LIFELife Style

പ്രേതത്തെ വിവാഹം ചെയ്ത ഗായിക വിവാഹമോചനത്തിന്!

ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കര്‍ ബ്രോക്കാര്‍ഡിന്റെ വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാര്‍ഡിനെയാണ് ബ്രോക്കാര്‍ഡ് വിവാഹം ചെയ്തത്! ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന പള്ളിയില്‍ നടന്ന വിവാഹം വലിയ വാര്‍ത്ത ആയിരുന്നു.

എഡ്വാര്‍ഡിന്റെ ആത്മാവ് അപ്രതീക്ഷിതമായി തന്റെ കിടപ്പമുറിയില്‍ എത്തിയെന്നും അങ്ങനെയാണ് താന്‍ ഇഷ്ടത്തിലായതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും എന്നുമായിരുന്നു ബ്രോക്കാര്‍ഡി(38)ന്റെ അവകാശവാദം. അങ്ങനെ വിവാഹവും ഹണിമൂണുമെല്ലാം ആഘോഷപൂര്‍വം നടന്നു.
എന്നാല്‍, ഇപ്പോള്‍ ഗായിക തന്റെ പ്രേത ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം, എന്താണ് എന്നല്ലേ? ഒരു ആത്മാവിനെ വിവാഹം ചെയ്താല്‍ മുന്നോട്ടുള്ള ജീവിതം വിചാരിച്ചത്ര നല്ലതായിരിക്കില്ല എന്നാണ് ബ്രോക്കാര്‍ഡ് പറയുന്നത്.

Signature-ad

മാത്രമല്ല, വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദമുണ്ടാക്കി നിരന്തരം ബുദ്ധിമുട്ടിക്കുകയാണത്രെ. ആത്മാവ് തന്നെ വിടാതെ പിന്തുടരുകയാണെന്നും ഗായിക പരാതി പറയുന്നു. മനുഷ്യരെയാണ് വിവാഹം ചെയ്തത് എങ്കില്‍ കോടതിയില്‍ പോയി വിവാഹമോചനം നേടാം. എന്നാല്‍, പ്രേതക്കേസ് മന്ത്രവാദിയെക്കൊണ്ടുവന്ന് ഒഴിപ്പിക്കാനാണ് തീരുമാനം.

തോല്‍വി സമ്മതിക്കാനൊന്നും തനിക്ക് താല്പര്യമില്ല. പക്ഷേ, എന്തുകൊണ്ടോ ഒരു പ്രേതത്തെ വിവാഹം കഴിക്കാനെടുത്ത തീരുമാനം ശരിയായില്ല എന്നിപ്പോള്‍ തോന്നുന്നുവെന്ന് ബ്രോക്കാര്‍ഡ് സമ്മതിക്കുന്നു. വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ മനശാസ്ത്രജ്ഞന്‍െ്‌റ സഹായവും തേടിയതായി അവര്‍ വെളിപ്പെടുത്തി.

Back to top button
error: