LIFELife Style

ന്യൂയിർ ആഘോഷിക്കാം വാ​ഗമണി​ന്റെ കുളിരിൽ! പാട്ടും പാർട്ടിയുമായി കൂടാം; വമ്പൻ ഓഫറുമായി കെഎസ്ആർടിസിയുടെ മിസ്റ്റി നൈറ്റ്!

പുതുവർഷത്തിലേക്ക് കടക്കുവാൻ ഇനി കുറച്ചു ദിവസങ്ങളെ മുന്നിലുള്ളൂ. ആഘോഷങ്ങളുടെ പ്ലാനൊക്കെ നേരത്തെ കഴിഞ്ഞിട്ടുണ്ടാകുമെങ്കിലും ഇനിയും പ്ലാൻ ചെയ്യാത്തവർക്ക് ഒരു കിടിലൻ അവസരം വന്നിട്ടുണ്ട്. അതും ചെറിയ പരിപാടിയൊന്നുമല്ല. പുതുവർഷത്തെ അതിനൊത്ത രീതിയിൽ സ്വാഗതം ചെയ്യുവാനായി പാർട്ടിയും ഗാനമേളയും ഡിജെയും എല്ലാം ഉൾപ്പെടുത്തി, കിടിലൻ ഡിന്നറും ഒരുക്കി ഒരു സൂപ്പർ പാക്കേജ്. ഇത് കൊണ്ടുവന്നിരിക്കുന്നത്, മറ്റാരുമല്ല, നമ്മുടെ കെഎസ്ആർടിസി തന്നെ. ഇതാ കെഎസ്ആർടിസി വാഗമണ്ണിൽ നടത്തുന്ന ന്യൂ ഇയർ ആഘോഷ രാവ് “Misty Night 2023” ആഘോഷത്തെക്കുറിച്ച് വിശദമായി വായിക്കാം

കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോൾ ന്യൂ ഇയർ ആഘോഷങ്ങൾക്കായി വ്യത്യസ്തമായ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. യാത്ര മാത്രമല്ല, ആഘോഷവും ഡിന്നറും ക്യാംപ് ഫയറും ഉൾപ്പെടുന്ന പാർട്ടി മോഡിലാണ് ഇത്തവണ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ന്യൂ ഇയറും സർവ്വോപരി സ‍ഞ്ചാരികളും ചേരുമ്പോൾ ആഘോഷം അടിപൊളിയാകുമെന്നതിൽ സംശയം വേണ്ട.

Signature-ad

2023 നെ വരവേൽക്കാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ന്യൂ ഇയർ ആഘോഷ രാവ് ആണ് മിസ്റ്റി നൈറ്റ് 2023 (Misty Night 2023). മഞ്ഞിറങ്ങി നിൽക്കുന്ന വാഗമണ്ണി​ന്റെ തണുപ്പിൽ അസ്സലൊരു ആഘോഷം ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വൈകുന്നേരത്തെ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാർട്ടിയും, ക്യാമ്പ് ഫയറും ഉൾപ്പടുന്ന ആഘോഷത്തിൽ പങ്കെടുക്കുവാനുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 31 രാത്രി 9 മണി മുതൽ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവാണ് ഇവിടെ ഒരുക്കുന്നത്. ഒരു വ്യത്യസ്തമായ പുതുവത്സര ആഘോഷത്തിനായി താല്പര്യമുള്ളവർക്ക് ഇതിൽ പങ്കെടുക്കാം.

ബുക്കിംഗിനും വിശദവിവരങ്ങൾക്കും

  • തിരുവനന്തപുരം സിറ്റി Phone: 8592065557, 9446748252, 9388855554, 9995986658, 9188619368
  • കിളിമാനൂർ Phone: 9633732363
  • കൊല്ലം Phone: 9447721659, 8921950903, 9496675635
  • പത്തനംതിട്ട Phone: 9847042507, 9495752710, 6238309941
  • ആലപ്പുഴ Phone: 9846475874
  • കോട്ടയം Phone: 9495876723, 8921531106, 9995987321
  • തൊടുപുഴ Phone: 9605192092, 9744910383, 9400262204, 8304889896, 9946566895
  • കൂത്താട്ടുകുളം Phone: 9447223212
  • കോതമംഗലം Phone: 9447984511, 9446525773

കപ്പലിൽ പുതുവർഷം ആഘോഷിക്കാം

കിടിലൻ മ്യൂസികും ഡിജെ പാർട്ടിയും ബുഫെയും ഡാൻസിങ്ങും ഒക്കെയായി ഒരു പുതുവർഷം ആഘോഷിക്കുവാനാണ് പ്ലാൻ എങ്കിൽ നെയ്യാറ്റിൻകര കെഎസ്ആർടിസി, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻറെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫിർറ്റിറ്റിയിൽ ഒരു പാക്കേജ് ഒരുക്കുന്നുണ്ട്. ഡിസംബർ 31ന് രാവിലെ അഞ്ച് മണിക്ക് ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. ടിക്കറ്റ് നിരക്ക് പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് 3800 രൂപയും പത്ത് വയസ്സിൽ താഴെ പ്രായമുള്ളവർക്ക് 2100 രൂപയും. ബുക്കിങ്ങിന്: 9846067232.

പുതുവർഷാഘോഷം വയനാട് യാത്രയിൽ

തിരുവനന്തപുരത്തു നിന്നുള്ളവർക്ക് ഇത്തവണത്തെ പുതുവർഷം വയനാട്ടിൽ ആഘോഷിക്കുവാൻ സാധിക്കുന്ന തരത്തിലൊരു പാക്കേജും നെയ്യാറ്റിൻകര കെഎസ്ആർടിസി ഒരുക്കുന്നു. സംബർ 30,31, ജനുവരി 1 തിയതികളാണ് യാത്ര. യാത്രാ, താമസം, പ്രവേശന ഫീസ്, ജംഗിൾ സഫാരി എന്നിവയെല്ലാം ഉൾപ്പെടെ 4400 രൂപയാണ് ടിക്കറ്റ് നിരക്ക്. പൂക്കോട് തടാകം, കുറുവാ ദ്വീപ്, ബാണാസുര സാഗർ, എടക്കൽ ഗുഹ, സൂചിപ്പറ വെള്ളച്ചാട്ടം , ജംഗിൾ സഫാരി തുടങ്ങിയവ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുക്കിങ്ങിന്: 9846067232.

വാഗമണ്ണിലേക്ക്

നെയ്യാറ്റിൻകര കെഎസ്ആർടിസിയും പുതുവർഷ യാത്രകളിലേക്ക് വാഗമണ്ണിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൈൻ ഫോറസ്റ്റ്. ഓഫ് റോഡിങ്, ക്യാംപിങ്ങ് എന്നിവ ചേരുന്നതാണ് പാക്കേജ്. ഡിസംബർ 31, ജനുവരി 1 തിയതികളാണ് യാത്രയുടേത്. യാത്രാ, ഓഫ്റോ‍ഡിങ്, ഭക്ഷണം താമസം, പ്രവേശനഫീസ് എന്നിവ ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 2950 രൂപ. ബുക്കിങ്ങിന്: 9846067232.

Back to top button
error: