LIFE
-
‘തല്ലുമാല’ ശേഷം ഫാമിലി കോമഡി എൻറർടെയ്നറുമായി സൗബിൻ; ‘അയൽവാശി’ ഉടൻ തിയറ്ററുകളിലേക്ക്
സൗബിൻ ഷാഹിർ, ബിനുപപ്പു, നസ്‍ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന അയൽവാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗബിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‍ലെന്‍, ലിജോമോള്‍ എന്നിവരൊക്കെ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്. പൃഥ്വിരാജ് സുകുമാരനാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഫാമിലി കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമ്മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു. സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും അയൽവാശി എന്ന…
Read More » -
വേനലായി, ചൂടു കൂടുന്നു, ചെടികളെ സംരക്ഷിക്കാന്‍ പുതയിടാം
മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് ഇനി വേനൽ കാലത്തിന്റെ വരവാണ് കേരളത്തിൽ. ശ്രദ്ധിച്ചില്ലെങ്കിൽ പച്ചക്കറികളും പഴച്ചെടികളും കത്തുന്ന ചൂടില്‍ കരിഞ്ഞു പോകാനുള്ള സാധ്യത കൂടിയാണ്. രണ്ടു നേരം നനച്ചാലും വെയിലിന്റെ ശക്തിയില്‍ അവയെല്ലാം ആവിയായി പോകുകയാണ്. ഇതിനുള്ള പ്രതിവിധിയാണ് പുതയിടല്‍. മണ്ണില്‍ ജലാംശം നിലനിര്‍ത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടയില്‍. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടു പോകുന്നതും ഇതുവഴി പരിമിതപ്പെടുത്താനാകും. മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍, കരിയില, ചപ്പുചവറുകള്‍, പച്ചിലവളച്ചെടികള്‍, ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട് എന്നിവ മണ്ണിലും ചെടിയുടെ ചുവട്ടിലുമിട്ടു പുതയിടയില്‍ അനുവര്‍ത്തിക്കാം. തടങ്ങളില്‍ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാല വിളകള്‍ക്കും ഏറെ അനുയോജ്യമാണ്. ഇവ മണ്ണിന് ആവരണമായി കിടന്നാല്‍ വെയിലില്‍ നിന്നും മണ്ണ് വരണ്ടു പോകുന്നതിനെ സംരക്ഷിക്കുകയും മഴക്കാലത്ത് ഇത് മണ്ണിലേക്ക് അഴുകി ചേരുകയും ചെയ്യും. ജൈവാവശിഷ്ടങ്ങള്‍ കത്തിക്കരുത് ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ചപ്പുചവറുകള്‍ പുതയിടലിനായി…
Read More » -
സെറ്റ് സാരിയുടുത്ത് ട്രെഡീഷണല്‍ ലുക്കില്‍ ജാന്‍വി കപൂര്‍; അപ്‌സരസിനെ പോലെയുണ്ടെന്ന് ആരാധകര്‍
ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. 2018 ലായിരുന്നു ജാന്‍വിയുടെ സിനിമ അരങ്ങേറ്റം. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും ഫാഷന്‍ ഷോകളിലുമെല്ലാം ജാന്‍വി വളരെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതും. മോഡേണ്‍ ഔട്ട്ഫിറ്റും നാടന്‍ ലുക്കും ഒരുപോലെ ഇണങ്ങുന്ന നടിമാരിലൊരാള്‍ കൂടിയാണ് ജാന്‍വി. എപ്പോഴും സിംപിളായി നടക്കാനേറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം. ഇപ്പോള്‍ ജാന്‍വി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ഇത്തവണ ജാന്‍വിയെത്തിയിരിക്കുന്നത് കേരള സാരിയിലാണെന്നതാണ് ഹൈലൈറ്റ്. അപ്‌സരസിനെ പോലെയുണ്ടെന്നാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. കുളത്തിന്റെ പശ്ചാത്തലത്തിലാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മാല മാത്രമാണ് താരം ആഭരണമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഐമേക്കപ്പിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നതും. എന്തായാലും ജാന്‍വിയുടെ നാടന്‍ ലുക്ക് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഇതുവരെ താരം നടത്തിയ ഫോട്ടോഷൂട്ടുകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ് പുത്തന്‍ ചിത്രങ്ങള്‍. എന്നാല്‍, ഫോട്ടോഷൂട്ടാണോ അതോ…
Read More » -
ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ചില പൊടിക്കൈകൾ
നിത്യജീവിതത്തില്‍ ഭൂരിഭാഗം ആളുകളും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായി ഇന്ന് ധാരാളം പേര്‍ ദഹനപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഗ്യാസ്, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടല്‍, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് ദഹനവ്യവസ്ഥയെ പ്രധാനമായും ബാധിക്കാറ്. ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നതാണ്. ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയും, സമയത്തിന് ഉറക്കം ഉറപ്പാക്കുകയും, എല്ലാ ദിവസവും എന്തെങ്കിലും കായികമായ വിനോദങ്ങളോ വ്യായാമങ്ങളോ പതിവാക്കുകയും ചെയ്യുന്നതിലൂടെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. ഭക്ഷണം കഴിച്ച ശേഷം ഒരു നേന്ത്രപ്പഴം തൊലിയുരിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഒരു നുള്ള് കുരുമുളകുപൊടിയും ഉപ്പും വിതറി കഴിക്കുക. ദഹനം എളുപ്പത്തിലാക്കുകയും മലബന്ധം അകറ്റുകയും ചെയ്യും. നേന്ത്രപ്പഴത്തിലാണെങ്കില്‍ ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ പൊട്ടാസ്യത്തിനാലും സമ്പന്നമാണ് നേന്ത്രപ്പഴം. പൊട്ടാസ്യമാകട്ടെ വയര്‍ വീര്‍ത്തുകെട്ടുന്ന പ്രശ്നം തടയാന്‍ ഒരുപാട് സഹായിക്കുന്നതാണ്. മിക്കവരിലും സോഡിയം ആണ് വയര്‍ വീര്‍ത്തുകെട്ടുന്നതിലേക്ക് നയിക്കുന്നത്. ഇതാണ് നേന്ത്രപ്പഴം കാര്യമായും തടയുന്നത്. മധുരക്കിഴങ്ങ്, കട്ടത്തൈര്, കെഫിര്‍, പച്ചക്കറികള്‍,…
Read More » -
പഴം മുളച്ചൊരു വാഴ, കല്ലുവഴ ഔക്ഷധങ്ങളുടെ അക്ഷയഖനി
ഡോ. വേണു തോന്നക്കൽ പഴം മുളച്ച ഒരു വാഴ എന്ന ടൈറ്റിൽ ക ണ്ടപ്പോൾ ഉണ്ടായ കൗതുകം സ്വാഭാവികം . വാഴച്ചോട്ടിൽ കാണ്ഡത്തിൽ മുളക്കുന്ന വാഴക്കന്ന് വളർന്നാണ് വാഴയുണ്ടാവുന്നത്. ഇവിടെ വാഴപ്പത്തിലെ വിത്ത് മുളച്ച് വാഴയുണ്ടാവുന്നു. കല്ലുവാഴ, കാട്ടുവാഴ എന്നൊക്കെ വിളിക്കും. ഇംഗ്ലീഷിൽ wild banana അഥവാ rock banana. ബാഹുജ എന്നാണ് സംസ്കൃതത്തിലെ പേര്. ശാസ്ത്രനാമം എൻസെറ്റ സൂപ്പർബം (Ensete superbum). മൂസ്സേസീ (Musaceae) യാണ് കുടുംബം. ജന്മംകൊണ്ട് ഇന്ത്യക്കാരാണ്. എങ്കിലും ലോകത്ത് മിക്കാവാറും ഭാഗങ്ങളിൽ കാണുന്നു. ഇവ വംശനാശത്തിന്റെ വക്കിലാണ്. എന്നിരുന്നാലും നമ്മുടെ സഹ്യപർവ്വ നിരകളിൽ കാണാനാവും. കേരളത്തിൽ ഇടുക്കി ജില്ലയുടെ മലയോര പ്രദേശങ്ങളിലും വയനാട്ടിലും ഇവ അത്യാവശ്യം വളരുന്നു. മഹാരാഷ്ട്രയിലെ മദേരാൻ മലനിരകളിൽ വച്ചാണ് ലേഖകൻ ആദ്യമായി ഈ ചെടി കാണുന്നത്. സാധാരണ വാഴകളിൽ നിന്നും വ്യത്യസ്തമായി 10 മുതൽ 12 വർഷങ്ങൾ വരെ ഇത് ജീവിക്കുന്നു. ഏതാണ്ട് രണ്ടാൾ പരം (12 അടി) ഉയരവും…
Read More » -
ഒരേ ഇരിപ്പിൽ തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അരമണിക്കൂർ ഇടവിട്ട് എണീറ്റ് നടക്കണമെന്ന് വിദഗ്ധ ഡോക്ടർമാർ
ദീര്‍ഘനേരം ഒരേ ഇരിപ്പിൽ ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ തുടര്‍ച്ചയായുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അനവധിയാണ്. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. പക്ഷേ, എത്ര നേരം ഇടവിട്ടാണ് ഇരിപ്പിടത്തിൽ നിന്നും ഇടവേളയെടുക്കേണ്ടത് എന്നും അത് എത്ര സമയം നീണ്ടുപോകണം എന്നുമൊക്കെ പലരുടെയും സംശയമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ദീർഘനേരം ഇരിക്കുന്നവരാണെങ്കിൽ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും അഞ്ച് മിനിറ്റുവീതം ഇടവേളയെടുത്ത് നടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ തടയുമെന്നാണ് ഗവേഷകർ പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പ്രസ്തുത ഫലം കണ്ടെത്തിയത്. അമേരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്റെ ഓണ്‍ലൈന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുപ്പത് മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം,…
Read More » -
“മാളവിക മോഹനൻ സുന്ദരി, ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞതില്‍ അനുഗ്രഹീതൻ”; ‘ക്രിസ്റ്റി’യിൽ പ്രവര്‍ത്തിച്ചതിനെ കുറിച്ച് മാത്യു പറയുന്നു… ഹ്രസ്വ വീഡിയോ പങ്കുവച്ച് മാളവിക
മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ കെ, വേണു, സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘ക്രിസ്റ്റി’യില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് എന്ത് തോന്നുന്നുവെന്ന് മാളവിക മാത്യുവിനോട് ചോദിക്കുന്നതാണ് താരം പങ്കുവെച്ച ഹ്രസ്വ വീഡിയോയുടെ തുടക്കം. മനോഹരം എന്നാണ് മാത്യുവിന്റെ മറുപടി. മാളവിക മോഹനനുമായി ജോലി ചെയ്യാൻ കഴിഞ്ഞതില്‍ അനുഗ്രഹീതനാണ് എന്നും പറയുന്നു. മാളവികയ്‍ക്കൊപ്പം ജോലി ചെയ്‍തത് എങ്ങനെയുണ്ട് എന്നായിരുന്നു താരത്തിന്റെ അടുത്ത ചോദ്യം. രസകരം എന്ന് മാത്യുവിന്റെ മറുപടി. അവര്‍ സുന്ദരിയാണെന്നും മാത്യു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. താരങ്ങള്‍ ഇരുവരും പൊട്ടിച്ചിരിക്കുന്നതും മാളവിക ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയില്‍ കാണാം. 10 points to Mathew Thomas #ChristyPromotions…
Read More » -
‘വാരിസി’ൽ വലിയ പ്രാധാന്യമില്ലാത്ത വേഷം, എന്നിട്ടും അഭിനയിച്ചത് വിജയിയോടുള്ള ആരാധനമൂലമെന്ന് രശ്മിക മന്ദാന
‘വാരിസി’ൽ വലിയ പ്രാധാന്യമില്ലാത്ത വേഷമാണെങ്കിലും ചിത്രത്തിൽ അഭിനയിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം രശ്മിക മന്ദാന. രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാൻ ആ സിനിമ ചെയ്‍തുവെന്നത് എന്റെ തീരുമാനമായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനൊന്നുമില്ലെന്ന് ഞാൻ വിജയ് സാറിനോട് പറയുമായിരുന്നു. പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂർവമായ തീരുമാനത്തിന് കാരണം വിജയ് സാറിനൊപ്പം പ്രവർത്തിക്കാനാകും എന്നതായിരുന്നു. വളരെക്കാലമായി ഞാൻ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം എന്നതും അതിന്റെ കാരണമാണ് എന്ന് ഒരു അഭിമുഖത്തിൽ രശ്‍മിക മന്ദാന പറഞ്ഞു. വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ…
Read More » -
എന്തൊരു ആശയം, വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു; സൗദി വെള്ളക്കയെ പ്രശംസിച്ച് ഗൗതം വാസുദേവ് മേനോൻ
കഴിഞ്ഞ വർഷം റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയ ചിത്രമാണ് ‘സൗദി വെള്ളക്ക’. ‘ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ആയിരുന്നു. ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ല ചിത്രമെന്ന് റിലീസ് ചെയ്ത് ആദ്യദിവസം മുതൽ തന്നെ വ്യക്തമായിരുന്നു. കലാ- സാസ്കാരിക രംഗത്തെ നിരവധി പേരാണ് സിനിമയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സൗദി വെള്ളക്ക ഇഷ്ടമായെന്നും വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു. സംവിധായകൻ തരുൺ മൂർത്തിയാണ് ഗൗതം വാസുദേവിന്റെ വാക്കുകൾ പങ്കുവച്ചിരിക്കുന്നത്. “എനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. സ്‌ക്രീൻ പ്ലേ വളരെ ലളിതവും യാഥാർത്ഥ്യവും ആയിരുന്നിട്ടും പിടിമുറുക്കുന്നതായിരുന്നു. മികച്ച പ്രകടനങ്ങൾ ലഭിച്ചു. ഡയലോഗുകളും എനിക്കിഷ്ടപ്പെട്ടു. കീപ്പ് ഇറ്റ് അപ്പ്”, എന്നായിരുന്നു…
Read More » -
ആടുതോമയുടെ രണ്ടാം വരവ് ആന ഇല്ലാത്ത ആറാട്ട് ആവില്ലെന്ന് ഭദ്രൻ
മുന്‍കാല ജനപ്രിയ ചിത്രങ്ങളുടെ റീമാസ്റ്റേര്‍ഡ് പതിപ്പുകളുടെ തിയറ്റര്‍ റിലീസ് പല ഭാഷകളിലും മുന്‍പ് സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ മലയാളത്തില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ എവര്‍ഗ്രീന്‍ ഹിറ്റ് സ്ഫടികമാണ് 4കെ റെസല്യൂഷനില്‍ റീമാസ്റ്ററിംഗ് നടത്തി എത്തുക. പുതിയ പതിപ്പിന്‍റെ ടീസര്‍ ഏതാനും ദിവസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം റീമാസ്റ്ററിംഗ് പതിപ്പിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് ആസ്വാദകരില്‍ ചിലര്‍ പങ്കുവച്ച ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍. ഭദ്രന്‍റെ കുറിപ്പ് പ്രിയപ്പെട്ടവരെ, ഫെബ്രുവരി 9 ന് സ്ഫടികം തീയേറ്ററുകളിൽ കാണാൻ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് എൻ്റെ പ്രണാമം. സ്ഫടികത്തെയും എന്നെയും സ്നേഹിക്കുന്ന ഒരു സഹോദരൻ ടീസറിനെ പറ്റി വാചാലനായി ഇട്ട കുറിപ്പ് കണ്ടപ്പോൾ എനിക്ക് പ്രയാസം തോന്നി. ആ വ്യക്തിയോടും നിങ്ങളോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒന്ന് പറയട്ടെ, ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് സ്കോറും ആയി ബന്ധപ്പെടുത്തി ഒരിക്കലും കാണരുത്. ടീസർ കൊണ്ട് ഉദ്ദേശിക്കുന്നത്, അതിൽ സമന്വയിപ്പിച്ചിരിക്കുന്ന…
Read More »