LIFE
-
ബോളിവുഡിനെ ഒരുതരത്തിലും രക്ഷപെടാൻ സമ്മതിക്കില്ല അല്ലേ! ‘പഠാന്‍’ ഓണ്‍ലൈനില്‍ ചോര്‍ന്നെന്ന് റിപ്പോർട്ടുകൾ
നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ റിലീസിനു മുന്‍പേ വന്‍ ഹൈപ്പ് നേടിയ ചിത്രം പഠാന്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസ് ഇന്നായിരുന്നു. തമിഴ് റോക്കേഴ്സ്, ഫില്‍മിസില്ല, ഫില്‍മിറാപ്പ് തുടങ്ങി നിരവധി ടൊറന്‍റ് പ്ലാറ്റ്ഫോമുകളില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചലച്ചിത്ര വ്യവസായത്തെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ പൈറസിയില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന സിനിമാപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയ്ക്കു ശേഷവും റിലീസിനു പിന്നാലെ വ്യാജപതിപ്പ് എത്തുന്നത് തുടരുകയാണ്. അതേസമയം ഒരു ഇടവേളയ്ക്കു ശേഷം ബോളിവുഡ് വ്യവസായത്തിന് വലിയ പ്രതീക്ഷ പകര്‍ന്ന് എത്തിയിട്ടുള്ള ചിത്രം വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 സ്ക്രീനുകളിലായി ലോകമാകെ 7770 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിനു പിന്നാലെ ഏറെയും പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ഒക്കെയും മികച്ച റിവ്യൂസ് ആണ്…
Read More » -
ഷാരൂഖ് ഖാന്‍ നായകനായ പഠാന്റെ റിലീസ് ദിനത്തില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍; പോസ്റ്റര്‍ കീറി, കരി ഓയില്‍ ഒഴിച്ചു
ബെംഗലൂരു: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ഇന്നാണ് റിലീസ് ആയത്. രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. അതേ സമയം ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ‘ബോയിക്കോട്ട് പഠാന്‍’ പോസ്റ്ററുകൾ പിടിച്ച ഒരു വിഭാഗം തീയറ്ററുകളിൽ നിന്ന് സിനിമയുടെ ബാനറുകൾ വലിച്ചുകീറി. പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചു. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തില്‍ ആറു പേർക്കെതിരെ കേസെടുത്തതായി രകബ്ഗഞ്ച് എസ്എച്ച്ഒ പ്രദീപ് കുമാർ അറിയിച്ചു. #WATCH | Karnataka: VHP (Vishwa Hindu Parishad) supporters protest against the release of Shah Rukh Khan's movie 'Pathaan' in Bangalore, burn posters pic.twitter.com/K5L2xB4xBl — ANI (@ANI) January 25, 2023 കർണാടകയിലെ വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) അനുഭാവികൾ ചിത്രത്തിന്‍റെ…
Read More » -
വൻ സ്‍ക്രീൻ കൗണ്ടോടെ തുടക്കം; ‘പഠാൻ’ റിലീസ് ചെയ്തത് 7770 സ്‍ക്രീനുകളിൽ
വൻ സ്‍ക്രീൻ കൗണ്ടോടെയാണ് ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ തിയറ്ററുകളിലേക്ക് എത്തിയത്. മൊത്തം 7770 സ്‍ക്രീനുകളിലാണ് ‘പഠാൻ’ ചിത്രം റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയില്‍ 5200 വിദേശത്ത് 2500 സ്‍ക്രീനുകളിലായിട്ടായിരുന്നു പഠാന്റെ റിലീസ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. #Xclusiv… #Pathaan *final* screen count…⭐ #India: 5200[#Hindi + #Tamil + #Telugu]⭐️ #Overseas: 2500⭐️ Worldwide total: screens: 7700 screens. pic.twitter.com/Ce7uUthgxT — taran adarsh (@taran_adarsh) January 24, 2023 ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഷാരൂഖിന്റെ ആരാധകര്‍ക്ക്…
Read More » -
ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാം; ആചാരങ്ങളിൽ മാറ്റം വരുത്തി ധർമസംഘം ട്രസ്റ്റ്
തിരുവനന്തപുരം: ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് യോഗത്തിൽ തീരുമാനം. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം ഇക്കാര്യത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ക്ഷേത്രഭാരവാഹികളും വൈദികന്മാരും ശിവഗിരി മഠത്തിന്റെ തീരുമാനം നടപ്പാക്കണമെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു പ്രസ്ഥാനത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഷർട്ടിട്ട് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം. ഗുരുവും ശിഷ്യപരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം തലസ്ഥാനമായ ശിവഗിരി മഠത്തിൽ നിക്ഷിപ്തമാണെന്നും ഈ ക്ഷേത്രങ്ങൾ അതു പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നും സന്യാസി സംഘം തീരുമാനമെടുത്തു. ഹൈന്ദവ ക്ഷേത്രങ്ങളിൽ, പ്രത്യേകിച്ചും കേരളത്തിലെ ക്ഷേത്രങ്ങളിൽ…
Read More » -
താനും ഷാരൂഖ് ഖാനും തമ്മിലുള്ള മനോഹരമായ ബന്ധത്തെക്കുറിച്ച് ദീപിക പദുക്കോണ്‍
ആകാംക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ഷാരൂഖ് ഖാനും ദീപിക പദുക്കോണും താരങ്ങളാകുന്ന ചിത്രം ‘പഠാനാൻ’ ഇന്ന് തിയറ്ററുകളിലെത്തും. ഷാരൂഖും ദീപികയും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍ ഹിറ്റുകള്‍ ആയതിനാല്‍ ‘പഠാനി’ലും വൻ പ്രതീക്ഷയിലാണ് ആരാധകര്‍ക്ക്. ചില ഗാനരംഗങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ല എന്നാണ് അഡ്വാൻസ് ബുക്കിംഗ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. താനും ഷാരുഖും തമ്മില്‍ മനോഹരമായ ഒരു ബന്ധമുണ്ടെന്നാണ് വിജയകരമായ കെമിസ്‍ട്രിയെ കുറിച്ച് ദീപിക പദുക്കോണ്‍ പറയുന്നത്. ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ച ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സപ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ എന്നീ ചിത്രങ്ങള്‍ വൻ ഹിറ്റായി മാറിയിരുന്നു. അത്തരം മികച്ച സിനിമകളില്‍ ഷാരൂഖിനും തനിക്കും ഭാഗമാകാൻ ഭാഗ്യം ലഭിച്ചെന്ന് ദീപിക പദുക്കോണ്‍ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ മനോഹരമായ ഒരു ബന്ധമുണ്ട് എന്നും, പ്രേക്ഷകര്‍ തങ്ങളുടെ സിനിമയില്‍ അത് കാണാറുണ്ടെന്നും ദീപിക പറയുന്നു. തീവ്രമായ ഡയറ്റൊക്കെ പാലിച്ചാണ് പുതിയ സിനിമയ്‍ക്കായി തയ്യാറെടുത്തതെന്നും അതില്‍ ഷാരൂഖിനും തനിക്കും അഭിമാനിക്കാൻ അവകാശമുണ്ടെന്നും…
Read More » -
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി; പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ബജ്രംഗ്ദളും വിഎച്ച്പിയും
ദില്ലി: കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ഹൈന്ദവ സംഘടനയായ ബജ്രംഗ്ദൾ. അതേ സമയം ചിത്രത്തിനെ എതിര്‍ക്കില്ലെന്നാണ് വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറയുന്നത്. “ബജ്രംഗ്ദൾ ഹിന്ദിചിത്രമായ പഠാനെതിരെ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ. സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മോശം വരികളും, വാക്കുകളും നീക്കം ചെയ്തു. അത് നല്ല വാര്‍ത്തയാണ്. നമ്മുടെ സംസ്കാരവും മതവും സംരക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഹൈന്ദവ സമൂഹത്തെയും ഈ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു – വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറഞ്ഞു. ഈ മാസം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പഠാന്‍ സിനിമയിലെ ബേഷാരം രംഗ് എന്ന ഗാനത്തിലെ ചില വരികള്‍ ഉള്‍പ്പടെ 10 ലധികം മാറ്റങ്ങള്‍ പഠാന്‍ സിനിമയില്‍ നിർദ്ദേശിച്ചിരുന്നു. എന്നിരുന്നാലും, ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാന്‍…
Read More » -
100ലധികം രാജ്യങ്ങളില്‍ റിലീസ്; റെക്കോര്‍ഡ് നേട്ടവുമായി ഷാരൂഖാന്റെ ‘പഠാൻ’ ഇന്ന് തിയറ്ററുകളിലേക്ക്
‘പഠാന്റെ’ ചർച്ചകളിലായിരുന്നു കുറച്ചുനാളായി ഇന്ത്യൻ സിനിമാ ലോകം. ഷാരൂഖ് ഖാന്റെ വമ്പൻ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘പഠാൻ’ ലോകമെമ്പാടുമായി ഇന്ന് തിയറ്ററുകളിലെത്തും. നൂറിലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ട്. ഒരു ഇന്ത്യൻ സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും ‘പഠാന്റേ’ത് എന്നാണ് പ്രതീക്ഷ. നൂറിലധികം രാജ്യങ്ങളിൽ 2500ലധികം സ്‍ക്രീനുകളിലായിരിക്കും ‘പഠാൻ’ റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാർഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിദ്ധാർഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‍ലി…
Read More » -
മാത്യു പേടിച്ചിരുന്ന ക്രിസ്റ്റിയിലെ ആ കിസ് സീനിനെക്കുറിച്ച് മാളവിക പറയുന്നത്… ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നു
കൊച്ചി: മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ കെ, വേണു, സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നടിയായ മാളവിക മോഹനന്‍. ചിത്രത്തിലെ ഒരു കിസിംഗ് സീനില്‍ സംഭവിച്ചതാണ് മാളവിക പറയുന്നത്. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഈ അനുഭവം പറയുന്നത്. “മാത്യുവിന്‍റെ കഥാപാത്രമായ റോയി ക്രിസ്റ്റയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ആഗ്രഹിക്കുന്ന സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല. അത് പടം കണ്ടാല്‍ അറിയാം. ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ഭയങ്കര ഓക്ക്വേര്‍ഡായിരുന്നു. ഭയങ്കര പാവമാണ്. പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍ സ്ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള…
Read More » -
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് ഫെബ്രുവരി 4ന് തുടക്കം, ആദ്യ മത്സരം ഫെബ്രുവരി 18ന്; കേരള സ്ട്രൈക്കേഴ്സും ബോളിവുഡിന്റെ മുംബൈ ഹീറോസും കാര്യവട്ടത്ത് ഏറ്റുമുട്ടും
കൊച്ചി: രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎല്‍) പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. ഈ ദിവസം മുംബൈയില്‍ കര്‍ട്ടന്‍ റെയ്സറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. മുഖം മിനുക്കിയെത്തുന്ന കേരള സ്ട്രൈക്കേഴ്സ് ടീം ആണ് മലയാളികളെ സംബന്ധിച്ച് താല്‍പര്യമുയര്‍ത്തുന്ന ഘടകം. താരങ്ങളുടെ മറ്റൊരു ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി (സി 3) ചേര്‍ന്നാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ പോരിന് ഇറങ്ങുക. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിന്‍റെ പേര്. കുഞ്ചാക്കോ ബോബന്‍ നായകനായി 20 അംഗ ടീമിനെയും തീരുമാനിച്ചിട്ടുണ്ട്. ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരുന്ന ടീമില്‍ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‍മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, വിനു…
Read More » -
കുഞ്ഞൻ വെള്ളരിക്ക അഥവാ കോവയ്ക്ക പ്രമേഹത്തിന് ദിവൗഷധം
ഡോ.വേണു തോന്നക്കൽ ഈ കുഞ്ഞൻ വെള്ളരിക്കയെ എല്ലാവർക്കുമറിയാം. കോവയ്ക്ക എന്നാണ് ശരിയായ പേര്. ഇതിന് കുഞ്ഞൻ വെള്ളരിക്ക എന്ന ഒരു പേരില്ല. വെള്ളരിക്കയുടെ രൂപവും നിറവും കൊണ്ട് അങ്ങനെ വിളിച്ചെന്നു മാത്രം. തീരെ ചെറിയ ഒരു ഫലമാണിത്. ഏഷ്യൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ ജന്മം കൊണ്ട ഈ ഫലത്തിനെ ഇംഗ്ലീഷുകാർ Ivy Gourd എന്നാണ് വിളിക്കുന്നത്. ഇവയ്ക്ക് ഒരു ശാസ്ത്രീയ നാമം കൂടിയുണ്ട്, Coccinia grandis. വെള്ളരിക്ക കുടുംബത്തിലെ (Cucurbitaceae family) ഒരംഗമാണിത്.. പ്രമേഹ രോഗത്തിനുള്ള ഔഷധം എന്ന് പേരിലാണ് കോവയ്ക്ക കമ്പോളത്തിൽ ഏറെ വിറ്റു പോകുന്നത്. ഒന്നു മനസ്സിലാക്കുക, കോവയ്ക്ക ചെടിയുടെ ഇലയിലെ ചില രാസ ഘടകങ്ങളാണ് പ്രമേഹത്തിന് എതിരെ പ്രവർത്തിക്കുന്നത്. പഞ്ചസാര മണികളുടെ മെറ്റബോളിസത്തിൽ ഇതിലെ ചില തന്മാത്രകൾ പങ്കാളിയാവുന്നു. അപ്രകാരമാണ് ഇത് പ്രമേഹ രോഗത്തിൻ്റെ ശത്രുവായത്. പ്രമേഹ രോഗം അവിടെ നിൽക്കട്ടെ . കുഷ്ഠം, പനി, ആസ്തമ, ബ്രോങ്കൈറ്റിസ്, മഞ്ഞുനോവ് , ചൊറി ചുണങ്ങുകൾ, അസ്ഥിരോഗങ്ങൾ,…
Read More »