തിരുവനന്തപുരം : പ്രേംനസീർ സ്മൃതി -2023 – നോട് അനു ബ്ബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി – ഉദയസമുദ്ര അഞ്ചാമത് ( 5th) ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാരപ്രഖ്യാപനം നടന്നത്.
മികച്ച ചിത്രം – അപ്പൻ, മികച്ച സംവിധായകൻ – തരുൺ മൂർത്തി (ചിത്രം – സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം – അപ്പൻ), മികച്ച നടി – ഗ്രേസ് ആന്റണി (ചിത്രങ്ങൾ – അപ്പൻ , റോഷാക്ക്), മികച്ച സഹ നടി – ശ്രീലക്ഷ്മി (ചിത്രം – കൊത്ത് ), മികച്ച സഹനടൻ – കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് – ഷാരിസ് മുഹമ്മദ് (ചിത്രം – ജനഗണമന), മികച്ച ഛായാഗ്രാഹകൻ – അനീഷ് ലാൽ ആർ എസ് (ചിത്രം – രണ്ട് ), മികച്ച ഗായകൻ – പന്തളം ബാലൻ (ചിത്രം – പത്തൊൻപതാം നൂറ്റാണ്ട് , ഗാനം – പറവ പാറണ കണ്ടാരേ …..), മികച്ച ഗായിക – ആവണി മൽഹാർ (ചിത്രം കുമാരി, ഗാനം – മന്ദാരപ്പൂവ്വേ ……), മികച്ച ഗാനരചയിതാവ് – അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം – അകലേയ്ക്കു പോകയോ……), മികച്ച സംഗീത സംവിധായകൻ – അർജുൻ രാജ്കുമാർ (ചിത്രം – ശുഭദിനം, ഗാനം – പതിയേ നൊമ്പരം കടലേറിയോ ……), മികച്ച പി ആർ ഓ – അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ), സ്പെഷ്യൽ ജൂറി പുരസ്കാരം – സംവിധാനം -ബിജിത് ബാല (ചിത്രം – പടച്ചോനെ ഇങ്ങള് കാത്തോളീൻ), മനോജ് പാലോടൻ (ചിത്രം സിഗ്‌നേച്ചർ ), അഭിനയം – ദേവി വർമ്മ (ചിത്രം – സൗദി വെള്ളക്ക), സംഗീതം – നിഖിൽ പ്രഭ .
പ്രേംനസീറിന്റെ 34-മത് ചരമവാർഷിക ദിനത്തോടനുബ്ബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ് ബാബു, ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺകുമാർ , പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.