LIFE
-
ശരീരത്തിൽ സോഡിയം കുറഞ്ഞാൽ സംഭവിക്കുന്നത്
പ്രായമായവർ പലപ്പോഴും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നത് കണ്ടിട്ടില്ലേ…. എന്നാല്‍ അത് പ്രായമായതിന്റെയാണെന്ന് കരുതി വിട്ട് കളയാന്‍ വരട്ടെ, കാരണം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുമ്ബോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.ഇത് പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും സംഭവിക്കാവുന്ന അവസ്ഥയാണ്. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒരു മൂലകമാണ് സോഡിയം.ഇതിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത്തരത്തില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്ന അവസ്ഥയെയാണ് ഹൈപ്പോനട്രീമിയ എന്ന് പറയുന്നത്.രക്തത്തിലെ സോഡിയത്തിന്റെ അളവ് 135mmol/ltr കുറഞ്ഞാല്‍ ഇത്തരം ഒരു അവസ്ഥയുണ്ടെന്ന് കണക്കാക്കാം. ശരീരത്തില്‍ സോഡിയത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്ബോള്‍ അല്ലെങ്കില്‍ ഹൈപ്പോനട്രീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുമ്ബോള്‍ ശരീരം ചില ലക്ഷങ്ങള്‍ കാണിക്കുന്നുണ്ട്. തലവേദന, ഓക്കാനം, മയക്കം, ക്ഷീണം, വിശപ്പില്ലായ്മ, അമ്ബരപ്പ്, ആളെ തിരിച്ചറിയാന്‍ സാധിക്കാതെ വരിക, ശരീര വേദന എന്നിവയാണ് ഈ ലക്ഷണങ്ങള്‍. മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം, പിച്ചുംപേയും പറയുന്നത്, എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവുന്നത് എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ ബോധം…
Read More » -
വെറ്റില മുറുക്കാനും ദക്ഷിണവയ്ക്കാനും മാത്രമല്ല… അറിയാം വെറ്റിലയുടെ ഔഷധഗുണങ്ങൾ
വളരെക്കാലമായി ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് വെറ്റില. വെറ്റില പാൻ, മുറുക്കാൻ തുടങ്ങിയവയിൽ വളരെ വ്യപകമായി ഉപയോഗിച്ചു വരുന്ന ഒരു ഔഷധ ഇലയാണ്. അതിനു പുറമെ വെറ്റിലയ്ക്ക് വളരെയധികം പ്രാധാന്യം ഇന്ത്യൻ സംസ്കാരത്തിലുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവാഹ ചടങ്ങുകളിൽ വെറ്റിലയും അടയ്ക്കയും മുതിർന്ന വ്യക്തികൾക്ക് നൽകി അനുഗ്രഹം വാങ്ങുന്ന ചടങ്ങും ഇന്നും നിലനിൽക്കുന്നു. വെറ്റിലയിൽ വിറ്റാമിൻ സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, തുടങ്ങിയ നിരവധി പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം കാൽസ്യത്തിന്റെ ഒരു മികച്ച ഉറവിടം കൂടിയാണ് വെറ്റില. വെറ്റിലയുടെ ആരും പറയാത്ത കുറച്ച ഔഷധ ഗുണങ്ങളെക്കുറിച്ചറിയാം: 1. വെറ്റില ശരീരത്തിലുണ്ടാവുന്ന മുറിവുകൾ, ചതവ്, ചൊറിച്ചിൽ എന്നിവ മൂലമുണ്ടാകുന്ന വേദനയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്നു. ശരീരത്തിൽ മുറിവുകളോ, ചതവോ ഉള്ള സ്ഥലത്ത് വെറ്റിലയുടെ ഇളം ഇലകൾ അരച്ച് ഒരു പേസ്റ്റ് ആക്കി ഇടുന്നത് വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്നു. 2. ചുമയും ജലദോഷവും ചികിത്സിക്കാൻ…
Read More » -
ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ‘ജാക്സൺ ബസാർ യൂത്ത്’ മേയ് 19 ന് തിയറ്ററുകളിൽ
ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്ത് എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മെയ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളിപെരുന്നാൾ എന്ന ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഉസ്മാൻ മാരാത്ത് ആണ്. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സഹനിർമാണം – ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം – ഗോവിന്ദ് വസന്ത, വരികൾ – സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ,…
Read More » -
രജനികാന്തിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ജയിലർ ഓഗസ്റ്റ് 10ന് തിയറ്ററുകളിൽ
രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. നെൽസൺ ദിലീപ് കുമാർ ആണ് ജയിലർ സംവിധാനം ചെയ്യുന്നത്. രജനികാന്തിനൊപ്പം മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വൻ ഹിറ്റിന് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. പേര് സൂചിപ്പിക്കുന്നത് പോലെ…
Read More » -
എസ്ആർകെ ഫാൻസിനെ നിരാശരാക്കി ജവാൻ അപ്ഡേറ്റ്; റിലീസ് ഓഗസ്റ്റിലേക്ക് മാറ്റി
ഷാരൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് പ്രേക്ഷകരും ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ജവാന്റെ റിലീസ് മാറ്റിവച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 2023 ജൂണ്‍ രണ്ട് ആണ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ ദിവസത്തിന് പകരം ഓഗസ്റ്റിൽ ആകും ജവാൻ റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ‘ജവാന്റെ’ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ്…
Read More » -
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്; അറിയാതെ പോകരുത്
ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമഹം.പ്രായ ലിംഗഭേദമന്യേ എല്ലാവരും ഇന്ന് ഈ രോഗത്തിന് ഏറെക്കുറെ അടിമകളായിത്തീർന്നിരിക്കുന്നു. രോഗത്തെക്കുറഇച്ചുള്ള അജ്ഞതയും ലക്ഷണങ്ങളോടുള്ള അവഗണനയുമാണ് കേരളത്തെ ഒരു ‘പ്രമേഹ ബാധിത’ സംസ്ഥാനമാക്കി മാറ്റിയത്. പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടു തരത്തില്‍ പറയാറുണ്ട്.പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ കാണപ്പെടുന്നവയാണ് പ്രൈമറി ഡയബറ്റിസ്.:എന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ അല്ലെങ്കില്‍ ചികിത്സാവേളയിലോ ഉണ്ടാകുന്നതാണ് സെക്കന്ററി ഡയബറ്റിസ്. പൊതുവില്‍ മെലിഞ്ഞ ശരീരവും അമിത ദാഹവും അമിതമായ മൂത്രവും പ്രൈമറി ഡയബറ്റിസിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ബീറ്റാ കോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഇതിന് കാരണം.ഏറിയ പങ്കും ചെറുപ്പക്കാരിൽ കണ്ടുവരുന്ന ഒന്നാണിത്. പാരമ്പര്യമായി പകര്‍ന്നുകിട്ടുന്നതും ജീവിത ശൈലി, ഭക്ഷണ രീതി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചു പ്രത്യക്ഷപ്പെടുന്നതുമാണ് സെക്കൻഡറി ഡയബറ്റിസ്. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ പ്രമേഹം കാണാറുള്ളത്. ഇപ്പോള്‍ 18-20 വയസ്സില്‍ത്തന്നെ ടൈപ്പ് 2…
Read More » -
പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടിയും ദുൽഖറും
പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും. പ്രിയ സുഹൃത്തും സഹപ്രവർത്തകയുമായ മനോബാലയുടെ വിയോഗ വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് മമ്മൂട്ടി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘RIP മനോബാല സാർ! നിങ്ങൾ എല്ലായ്പ്പോഴും ഊഷ്മളവും ദയയുള്ളവരുമായിരുന്നു, നിരന്തരം ഞങ്ങളെ ചിരിപ്പിക്കുകയും ഞങ്ങളോട് സ്നേഹം നിറഞ്ഞവനും ആിരുന്നു. ഞങ്ങൾ ഒന്നിച്ച സിനിമകളിൽ നല്ല ഓർമകൾ മാത്രമെ എനിക്കുള്ളൂ’, എന്നാണ് ദുൽഖർ കുറിച്ചത്. ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിൽ മനോബാലയ്ക്ക് ഒപ്പം ദുൽഖർ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഐശ്വര്യ രാജേഷിന്‍റെ അച്ഛന്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് മനോബാല അന്തരിച്ചത്. അറുപത്തി ഒന്‍പത് വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. ചന്ദ്രമുഖി,…
Read More » -
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം
മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകൻ ഉസ്താദ് വാസിഫുദ്ദീൻ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്. തൻറെ അച്ഛനും അമ്മാനവനും (ദാഗർ ബ്രദേഴ്സ്) ചേർന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയിൽ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീൻ ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ ഭാഗത്തിൻറെയും ക്രമീകരണത്തിൽ മാത്രമാണ് വ്യത്യാസമുള്ളത് എന്ന് വാസിദുദ്ദീൻ പറഞ്ഞു. അദാന രാഗത്തിലുള്ള കോംമ്പോസിഷൻ ചെയ്തത് തൻറെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീൻ ദാഗറാണെന്നും ഇത് തൻറെ പിതാവായ ഫയാസുദ്ദീൻ ദാഗറുമൊത്ത് വർഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദൻ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിൻറെ നിർമാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആർ റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ…
Read More » -
ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിനും മൂത്രക്കടച്ചിൽ, പഴുപ്പ് എന്നിവയ്ക്കും ഉത്തമമാണ് ചെറൂളയെന്ന അമൂല്യ സസ്യം; അറിയാം ചെറൂളയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും
കേരളത്തിൽ നാട്ടുമ്പുറങ്ങളിൽ കാണപ്പെടുന്ന പലതരം ചെടികളിൽ ഒന്നാണ് ചെറൂള. ഇതിനെ ബലിപ്പൂവെന്നും പറയപ്പെടുന്നു, അതിന് കാരണം ഹിന്ദുക്കൾ മരണാന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിക്കുന്നത് കൊണ്ടാണ്. ദശപുഷ്പങ്ങളിൽ ഒരു ചെടിയാണിത്. ഇതൊരു കുറ്റിച്ചെടിയാണ്. ഈ ചെടിയ്ക്ക് അതിശയകരമായ ഗുണങ്ങളും അതിശയകരമായ ഔഷധ ഉപയോഗങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ട്, പുരാതന കാലം മുതൽ ആയുർവേദത്തിലും സിദ്ധ വൈദ്യത്തിലും ഇത് ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിനും വൃക്ക രോഗങ്ങൾ, മൂത്രത്തിൽ പഴുപ്പ്, രക്തസ്രാവം, കൃമിശല്യം എന്നിങ്ങനെയുള്ള രോഗങ്ങൾ, തല വേദന, എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് മരുന്നായി ഈ ചെടി ഉപയോഗിച്ച് വരുന്നു. ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഈ ചെടി സാധാരണയായി കാണപ്പെടുന്നത്. ചെറിയ വെളുത്ത പൂക്കളോടെ ഈ ചെടി കാണപ്പെടുന്നു. ചെറൂളയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും 1. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: ചെറൂളയ്ക്ക് അതിശയകരമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. നമ്മൾ ഈ ചെടി പാചകത്തിന് ഉപയോഗിക്കുന്നില്ലെങ്കിലും ചില സ്ഥലങ്ങളിൽ ഇത് പാചകത്തിനും ഉപയോഗിക്കാറുണ്ട്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളത് കൊണ്ട്…
Read More » -
വയർ വീർക്കുന്നത് തടയാൻ സഹായിക്കുന്ന മികച്ച സുഗന്ധവ്യഞ്ജനങ്ങൾ
വളരെ കട്ടിയുള്ളതും ഉപ്പിട്ടതുമായ ഭക്ഷണം, വളരെ വേഗത്തിൽ ഭക്ഷണം കഴിക്കൽ എന്നിവ ദഹനത്തെ വലിയ രീതിയിൽ സ്വാധീനിക്കുകയും, പിന്നീട് ശരീരത്തിൽ അസ്വസ്ഥതയും വീർപ്പുമുട്ടലും അനുഭവപ്പെടുകയും ചെയ്യുന്നു. വയർ വീർക്കുന്നത് (Bloating) ഇന്ന് മിക്ക ആളുകളും മിക്കവാറും എല്ലാ ദിവസവും അഭിമുഖീകരിക്കുന്ന ഒരു സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വയറു വീർക്കുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, ഏറ്റവും സാധാരണമായി അറിയപ്പെടുന്നത് കനത്ത ഭക്ഷണം കഴിക്കുന്നതാണ്. അതോടൊപ്പം അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നു, ഉപ്പിട്ട ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നു എന്നിവയാണ്. വയറു വീർക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വയറു വേദന കുറയ്ക്കുന്നതിനും വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിനു സഹായകമായ ഫലപ്രദമായ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അത് ഏതൊക്കെയെന്ന് പരിചയപ്പെടാം. നല്ല ഭക്ഷണം കഴിക്കുക എന്നത് ഒരു മികച്ച രോഗശാന്തി മാർഗമാണ്, എന്നാൽ ഭക്ഷണം കഴിക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ അത് മറ്റു രോഗങ്ങൾ വരാനുള്ള ഒരു കാരണമാവുന്നു. വളരെ ലളിതവും ചെറുതുമായ ഭക്ഷണക്രമം…
Read More »