LIFE

  • 10 വർഷത്തിലേറെ ആയസ്സു വർദ്ധിപ്പിക്കാം, ഈ 5 മികച്ച ജീവിതശൈലികൾ പിൻതുടരൂ

    ഈ 5 മികച്ച ജീവിതശൈലികൾ പിൻതുടർന്നാൽ 10 വര്‍ഷത്തിലേറെ നമ്മുടെ ജീവിതം നീട്ടാനാകുമെന്ന് യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ചില പ്രധാന പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള 5 ജീവിതശൈലികള്‍. ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ 50 വയസ്സ് വരെ പ്രായമായ സ്ത്രീകള്‍ക്ക് 14 വര്‍ഷം വരെയും പുരുഷന്മാര്‍ക്ക് 12 വര്‍ഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും 2 മുതല്‍ 4 വര്‍ഷം വരെ കൂടുമ്പോള്‍ യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ 5 ശീലങ്ങള്‍ പിന്തുടരുന്നവരില്‍ 74 ശതമാനം ആളുകള്‍ അധികകാലം ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.

    Read More »
  • “ഒരു കട്ടിൽ ഒരു മുറി” ജൂൺ 14-ന്

    ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി’കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷംഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ”ഒരു കട്ടിൽ ഒരു മുറി” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു.ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപൻ…

    Read More »
  • നമ്മുടെ പൊലീസ് നേരിടുന്ന പ്രശ്നങ്ങൾ. വസ്തുതകൾ ;യാഥാർത്ഥ്യങ്ങൾ- കെ പി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു എഴുതുന്നു

    കേരളത്തിലെ പോലീസുദ്യോഗസ്ഥന്മാർക്കിടയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർദ്ധിക്കുന്നു എന്ന വാർത്തകൾ നിരന്തരം മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഈ വിഷയത്തിൽ കൃത്യമായ പഠനവും ആവശ്യമായ നടപടിയും അനിവാര്യമാണ്. ആത്മഹത്യയും സ്വയം വിരമിക്കലും എന്നതിനപ്പുറം സർവ്വീസിലിരിക്കെ മരണപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും ഇതര വകുപ്പുകളെ അപേക്ഷിച്ച് പോലീസിൽ കൂടുതലാണ്. PSC നടത്തുന്ന എഴുത്ത് പരീക്ഷയുടെ മികവിൽ മാത്രമാണ് ഇതര വകുപ്പുകളിലേക്കുള്ള നിയമനങ്ങൾ. എന്നാൽ യുവാക്കളിൽ എഴുത്ത് പരീക്ഷയ്ക്ക് ശേഷം, കായിക ക്ഷമതയും, മെഡിക്കൽ പരിശോധനയ്ക്കും ശേഷം ഈ രംഗത്തെ മികവുകൂടി ഉള്ളവരെ മാത്രമേ പോലീസിൽ നിയമിക്കുന്നുള്ളൂ. ഈ വിഭാഗത്തിലാണ് 56 വയസ് ആകുന്നതിന് മുമ്പ് കൂടുതൽ ആളുകൾ മരണപ്പെടുന്നു എന്നത് ഗൗരവതരമായ വിഷയമാകുന്നത്. സമയക്ലിപ്തതയില്ലാത്ത, മാനസിക പിരിമുറുക്കം നൽകുന്ന, വകുപ്പിനകത്ത് നിന്നും പുറത്ത് നിന്നും ഒരു പോലെ പ്രഷർ ലഭിക്കുന്ന തൊഴിലിടമാണ് പോലീസ്. വർദ്ധിച്ച് വരുന്ന ജോലി ഭാരവും അതിനനുസരിച്ച് അംഗബലം കൂടാത്തതും പോലീസ് ജോലി കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു. രാപകലില്ലാത്ത അദ്ധ്വാനത്തിനിടയിൽ സ്വകുടുംബവുമായി ചിലവിടാൻ സമയം ലഭിക്കാത്തതിന്റെ…

    Read More »
  • ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം: ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ കാൻ ഫിലിം ഫെസ്റ്റിവലിൽ, ചിത്രത്തിൻ്റെ ട്രയ്ലർ ശ്രദ്ധേയമാകുന്നു

    കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’ന്റെ ട്രയ്ലർ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു. ഒരിന്ത്യൻ സിനിമ 30 വർഷങ്ങൾക്കു ശേഷമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. 1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുമ്പ് ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. യുവ സംവിധായക പായൽ കപാഡിയ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമക്കും അഭിമാനിക്കാൻ സാധിക്കുന്ന സന്ദർഭം കൂടിയാണ് ഈ സെലക്ഷൻ. വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി…

    Read More »
  • ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023: ആട്ടം മികച്ച ചിത്രം, ആനന്ദ് ഏകര്‍ഷി സംവിധായകന്‍, ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാര്‍, ശ്രീനിവാസന് ചലച്ചിത്രരത്‌നം

    2023ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഏക ചലച്ചിത്രപുരസ്‌കാരമാണ് ഇത്. ഇക്കുറി 69 ചിത്രങ്ങളാണ് അപേക്ഷിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ശ്രീനിവാസന് ചലച്ചിത്രരത്നം സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. റൂബി ജൂബിലി അവാര്‍ഡ് രാജസേനന് തിരക്കഥാകൃത്തും…

    Read More »
  • ”അര്‍ബുദത്തോട് മല്ലിടുമ്പോള്‍ സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തി, രോഗനാളുകള്‍ തിരിച്ചറിവുകള്‍ നല്‍കി”

    കാന്‍സറുമായുള്ള തന്റെ പോരാട്ടം ബന്ധങ്ങളെക്കുറിച്ച് ആഴത്തിലുള്ള തിരിച്ചറിവുകള്‍ക്ക് കാരണമായെന്ന് നടി മനീഷ കൊയ്‌രാള. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അസുഖം സ്ഥിരീകരിച്ച നാളുകളില്‍ സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കുടുംബം മാത്രമേ പിന്തുണയ്ക്കാനുണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി നല്ല നിലയിലായിരുന്നിട്ടും രോഗത്തോട് മല്ലിടുന്ന സമയത്ത് പല കുടുംബാംഗങ്ങളും തന്നെ സന്ദര്‍ശിച്ചില്ലെന്നും മനീഷ വെളിപ്പെടുത്തി. തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തെ കാന്‍സര്‍ എന്ന അഗ്‌നിപരീക്ഷ എങ്ങനെ മാറ്റിമറിച്ചുവെന്നാണ് മനീഷ മനസുതുറന്നത്. ”അതൊരു യാത്രയും പഠനാനുഭവവുമാണ്. എനിക്ക് ഒന്നിലധികം സുഹൃത്തുക്കള്‍ ഉണ്ടെന്ന് ഞാന്‍ ശരിക്കും വിശ്വസിച്ചു. ഒരുമിച്ച് പാര്‍ട്ടി നടത്തുകയും യാത്ര ചെയ്യുകയും ആസ്വദിക്കുകയും ചെയ്ത ആളുകള്‍ എന്റെ വേദനയില്‍ എന്നോടൊപ്പമുണ്ടാവുമെന്ന് ഞാന്‍ കരുതി. അത് അങ്ങനെയായിരുന്നില്ല. ആരുടേയും വേദനയില്‍ ഇരിക്കാന്‍ ആളുകള്‍ക്ക് കഴിവില്ല.” താരം പറഞ്ഞു ”വേദന തോന്നാതിരിക്കാന്‍ നമ്മളെപ്പോഴും ഒഴിവുകഴിവുകള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വേദനയില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. അത് മനുഷ്‌സഹജമാണ്. താന്‍ വളരെയധികം ഏകാന്തത അനുഭവിച്ചു.…

    Read More »
  • പ്രമേഹം ലൈംഗികജീവിതത്തിൽ വില്ലനാകുമ്പോൾ…

    ലൈംഗികജീവിതത്തെ പ്രമേഹം കാര്യമായി ബാധിക്കാനിടയുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെയാണ് പ്രമേഹം സാരമായി ബാധിക്കുന്നത്. അതായത് പ്രമേഹം പുരുഷനില്‍ വരുത്തുന്ന മാറ്റങ്ങള്‍ അത്രയും സ്ത്രീകളില്‍ വരുത്തുന്നില്ല. അതിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും അംഗീകരിക്കപ്പെട്ട കാരണങ്ങളില്‍ പ്രധാനം സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതയിലുള്ള വ്യത്യാസമാണ്.   ഉദ്ധാരണക്കുറവ്   പ്രമേഹം മൂലം പുരുഷന്മാരിലുണ്ടാകുന്ന പ്രകടമായ ലൈംഗിക പ്രശ്‌നം ഉദ്ധാരണക്കുറവാണ്. ഇതുമൂലം പ്രമേഹരോഗികളുടെ ലൈംഗിക ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനിടയുണ്ട്. ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതും ഉദ്ധാരണം വളരെ വേഗം നഷ്ടപ്പെടുന്നതുമൊക്കെ പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന ലൈംഗിക പ്രശ്‌നങ്ങളാണ്. പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇത്തരം ലൈംഗിക ബലഹീനതകള്‍ ഉണ്ടാകാറുണ്ട്. നാഡികളുടെ പ്രവര്‍ത്തന മാന്ദ്യം, രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം പിടിപെട്ടതിനെത്തുടര്‍ന്നുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പ്രമേഹരോഗിക്ക് ലൈംഗിക ഉദ്ധാരണം ഉണ്ടാകാതിരിക്കാനുളള കാരണങ്ങളാണ്. ലൈംഗികോദ്ധാരണം പുരുഷനില്‍ സംഭവിക്കുന്നതുപോലെ സ്ത്രീകളില്‍ സംഭവിക്കാത്തതുകൊണ്ട് പ്രമേഹം സ്ത്രീലൈംഗികതയെ ഒരു പരിധിക്കപ്പുറം ബാധിക്കുന്നില്ല. പ്രമേഹവും ഉദ്ധാരണക്കുറവും തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.…

    Read More »
  • വൺ പ്രിൻസസ് സ്ട്രീറ്റ് ‘ ജൂൺ14-ന്

    ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന ‘ വൺ പ്രിൻസസ് സ്ട്രീറ്റ് ” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ-യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ്, എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു. എഡിറ്റർ-ആയൂബ്ബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, കല- വേലു വാഴയൂർ, വസ്ത്രാലങ്കാരം-റോസ് റെജീസ്, മേക്കപ്പ് -ജിത്തു പയ്യന്നൂർ, സ്റ്റിൽസ്-ഷിജിൻ പി…

    Read More »
  • കുട്ടിനിക്കറിൽ പട്ടായയുടെ സൗന്ദര്യം അസ്വദിച്ച് ലക്ഷ്മി നക്ഷത്ര

    വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന താരം അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ‘‘ഹലോ പട്ടായ…’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍​‍ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം. ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും ‘ചേരേനെ…

    Read More »
  • ഭക്ഷണ രംഗത്തെ പുതിയ ട്രെന്‍ഡ്: ‘ചിയ വിത്ത്’, തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം; പ്രോട്ടീന്‍ സമ്പന്നം

    ആരോഗ്യം ‘ചിയ വിത്ത് ‘ അടുത്തിടെയായി ഭക്ഷണ രംഗത്ത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. രാവിലെ ‘ചിയ വിത്ത്’ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ‘ചിയ സീഡ്‌സ്.’ അതിനാല്‍ ഇവ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ വളരെ ഗുണം ചെയ്യും. രാവിലെ ‘ചിയ വിത്തുകള്‍’ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ‘ചിയ വിത്തിട്ട’ വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും. ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ‘ചിയ വിത്ത്’ ചേര്‍ക്കുക. നേരെത്തെ കുതിര്‍ത്തുവെച്ചതാണെങ്കിലും നല്ലതാണ്. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ക്കണം. എന്നും രാവിലെ…

    Read More »
Back to top button
error: