LIFEMovie

നിങ്ങളിലെ അഭിനേതാവിനെ കണ്ടെത്താം… കോട്ടയത്ത് സിനിമ അഭിനയ കളരി 26നും 27നും: സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും

കോട്ടയം: നിങ്ങളുടെ ഉള്ളിൽ ഒരു സിനിമാ നടനോ നടിയോ ഉണ്ടോ ? ആ അഭിനയ വാസന കണ്ടെത്താനും അഭിനയ പാടവം തേച്ച് മിനുക്കിയെടുക്കാനും കോട്ടയത്ത് അവസരം ഒരുങ്ങുന്നു. കോട്ടയം പബ്ളിക്ക് ലൈബ്രറിയിലെ സർഗ ഭാരതി അക്കാദമി ഓഫ് മ്യൂസിക് ആന്റ് ആട്സി (സാമാ) ന്റെ നേതൃത്വത്തിൽ ജനുവരി 26 നും 27 നുമായാണ് സിനിമ അഭിനയ കളരി നടക്കുക.

സിനിമ അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ കളരിയിൽ സംവിധായകർ അടക്കം പരിശീലിപ്പിക്കും. ക്ലാസുകൾ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധാനത്തിന്റെ ദ്രോണാചാര്യനായ പ്രഫ.കവിയൂർ ശിവപ്രസാദും , എൻ.ജ്യോതിർമയിയും ക്ലാസുകൾക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ – 9847743325, 7012624480.

Back to top button
error: