LIFE
-
ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് ചിത്രത്തിന്‍റെ സംവിധായകന് വധ ഭീഷണി; രാജ്കുമാർ സന്തോഷിക്ക് സുരക്ഷയൊരുക്കി പൊലീസ്
മുംബൈ: ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാജ്കുമാർ സന്തോഷിക്ക് വധ ഭീഷണി. ഇതിനെ തുടര്‍ന്ന് രാജ്കുമാർ സന്തോഷി തിങ്കളാഴ്ച മുംബൈ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വധഭീഷണിയെ തുടർന്ന് കൂടുതൽ സുരക്ഷ നൽകണമെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ ദേവൻ ഭാരതിക്ക് അയച്ച കത്തിൽ രാജ്കുമാർ സന്തോഷി അഭ്യർത്ഥിക്കുകയായിരുന്നു. തന്‍റെ “ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്” എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെ ഒരു വിഭാഗം പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും സന്തോഷി പരാതിയില്‍ പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയ്‌ക്ക് വഴിത്തിരിവാകുന്ന സിനിമകളുടെ പേരില്‍ പേരുകേട്ട സംവിധായകൻ മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്നതിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ ചിലര്‍ മനപൂര്‍വ്വം പ്രശ്നം ഉണ്ടാക്കിയിരുന്നു. ഈ സിനിമയുടെ റിലീസും പ്രൊമോഷനും നിർത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ ചിലരിൽ നിന്ന് പിന്നീട്…
Read More » -
ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അത് ഈ നടന്റെ നായിക ആയി മാത്രം…ജയറാമിനെവരെ ഞെട്ടിച്ച പാര്‍വതിയുടെ ആ മോഹം ഇങ്ങനെ!
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് പാര്‍വതി. 80-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അശ്വതി എന്ന പാര്‍വതി. മലയാള സിനിമയിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതിയെ, ‘വിവാഹിതരെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോന്‍ ആയിരുന്നു സിനിമയിലേക്ക് കൊണ്ടു വന്നത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പാര്‍വതി. ‘പൊന്മുട്ടയിടുന്ന താറാവ്’, ‘തൂവാനത്തുമ്പികള്‍’, ‘വടക്കുനോക്കിയന്ത്രം’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘കിരീടം’ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായികയായി തിളങ്ങി പാര്‍വതി. പാര്‍വതിക്കൊപ്പം നിരവധി സിനിമയില്‍ നായകനായി അഭിനയിച്ച ജയറാമും പാര്‍വതിയും പ്രണയത്തില്‍ ആവുകയായിരുന്നു. അങ്ങനെ യഥാര്‍ഥ ജീവിതത്തിലും പാര്‍വ്വതിയുടെ നായകന്‍ ആവുകയായിരുന്നു ജയറാം. 1992 ല്‍ ജയറാമിനെ വിവാഹം കഴിച്ച പാര്‍വതി വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ജയറാമിനും മക്കള്‍ കാളിദാസ്, മാളവിക എന്നിവര്‍ക്ക് ഒപ്പം ചെന്നൈയിലെ വീട്ടില്‍ സന്തോഷത്തോടെ കഴിയുകയാണ് പാര്‍വതി ഇപ്പോള്‍. പതിനാറാം വയസ്സില്‍ മലയാള സിനിമയിലേക്ക് ചുവട് വെച്ച പാര്‍വതി ‘അപരന്‍’ എന്ന…
Read More » -
റെക്കോഡിലേക്ക് പഠാന്‍; ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റുകള്‍, അഡ്വാന്‍സ് ബുക്കിംഗില്‍ ബ്രഹ്മാസ്ത്രയെയും കടത്തിവെട്ടി
മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരിൽ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും എസ്ആർകെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പഠാനെ ബാധിച്ചില്ലെന്നാണ് പുതിയ വിവരം. അതേ സമയം അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെയുള്ള റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രതികരണമാണ പഠാന് ലഭിക്കുന്നത് എന്നാണ് വിവരം. ഷാരൂഖ് ഖാൻ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഇതുവരെ 20 കോടി കടന്നുവെന്നാണ് വിവരം. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ രണ്‍ബീര്‍ കപൂറിന്‍റെ ബ്രഹ്മാസ്ത്ര സൃഷ്ടിച്ച റെക്കോഡ് പഠാന്‍ മറികടന്നു. 19.66 കോടിയാണ് ബ്രഹ്മാസ്ത്ര അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരുന്നത്. അതേ സമയം ഉത്തരേന്ത്യയെക്കാള്‍ പഠാന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് കൂടുതല്‍ പ്രതികരണം ദക്ഷിണേന്ത്യയില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാൻസ്…
Read More » -
അല്ഫോണ്സ് പുത്രന്റെ സിനിമ മോശമാണെന്ന് പറയാൻ ഇന്ത്യയിൽ യോഗ്യതയുള്ളത് കമല്‍ഹാസന് മാത്രമം! കാരണം വെളിപ്പെടുത്തി അല്‍ഫോണ്‍സ്
ഇന്ത്യയില്‍ കമല്‍ഹാസന് മാത്രമേ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യതയുള്ളൂവെന്ന് അല്‍ഫോണ്‍സ് പുത്രൻ. തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രൻ എഴുതിയ കുറിപ്പിന് വന്ന് കമന്റിനായിരുന്നു സംവിധായകന്റെ മറുപടി. ‘ഗോള്‍ഡ്’ ഒരു മോശം സിനിമയാണ് എന്ന് അംഗീകരിച്ച് അടുത്ത ചിത്രം എടുക്കൂവെന്ന് പറഞ്ഞ ആരാധകനോടായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. അല്‍ഫോണ്‍സ് എഴുതിയ മറുപടിയും ട്രോള്‍ ആയി മാറിയിരിക്കുകയാണ്. ‘ഗോൾഡ്’ ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ച് അടുത്ത പടം ഇറക്ക്, സീൻ മാറും എന്നായിരുന്നു അല്‍ഫോണ്സ് പുത്രൻ പങ്കുവെച്ച കുറിപ്പിന് ഒരാള്‍ കമന്റ് എഴുതിയത്. ഇത് തെറ്റാണ് ബ്രോ എന്ന് പറഞ്ഞ് അല്‍ഫോണ്‍സ് മറുപടിയുമായി എത്തി. സിനിമ നിങ്ങൾക്ക് ഇഷ്‍ടമായില്ലെന്ന് പറയാം എന്നാല്‍ എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നേക്കാൾ കൂടുതൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ഇനി പറയുമ്പോൾ നിങ്ങൾക്ക് ഇഷ്‍ടപ്പെട്ടില്ല എന്ന് തറപ്പിച്ച്…
Read More » -
നോറോ വൈറസ്: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്; പ്രതിരോധവും തക്ക സമയത്ത് ചികിത്സയും അനിവാര്യം
എറണാകുളം കാക്കനാട്ടെ സ്കൂളിലുള്ള വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതൽ കുട്ടികളിലേക്ക് പകരാതിരിക്കാൻ ക്ലാസുകൾ ഓൺലൈൻ ആക്കി. രോഗബാധ ഉള്ള കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്കൂളിൽ നിന്നല്ല രോഗ ഉറവിടമെന്നാണ് നിഗമനം. പ്രതിരോധ നടപടികളെടുക്കാൻ സ്കൂളിന് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകി. വൈറസ് ബാധയുള്ള കുട്ടി സ്കൂളിൽ വന്നതാണ് മറ്റു കുട്ടികൾക്ക് പകരാൻ കാരണമെന്നാണ് നിഗമനം. തുടക്കത്തില്‍തന്നെ ശരിയായ ചികിത്സ നല്‍കിയാല്‍ ഈ രോഗം വളരെ വേഗത്തില്‍ ഭേദമാകുന്നതാണ്. വൈറസ് ബാധ ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. നോറോ വൈറസിനെക്കുറിച്ച് അറിയാം: എന്താണ് നോറോ വൈറസ്? ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തിന്‍റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.…
Read More » -
നിശ്ചയത്തിന് വിളിച്ചെങ്കിലും എത്താന്‍ സാധിച്ചില്ല; പക്ഷേ ശ്രീവിദ്യയ്ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുരേഷേട്ടന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സജീവ സാന്നിധ്യമാണ് താരം. പരിപാടിയിലെ കൗണ്ടര്‍ ക്വീന്‍ എന്നാണ് താരം അറിയപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് രാവിലെ ആയിരുന്നു നടിയുടെ വിവാഹനിശ്ചയം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. കഴിഞ്ഞ ആറു വര്‍ഷകാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് ഇരുവരും ഇവരുടെ പ്രണയം ഔദ്യോഗികമായി ആരാധകരോട് തുറന്നുപറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇവര്‍ ഇവരുടെ വിവാഹ നിശ്ചയം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള പിണക്കത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് ഈ വിവരം ഞങ്ങളില്‍ നിന്നും മറച്ചുവെച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത് എന്നും വിവാഹത്തിന് എല്ലാവരെയും വിളിക്കും എന്നുമാണ് ശ്രീവിദ്യ പറയുന്നത്. അതേസമയം, സുരേഷ്…
Read More » -
ലുക്കും ഗ്ലാമറും ഇല്ലെന്നു പറഞ്ഞ് നായികയാക്കിയില്ല, പാടി വെറുപ്പിച്ചു… ഒടുവിൽ കിട്ടിയത് കാരക്ടർ വേഷം; ആദ്യ ഓഡീഷന്റെ അനുഭവം വെളിപ്പെടുത്തി ഗ്രേസ് ആന്റണി
പുതിയകാല നായികമാരിൽ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കു വന്നത്. ഹാപ്പി വെഡ്ഡിങ്ങിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസിന്റെ സമയം തെളിഞ്ഞത്. കൈവച്ച വേഷങ്ങളൊക്കെയും ഒന്നിനൊന്നു മികച്ചതാക്കി അവർ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ഇപ്പോൾ, ആദ്യത്തെ ഓഡിഷന് പോയ അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. വലിയ ഹാളിൽ നടന്ന ഓഡിഷനിൽ പാട്ട് പാടാനാണ് ആവശ്യപ്പെട്ടതെന്നും എല്ലാവരും നന്നായി പാടിയപ്പോൾ താൻ നല്ല വെറുപ്പിച്ചാണ് പാടിയതെന്നും ഗ്രേസ് പറഞ്ഞു. നായികക്കായി നടന്ന ഓഡിഷനിൽനിന്നും തന്നെ തെരഞ്ഞെടുത്തെങ്കിലും ക്യാരക്ടർ റോളിലേക്കാണ് വിളിച്ചതെന്നും ഒരു അഭിമുഖത്തിൽ ഗ്രേസ് പറഞ്ഞു. ‘വലിയൊരു ഹാളിലായിരുന്നു ഓഡിഷൻ. അമ്പതോളം കുട്ടികളുണ്ടായിരുന്നു. എല്ലാവരും പേരന്റ്‌സിനൊപ്പമാണ് വന്നിരിക്കുന്നത്. ചെയ്തുകാണിക്കേണ്ട രംഗത്തിന്റെ സ്‌ക്രിപ്റ്റ് തന്നു. പാട്ട് പാടി അഭിനയിക്കണം. എല്ലാവരും നന്നായി പാടാൻ ശ്രമിക്കുകയാണ്. അവിടെ പോയി നന്നായി പാടി കഴിഞ്ഞാൽ ശരിയാവില്ല എന്ന് എനിക്ക് മനസിലായി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. ആ ചെറിയ പ്രായത്തിൽ…
Read More » -
ബ്രഹ്‍മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെല്‍വൻ 2’നായി ‘ജയിലര്‍’ വഴിമാറിയേക്കും, റിലീസ് ഓഗസ്റ്റിലെന്ന് റിപ്പോർട്ടുകൾ
മോഹൻലാല്‍ അടക്കം വിവിധ ഭാഷകളിലെ താരങ്ങളുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. ‘ജയിലറു’ടെ റിലീസ് മാറ്റിയേക്കുമെന്നാണ് പുതിയ വാര്‍ത്തയായി പുറത്തുവരുന്നത്. ‘ജയിലര്‍’ ഏപ്രില്‍ 14ന് റിലീസ് എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മണിരത്‍നത്തിന്റെ സംവിധാനത്തിലുള്ള ബ്രഹ്‍മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെല്‍വൻ 2’ ഏപ്രില്‍ 28ന് എത്തും എന്നതിനാലും വിവിധ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമായതിനാല്‍ ചിത്രീകരണം നീണ്ടുപോയേക്കും എന്നതിനാലും ജയിലറുടെ റിലീസ് ഓഗസ്റ്റ് 11ലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. രമ്യാ കൃഷ്‍ണനും ജയിലറില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. Trade Buzz – #SuperstarRajinikanth’s #Jailer release pushed to Aug 11, as earlier date of April 14 falls during #Ramzan fasting period, when traditionally b-o is at a low. Also on April 28, #PS2 is to…
Read More » -
ബഹിഷ്കരണാഹ്വാനങ്ങൾ ഏൽക്കില്ല; ആദ്യ ദിനം ‘പഠാന്‍’ നേടുക റെക്കോര്‍ഡ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകള്‍
കൊവിഡിനു ശേഷം പഴയ രീതിയിലുള്ള സാമ്പത്തിക വിജയങ്ങള്‍ ബോളിവുഡില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. പ്രതീക്ഷയോടെയെത്തിയ സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും പരാജയം രുചിച്ചപ്പോള്‍ ഭൂല്‍ ഭുലയ്യ 2, കശ്മീര്‍ ഫയല്‍സ് പോലെയുള്ള ചില സര്‍പ്രൈസ് ഹിറ്റുകള്‍ ഉണ്ടാവുകയും ചെയ്തു. അതേസമയം ബോളിവുഡിന് സമീപവര്‍ഷങ്ങളില്‍ തന്നെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ദിവസങ്ങള്‍ക്കപ്പുറം തിയറ്ററുകളില്‍ എത്തുകയാണ്. ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍ ആണ് ചിത്രം. #Pathaan BOX OFFICE PREDICTION Opening Day – ₹ 40-45 cr NettThursday- ₹ 50-52 cr Nett 5 Days Extended Weekend ₹ 180-200 cr Nett ( with Positive Talks ) Has a very good chance of hitting ₹ 100 cr nett in FIRST TWO DAYS ( India Biz ) #ShahRukhKhan pic.twitter.com/H5kG2meH69 — Sumit Kadel (@SumitkadeI) January 21, 2023…
Read More » -
നിങ്ങളിലെ അഭിനേതാവിനെ കണ്ടെത്താം… കോട്ടയത്ത് സിനിമ അഭിനയ കളരി 26നും 27നും: സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും
കോട്ടയം: നിങ്ങളുടെ ഉള്ളിൽ ഒരു സിനിമാ നടനോ നടിയോ ഉണ്ടോ ? ആ അഭിനയ വാസന കണ്ടെത്താനും അഭിനയ പാടവം തേച്ച് മിനുക്കിയെടുക്കാനും കോട്ടയത്ത് അവസരം ഒരുങ്ങുന്നു. കോട്ടയം പബ്ളിക്ക് ലൈബ്രറിയിലെ സർഗ ഭാരതി അക്കാദമി ഓഫ് മ്യൂസിക് ആന്റ് ആട്സി (സാമാ) ന്റെ നേതൃത്വത്തിൽ ജനുവരി 26 നും 27 നുമായാണ് സിനിമ അഭിനയ കളരി നടക്കുക. സിനിമ അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ കളരിയിൽ സംവിധായകർ അടക്കം പരിശീലിപ്പിക്കും. ക്ലാസുകൾ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധാനത്തിന്റെ ദ്രോണാചാര്യനായ പ്രഫ.കവിയൂർ ശിവപ്രസാദും , എൻ.ജ്യോതിർമയിയും ക്ലാസുകൾക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ – 9847743325, 7012624480.
Read More »