LIFEMovie

അല്‍ഫോണ്‍സ് പുത്ര​ന്റെ സിനിമ മോശമാണെന്ന് പറയാൻ ഇന്ത്യയിൽ യോഗ്യതയുള്ളത് കമല്‍ഹാസന് മാത്രമം! കാരണം വെളിപ്പെടുത്തി അല്‍ഫോണ്‍സ്

ന്ത്യയില്‍ കമല്‍ഹാസന് മാത്രമേ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യതയുള്ളൂവെന്ന് അല്‍ഫോണ്‍സ് പുത്രൻ. തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രൻ എഴുതിയ കുറിപ്പിന് വന്ന് കമന്റിനായിരുന്നു സംവിധായകന്റെ മറുപടി. ‘ഗോള്‍ഡ്’ ഒരു മോശം സിനിമയാണ് എന്ന് അംഗീകരിച്ച് അടുത്ത ചിത്രം എടുക്കൂവെന്ന് പറഞ്ഞ ആരാധകനോടായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. അല്‍ഫോണ്‍സ് എഴുതിയ മറുപടിയും ട്രോള്‍ ആയി മാറിയിരിക്കുകയാണ്.

‘​ഗോൾഡ്’ ഒരു മോശം സിനിമയാണ്, അത് അം​ഗീകരിച്ച് അടുത്ത പടം ഇറക്ക്, സീൻ മാറും എന്നായിരുന്നു അല്‍ഫോണ്സ് പുത്രൻ പങ്കുവെച്ച കുറിപ്പിന് ഒരാള്‍ കമന്റ് എഴുതിയത്. ഇത് തെറ്റാണ് ബ്രോ എന്ന് പറഞ്ഞ് അല്‍ഫോണ്‍സ് മറുപടിയുമായി എത്തി. സിനിമ നിങ്ങൾക്ക് ഇഷ്‍ടമായില്ലെന്ന് പറയാം എന്നാല്‍ എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോ​ഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നേക്കാൾ കൂടുതൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ഇനി പറയുമ്പോൾ നിങ്ങൾക്ക് ഇഷ്‍ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,’ എന്നും അല്‍ഫോണ്‍സ് എഴുതി. സിനിമ മോശമായാല്‍ അങ്ങനെ തന്നെ പറയും എന്ന് വ്യക്തമാക്കി ആരാധകരും രംഗത്ത് എത്തി.

പൃഥ്വിരാജിനും നയൻതാരയ്‍ക്കും പുറമ അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും അഭിനയിച്ച ‘ഗോള്‍ഡി’ന് മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

‘പാട്ട്’ എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാര നായികയാകും എന്നുമായിരുന്നു പ്രഖ്യാപനം. സിനിമ ഉപേക്ഷിച്ചിട്ടില്ല എന്ന് അല്‍ഫോണ്‍സ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.

Back to top button
error: