തിരുവനന്തപുരം: മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പൂജപ്പുര രവി. പ്രിയദര്‍ശന്‍ സിനിമകളിലാണ് കൂടുതലായും പൂജപ്പുര രവിയെ കണ്ടിരുന്നത്. സിനിമകളില്‍ നിന്ന് നാളുകളായി മാറി നില്‍ക്കുകയാണ് ഇദ്ദേഹം. ടൊവിനോ തോമസ് നായകന്‍ ആയെത്തിയ ഗപ്പി ആണ് അവസാനം അഭിനയിച്ച സിനിമ. ഇപ്പോഴിതാ ടൊവിനോയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും പൂജപ്പുര രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
”അവസാനം അഭിനയിക്കുന്നത് ഗപ്പി എന്ന സിനിമയില്‍ ആണ്. സിനിമയില്‍ ഇപ്പോള്‍ ഒരുപാട് പുരോഗതി വന്നു. നമുക്ക് കണ്ടാല്‍ മനസ്സിലാവുന്നു പോലുമില്ല. എന്ത് ഷോട്ട് എങ്ങനെ എടുത്ത് എന്ന് ഒരു പിടിയുമില്ല. പണ്ട് റിയല്‍ ആയി ഒരു ഡയലോഗ് പറയാന്‍ സംവിധായകര്‍ സമ്മതിക്കില്ല. ഗപ്പിക്ക് ശേഷം ഞാനെത്രയോ പ്രാവശ്യം ടൊവിനോയെ വിളിച്ചു. അവന്‍ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മള്‍ക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ.
സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാന്‍ ഇന്നുവരെ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല. മേനക-സുരേഷിന്റെ ഒരുപാട് പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അയാളെ പോലും വിളിച്ചാല്‍ എടുക്കാറില്ല. അവരുടെ ഒക്കെ വിചാരം ഇതാണ്.
എന്തൊക്കെ പറഞ്ഞാലും ശരി, ഞാന്‍ വളരെ ബഹുമാനിക്കുന്ന നടന്‍ തിലകന്‍ ആണ്. കാരണം അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജും ഡയലോഗ് പ്രസന്റേഷനും ഭയങ്കര ഇഷ്ടമായിരുന്നു. ഇത്തിരി തലക്കനം അദ്ദേഹത്തിനുണ്ട്. അത് കാണും. അതിന് അര്‍ഹനാണ്. ഒന്നുമില്ലാത്തവര്‍ ഇങ്ങനെ കാണിക്കുമ്പോഴാണ് നമുക്ക് അരോചകം ആയി തോന്നുന്നത്” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപരുരത്ത് നിന്ന് മറയൂരിലേക്ക് താമസം മാറുകയാണ് നടന്‍. ”മകന്‍െ്‌റ കുടുംബത്തിനൊപ്പമായിരുന്നു താമസം. ഇപ്പോള്‍ അവന്‍ യു.കെയിലേക്ക് പോവുകയാണ്. പിന്നെ ഞാന്‍ മാത്രമേ ഇവിടെ ഉള്ളൂ. നമ്മളെ നോക്കാന്‍ ആരെങ്കിലും വേണ്ടെ. 82 വയസ് ആയി. പൂജപ്പുര മറക്കാന്‍ പറ്റില്ല. എന്നെ പൂജപ്പുര രവി ആക്കുകയും പത്ത് പേരറിയുന്നവനാക്കുകയും ചെയ്തു. വിട്ട് പോവാന്‍ പ്രയാസമുണ്ട്. മറയൂരില്‍ മകളുടെ വീട്ടിലേക്കാണ് താമസം മാറുന്നത്”- പൂജപ്പുര രവി പറഞ്ഞു.