LIFE
-
നഗരവസന്തം : അണിയറയിൽ ഒരുങ്ങുന്നത് സർഗാത്മകതയുടെ വസന്തം
തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന പതിവ് വിഭവമാണ് പുഷ്പമേള. നഗര വീഥികളും കനകക്കുന്ന് പരിസരവും പുഷ്പങ്ങൾ കീഴടക്കുന്ന പതിവ് പുഷ്പമേളയിൽനിന്ന് തീർത്തും വ്യത്യസ്ഥമായ കാഴ്ചകളാണ് ഇത്തവണ അണിയറയിൽ ഒരുങ്ങുന്നത്. കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം സർഗാത്മകതയുടെ വസന്തം കൂടിയാണ്. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനവും വില്പനയുമാണ് സാധാരണ പുഷ്പമേളയിലെ പ്രധാന ആകർഷണങ്ങൾ. എന്നാൽ ഇത്തവണ അതോടൊപ്പം സർഗാത്മകത തുളുമ്പുന്ന ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും നഗരം കീഴടക്കും. കനകക്കുന്ന് സൂര്യകാന്തിയിലെ പണിപ്പുരയിൽ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളാണ് ഒരുങ്ങുന്നത്. 60ഓളം ഇൻസ്റ്റലേഷനുകൾ കനകക്കുന്നിൽ തന്നെ സ്ഥാനം പിടിക്കും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി 40ഓളം ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കും. ക്രിയേറ്റിവ് ആർട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിൽ 100ലേറെ കലാകാരന്മാർ ഇൻസ്റ്റലേഷനുകളുടെ അവസാനവട്ട മിനുക്കുപണികളിലാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ 20ഓളം വിദ്യാർഥികളാണ് നഗരവസന്തത്തിന് ചിത്ര ചാരുത നൽകുന്നത്. സൂര്യകാന്തിയിലെ പണിപ്പുരയിൽ അവരും തിരക്കിട്ട…
Read More » -
മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആഘോഷിക്കുന്നു
കോട്ടയം: ഭാരതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആഘോഷിക്കുമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കോട്ടയം ദേവലോകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 21-ന് മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ നിരണം സെന്റ് മേരീസ് വലിയപള്ളിയില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ വിവിധ സഭാനേതാക്കളും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി നാളെ നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററില്‍ നിന്ന് നിരണം വലിയപള്ളിയിലേക്ക് സ്മൃതി യാത്രയും, ദീപശിഖാ പ്രയാണവും നടക്കും. നിലയ്ക്കല്‍ എക്യൂമെനിക്കല്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കുകയും ദീപശിഖ കൈമാറുകയും ചെയ്യും. നിലയ്ക്കല്‍, തുമ്പമണ്‍, മാവേലിക്കര,…
Read More » -
സേനാപതിയായും അച്ഛനായും കമല്‍ഹാസൻ! ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് ഷങ്കറിന്റെ ഇന്ത്യൻ 2’വിന്റെ കിടിലൻ അപ്‍ഡേറ്റ്
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ വീണ്ടും നായകനാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സേനാപതിയായും അച്ഛനായും കമല്‍ഹാസൻ തന്നെ ചിത്രത്തില്‍ അഭിനയിക്കുമെന്ന് തിരക്കഥാകൃത്ത് ജയമോഹൻ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് പുതിയ വാര്‍ത്ത. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ പ്രീക്വലായി എത്തുന്ന ചിത്രത്തില്‍ ‘സേനാപതി’യാണ് മകന്റെ വേഷത്തില്‍. 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ ആദ്യ ഭാഗത്തിലും കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ‘ഇന്ത്യന്’ കമല്‍ഹാസന് ലഭിച്ചിരുന്നു. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ…
Read More » -
തലയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് കാരണമായേക്കാം…
മുടി വളരാന്‍ പലതരത്തിലുള്ള ഓയില്‍ തേക്കാറുണ്ട്. ചിലര്‍ എന്നും എണ്ണ തേച്ച് കുളിക്കുന്നവരുമുണ്ട്. എന്നാല്‍, എണ്ണ തലയില്‍ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് ഇവ കാരണമാകുന്നു. മുടി വളരാന്‍ പലതരത്തിലുള്ള ഓയില്‍ തേക്കാറുണ്ട്. ചിലര്‍ എന്നും എണ്ണ തേച്ച് കുളിക്കുന്നവരുമുണ്ട്. എന്നാല്‍, എണ്ണ തലയില്‍ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് ഇവ കാരണമാകുന്നു. എണ്ണ തേച്ചാല്‍ ലഭിക്കുന്ന ഗുണം എണ്ണ തേച്ച് കുളിച്ചാല്‍ നിരവധി ഗുണങ്ങളാണ് മുടിക്ക് ലഭിക്കുന്നത്. മുടിയെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും മുടിയ്ക്ക് വേണ്ടത്ര പോഷകങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, മുടി നന്നായി വളരുന്നതിനും ബലം വയ്ക്കുന്നതിനും പൊട്ടിപോകാതെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍, എണ്ണ ശരിയായ രീതിയില്‍ തേച്ച് കുളിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് കാരണമാകും. അവ എന്തെല്ലാമെന്ന് നോക്കാം. രാത്രിയില്‍ എണ്ണ തേച്ച് കിടക്കുന്നത് ചലര്‍…
Read More » -
വിജയ് ആന്റണിയുടെ തമിഴരശനിൽ പ്രധാന കഥാപാത്രമായി സുരേഷ് ഗോപിയും; ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘തമിഴരശൻ’. മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബര്‍ 30ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധായകൻ. എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എസ്എൻഎസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍. The Date is Locked for the Arrival of Terrific Lion! @vijayantony starrer #Tamilarasan to hit screens on DECEMBER 30 An @ilaiyaraaja Musical #TamilarasanFromDec30#தமிழரசன் @snsmovies_ @YogeswaranBabu @nambessan_ramya @RDRajasekar @ZeeTamil @ProBhuvan…
Read More » -
തെന്നിന്ത്യൻ താരറാണി തൃഷയുടെ ആക്ഷൻ ത്രില്ലര്‍ ‘രാംഗി’ റിലീസ് പ്രഖ്യാപിച്ചു
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ തൃഷ നായികയാകുന്ന ചിത്രമാണ് ‘രാംഗി’. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാംഗി’ സംവിധാനം ചെയ്യുന്നത്. പലകുറി റിലീസ് നീണ്ടുപോയ ഒരു ചിത്രമാണ് ‘രാംഗി’. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്ന ചിത്രമായ ‘രാംഗി’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഡിസംബര്‍ 30ന് ആണ് റിലീസ്. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘രാംഗി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സി സത്യയാണ്. https://twitter.com/rameshlaus/status/1603384503783010310?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1603384503783010310%7Ctwgr%5Ed50dda2bafc8c9430f06cac3c37c8eea03c5744d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1603384503783010310%3Fref_src%3Dtwsrc5Etfw തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പൊന്നിയിൻ സെല്‍വൻ’ ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം സംവിധാനം ചെയ്‍ത ‘പൊന്നിയിൻ സെല്‍വൻ’ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ചോഴ രാജകുമാരിയായ ‘കുന്ദവൈ’…
Read More » -
വരാനുള്ള ഭാഗ്യം വഴിയിൽത്തങ്ങില്ല, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എടുത്ത ലോട്ടറിക്ക് അടിച്ചത് കോടികൾ
വാഷിംഗ്ടണ്‍: ലോട്ടറി എടുക്കാന്‍ താല്‍പര്യമില്ലാത്ത യുവതി സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഭാഗ്യം പരീക്ഷിച്ചു , അടിച്ചത് കോടികൾ ! അമേരിക്കയിലെ ലൂയിസ് വില്ലെ സ്വദേശിനി ലോറി ജെയിന്‍സിനാണ് തുക സമ്മാനമായി അടിച്ചിരിക്കുന്നത്. ഇവര്‍ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയാണ് എടുത്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഹോളിഡേ പാര്‍ട്ടിക്കായി വരികയും, അതില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ യുവതിയെ തേടി ഭാഗ്യമെത്തിയത്. കെന്റക്കി ലോട്ടറിയാണ് ഇവര്‍ എടുത്തത്. വൈറ്റ് എലഫെന്റ് ഗിഫ് എക്‌സ്‌ചേഞ്ചിലാണ് താന്‍ പങ്കെടുത്തതെന്ന് ലോറി ജെയിന്‍സ് പറയുന്നു. ഇവരുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പാർട്ടി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് എല്ലാം മാറി മറിഞ്ഞത്. ഇവര്‍ ലോട്ടറിയെടുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ടിജെ മാക്‌സ് ലോട്ടറിയില്‍ ഇവരുടെ സുഹൃത്തിന് 25 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് കിട്ടിയതാണ് ലോട്ടറിയെടുക്കാന്‍ കാരണം. “സുഹൃത്തുക്കളെല്ലാം എന്നെ ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. പാര്‍ട്ടിയിലെ ആവേശത്തിലാണ് ടിക്കറ്റെടുത്ത് പോയത്. ആദ്യത്തെ സ്‌ക്രാച്ച് കാര്‍ഡില്‍ 50 ഡോളറാണ് എനിക്ക് സമ്മാനമായി അടിച്ചത്. ആ…
Read More » -
ശീതകാല കൃഷിയുടെ കാലമായി; ഒരു രൂപ പോലും ചെലവില്ലാതെ ജൈവ വളവും കീടനാശിനിയും തയാറാക്കാം
കഞ്ഞിവെള്ളം, പച്ചില, അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്ക് വേണ്ട ജൈവവളം തയാറാക്കാം. വളത്തോടൊപ്പം കീടനാശിനിയുടെ ഗുണവും ഈ ലായനികൊണ്ടുണ്ടാകും. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്കിതു തയാറാക്കാം, ഒരു രൂപയുടെ ചെലവ് പോലുമില്ല. ആവശ്യമുള്ള സാധനങ്ങള്‍ കുറച്ചു കഞ്ഞിവെള്ളം , പച്ചക്കറിച്ചെടികളുടെയും പൂന്തോട്ടത്തിന്റെയും വലിപ്പത്തിന് അനുസരിച്ചു കഞ്ഞിവെള്ളത്തിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പച്ചിലകളാണ് പിന്നീട് ആവശ്യം, ഇതു ശീമക്കൊന്നയുടെ ഇലയാണെങ്കില്‍ ഏറെ നല്ലത്. പിന്നെ അടുക്കളയില്‍ ദിവസവുമുണ്ടാകുന്ന പച്ചക്കറി അവശിഷ്ടങ്ങളും. തയാറാക്കുന്ന വിധം ഒരു പാത്രത്തില്‍ കഞ്ഞിവെള്ളമൊഴിച്ചു ഇലകള്‍ ഇതിലേക്ക് ഞെരടിയിടുക. ഒരു മൂന്നു ലിറ്റര്‍ കഞ്ഞിവെള്ളത്തിനു രണ്ടു പിടി ഇലയെന്ന തോതില്‍ ഉപയോഗിക്കാം. കുറച്ചു സമയം വെയിലത്ത് വച്ച് വാടിയ ശേഷം വേണം ഇല കഞ്ഞിവെള്ളത്തിലേക്ക് ഞെരടിയിടാന്‍. വെള്ളത്തിലിട്ട ശേഷവും ഇലകള്‍ ഒന്നു കൂടി ഞെരടാം. പിന്നീട് പച്ചക്കറി അവശിഷ്ടങ്ങളിട്ടു കൊടുക്കാം. തുടര്‍ന്നു മൂന്നു മുതല്‍ അഞ്ചു ദിവസം ലായനി സൂക്ഷിച്ചു വയ്ക്കുക. ഇതിനിടെ…
Read More » -
നായ്ക്കളെ വളർത്താനും വിൽക്കാനുമുള്ള നിയമങ്ങൾ കർശനമാക്കി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് നായ്ക്കളോടുള്ള ക്രൂരത വർധിച്ചുവരുന്നതു കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ആ മേഖലയിലെ നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. ആർക്കും നായ്ക്കളെ വാങ്ങാനും വളർത്താനും വിൽക്കാനുമൊക്കെ കഴിയുമെങ്കിലും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിടിവീഴും. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (നായ പ്രജനനവും വിപണനവും) ക്രൂവൽറ്റി ടു ആനിമൽസ് ആക്ട് (നായ പ്രജനനവും വിപണനവും) 2017, എന്ന നിയമം കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. നായ്ക്കളെ ഉപദ്രവിക്കുന്നവർക്കും വഴിയിൽ ഉപേക്ഷിക്കുന്നവർക്കും കൊല്ലുന്നവർക്കും കടുന്ന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പുതിയ ഭേദഗതി പ്രകാരം, നായ്ക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ഓരോ ബ്രീഡറും താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കണം 1. എട്ടാഴ്ചയിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ വിൽക്കുന്നില്ല. 2. ആറ് മാസത്തിലധികം പ്രായമുള്ള നായ്ക്കളെ ലൈസൻസുള്ള മറ്റൊരു ബ്രീഡർക്കല്ല വിൽക്കുന്നതെങ്കിൽ, വന്ധ്യംകരണം ചെയ്യാതെ വിൽക്കാൻ പാടുളളതല്ല. 3. നിയമത്തിന്റെ 15ാം വകുപ്പ് പ്രകാരം രൂപീകരിച്ചിട്ടുള്ള മൃഗങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനും വേണ്ടിയുള്ള കമ്മിറ്റിയിൽ(CPCSEA) രജിസ്റ്റർ ചെയ്തിട്ടുളള സ്ഥാപനങ്ങൾക്കോ ബ്രീഡർക്കോ…
Read More » -
സ്വവർഗ ലൈംഗികത ഇനി കുറ്റമല്ല; നിയമത്തിൽ ഇളവ് വരുത്തി കരീബിയൻ രാഷ്ട്രമായ ബാർബഡോസ്
സ്വവർഗാനുരാഗികളോടും ഭിന്നലിംഗക്കാരോടുമുള്ള സമീപനത്തിൽ ലോകമെമ്പാടും മാറ്റങ്ങൾ വരികയാണ്. ആ പാത പിന്തുടരാനാണ് കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി, രാജ്യത്തു നിലനിന്നിരുന്ന കടുത്ത നിയമങ്ങളില്‍ ബാർബഡോസ് തിരുത്തലുകള്‍ വരുത്തുകയാണ്. യൂറോപ്യന്‍ സദാചരത്തിന്‍റെ നിയമാവലികളാല്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു, ഒരു കാലത്ത് കോളനി രാഷ്ട്രമായിരുന്ന ബാര്‍ബഡോസിലെ നിയമങ്ങളും. എന്നാല്‍, പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി 56 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിമയങ്ങളില്‍ ചിലത് ബാര്‍ബഡോസ് തിരുത്തി എഴുതുകയാണ്. സ്വവര്‍ഗ്ഗ ലൈംഗികതയെ കുറ്റമായി കണ്ട കൊളോണിയൽ കാലഘട്ടത്തിലെ നിയമമാണ് ബാർബഡോസിലെ ഹൈക്കോടതി റദ്ദാക്കിയത്. അപൂര്‍വ്വമായാണ് ഈ നിയമം ബാര്‍ബഡോസില്‍ പ്രയോഗിച്ചിട്ടുള്ളതെങ്കിലും സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടെന്ന് തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. പുതിയ നിയമത്തോടെ കോളോണിയല്‍ നിയമങ്ങള്‍ തിരുത്തി എഴുതുന്ന മൂന്നാമത്തെ കരീബിയന്‍ രാജ്യമായി ബാര്‍ബറോസ് മാറി. പുതിയ നിയമത്തിനായി പോരാട്ടിയ എല്‍ജിബിടിക്യൂ+ കൂട്ടായ്മയിലെ അംഗങ്ങള്‍ വിധിയെ സ്വാഗതം ചെയ്തു, പുതിയ നിയമം സ്വകാര്യതയും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതായി സംഘടന അവകാശപ്പെട്ടു. വിധി എല്ലാ…
Read More »