LIFE

  • പതിവ് തെറ്റിക്കാതെ പൊങ്കാലയിടാന്‍ ചിപ്പി എത്തി; വലിയ അനുഗ്രഹമെന്ന് താരം

    ആറ്റുകാല്‍ പൊങ്കാല തിരക്കിലാണ് തലസ്ഥാന നഗരി. ലക്ഷങ്ങളാണ് അഭീഷ്ടവരദായിനിക്ക് പൊങ്കാല അര്‍പ്പിക്കാനായി വന്നു ചേര്‍ന്നിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരില്‍ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാല്‍ എത്തിയിട്ടുണ്ട്. ”എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാല ഇടാന്‍ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായിട്ട് ഞാന്‍ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വര്‍ഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ അതൊക്കെ തന്നെയല്ലേ. ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാല്‍ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ വെളുപ്പിന് ഇവിടെ വരുന്നത്”- ചിപ്പി പറയുന്നു. പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാല ചടങ്ങുകള്‍ തുടക്കമായി. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ…

    Read More »
  • റോക്കി ഭായിയെ അധിക്ഷേപിച്ചു; തെലുങ്ക് സിനിമാ സംവിധായകനെതിരേ സൈബര്‍ ആക്രമണം! കർണാടകയിൽ വെങ്കിടേഷ് മഹായുടെ ചിത്രങ്ങൾ നിരോധിക്കുമെന്ന് ഭീഷണി

    ഹൈദരാബാദ്: തെലുങ്ക് സിനിമ സംവിധായകൻ കെജിഎഫ് 2 സിനിമയെക്കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു യൂട്യൂബ് റൗണ്ട് ടേബിൾ അഭിമുഖത്തിലാണ് തെലുങ്ക് സംവിധായകനായ വെങ്കിടേഷ് മഹാ കെജിഎഫ് 2 എന്ന പടത്തിനെക്കുറിച്ച് തമാശ പറഞ്ഞത്, ഇതിൽ യാഷ് അഭിനയിച്ച നായക കഥാപാത്രത്തെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കന്നഡ പ്രേക്ഷകർ ട്വിറ്ററിലും മറ്റും സംവിധായകനെതിരെ തിരിഞ്ഞിട്ടുണ്ട്. നന്ദിനി റെഡ്ഡി, ഇന്ദ്രഗന്തി മോഹന കൃഷ്ണ, ശിവ നിർവാണ, വിവേക് ​​ആത്രേയ എന്നീ സംവിധായകരും ജേർണലിസ്റ്റ് പ്രേമയുടെ ഈ റൌണ്ട് ടേബിളിൽ പങ്കെടുത്തു. ഏറെ നിരൂപ പ്രശംസ നേടിയ C/o കഞ്ചരപാലം എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് വെങ്കിടേഷ് മഹാ. തുടർന്ന് മലയാളത്തിൽ വൻ ഹിറ്റായ മഹേഷിൻറെ പ്രതികാരം ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന പേരിൽ എടുത്തതും ഇദ്ദേഹമാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് 2-നെക്കുറിച്ച് ഒരു തമാശ പറയുകയായിരുന്നു ഈ ചർച്ചയിൽ. ചിത്രത്തിൻറെ പേര് താൻ പറയുന്നില്ലെന്ന്…

    Read More »
  • പിതാമ​ക​ന്റെ നിര്‍മ്മാതാവിന് ചികില്‍സയ്ക്കുപോലും പണമില്ലാതെ കഷ്ടപ്പെടുന്നു… ഒടുവിൽ സഹായവുമായി ഓടിയെത്തി ‘നടിപ്പിൻ നായകൻ’

    ചെന്നൈ: തമിഴില്‍ ഹിറ്റായ ഒരു കൂട്ടം ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവ് ഒടുവില്‍ സാമ്പത്തികമായി തകര്‍ന്ന് ചികില്‍സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. എവർ​ഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്നു വിഎ ദുരെയാണ് സിനിമകള്‍ നല്‍കിയ നഷ്ടത്തില്‍ കഷ്ടപ്പാടിന്‍റെ കയത്തിലായത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം. ചികില്‍സയ്ക്ക് പോലും പണമില്ല. ദുരെയുടെ അവസ്ഥ അടുത്തിടെ ഒരു സുഹൃത്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചലച്ചിത്ര ലോകത്ത് ഇത് ചര്‍ച്ചയായത്. സിനിമ രംഗത്ത് തുടക്കകാലത്ത് വന്‍ ബാനറായ ശ്രീ സൂര്യ മൂവീസിന്‍റെ ഉടമസ്ഥന്‍ എഎം രത്നത്തിന്‍റെ സഹായി ആയിരുന്നു ദുരെ. അദ്ദേഹത്തിന്‍റെ പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിര്‍മ്മാണ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം രീതിയില്‍ സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇദ്ദേഹം എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമ​കൻ, ​ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്‍റെ കമ്പനിയുടെ കീഴില്‍…

    Read More »
  • ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; എന്താണ് മിഥുന്‍ രമേശിനെ ബാധിച്ച ബെല്‍സ് പാള്‍സി?

    അവതാരകനും നടനുമായ മിഥുന്‍ രമേശ് ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ആശുപത്രിയിലായ വിവരം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയായിലൂടെ വെളിപ്പെടുത്തിരിയിക്കുന്നു. നേരത്തെ നടി ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനും ഈ രോഗം ബാധിച്ചിരുന്നു. നേരത്തെ പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബറേയും ഇത് ബാധിച്ചിരുന്നു. നമുക്ക് അധികം കേട്ടു കേള്‍വിയില്ലാത്ത ഈ രോഗം കോവിഡ് ശേഷം പലരിലും കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുന്‍ രോഗകാര്യം പറഞ്ഞിരിക്കുന്നത്. കുറച്ചുദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഇപ്പോള്‍ ആശുപത്രിവാസത്തിലാണന്നു പറഞ്ഞാണ് മിഥുന്‍ വീഡിയോ ആരംഭിക്കുന്നത്. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാന്‍ കഴിയുന്നില്ലെന്നും മിഥുന്‍ പറയുന്നുണ്ട് . ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളര്‍ന്ന അവസ്ഥയിലാണെന്നും പറയുന്നുണ്ട്. രോഗം ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നു വ്യക്തമാക്കിയാണ് മിഥുന്‍ വീഡിയോ അവസാനിപ്പിക്കുന്നത്. മസിലുകള്‍ക്ക് ബലക്ഷയം മുഖത്തിന്റെ ഒരു വശത്തെ മസിലുകള്‍ക്ക് പെട്ടെന്ന് ബലക്ഷയം സംഭവിയ്ക്കുന്ന അവസ്ഥയാണിത്. ഇതിനാല്‍…

    Read More »
  • രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളുമായി റെയിൽവേ

    രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ദിനംപ്രതി ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന ട്രെയിനിൽ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയിൽ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയിൽവേ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം യാത്രക്കാർ രാത്രിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്. ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകൾ ഒഴികെയുള്ളവ പ്രവർത്തിപ്പിക്കരുത്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ട്രെയിനിൽ പെരുമാറ്റ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനർ, കാറ്ററിങ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർ എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. സഹയാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ പെരുമാറുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാർ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങൾ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കൾ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനിൽ അനുവദിക്കില്ല.…

    Read More »
  • ജയം രവിയുടെ ‘അഖിലൻ’ മാർച്ച് 10ന് തിയറ്ററുകളിൽ, കിടിലൻ ട്രെയിലർ എത്തി

    ♦ സി.കെ. അജയ് കുമാർ തമിഴ് സിനിമയിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഹിററുകൾ സമ്മാനിച്ച യുവനായക നടനാണ് ജയം രവി. ‘തനി ഒരുവൻ,’ ‘മൃതൻ,’ ‘റോമിയോ ജൂലിയറ്റ്,’ ‘വനമകൻ,’ ‘അടങ്കമറു’ ‘കോമാളി’ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മണിരത്നത്തിൻ്റെ ഡ്രീം സിനിമയായ പൊന്നിയിൻ സെൽവനിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവി തന്നെ. താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഖിലൻ.’ നീണ്ട കാത്തിരിപ്പിനു ശേഷം ചിത്രത്തിൻ്റെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 10ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രെയിലർ അണിയറക്കാർ പുറത്തു വിട്ടു. ആരാധകരിൽ നിന്നും ആവേശപൂർണമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി ഒരു ദിവസം പൂർത്തിയാകും മുമ്പേ തന്നെ അമ്പത് ലക്ഷത്തിൽപരം വ്യൂസ് നേടി തരംഗമായിരിക്കയാണ്. എൻ. കല്യാണ കൃഷ്ണനാണ് അഖിലൻ്റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ഭൂലോക’മാണ് നേരത്തെ ഇരുവരും…

    Read More »
  • ‘നൻ പകൽ നേരത്തെ ചെറുമയക്കം,’ ഗുണങ്ങൾ ഏറെയെന്ന് വൈദ്യശാസ്ത്രം

      പലരും ഉച്ചമയക്കത്തെ അലസതയുടെയും മടിയുടെയും ലക്ഷണമായാണ് കാണുന്നത്. കുഞ്ഞുങ്ങളും പ്രായമേറിയവരും മാത്രം  ഉച്ചയ്ക്കു മയങ്ങിയാൽ മതി എന്നാണ് അവരുടെ പക്ഷം. എന്തായാലും ‘നൻ പകൽ നേരത്തെ ചെറുമയക്കം’ കൂടുതൽ ഉന്മേഷത്തോടെയും ഉണർവോടെയും  പിന്നീടു ജോലികളിൽ വ്യാപൃതരാകാൻ സഹായിക്കും. ഈ ചെറുമയക്കത്തിന് നിരവധി ഗുണങ്ങളുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതു മുതല്‍ ചിന്താശക്തിയും ബൗദ്ധിക നിലവാരവും മെച്ചപ്പെടുത്തുന്നതു വരെ നീളുന്നതാണ് ലഘുനിദ്ര അഥവാ ‘പവര്‍ നാപ്പി’ന്റെ ഗുണങ്ങള്‍. പകല്‍ സമയത്ത് ലഘു നിദ്രയ്ക്ക് പ്രത്യേകിച്ചൊരു സമയമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമായ സമയക്രമവും ഘടകങ്ങളും അനുസരിച്ച് അവരവര്‍ക്ക് യോജിച്ച സമയത്ത് ചെറുമയക്കം  ആവാം. ഉദാഹരണത്തിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ആള്‍ക്ക് ഉച്ചയൂണിന് ശേഷമുള്ള സമയത്ത് ചെറുമയക്കം എടുക്കാം. ഉച്ചയ്ക്ക് 12.30 നും 2 മണിക്കും ഇടയ്ക്കുള്ള സമയമാകും നല്ലത്. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് വൈകിട്ട് 4 മണിക്കുശേഷം ചെറുമയക്കം എടുക്കുന്നത് ആരോഗ്യകരമല്ല. കാരണം പകല്‍…

    Read More »
  • “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു… ” ആരോ​ഗ്യനിലയിൽ പുരോ​ഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങി കോട്ടയം നസീർ

    ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു. ആൻജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആൻജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവിൽ ആരോ​ഗ്യനിലയിൽ പുരോ​ഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് നടൻ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു. “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി”, എന്നാണ് കോട്ടയം നസീർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.   View this post on Instagram   A post shared by kottayamnazeer (@kottayamnazeer) ഫെബ്രുവരി 27ന് ആയിരുന്നു നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം…

    Read More »
  • ഉണ്ണി മുകുന്ദന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്ത്; ഗംഭീര സംഘട്ടന രം​ഗങ്ങളും ​ഗാനങ്ങളും ചിത്രീകരിക്കുന്നതി​ന്റെ വീഡിയോ കാണാം

    കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറി. ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും മാളികപ്പുറം തന്നെ. ഇപ്പോഴിതാ 100 കോടി ക്ലബ്ബ് ചിത്രമായ മാളികപ്പുറത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാളികപ്പുറത്തിലെ പ്രധാന രം​ഗങ്ങൾ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ അവസാന ഭാ​ഗത്തുള്ള ​ഗംഭീര സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിലെ വെല്ലുവിളികളും ​ഗാനങ്ങൾ ചിത്രീകരിക്കുന്നതുമെല്ലാം വീഡിയോയിൽ ​ദൃശ്യമാണ്. പിന്നാലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ‘​ഗുഡ് വർക്ക്.. ​ഗുഡ് റിസൾട്ട്, ഒരു സിനിമ ചെയ്യുമ്പോൾ ഓരോ വ്യക്തിയും തങ്ങളുടെ ഹൃദയവും ആത്മാവും അതിൽ വയ്ക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, പരിശ്രമങ്ങളുടെ പടി കയറി ചരിത്രവിജയത്തിന്റെ മല ചവിട്ടിയ കാഴ്ച്ചകൾ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 2022 ഡിസംബര്‍…

    Read More »
  • നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്താടാ സജി.. ആദ്യ ടീസർ പുറത്ത്

    മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ അണിയറക്കാര്‍ പുറത്തുവിട്ടു. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചിരിക്കുന്നത്. നിവേദ തോമസ് ആണ് നായിക. ഫാമിലി കോമഡി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരുവരും ഒന്നിച്ചപ്പോൾ എല്ലാം മലയാളികൾക്ക് മികച്ച ചിത്രങ്ങൾ ആയിരുന്നു ലഭിച്ചത്. എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ് രതീഷ് രാജ്, ഒറിജിനൽ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ…

    Read More »
Back to top button
error: