LIFE

  • പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിലുൾപ്പെടുത്താം പപ്പായ; അറിയാം കാരണങ്ങൾ

    പ്രമേഹം അഥവാ ഷുഗര്‍ നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം നമുക്ക് എത്രമാത്രം വലിയ ആരോഗ്യഭീഷണിയാണ് മുഴക്കുന്നതെന്ന് ഇന്ന് മിക്കവരും മനസിലാക്കുന്നുണ്ട്. പാരമ്പര്യമായി പ്രമേഹം പിടിപെടുന്നവരുണ്ട്. അതുപോലെ തന്നെ മോശം ജീവിതരീതികളുടെ ഭാഗമായും പ്രമേഹം കടന്നുപിടിക്കുന്നവരുണ്ട്. മിക്കവാറും ഭക്ഷണത്തിലെ പ്രശ്നങ്ങളാണ് പ്രമേഹത്തിലേക്ക് കാലക്രമേണ വഴിയൊരുക്കുന്നത്. ഭക്ഷണം വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനാല്‍ തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമെല്ലാം ഭക്ഷണത്തിലാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. പ്രമേഹനിയന്ത്രണത്തിന് ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയോ ചിലത് ഭാഗികമായി ഒഴിവാക്കുകയോ അതേസമയം ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയോ ഒക്കെ ചെയ്യേണ്ടിവരാം. അത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് പപ്പായ. പ്രമേഹരോഗികള്‍ക്ക് പപ്പായ കഴിക്കാൻ പാടുണ്ടോ? ഇത് ഷുഗര്‍നില വീണ്ടും ഉയര്‍ത്തുമോ എന്ന സംശങ്ങള്‍ ധാരാളം പേര്‍ ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ പപ്പായ പ്രമേഹരോഗികള്‍ക്ക് വെല്ലുവിളി അല്ല എന്നുമാത്രമല്ല- നല്ലതുമാണ്. ഇതിനുള്ള കാരണങ്ങളും വ്യക്തമാക്കാം…  ഭക്ഷണപദാര്‍ത്ഥങ്ങളിലെ മധുരത്തെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്ന ഗ്ലൈസമിക് സൂചിക…

    Read More »
  • മുന്തിരി വെറുമൊരു ചെറുപഴമല്ല! കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

    മുന്തിരി പലർക്കും ഏറെ ഇഷ്ടമുള്ള പഴമാണ്. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. വ്യത്യസ്‌ത ഇനം മുന്തിരികളുണ്ട്. ഉദാഹരണത്തിന്, ചുവന്ന മുന്തിരി റെസ്‌വെറാട്രോൾ എന്ന സംയുക്തം ഹൃദയ സംബന്ധമായ ആരോഗ്യത്തെയും വൈജ്ഞാനിക ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ മുന്തിരികളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. കൂടാതെ ആൻറി-കാർസിനോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ‘വിറ്റാമിൻ കെയുടെയും നാരുകളുടെയും നല്ല ഉറവിടം കൂടിയാണ് മുന്തിരി…’ – റെഡ്‌റിവർ ഹെൽത്ത് ആൻഡ് വെൽനസിന്റെ സ്ഥാപകനായ ജോഷ് റെഡ് പറയുന്നു. മുന്തിരിയിൽ സോഡിയം വളരെ കുറവും പൊട്ടാസ്യവും കൂടുതലാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം ഇത് രക്തക്കുഴലുകളിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു…- ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകനായ ലിസ യംഗ് പറയുന്നു. മുന്തിരി ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം അവയിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ വിശപ്പ്…

    Read More »
  • വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു പറഞ്ഞത്; പെപ്പെക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി

    നടൻ ആന്റണി വർ​ഗീസിന് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പറഞ്ഞ കാര്യങ്ങളിൽ കുറ്റബോധം ഉണ്ടെന്നും സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് പറഞ്ഞു. ‘വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. മെനിഞ്ഞാന്ന് പാവം പെപ്പെയെ കുറിച്ച് പറഞ്ഞതിന്റെ കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് സത്യമാണെന്നു പോലും അറിയാത്ത കാര്യമായിരുന്നു. പറഞ്ഞ ടോണും മാറിപ്പോയി പറഞ്ഞ കാര്യവും വേണ്ടായിരുന്നു, പെപ്പെയുടെ പെങ്ങള്‍ക്കും ഫാമിലിക്കും ഒരുപാട് വിഷമം ആയിട്ടുണ്ടാകും അവരോട് മാപ്പ് പറയുകയാണ്. അത് പറയാൻ ഞാൻ അവരെ വിളിച്ചിരുന്നു, എന്നാൽ കിട്ടിയില്ല. ഞാൻ ആ നിർമ്മാതാവിന്റെ കാര്യമേ അപ്പോൾ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി’, എന്നാണ് ജൂഡ്…

    Read More »
  • എനിക്ക് ഇവിടെ നിക്കാൻ വയ്യെന്ന് പറഞ്ഞ് ശോഭയുടെ മുന്നിൽ പൊട്ടികരഞ്ഞ് ജുനൈസ്; എന്റെ ചെക്കാ, ചക്കരക്കുട്ട…. ആശ്വസിപ്പിച്ച് ശോഭ

    ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് അമ്പതാം ദിവസത്തിലേക്ക് അടുക്കുന്തോറും മത്സരങ്ങൾ കടുക്കുകയാണ്. ഒപ്പം നിന്നവർ പലരും പലരെയും മനസിലാക്കി തുടങ്ങി. പലരും ​ഗെയിമുകൾ പുറത്തെടുത്തു. മറ്റ് ചിലരുടെ മുഖം മൂടികൾ അഴിഞ്ഞ് വീണു. ഈ സീസണിലെ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജുനൈസ്. സാ​ഗർ- ജുനൈസ് കൂട്ടുകെട്ട് ഷോയിലെ പ്രധാന ഘടകവും ആണ്. എന്നാൽ അടുത്ത ദിനങ്ങളിലായി ഈ സൗഹൃദത്തിന് വിള്ളലുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇന്നിതാ തനിക്ക് ഇവിടെ നിക്കാൻ വയ്യെന്ന് പറഞ്ഞ് കണ്ണീരണിയുകയാണ് ജുനൈസ്. ശോഭയുടെ മുന്നിലാണ് ജുനൈസ് കരയുന്നത്. ‘പലരും പല രീതിയിൽ പ്രവോക്ക് ചെയ്യാൻ നോക്കും. എന്റെ ചെക്കാ, ചക്കരക്കുട്ട ഇത്ര പാവമാവല്ലേടാ. ആൾക്കാർ ഇങ്ങനെ ഒക്കെയാണ്. നമ്മുടെ മെന്റൽ സ്ട്രെ​ഗ്ത് നോക്കുന്ന ഏറ്റവും വലിയ പ്ലാറ്റ് ഫോമാണിത്. പൈസയ്ക്കും അപ്പുറം കുറേ കാര്യങ്ങളുണ്ട്. നിന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി പ്രേക്ഷകരുണ്ട്. അതാണ് നോമിനേഷനുകളിൽ വന്നിട്ടും ഇവിടെ നീ നിൽക്കുന്നത്’, എന്ന് പറഞ്ഞ് ശോഭ ജുനൈസിനെ…

    Read More »
  • മാങ്ങ കൊണ്ട് അടിപൊളി ബർഫി ഉണ്ടാക്കാം

    ഇത് മാമ്പഴക്കാലം.ഇതാ പഴുത്ത മാങ്ങ കൊണ്ട് ഒരു അടിപൊളി ബർഫി ഉണ്ടാക്കുന്ന വിധം ആവശ്യമുള്ളവ :- 1) മാങ്ങ –  പഴുത്തത്  3 എണ്ണം – ചെത്തി മിക്സിയിൽ അടിച്ചു എടുത്തു വെക്കുക 2) പശുവിൻ പാൽ 1/2 ലിറ്റർ 3 ) പഞ്ചസാര 1/2 കപ്പ് 4) മിൽക്ക് പൌഡർ 50 ഗ്രാം (ഡയറി വൈറ്റ്നർ വേണ്ട) – Amul – NIDO – നല്ലത് ) 5) ഡെസിക്കേറ്റഡ് കോക്കനട്ട് — (വലിയ തേങ്ങയുടെ പകുതി) (നന്നായി വരണ്ട തേങ്ങ ചിരകി മിക്സിലിട്ട് ഒന്ന് ക്രഷ് ചെയ്തതിനു ശേഷം ചെറുതായി വറുത്ത് ചൂടാക്കുക. ഇതിൽ ജലാംശം ഇല്ലാതാവുന്നതുവരെ മാത്രം മതി – അല്ലെങ്കിൽ അസ്സൽ കൊപ്ര മിക്സിയിലിട്ട് പൊടിച്ചാലും മതി – ഇതാണ് ഡെസിക്കേറ്റഡ് കോക്കനട്ട് ) 6) ഏലക്കായ് ഒന്നോ രണ്ടോ എടുത്ത് പൊടിച്ചത് 7) അണ്ടിപരിപ്പ്, ബദാം, പിസ്റ്റ – ഇവ ആവശ്യമുള്ള അളവിൽ മാത്രമെടുത്ത് വറുത്ത് നുറുക്കി എടുക്കുക 8) പശുവിൻ…

    Read More »
  • കേരളത്തിൽ മികച്ച വിജയം നേടികൊണ്ടിരിക്കുന്ന ‘2018’​ന്റെ ഹിന്ദി പതിപ്പ് റിലീസ് തീയതി

    തെന്നിന്ത്യൻ സിനിമകളിൽ പലതും പാൻ ഇന്ത്യൻ റിലീസുകളായി വലിയ സാമ്പത്തിക വിജയം നേടിയ സമീപകാല ചരിത്രത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു മലയാള സിനിമ. അതേസമയം ഒടിടി റിലീസുകളിലൂടെ ഭാഷയുടെ അതിർവരമ്പുകൾക്ക് അപ്പുറമുള്ള സ്വീകാര്യത മലയാള സിനിമ ഉണ്ടാക്കിയിട്ടുമുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നൽ മുരളി അടക്കമുള്ള ചിത്രങ്ങൾ വലിയ കൈയടിയാണ് അത്തരത്തിൽ നേടിയത്. ഇപ്പോഴിതാ കേരളത്തിൽ മികച്ച വിജയം നേടുന്ന ഒരു ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യൻ റിലീസിന് ഒരുങ്ങുകയാണ്. കേരളം നേരിട്ട പ്രളയത്തിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പാണ് അണിയറയിൽ തിയറ്റർ റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിൻറെ പ്രൊമോഷൻറെ ഭാഗമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി, തൻവി റാം, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർ ഇന്നലെ മുംബൈയിൽ എത്തിയിരുന്നു. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച പ്രത്യേക സ്ക്രീനിംഗിനു ശേഷം നടന്ന സംവാദത്തിലാണ് ഹിന്ദി റിലീസിൻറെ കാര്യം അണിയറക്കാർ അറിയിച്ചത്. മെയ്…

    Read More »
  • വ്യത്യസ്തമായ ഹൊറർ ത്രില്ലര്‍ ചിത്ര വിചിത്രം ഒടിടിയില്‍; സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയില്‍

    പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു അച്ചു വിജയൻ സംവിധാനം ചെയ്ത വിചിത്രം. ഷൈൻ ടോം ചാക്കോ നായകനായ ചിത്രത്തിൻറെ തിയറ്റർ റിലീസ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഹൊറർ ത്രില്ലർ ചിത്രമാണ് വിചിത്രം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയിയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചിരിക്കുന്നു. സുരേഷ്…

    Read More »
  • വീടിന്റെ എല്ലാഭാഗത്തും ഓടിനടക്കുന്ന പാറ്റകളെ തുരത്താൻ ചില വഴികൾ…

    വീടിന്റെ എല്ലാഭാഗത്തും ഓടിനടക്കുന്ന പാറ്റകളെ തുരത്തുന്നത് വളരെ പ്രയാസമാണ്. അടുക്കളയിലാണ് ഇവരുടെ വാസം കൂടുതൽ. പാത്രങ്ങളിലും കിടക്കയിലും ഷെൽഫുകളിലും ഒക്കെ കയറുന്ന ഇവ രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നുണ്ട്. പാറ്റകളെ വീട്ടിൽ നിന്നും പൂർണമായി ഓടിക്കാനും തിരിച്ച് വരാതിരിക്കാനും ചില വഴികളുണ്ട്. പാറ്റകളെ നശിപ്പിക്കുന്നതിനേക്കാൾ നല്ലത് അവ വരാതെ നോക്കുന്നതല്ലേ? ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം. പാത്രങ്ങൾ കൃത്യമായി കഴുകുക ഭക്ഷണം കഴിച്ച പാത്രങ്ങൾ കൃത്യമായി കഴുകി വയ്ക്കണം. പ്രത്യേകിച്ച് രാത്രിയിൽ ഒരിക്കലും സിങ്കിൽ പാത്രങ്ങൾ കഴുകാതെ ഇടരുത്. പാറ്റകൾ കൂടാനുള്ള പ്രധാന കാരണമാണിത്. കൂടാതെ, എത്രനേരം പാത്രം കഴുകാതെ വയ്ക്കുന്നോ അത്രയും അണുക്കൾ പെരുകുകയും ചെയ്യും. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് വീടിന്റെ ഒരുഭാഗത്തും വെള്ളം കെട്ടിനിൽക്കാനോ ചോരാനോ അനുവദിക്കരുത്. പാറ്റകൾ മാത്രമല്ല കൊതുകും വളരുന്നതിന് ഇത് സഹായിക്കും. മാലിന്യങ്ങൾ വീട്ടിനുള്ളിൽ വേണ്ട മാലിന്യങ്ങൾ ഒരിക്കലും വീട്ടിനുള്ളിൽ കൂട്ടി വയ്ക്കരുത്. അല്ലെങ്കിൽ കൃത്യമായി അവ എടുത്തുമാറ്റണം. അല്ലെങ്കിൽ പാറ്റകൾ പെരുകും. തറയും വൃത്തിയാക്കണം…

    Read More »
  • എത്ര ഉറങ്ങിയാലും പകൽ മുഴുവൻ ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഇവയാകാം കാരണങ്ങൾ

    നിങ്ങൾ എത്ര ഉറങ്ങിയാലും പകൽ മുഴുവൻ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഇത് ഒരു സാധാരണ പ്രശ്നമാണ്, എല്ലാവർക്കും വരുന്ന കാര്യമാണ്. എന്നാൽ നിങ്ങൾക്ക് ഇങ്ങനെ തോന്നാൻ കാരണങ്ങളുണ്ട്. ദിവസം മുഴുവൻ നിങ്ങൾക്ക് ക്ഷീണം തോന്നുന്നതിനുള്ള അഞ്ച് പൊതു കാരണങ്ങൾ ഇതാ. അസന്തുലിതമായ ഭക്ഷണക്രമം നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ വികാരത്തെ വളരെയധികം സ്വാധീനിക്കുന്നു. പോഷകങ്ങളാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നത് കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള ഊർജം നൽകുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ നമ്മൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ലെങ്കിലോ പ്രധാനപ്പെട്ട പോഷകങ്ങളുടെ കുറവുള്ള ജങ്ക് ഫുഡ് നിറയ്ക്കുകയോ ചെയ്താൽ, നമുക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുകയില്ല, അത് കൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് എപ്പോഴും ചെയ്യേണ്ട കാര്യങ്ങൾ. അമിതവണ്ണം അമിതവണ്ണം ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണെന്നത് രഹസ്യമല്ല. എന്നാൽ അമിതവണ്ണമുള്ളത് വിട്ടുമാറാത്ത ക്ഷീണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ? പൊണ്ണത്തടി നിങ്ങളുടെ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയുടെ സാധ്യത വർദ്ധിപ്പിക്കുന്നു, ഇത് പകൽ ക്ഷീണത്തിന് കാരണമാകുന്നു. മോശം ഉറക്കവും…

    Read More »
  • ”അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല! എനിക്ക് പറയാനുള്ളത് എന്താണെന്ന് ആരും ചോദിച്ചില്ല”

    ഭാഗ്യദേവതയെന്ന ചിത്രത്തിലൂടെയായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നിഖില വിമല്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് താരം. സിനിമയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമുള്ള നിഖിലയുടെ പ്രതികരണങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. മുന്‍പൊരിക്കല്‍ താന്‍ പറഞ്ഞ കാര്യം എല്ലാവരും വളച്ചൊടിക്കുകയായിരുന്നുവെന്ന് നിഖില പറയുന്നു. ”ഓരോ നാടിനും ഓരോ പ്രത്യേകതകളല്ലേ, അതേക്കുറിച്ച് സംസാരിച്ചതില്‍ ഒരു വരി മാത്രം എടുത്ത് കൊടുക്കുകയായിരുന്നു എല്ലാവരും. ഞാന്‍ പറഞ്ഞത് വലിയൊരു പാരഗ്രാഫാണ്. പ്രത്യേകതകളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. വിവാദമുണ്ടാക്കാനായി പറഞ്ഞു എന്ന തരത്തിലാണ് നിങ്ങള്‍ അതിനെ സമീപിച്ചത്. എന്ത് പറഞ്ഞു, എവിടെ പറഞ്ഞു എന്ന് പോലും നിങ്ങള്‍ക്കറിയില്ല. അതിന്റെ വാസ്തവം എന്താണെന്നോ എന്തിനാണ് അങ്ങനെ പറഞ്ഞതെന്നോ, ഞാന്‍ അത് പറഞ്ഞിട്ടുണ്ടെന്നോ നിങ്ങള്‍ എന്നോട് ചോദിച്ചിട്ടില്ല. ഇനി അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ട് കാര്യമില്ല. അതൊരു സംഭാഷണമായിരുന്നു, അതെങ്ങനെയാണ് പ്രസ്താവനയായി മാറിയത്. ഞാന്‍ പറഞ്ഞത് നിങ്ങള്‍ വളച്ചൊടിക്കുമ്പോള്‍ എനിക്ക്…

    Read More »
Back to top button
error: