ കിടിലൻ അപ്‍ഡേറ്റ്

    ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ വീണ്ടും നായകനാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സേനാപതിയായും അച്ഛനായും കമല്‍ഹാസൻ തന്നെ ചിത്രത്തില്‍ അഭിനയിക്കുമെന്ന് തിരക്കഥാകൃത്ത് ജയമോഹൻ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് പുതിയ വാര്‍ത്ത. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ പ്രീക്വലായി എത്തുന്ന ചിത്രത്തില്‍ ‘സേനാപതി’യാണ് മകന്റെ വേഷത്തില്‍. 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ ആദ്യ ഭാഗത്തിലും കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ‘ഇന്ത്യന്’ കമല്‍ഹാസന് ലഭിച്ചിരുന്നു. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ…

    Read More »
Back to top button
error: