LIFE

  • ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ

    പോഷകഗുണങ്ങളുടെ കലവറയാണ് സ്‌പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷവും പനിയും തടയാൻ സ്‌പ്രിംഗ് ഒനിയൻ സഹായകമാണ്.ഒപ്പം കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തിന് സംരക്ഷണവും നൽകും.   രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിറുത്താൻ ഇതിന് പ്രത്യേക കഴിവുണ്ട്. ദഹനപ്രശ്നങ്ങൾക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ്ട്രബിളിനെയും തടയാൻ ഉത്തമമാണ്.നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയയും സുഗമമാക്കും. ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ ചേരുവകൾ സ്പ്രിങ് ഒനിയൻ – ½ കിലോ പച്ചമുളക് – 5 എണ്ണം വറ്റൽ മുളക് – 3 എണ്ണം മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ മുളകുപൊടി – ½ ടീസ്പൂൺ തേങ്ങ ചിരകിയത് – 1 കപ്പ് ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന് ചെറിയ ഉള്ളി – 8 + 6 എണ്ണം വെളുത്തുള്ളി – 4 എണ്ണം കടുക് – ½ ടീസ്പൂൺ തയാറാക്കുന്ന വിധം സ്പ്രിങ് ഒനിയന്റെ പൂവ് മാറ്റിയശേഷം തണ്ട് ചെറുതായി അരിഞ്ഞു…

    Read More »
  • ലോകത്തിലെ ഏറ്റവും വലിയ ചക്ക; അറിയാം കേരളത്തിന്റെ ചക്കവിശേഷങ്ങൾ

    ലോക്ഡൗൺ കാലത്ത് മലയാളിയുടെ അടുക്കളയിലെ പഞ്ഞമകറ്റിയിരുന്നത് ചക്കയും അതില്‍ നിന്നുള്ള വിവിധ വിഭവങ്ങളുമായിരുന്നു.ചക്ക പൊരിച്ചത് മുതല്‍ ചക്ക പായസം വരെ പരീക്ഷിച്ച മലയാളികള്‍ക്കിടയിലേക്കാണ് വിവിധ വലുപ്പത്തിലുള്ള ചക്കകളും വാര്‍ത്തകളായി ഇറങ്ങി തുടങ്ങിയത്. ഈ നിരയിലേക്ക് ഗാംഭീര്യത്തോടെ തന്നെ വന്നിറക്കിയിരിക്കുകയാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക.ആയവന ഏനാനല്ലൂർ വടക്കേക്കര നാരയണന്‍റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.5 കിലോയില്‍ തൂക്കം വരുന്ന ഭീമൻ ചക്ക പിറവിയെടുത്തത്. നേരത്തെ കൊല്ലം അഞ്ചലില്‍ നിന്നും, വയനാട്ടില്‍ നിന്നുമുള്ള ചക്കകള്‍ വലുപ്പത്തിന്‍റെ റെക്കോര്‍ഡ് കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇത് വരെയുള്ളതില്‍ തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയാണ് തൂക്കത്തിലും നീളത്തിലും ഒന്നാമതായിരിക്കുന്നത്. 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമായിരുന്നു.ഇതിന് തൊട്ടുപിറകിലാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക.സംസ്ഥാന കാര്‍ഷിക സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 28.6 കോടി ചക്കകളാണ് ഒരു സീസണില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.ഇതിൽ 5.7 കോടി ചക്കകളാണ് ഇടുക്കി ജില്ലയില്‍ ഓരോ സീസണിലും ശരാശരി…

    Read More »
  • കയ്പ്പ് ആണെങ്കിലും പോഷക​ഗുണങ്ങൾ ധാരാളം; അറിയാം പാവയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ

    കയ്പ്പാണെങ്കിലും ധാരാളം പോഷക​ഗുണങ്ങളുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ജീവകം ബി1, ബി2, ബി 3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, നാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാനും ചർമപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചർമത്തിലെ പാടുകൾ, മുഖക്കുരു, സോറിയാസിസ് മുതലായവ സുഖപ്പെടുത്തുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹമുള്ളവർക്ക് ഇത് മികച്ചൊരു പച്ചക്കറിയാണ്. കൂടാതെ, ഫൈബർ ഉള്ളടക്കം കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പാവയ്ക്ക. ഇത് മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ…

    Read More »
  • തൈറോയ്ഡ് രോഗികൾ നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ…

    പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വലിയ പങ്ക് വഹിക്കുന്നു. അതുപോലെ അനാരോ​ഗ്യകരമായ ഭക്ഷണശീലം ശരീരത്തിന് ദോഷം ചെയ്യും. പ്രത്യേകിച്ചും നിങ്ങൾക്ക് പ്രമേഹം, രക്താതിമർദ്ദം, പിസിഒഎസ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ. അത് പോലെ തന്നെ, തൈറോയ്ഡ് ഡിസോർഡർ ഉള്ളവരാണെങ്കിലും സൂക്ഷിക്കുക. തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമീകൃത ഭക്ഷണ ക്രമം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ലവ്‌നീത് ബത്ര പറയുന്നു.  “നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയെ പിന്തുണയ്ക്കാൻ നന്നായി കഴിക്കുക.” എന്ന് കുറിച്ച് കൊണ്ട് അവർ അടുത്തിടെ കുറിപ്പ് പങ്കുവച്ചിരുന്നു.

    Read More »
  • ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റിൽ കൂടുതൽ ഉറങ്ങാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ

    ഉച്ചയ്ക്ക് 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI) ഉണ്ടാകാനും മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ​ഗവേഷകർ പറയുന്നു. ഉച്ചമയക്കം അമിതമാകുന്നത് അമിതവണ്ണം, ഉപാപചയ രോഗങ്ങൾ പോലുള്ള പലവിധ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നിൽക്കുന്നത് ഉയർന്ന ബോഡി മാസ് ഇൻഡെക്സ്, ഉയർന്ന പഞ്ചസാരയുടെ തോത്, ഉയർന്ന രക്തസമ്മർദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണ റിപ്പോർട്ട് പറയുന്നു.‌‌ പഠനത്തിൻറെ ഫലം ഒബീസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചൂ. 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും അന്വേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഉയർന്ന ബോഡി മാസ് ഇൻഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി ഗവേഷകർ കണ്ടെത്തി. ആഴ്ചയിലൊന്നെങ്കിലും ദീർഘമായ ഉച്ചമയക്കത്തിൽ ഏർപ്പെടുന്നവർ വളരെ വൈകിയാണ് പലപ്പോഴും കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുള്ളതെന്നും ഗവേഷകർ പറയുന്നു.…

    Read More »
  • കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കുന്ന വിധം

    കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് ഷേക്കുകൾ. പലതരത്തിലുള്ള ഷേക്കുകൾ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ?. വളരെ രുചികരവും എളുപ്പം തയ്യാറാക്കാവുന്ന ഒരു ഷേക്കാണിത്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?… വേണ്ട ചേരുവകൾ കാരറ്റ് 2 എണ്ണം ചൂട് പാൽ 200 മില്ലിലിറ്റർ തണുത്ത പാൽ 300 മില്ലിലിറ്റർ ഈന്തപ്പഴം 10 എണ്ണം അണ്ടിപ്പരിപ്പ് 10 എണ്ണം ഏലയ്ക്ക 2 എണ്ണം വെള്ളം 1/4 കപ്പ് നട്സ് അലങ്കരിക്കാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ചൂട് പാലിൽ കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് 20 മിനുട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിന് വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം ഈ കാരറ്റ് തണുക്കാൻ വയ്ക്കുക. ശേഷം ഈന്തപ്പഴവും അണ്ടിപ്പരിപ്പിനൊപ്പം കാരറ്റ് ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി…

    Read More »
  • ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുന്നു; സാമന്തയുമായുള്ള ഡൈവോഴ്സിനെക്കുറിച്ച് നാഗ ചൈതന്യ

    സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ നാഗ ചൈതന്യ. തൻറെ പുതിയ ചിത്രമായ കസ്റ്റഡിയുടെ പ്രമോഷൻ പരിപാടിക്കിടെ ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനം സംബന്ധിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്. “ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി, ഞങ്ങൾ കോടതി വഴി വിവാഹമോചനം നേടിയിട്ട് ഒരു വർഷമായി. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്. എൻറെ ജീവിതത്തിന്റെ ആ ഘട്ടത്തിനെക്കുറിച്ച് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ” നാഗ ചൈതന്യ പറഞ്ഞു. “സാമന്ത സ്നേഹമുള്ള വ്യക്തിയാണ്, അവൾ എല്ലാ സന്തോഷത്തിനും അർഹയാണ്. അത് മാത്രമാണ്. എന്നാൽ ഞങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് ചില മാധ്യമങ്ങൾ ഊഹിച്ച് പറയുകയാണ്. ഇത് പൊതുസമൂഹത്തിൽ ഞങ്ങളുടെ പരസ്പര ബഹുമാനത്തെ ഒരിക്കലും നന്നായി കാണിക്കുന്നില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.” മജിലി, യെ മായ ചെയ്‌സാവേ, ഓട്ടോനഗർ സൂര്യ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ നാഗ ചൈതന്യയും സാമന്തയും 2017ലാണ് വിവാഹിതരായി. 2021 ഒക്ടോബറിൽ സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ…

    Read More »
  • കിംഗ് ഖാ​ന്റെ ‘ജവാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തിൽ എസ്.ആർ.കെ. ആരാധകര്‍

    ബോളിവുഡിനെ തകർച്ചയിൽ നിന്ന് രക്ഷിച്ച ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം താൻ നായകനായെത്തിയ ചിത്രം ഇത്ര വലിയ വിജയം നേടിയത് ഷാരൂഖ് ഖാനും വ്യക്തിപരമായി ആഘോഷിക്കാനുള്ള കാരണമായിരുന്നു. ഇപ്പോഴിതാ പഠാന് ശേഷം അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ എൻറർടെയ്നർ ചിത്രം ജവാൻ ആണ് അത്. നേരത്തെ പ്രഖ്യാപിച്ചിരുന്നചിത്രത്തിൻറെ റിലീസ് തീയതി മാറ്റിയിരുന്നു. പുതിയ തീയതിയെക്കുറിച്ച് ഊഹാപോഹങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ തീയതി ഒഫിഷ്യൽ ആക്കിയിരിക്കുകയാണ് അണിയറക്കാർ. സെപ്റ്റംബർ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ടാവും. ജൂൺ 2 ആണ് ചിത്രത്തിൻറെ ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. ഈ തീയതി മാറ്റിയെന്നും പകരം ഓഗസ്റ്റ് 25 ന് ചിത്രം എത്തുമെന്നും റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ അണിയറക്കാരിൽ നിന്നു തന്നെ പ്രഖ്യാപനം എത്തിയതോടെ ആരാധകർക്കിടയിൽ ഇത് സംബന്ധിച്ചുള്ള സംശയങ്ങൾ അവസാനിച്ചിരിക്കുകയാണ്. #Jawan #7thSeptember2023…

    Read More »
  • എല്ലാരും വാങ്കോ.. ഓൾവെയ്സ് വെൽക്കം! രസിപ്പിച്ച് ‘നെയ്മർ’ ട്രെയിലർ

    ‘നെയ്മർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മികച്ചൊരു ഫ്രെണ്ട്ഷിപ്പ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മാത്യു, നസ്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ചിത്രം മെയ്‌ 12ന് തിയറ്ററിൽ എത്തും. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ സുധി മാഡിസൺ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഇവർക്കൊപ്പം ശക്തമായൊരു ക്യാരക്ടറുമായി തമിഴ് നടൻ യോഗ് ജാപ്പിയും ചേരുന്നുണ്ട്. പൊന്നിയിൻ സെൽവൻ-1, ബില്ല, സൂതും കവ്വും തുടങ്ങിയ സിനിമകളിൽ ശക്തമായ വേഷങ്ങളിൽ തിളങ്ങിയ യോഗ് ജാപ്പി ‘അബ്രഹാമിന്റെ സന്തതി’കൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘നെയ്മർ’. ഒരു നാടൻ നായയുടെ കുസൃതികളും യുവത്വത്തിന്റെ പ്രണയങ്ങളുമെല്ലാമായി ഇറങ്ങിയ ചിത്രത്തിലെ പാട്ടുകളിൽ നിന്നും ടീസറിൽ നിന്നുമൊക്കെ വ്യത്യസ്തമായാണ് ഈ ട്രെയിലർ എത്തിയിരിക്കുന്നത്.…

    Read More »
  • അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപനവും 91-ാമത്‌ ദേശീയ വാർഷിക സമ്മേളനവും

    കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപനവും 91-ാമത്‌ ദേശീയ വാർഷിക സമ്മേളനവും മേയ്‌ 9, 10 തീയതികളിൽ തിരുവഞ്ചൂർ തൂത്തൂട്ടി മോർ ​ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്റ്റേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സഭയിലെ മെത്രാപ്പോലീത്താമരും ഇതര ക്രൈസ്തവ സഭാ അധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാരും സംബന്ധിക്കും. സമ്മേളനത്തിൽ വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മുൻ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ഷൈലജ, വൃക്കദാനം ചെയ്ത ഗീവറുഗീസ്‌ മോർ സ്തേഫാനോസ്‌ മെത്രാപ്പോലീത്ത, സാമൂഹിക പ്രവർത്തക ദയാഭായി, മുൻ ദേശീയ അത്‍ലറ്റിക്സ്‌ താരങ്ങളായ ഷൈനി വിൽസൺ, ആഞ്ജു ബോബി ജോർജ്ജ്‌ എന്നിവരെ ആദരിക്കുമെന്ന് അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്‌ സഖറിയാസ്‌ മോർ പീലക്സീനോസ്‌, വൈസ്‌ പ്രസിഡന്റ്‌ ഫാ. കുര്യാക്കോസ്‌ കടവുംഭാഗം, ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ, വനിതാ…

    Read More »
Back to top button
error: