LIFE
-
ജീവകാരണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ശ്രേഷ്ഠ കാതോലിക്ക ബാവ
കോട്ടയം: ജീവകാരണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപന പൊതുസമ്മേളനം തിരുവഞ്ചൂർ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് സഖറിയാസ് മോർ പീലക്സിനോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് മോർ കൂറിലോസ് ചികിത്സാ സഹായ വിതരണോദ്ഘാടനവും ക്നാനായ കത്തോലിക്ക കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മോർ അഫ്രേം മെത്രാപ്പോലീത്ത മിസ്. കെ.കെ. മേരിക്കുട്ടി എൻഡോവ്മെന്റ് വിതരണവും വിദ്യാഭ്യാസ സഹായം ഉദ്ഘാടനവും നിർവഹിച്ചു. കാലംചെയ്ത സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം യൂറോപ്പ് ഭദ്രാസനത്തിലെ മാൾട്ട സെന്റ് മേരീസ് പള്ളി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി…
Read More » -
ദിവസവും നാരങ്ങാവെള്ളം കാച്ചിയാലോ… നാരങ്ങവെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
ധാരാളം പോഷകങ്ങൾ അടങ്ങിയ നാരങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളുമുണ്ട്. ഈ കൊടുംച്ചൂടിൽ തണുത്ത നാരങ്ങവെള്ളം കുടിക്കുന്നത് വളരെ ആശ്വാസം നൽകും. നാരങ്ങ അമിതമായി കഴിക്കുന്നത് നല്ലതല്ലെങ്കിലും ചെറിയ അളവില്‍ ദിവസനേ കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഏതെല്ലാമെന്ന് നോക്കാം. നല്ല ദഹനത്തിന് ദഹനം നന്നായി നടക്കുന്നതിനും ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും നാരങ്ങ സഹായിക്കുന്നു. ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറത്തേക്ക് തള്ളുന്നതിനുംബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും നാരങ്ങനീര് കുടിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നതിനാല്‍ ഇത് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ അര ഗ്ലാസ് വീതം നീരങ്ങാനീര് കുടിക്കുന്നത് നല്ലതാണ്. ഇത് അടുപ്പിച്ച് കഴിക്കുന്നത് ശീലമാക്കിയാല്‍ തന്നെ നല്ല മാറ്റം കാണാന്‍ സാധിക്കുന്നതാണ്. തടി മാത്രമല്ല, വയറും കുറയ്ക്കാന്‍ ഇത് സഹായിക്കും. ചർമ്മത്തിൻറെ ആരോഗ്യത്തിന്…
Read More » -
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങൾ
വണ്ണവും വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പഴങ്ങള്‍. അതില്‍ തന്നെ കലോറി കുറഞ്ഞ പഴങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം: തണ്ണിമത്തന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഒരു ഫലമാണ് തണ്ണിമത്തന്‍. തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പൈനാപ്പിള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഫൈബറും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ്. കിവി ആണ് മൂന്നാമതായി ഈ…
Read More » -
സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രം ‘ഖുഷി’യുടെ ആദ്യ ഗാനം പുറത്തു
സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. സാമന്ത വിജയ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം ‘നാ റോജ നുവ്വേ’യുടെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത് . മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തടസ്സങ്ങളൊക്കെ നീങ്ങി ചിത്രം റിലീസിന് തയ്യാറാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്.…
Read More » -
ഡിറ്റക്ടീവായി വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ‘നീയത്’ ജൂലൈ ഏഴിന് തിയറ്ററുകളിൽ
വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക് മികച്ച ഒരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. ‘നീയത്’ എന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോൻ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും നീയതില്‍ വേഷമിടുന്നു. വിദ്യാ ബാലന്റേതായി ‘ജല്‍സ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രജ്വല്‍ ചന്ദ്രശേഖര്‍, സുരേഷ് ത്രിവേണി, ഹുസൈൻ ദലാല്‍, അബ്ബാസ് ദലാല്‍ എന്നിവരാണ് തിരക്കഥ എഴുതിയത്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ്…
Read More » -
ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഇതാണ്
ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട് ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍! അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്.പൊതുവേ തന്നെ മൂത്രത്തില്‍ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ.ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂത്രാശയത്തെ യൂറിനറി മീറ്റസുമായി ബന്ധിപ്പിക്കുന്ന മൂത്രനാളിക്ക് നീളം കുറവാണ്.ഇത് മലദ്വാരത്തില്‍ നിന്നും യോനിയില്‍ നിന്നും ബാക്ടീരിയ മൂത്രാശയത്തില്‍ എത്താന്‍ കാരണമാകുന്നു.ഇത് സ്ത്രീകളില്‍ മൂത്രത്തില്‍ അണുബാധ വരാനുള്ള സാധ്യത കൂട്ടുന്നു. ധാരാളം വെള്ളം…
Read More » -
മധുരം അധികമായാൽ അകാലനര? അകാലനരയിലേക്ക് സാധ്യതയൊരുക്കുന്ന ചില ഭക്ഷണങ്ങൾ
ഇന്ന് ധാരാളം പേർ പറഞ്ഞുകേൾക്കുന്നൊരു പരാതിയാണ് മുടി നേരത്തെ നരച്ചുപോകുന്ന അവസ്ഥ. മോശം ജീവിതരീതി തന്നെയാണ് ഒരു വലിയ അളവ് വരെ ഇതിന് കാരണമാകുന്നത്. പ്രായമാകുന്നവരിൽ മുടിയിൽ നര കാണുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. എന്നാൽ ചെറുപ്പക്കാരിൽ നര കയറുന്നത് അവരെ സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടാക്കുന്നു എങ്കിൽ അതൊരു പ്രശ്നം തന്നെയാണ്. അകാലനരയെ പരാജയപ്പെടുത്താൻ പലപ്പോഴും നമുക്ക് സാധിക്കണമെന്നില്ല. എങ്കിലും നമ്മളാൽ കഴിയുംവിധം ജീവിതരീതികളെ മെച്ചപ്പെടുത്തി നോക്കാവുന്നതാണ്. സ്ട്രെസ് കുറയ്ക്കുക, മലിനമായ അന്തരീക്ഷമൊഴിവാക്കുക, ഉറക്കം ക്രമീകരിക്കുക ഒപ്പം ആരോഗ്യകരമായ ഭക്ഷണങ്ങളം കഴിക്കുക. ഭക്ഷണത്തിൻറെ കാര്യത്തിലേക്ക് വരുമ്പോൾ ചിലത് അകാലനരയ്ക്ക് കാരണമായി വരാറുണ്ട്. പ്രത്യേകിച്ച് അയേൺ, കോപ്പർ എന്നിവ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് കുറയുന്നതാണ് അകാലനരയിലേക്ക് വഴിവയ്ക്കുന്നൊരു കാരണം. അകാലനരയിലേക്ക് സാധ്യതയൊരുക്കുന്ന ചില ഭക്ഷണങ്ങൾ റിഫൈൻഡ് ഷുഗർ അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് ദോഷമാണ്. പ്രത്യേകിച്ച് വണ്ണം വയ്ക്കാനും മറ്റ് അനുബന്ധപ്രശ്നങ്ങളിലേക്കുമെല്ലാമാണ് ഇവ നയിക്കുക. ഒപ്പം തന്നെ അകാലനരയ്ക്കും ഇവ സാധ്യതയൊരുക്കുന്നു. ധാരാളം ആരാധകരുള്ള ഭക്ഷണമാണ് ഫ്രൈഡ് ഫുഡ്സ്.…
Read More » -
ഡ്രൈ ഫ്രൂട്‌സിൽ ആരോഗ്യത്തിന് കേമൻ; അറിയാം ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ
ഡ്രൈ ഫ്രൂട്‌സിൽ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. അന്നജം, റൈബോഫ്‌ളാബിൻ, കാൽസ്യം, അയേണും എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബർ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്‌ട്രോൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ബിപി നിയന്ത്രിയ്ക്കുവാൻ ഇത് ഏറെ നല്ലതാണ്. രക്തസമ്മർദമുള്ളവർ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിർത്താൻ സഹായകമാണ്. കാർഡിയോ സംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. അലർജി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ആസ്തമ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്. കാൽസ്യം, മഗ്‌നീഷ്യം, മാംഗനീസ്, അയേൺ തുടങ്ങിയവ അടങ്ങിയതിനാൽ പല്ലിനും എല്ലിനും സഹായകമാണ്. വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവർ ദിവസവും മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുക. ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. സ്വാഭാവികമായി അയേൺ തോതു വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും പുറമേ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഈന്തപ്പഴം. ഈന്തപ്പഴം പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകളുടെ നല്ല…
Read More » -
വാൾനട്ട് പതിവായി കഴിക്കു… തലച്ചോറിന്റെ ആരോഗ്യം, ദഹനം, രക്തസമ്മർദ്ദം എന്നിവയ്ക്ക് ഉത്തമം
തലച്ചോറിന്റെ ആകൃതിയിലുള്ള ഡ്രൈ ഫ്രൂട്ട് ആയ വാൾനട്ട് പല ഗുണങ്ങൾക്കും പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിനും പേരുകേട്ടതാണ്. വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന സൂപ്പർഫുഡിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡേറ്റീവ് ഗുണങ്ങളെക്കുറിച്ച് വർഷങ്ങളായി നിരവധി പഠനങ്ങൾ നടന്നു വരുന്നു. ധാരാളം പോഷകഗുണങ്ങൾ വാൾനടിൽ അടങ്ങിയിരിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം, ദഹനം, രക്തസമ്മർദ്ദം എന്നിവയ്ക്ക് സഹായിക്കും. eClinicalMedicine ജേണലിൽ പ്രസിദ്ധീകരിച്ച സ്പാനിഷ് ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുന്നത് വൈജ്ഞാനിക കഴിവുകൾ ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് കണ്ടെത്തി. ആൽഫ-ലിനോലെനിക് ആസിഡ്, സസ്യാധിഷ്ഠിത ഒമേഗ -3 ഫാറ്റി ആസിഡ്, പോളിഫെനോളിക് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്ട്, വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാകുന്ന രണ്ട് ഘടകങ്ങളായ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും ഫലപ്രദമായി കുറയ്ക്കും. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, ഓക്സിഡേറ്റീവ് സ്ട്രെസും ന്യൂറോ ഇൻഫ്ലമേഷനും പ്രായമാകൽ പ്രക്രിയയുടെ ഭാഗമാണ്. വാൾനട്ട് സപ്ലിമെന്റേഷന് അറിവ് മെച്ചപ്പെടുത്താനും വൈജ്ഞാനിക വൈകല്യം,…
Read More » -
മുടി ‘സ്ട്രോംഗ്’ ആയി വളരുന്നതിന് പതിവായി കഴിക്കാൻ ഒരു സ്മൂത്തി- തയ്യാറാക്കുന്ന വിധം
ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പങ്കുവയ്ക്കാറുള്ള പരാതികളിലൊന്നാണ് മുടി കൊഴിച്ചിലോ അല്ലെങ്കില്‍ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളോ എല്ലാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം അടക്കം നമ്മുടെ ജീവിതരീതികളെല്ലാം മെച്ചപ്പെടുത്താൻ സാധിച്ചാല്‍ തന്നെ ഒരു പരിധി വരെ മുടി സംരക്ഷിച്ചുനിര്‍ത്താൻ നമുക്ക് കഴിയും. ഡയറ്റ് അഥവാ ഭക്ഷണത്തിന് മുടിയുടെ കാര്യം വരുമ്പോള്‍ ഒരുപാട് പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണം, അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലാം പതിവായി കഴിക്കുന്നത് മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കും. ഇത്തരത്തില്‍ മുടി ‘സ്ട്രോംഗ്’ ആയി വളരുന്നതിന് പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവിധയിനം വിത്തുകളുടെ പൊടിയുണ്ടാക്കി, ഇതുവച്ച് തയ്യാറാക്കാവുന്നൊരു സ്മൂത്തിയാണിത്. കറുത്ത കസകസ (ചിയ സീഡ്സ്), സൂര്യകാന്തി വിത്ത് (സണ്‍ഫ്ളവര്‍ സീഡ്സ്), ചണവിത്ത് ( ഫ്ലാക്സ് സീഡ്സ്), കരിഞ്ചീരകം (ബ്ലാക്ക് സീഡ്സ് ), മത്തൻ കുരു (പംപ്കിൻ സീഡ്സ്), മക്കാന (ഫോക്സ് നട്ട്സ്) , ഈന്തപ്പഴം, ബദാം എന്നിവയാണ് ഈ സ്മൂത്തിയുടെ ചേരുവകളായി…
Read More »