LIFEMovie

“ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു… ” ആരോ​ഗ്യനിലയിൽ പുരോ​ഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങി കോട്ടയം നസീർ

ലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു. ആൻജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആൻജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവിൽ ആരോ​ഗ്യനിലയിൽ പുരോ​ഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് നടൻ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു.

“ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി”, എന്നാണ് കോട്ടയം നസീർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

 

View this post on Instagram

 

A post shared by kottayamnazeer (@kottayamnazeer)

ഫെബ്രുവരി 27ന് ആയിരുന്നു നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന ഒരു ഇനം ആദ്യം അവതരിപ്പിക്കുന്നതും കോട്ടയം നസീറാണ്. ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേ നേടിയിട്ടുണ്ട്.

‘മിമിക്സ് ആക്ഷൻ 500’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീല്‍ മലയാളത്തിന്റെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘റോഷാ’ക്കില്‍ ഗൗരവ സ്വഭാവമുള്ള മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കോട്ടയം നസീർ കയ്യടി നേടിയിരുന്നു. നിരവധി ഹിറ്റ് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായും കോട്ടയം നസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മിമിക്രി വിഭാഗത്തില്‍ ലഭിച്ചത് കോട്ടയം നസീറിന് മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: