LIFE

  • കറുപ്പ് ഗൗണിൽ, ടൈറ്റാനിക്കിലെ റോസ്… പിങ്ക് സാരിയിൽ പിങ്ക് റോസ്! ഹണി റോസി​ന്റെ ചിത്രങ്ങൾ വൈറൽ

    മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. കറുപ്പ് ഗൗണിൽ കിടിലൻ ലുക്കിലാണ് ഹണി റോസ്. ഇൻസ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങൾ പങ്കുവച്ചത്. സ്ലീവ്‌ലെസ് ബോഡി കോൺ ഷോർട്ട് ഗൗണായിരുന്നു ഔട്ട്ഫിറ്റ്. ഒപ്പം ഒരു തൊപ്പിയും താരം ധരിച്ചിരുന്നു. അതിന് മാച്ച് ചെയ്യുന്ന ചുവന്ന ലോക്കറ്റോട് കൂടിയ മാലയും അതേ പാറ്റേണിൽ വരുന്ന വളയും മോതിരവും താരം അണിഞ്ഞു. നിരവധി പേരാണ് താരത്തിൻറെ പോസ്റ്റിന് ലൈക്കും കമൻറുകളും നൽകിയത്. ‘ഇത് ഹണി റോസല്ല, ടൈറ്റാനിക്കിലെ റോസാണ്’- എന്നാണ് ഒരാൾ കമൻറ് ചെയ്തത്. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ 20 ലക്ഷം ആളുകളാണ്…

    Read More »
  • ‘അരിക്കൊമ്പന്‍റെ’ ചിത്രീകരണം ഒക്ടോബറിൽ; പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയിലെ സിഗിരിയയിലും ഇടുക്കി ചിന്നക്കനാലിലും

    ടൈറ്റിൽ പ്രഖ്യാപിച്ച സമയത്ത് തന്നെ പ്രേക്ഷകരിൽ വലിയ കൗതുകം സൃഷ്ടിച്ച ചിത്രമാണ് അരിക്കൊമ്പൻ. സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യഹിയയുടെ വാക്കുകൾ ഇങ്ങനെ- “പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ച് ആനകളുടെ കഥകളും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്ക്ക്…

    Read More »
  • തിയറ്ററുകളിൽ തിരക്കൊഴിയാതെ പൊന്നിയില്‍ സെല്‍വന്‍ രണ്ടാം ​ഭാ​ഗവും; ‘പിഎസ് 2’ 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

    ബിഗ് ബജറ്റ് ചിത്രങ്ങളുടെ സീക്വലുകൾ തെന്നിന്ത്യൻ സിനിമയിൽ ഇന്ന് പുതുമയല്ല. ബാഹുബലിയിൽ നിന്ന് ആരംക്ഭിച്ച വിജയകഥകൾ ഇപ്പോൾ പൊന്നിയിൽ സെൽവൻ 2 ൽ എത്തിനിൽക്കുന്നു. ഏപ്രിൽ 28 ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം 10 ദിവസം പൂർത്തിയാക്കി കഴിഞ്ഞു. വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിൻറെ രണ്ടാം ഭാഗം ആയതിനാൽത്തന്നെ വൻ പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയ ചിത്രമായിരുന്നു പി എസ് 2. മികച്ച ഇനിഷ്യൽ നേടിയിരുന്ന ചിത്രത്തിൻറെ 10 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടുണ്ട്. തമിഴ്‍നാട്ടിൽ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചുകഴിഞ്ഞു പി എസ് 2. എന്നാൽ വിദേശ മാർക്കറ്റുകളിൽ നിന്ന് അതിലുമധികം നേടിയിട്ടുണ്ട് ചിത്രം. പ്രമുഖ ട്രാക്കർമാരായ ലെറ്റ്സ് സിനിമയുടെ കണക്ക് പ്രകാരം 118.60 കോടിയാണ് വിദേശ മാർക്കറ്റുകളിൽ നിന്നുള്ള ചിത്രത്തിന്റെ ആകെ നേട്ടം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ 10 ദിനങ്ങളിൽ ചിത്രം ആകെ നേടിയ ഗ്രോസ്…

    Read More »
  • വീണ്ടും മഞ്ജുവിന്റെ കൈപിടിച്ച് മനോജ്; 21 വര്‍ഷത്തിനുശേഷം

    കോട്ടയം: മക്കളായ മായയെയും മനുവിനെയും അരികില്‍വിളിച്ച് മനോജ് മാത്യുവും മഞ്ജുവും ആ തീരുമാനം അറിയിച്ചു. ”21 വര്‍ഷത്തിനുശേഷം ഞങ്ങള്‍ വിവാഹംകഴിക്കാന്‍ പോകുകയാണ്,” മക്കള്‍ ഞെട്ടി. അച്ഛനും അമ്മയ്ക്കും എന്തു പറ്റിയെന്നായി അവരുടെ ചിന്ത. വിവാഹം മധുരമായ ഒരു ഓര്‍മയായി ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് ഓര്‍ത്തഡോക്സ് സഭാവിശ്വാസികളായ, കോട്ടയം ദേവലോകം ദേവ്യൂവില്ലയില്‍ മനോജ് മാത്യുവും പാലാ പൂവരണി തകടിയേല്‍ മഞ്ജുവും. ആ ദിനം പുനഃസൃഷ്ടിച്ചാലോ എന്ന് ഇരുവരും ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. ഒടുവില്‍ മക്കളും സമ്മതം അറിയിച്ചു. ഇതോടെ നടപടികള്‍ തുടങ്ങി. എല്ലാം വ്യത്യസ്തമാകണം. അമേരിക്കയില്‍ താമസിക്കുന്ന മനോജും മഞ്ജുവും കോട്ടയത്തേക്ക് വന്നു. ഹൈന്ദവാചാരപ്രകരായിരുന്നു ദമ്പതികളുടെ രണ്ടാം വിവാഹം. ഏപ്രില്‍ 19-ന് നടന്ന ചടങ്ങില്‍ മഞ്ജുവിന്റെ അച്ഛന്‍ ടി.വി.ജോര്‍ജും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 21 വര്‍ഷത്തിനുശേഷം ഇരുവരും നവദമ്പതിമാരായി. മഞ്ജുവിന്റെ അമ്മ മേരിയും മനോജിന്റെ അമ്മ സാറാമ്മയും അമേരിക്കയിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാനായില്ല. മനോജിന്റെ അച്ഛന്‍ എ.എം.മത്തായി നേരത്തേ മരിച്ചുപോയതാണ്. 2001 ഡിസംബര്‍ 13-നായിരുന്നു…

    Read More »
  • പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കുന്നതിനുള്ള 5 മികച്ച ഭക്ഷണങ്ങൾ

    ത്രോംബോസൈറ്റുകൾ എന്നും വിളിക്കപ്പെടുന്ന പ്ലേറ്റ്‌ലെറ്റുകൾ നമ്മുടെ രക്തപ്രവാഹത്തിൽ അടങ്ങിയിരിക്കുന്ന അസ്ഥിമജ്ജ ഉത്പാദിപ്പിക്കുന്ന നിറമില്ലാത്ത കോശങ്ങളാണ്, അവയുടെ പ്രധാന പ്രവർത്തനം കട്ടപിടിക്കുക എന്നതാണ്. എല്ലുകൾക്കുള്ളിൽ കാണപ്പെടുന്ന മജ്ജയിൽ സ്റ്റെം സെല്ലുകൾ അടങ്ങിയിരിക്കുന്നു, അവ പക്വത പ്രാപിക്കുകയും വെളുത്ത രക്താണുക്കൾ, ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിവയായി വികസിക്കുകയും ചെയ്യുന്നു. കുറഞ്ഞ പ്ലേറ്റ്ലെറ്റ് കാരണങ്ങൾ രക്താർബുദം പോലുള്ള ചില രോഗങ്ങൾ മൂലമോ മദ്യപാനം, ഡെങ്കിപ്പനി, വിഷബാധ, ചില മരുന്നുകൾ കഴിക്കൽ തുടങ്ങിയ ജീവിതശൈലി കാരണങ്ങളാൽ ഉത്പാദനം മന്ദഗതിയിലാകുമ്പോഴോ മജ്ജ നശിക്കുമ്പോഴോ പ്രശ്നം സംഭവിക്കുന്നു. പ്ലേറ്റ്‌ലെറ്റ് സാധാരണ നിലകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ സാധാരണ അളവ് 150000 മുതൽ 450000 വരെയാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഒരു മൈക്രോലിറ്ററിന് 30000 മുതൽ 50000 വരെ കുറയുമ്പോൾ, പരിക്കേൽക്കുമ്പോൾ രക്തസ്രാവമുണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു, അത് 15000 ൽ താഴെയായാൽ, പരിക്കില്ലാതെ പോലും രക്തസ്രാവം ആരംഭിക്കുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്തോറും അപകടകരമാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് ബ്ലഡ് ടെസ്റ്റ് നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട്…

    Read More »
  • ചർമ്മം തിളങ്ങാനും മുഖക്കുരു ഇല്ലാതാക്കാനും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആയുർവേദ തൈലം പരിചയപ്പെടാം

    ചർമ്മസംരക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ആയുർവേദ ഫോർമുലേഷനുകളിൽ ഒന്നാണ് കുംകുമാദി തൈലം. കുംകുമാദി തൈലം കറുത്ത വൃത്തങ്ങൾ കുറയ്ക്കുന്നതിനും, മുഖക്കുരു ചികിത്സിക്കുന്നതിനും, മുഖക്കുരു പാടുകൾ മങ്ങുന്നതിനും, ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. എണ്ണമയമുള്ളതും വരണ്ടതുമായ ചർമ്മത്തെ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു, കാരണം ഇത് നമ്മുടെ ചർമ്മത്തിലെ എണ്ണ ഉൽപാദനത്തെ നിയന്ത്രിക്കുന്നു. കുംകുമാദി തൈലം വളരെ പ്രസിദ്ധമായതിനാൽ, നമുക്ക് കുംകുമാദി സെറം, കുംകുമാദി ലേപം (ആയുർവേദ രൂപീകരണം) എന്നും വിളിക്കപ്പെടുന്ന കുംകുമാദി ക്രീമും ലഭിക്കുന്നു, എല്ലാം കുംകുമാദി തൈലം അടിസ്ഥാനമായി ഉപയോഗിക്കുന്നവയാണ്. എന്താണ് കുംകുമാടി തൈലം? കുംകുമാദി തൈലം, ആൻറി ബാക്ടീരിയൽ, ചർമ്മത്തിന് തിളക്കം, ചർമ്മത്തെ പുനരുജ്ജീവിപ്പിക്കൽ, പ്രായമാകൽ തടയൽ ഗുണങ്ങളുള്ള 26 ഓളം ഔഷധങ്ങൾ അടങ്ങിയ ഒരു ആയുർവേദ രൂപീകരണമാണ്. കുംകുമാദി തൈലത്തിന്റെ അടിസ്ഥാനം ശുദ്ധീകരിക്കാത്ത എള്ളെണ്ണയും ആട്ടിൻ പാലുമാണ്, ഔഷധസസ്യങ്ങൾ എള്ളെണ്ണയിലും ആട്ടിൻ പാലിലും ചേർത്ത് തിളപ്പിച്ച് കുംകുമാദി തൈലം ലഭിക്കും. കുംകുമാടി തൈലത്തിൻ്റെ സൗന്ദര്യ ഗുണങ്ങൾ 1. ചർമ്മത്തിന്റെ തിളക്കത്തിന് കുകംകുമാദി…

    Read More »
  • മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും പേരയില

    മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് പേരക്ക. പേരയിലയ്ക്ക് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, ഇത് മിക്കവാറും എല്ലാ തലയോട്ടി പ്രശ്നങ്ങൾക്കും ചികിത്സിക്കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. നിങ്ങൾ മുടികൊഴിച്ചിൽ അനുഭവിക്കുന്നുണ്ടെങ്കിൽ, പേരക്കയുടെ ഇലകൾ പതിവായി ഉപയോഗിച്ചുനോക്കൂ, ഇത് മുടികൊഴിച്ചിൽ ഉടൻ തടയുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പേരക്കയുടെ ഇലകൾ മുടിക്ക് മാത്രമല്ല, ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ധാരാളം ഗുണങ്ങളുണ്ട്, അതിനെ കുറിച്ച് വിശദമായി ഇവിടെ വായിക്കാം. മുടിക്ക് പേരക്ക ഇലകൾ: ഹെയർ റിൻസ്, ഹെയർ സെറം, ഹെയർ പാക്ക്, ഹെയർ ഓയിൽ എന്നിവയുടെ രൂപത്തിൽ ആന്തരികമായി കഴിക്കുകയോ അല്ലെങ്കിൽ ബാഹ്യമായി പുരട്ടുകയോ ചെയ്യാം. പേരക്കയുടെ ഇലകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് അത്ഭുതകരമാണ്. താരൻ, തലയോട്ടിയിലെ വീക്കം, തലയോട്ടിയിലെ അണുബാധ എന്നിവയുൾപ്പെടെ മുടി കൊഴിച്ചിലിന് കാരണമാകുന്ന മിക്കവാറും എല്ലാ മുടി പ്രശ്നങ്ങൾക്കും ഇത് ചികിത്സിക്കുന്നു.…

    Read More »
  • പാദങ്ങൾ സുന്ദരമാക്കാൻ ഫിഷ് പെഡിക്യൂർ; അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും

    ഫിഷ് പെഡിക്യൂർ ഇന്ത്യയൊട്ടാകെ ഇപ്പോൾ പ്രചാരത്തിലുണ്ട്. അവയെ ഫിഷ് സ്പാ, ഗരാ റൂഫ ഫിഷ് തെറാപ്പി, ഡോക്ടർ ഫിഷ് തെറാപ്പി എന്നും വിളിക്കുന്നു. സാധാരണ പെഡിക്യൂർ ചെയ്യുന്നതിനെക്കുറിച്ചും സ്പാകളിൽ എങ്ങനെ ചെയ്യുമെന്നും വീട്ടിൽ എങ്ങനെ ചെയ്യുമെന്നും നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ മറ്റ് പെഡിക്യൂറിനെ താരതമ്യം ചെയ്യുമ്പോൾ ഫിഷ് പെഡിക്യൂറിന് ഉപകരണങ്ങളൊന്നും ആവശ്യമില്ല, ക്രീമുകളും ആവശ്യമില്ല, ഫിഷ് അഥവാ മത്സ്യത്തിനെ ഉപയോഗിച്ചാണ് ഫിഷ് പെഡിക്യൂർ ചെയ്യുന്നത്. എന്നാൽ ഫിഷ് പെഡിക്യൂർ വളരെ രസകരമായി തോന്നുമെങ്കിലും, അത് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും അറിയേണ്ടത് പ്രധാനമാണ്. എന്താണ് ഫിഷ് പെഡിക്യൂർ? ഫിഷ് പെഡിക്യൂർ മത്സ്യം നിറച്ച ഒരു ടാങ്കിൽ ഒരാൾ തന്റെ പാദങ്ങൾ വയ്ക്കുകയും മത്സ്യങ്ങൾ പാദങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഫിഷ് തെറാപ്പി. സാധാരണയായി ഗരാ റൂഫ എന്ന പ്രത്യേകതരം മത്സ്യമാണ് പെഡിക്യൂറിനായി ഉപയോഗിക്കുന്നത്. അവയ്ക്ക് 500 രൂപ മുതൽ 800 രൂപ വരെ വിലയുണ്ട്. ഫിഷ് പെഡിക്യൂർ…

    Read More »
  • ഒമർ ലുലു ബിഗ്ബോസ് വീട്ടിൽ നിന്നും ​ഗെറ്റ് ഔട്ട് ഹൗസ്!

    തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സംവിധായകൻ ഒമർ ലുലു ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തായി.മൂന്നാഴ്ചയാണ് ഒമർ ബിഗ്ബോസ് വീട്ടിൽ തുടർന്നത്. കഴിഞ്ഞ തവണയും ഒമർ നോമിനേഷനിൽ എത്തിയിരുന്നു. ശ്രുതി, റെനീഷ, സെറീന, ശോഭ, ഒമർ ലുലു, ജുനൈസ്, ഷിജു എന്നിവരാണ് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. അതിൽ ഷിജുവിനെ കഴിഞ്ഞ ദിവസം തന്നെ മോഹൻലാൽ സെയ്ഫാണെന്ന് അറിയിച്ചിരുന്നു. ഇത്തവണ ആദ്യം തന്നെ ശ്രുതി സെയ്ഫാണ് എന്ന് മോഹൻലാൽ അറിയിച്ചു. അതിന് പിന്നാലെ ശോഭ സെയ്ഫാണ് എന്ന് മോഹൻലാൽ അറിയിച്ചു. പിന്നീട് റെനീഷയും സെയ്ഫാണെന്ന് മോഹൻലാൽ അറിയിച്ചു. പിന്നീട് സെറീനയും, ഒമറും, ജുനൈസും ആണ് അവശേഷിച്ചത്. ഇവർക്ക് ഒരോരുത്തർക്കും ഒരോ കുക്കീസ് നൽകി. അത് സാഗറും, ശോഭയും, റെനീഷയും പൊളിച്ച് നോക്കി. പിന്നീട് ആരാണ് പുറത്താണ് പോകുക എന്ന് മോഹൻലാൽ വീട്ടിലുള്ളവരോട് ചോദിച്ചു. കൂടുതൽപ്പേർ ഒമറിൻറെ പേരാണ് പറഞ്ഞത് രണ്ടാം സ്ഥാനത്ത് ജുനൈസും. ഒടുവിൽ ശോഭ അത് വെളിപ്പെടുത്തി ഒമറിൻറെ…

    Read More »
  • മൺപാത്രങ്ങളുടെ ഗുണം അറിയാതെ പോകരുത്

    പണ്ടുകാലത്ത് നാം ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ചിരുന്നത് മൺ പാത്രങ്ങളായിരുന്നു.ആഹാരം പാചകം ചെയ്യാൻ മാത്രമല്ല,കുടിക്കാനുള്ള വെള്ളം പോലും സൂക്ഷിച്ചിരുന്നത് മൺകൂജകളിലുമായിരുന്നു.പിന്നീട് അടുക്കളകൾ മാറി.അതിന്റെ സ്റ്റാറ്റസിനനുസരിച്ചുള്ള പാത്രങ്ങളും വന്നു.മണ്ണുമായുള്ള ബന്ധം വിട്ടതോടെ നാം രോഗികളുമായി തീർന്നു. അലുമിനിയം, നോൺസ്റ്റിക് പാത്രങ്ങൾ പോലെ ആരോഗ്യത്തിനു ഹാനികരമായ യാതൊന്നും മൺപാത്രങ്ങളിൽ അടങ്ങുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം.മൺപാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ചെറിയ തീയിൽ പാകം ചെയ്യാൻ ശ്രദ്ധിക്കണം.ഇതിൽ പാചകപ്രക്രിയ മെല്ലെ സംഭവിക്കുന്നതിനാൽ ആഹാരസാധനങ്ങളുടെ പോഷകം നഷ്ടപ്പെടുന്നില്ല. മൺപാത്രങ്ങളിൽ ചൂട് നിലനിൽക്കുന്നതിനാൽ ഭക്ഷണ സാധനങ്ങൾ 80 ശതമാനം വേവ് ആയിക്കഴിഞ്ഞാൽ തീ അണയ്ക്കാം.പാത്രത്തിന്റെ ചൂട് കൊണ്ട് ബാക്കി വെന്തുകൊള്ളും. അങ്ങനെ പാചകവാതകം ലാഭിക്കുകയുമാകാം. പാത്രങ്ങൾ വാങ്ങിയതിനു ശേഷം മയപ്പെടുത്തി വേണം ഉപയോഗിക്കാൻ.മയപ്പെടുത്താൻ പാത്രത്തിൽ കഞ്ഞിവെള്ളം ഒഴിച്ചോ കുടംപുളിയിട്ടോ ചെറുതീയിൽ നന്നായി തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കണം. ഉണങ്ങിക്കഴിഞ്ഞ് അകത്തും പുറത്തും വെളിച്ചെണ്ണ പുരട്ടിയെടുക്കണം. അതിനുശേഷം പാത്രത്തിൽ അൽപം തേങ്ങ വറുത്തെടുക്കുന്നതും നല്ലതാണ്. പാചകം ചെയ്തതിനു ശേഷം പാത്രം…

    Read More »
Back to top button
error: