LIFE

  • വൻ ഹൈപ്പോടെ എത്തി; പക്ഷേ കലങ്ങിയില്ല! രാവണന്റെ തലയ്ക്ക് ഇതെന്ത് പറ്റി? ‘ആദിപുരുഷ്’ വിഎഫ്എക്സിനെതിരെ വ്യാപക ട്രോൾ

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രം ആദിപുരുഷ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച ഷോ കാണാൻ വൻ തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ട്രോളുകളും ചിത്രം നേരിടുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ വിഎഫ്എക്സിനെതിരെ. ആദിപുരുഷിൽ രാവണനായി എത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാൻ ആണ്. ചിത്രത്തിൽ രാവണന്റെ അഞ്ച് തല മുകളിലും അഞ്ച് തല താഴേയുമായി പടി പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രോളുകളിൽ മുന്നിട്ട് നിൽക്കുന്നതും ഈ രാവണന്റെ തലയാണ്. പ്രഭാസിന്റെ ചില രം​ഗങ്ങളിലെ ലുക്ക് കണ്ടാൽ യേശുവിനെ പോലുണ്ടെന്നാണ് ചിലർ പറയുന്നത്. After watching visuals coming out of #Adipurush , My respect for Ramananda sagae has gone up 100x,26 years ago, without any technology and limited resources, he created magic, absolute magic…

    Read More »
  • ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന പൊളിറ്റിക്കൽ സറ്റയർ “ഭഗവാൻ ദാസന്‍റെ രാമരാജ്യം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    “ഭഗവാൻ ദാസൻറെ രാമരാജ്യം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയിൽ പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിച്ചു ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്. ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.

    Read More »
  • ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

    പനിയോടൊപ്പം തലവേദന, കണ്ണിനുപുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡങ്കിപ്പനി യുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെ വൈറല്‍ പനിപോലെയും ഡെങ്കി വരാം. ചിലപ്പോള്‍ രോഗം സങ്കീണമായി ജീവനുതന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരാവസ്ഥയുമുണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും വന്നാല്‍ കൂടുതല്‍ കൂടുതല്‍ ഗുരുതരമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം. പനി മാറിയാലും 3–-4 ദിവസംകൂടി സമ്ബൂര്‍ണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കഴിക്കാം. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധം. ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ച സ്കൂളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണം പതിവാക്കണം.ചെറിയ അളവ്…

    Read More »
  • ഷമാം കൃഷി കേരളത്തിന്റെ മണ്ണിലും അനുയോജ്യം

    മറ്റു വേനല്‍ക്കാല വെള്ളരിവിളകളെ പോലെത്തന്നെ ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയാണ് ഷമാം.ഈര്‍പ്പവും മഴയും കുറവുള്ള വരണ്ട കാലാവസ്ഥയാണ് ഷമാം കൃഷിക്ക് അനുയോജ്യം. വേനൽക്കാലത്ത് തണ്ണിമത്തൻ കഴിഞ്ഞാൽ ഏറെ പ്രിയമുള്ള ഒന്നാണ് ഷമാം.തണ്ണിമത്തൻ പോലെത്തന്നെ പോഷക കലവറയാണ് ഷാമാമും. 90 ശതമാനത്തിനു മുകളിൽ ജലാംശമുള്ള ഇതിന്റെ കായ്കളിൽ ജീവകം സി, ജീവകം എ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, മാഗ്നീഷ്യം, സിങ്ക് മുതലായ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരിയായ കൃഷി പരിപാലനമുറകളിലൂടെ തണ്ണിമത്തൻപോലെ കർഷകർക്ക് നല്ല ആദായംനൽകുന്ന മറ്റൊരു വിളകൂടിയാണ് ഷമാം. ഉത്തരേന്ത്യൻ നാടുകളിൽ വളരെ സുപരിചിതമാണെങ്കിലും ഇവ കേരളത്തിൽ അത്ര പ്രചാരത്തിലായിട്ടില്ല. ഗൾഫ് നാടുകളിലെ പഴം എന്ന നിലയ്ക്കാണ് ഷമാം അഥവാ മസ്ക് മെലോൺ അറിയപ്പെടുന്നത്.മലയാളത്തിൽ തൈക്കുമ്പളം എന്ന് ഇതറിയപ്പെടുന്നു. നല്ലൊരു വേനൽക്കാലവിളയായി കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും നീർവാർച്ചയുള്ള തുറസ്സായ പറമ്പുകളിലും പുഴയോരങ്ങളിലും കൃഷിചെയ്തെടുക്കാം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൃഷിയിറക്കിത്തുടങ്ങിയാൽ മാർച്ച് മുതൽ വിളവെടുക്കാം.

    Read More »
  • ചുംബനരംഗങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത തമന്ന പുതിയ വെബ് സീരീസിൽ ടോപ്‍ലെസായതിൽ ആരാധകർ ആശങ്കയിൽ! ഞങ്ങളുടെ തമന്ന ഇങ്ങനെയല്ല! വിമർശനം

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് തമന്ന ഭാട്ട്യ. ആമസോൺ പ്രൈം വീഡീയോയിലെ വെബ് സീരീസായ ‘ജീ കാർദാ’യിൽ തമന്ന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സീരീസിനായി തമന്ന ടോപ്‍ലെസായത് ചർച്ചയാകുകയാണ്. ചുംബനരംഗങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത താരമായ തമന്ന എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്‍തതെന്നാണ് ആരാധകർ ചോദിക്കുന്നത്. നടൻ വിജയ് വർമ്മയുമായുള്ള തൻറെ പ്രണയം തമന്ന അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൻറെ ആന്തോളജി ചിത്രം ‘ലസ്റ്റ് സ്റ്റോറീസ് 2’ൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ സെറ്റിൽ നിന്നാണ് തങ്ങളുടെ പ്രണയകഥ ആരംഭിക്കുന്നതെന്നാണ് തമന്ന വെളിപ്പടുത്തിയത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ ഡേറ്റിംഗിൽ ആണെന്ന വിവരം തമന്ന ഭാട്യ സ്ഥിരീകരിച്ചത്. ഒപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്ന താരമാണ് എന്നതുകൊണ്ട് നമുക്ക് ഒരാളോട് അടുപ്പം തോന്നില്ല. ഒരുപാട് നടന്മാർക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കിൽ തീർത്തും വ്യക്തിപരമായ ചില കാരണങ്ങൾ കാണും. ഒരാളുടെ ജോലി എന്താണ് എന്നതല്ല അവിടെ കാരണമായി പ്രവർത്തിക്കുക,…

    Read More »
  • ഉര്‍വശി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’ഒടിടിയിൽ; സ്‍ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയില്‍

    ഉർവശി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. ‘ചാൾസ് എൻറർപ്രൈസസ്’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്‍ച ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കും. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ വേഷമിട്ട പ്രൊജക്റ്റ് എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. സഹനിർമ്മാണം…

    Read More »
  • ആഞ്ജനേയാ…! ‘ആദിപുരുഷ്’ കാണാൻ വരുമെന്ന് വിശ്വാസം; ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം റെഡി- ഫോട്ടോ വൈറൽ

    തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരം​ഗം തീർത്ത പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. രാമായണത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം എന്നതും മറ്റൊരു പ്രധാനഘടകമാണ്. സിനിമയുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നതും ഏറെ ശ്രദ്ധിനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അപ്ഡേഷനാണ് ഏറെ ശ്രദ്ധനേടുന്നത്. ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. Adipurush: 1 seat to be reserved in theatres for Lord Hanuman#Hanuman #Adipurush #Prabhas pic.twitter.com/yCyXEJ2FuF — Sreedhar…

    Read More »
  • ‘പോർ തൊഴിൽ’ കേരളത്തിലെ റിലീസ് 51 സ്ക്രീനുകളിൽ, രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്!

    മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ തോതില്‍ ജനപ്രീതി നേടിയ ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ഇപ്പോള്‍ തിയറ്ററുകളില്‍ ഇല്ല. അതിനാല്‍ത്തന്നെ ഈ ഗ്യാപ്പിലെത്തി, മികച്ച പ്രകടനം നടത്തുന്ന ചെറുചിത്രങ്ങള്‍ സിനിമാ വ്യവസായത്തിന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. കേരളത്തിലെ തിയറ്ററുകളെ സംബന്ധിച്ച് 2018 നല്‍കിയ വലിയ ഉണര്‍വ്വിന് ശേഷം മറ്റൊരു ചിത്രവും കാര്യമായി ആളെ കൂട്ടിയിട്ടില്ല. സിനിമകള്‍ ഇല്ലാത്തതിനാല്‍ പല തിയറ്ററുകളും അടഞ്ഞുകിടക്കുന്നതായും വാര്‍ത്തകള്‍ വരുന്നു. അതിനിടെ ഇടാ വലിയ പബ്ലിസിറ്റി ഇല്ലാതെ എത്തിയ ഒരു തമിഴ് ചിത്രം ഇവിടെയും ആളെ കൂട്ടുകയാണ്. ശരത് കുമാറിനെയും അശോക് സെല്‍വനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ എന്ന ത്രില്ലര്‍ ചിത്രമാണ് കേരളത്തിലും ജനപ്രീതി നേടുന്നത്. ഇ 4 എക്സ്പെരിമെന്‍റ്സ് സഹനിര്‍മ്മാതാക്കളായ ചിത്രം തമിഴ്നാട്ടില്‍ വലിയ ഹിറ്റ് ആണ്. ജൂണ്‍ 9 ന് റിലീസ് ചെയ്യപ്പെട്ട സമയത്ത് ചിത്രം കേരളത്തിലെ 51 സ്ക്രീനുകളില്‍ മാത്രമാണ് എത്തിയതിരുന്നത്. എന്നാല്‍ പ്രധാന സെന്‍ററുകള്‍…

    Read More »
  • വിജയ് ദേവെരകൊണ്ടയുടെ നായികയായി ‘സീതാ രാമം’ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ പ്രിയംനടിയ മൃണാള്‍ താക്കൂർ

    ‘ഗീതാ ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു വിജയ് ദേവെരകൊണ്ട പ്രേക്ഷകരുടെ ഇഷ്‍ട നായകനായത്. പരശുറാം പെട്‍ല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും വിജയ് ദേവെരകൊണ്ട നായകനാകുകയാണ്. വിജയ് ദേവെരകൊണ്ട ചിത്രം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ലോഞ്ച് ചെയ്‍തു. ‘സീതാ രാമം’ എന്ന ദുൽഖർ ചിത്രത്തിലൂടെ പ്രിയംനടിയ മൃണാൾ താക്കൂറാണ് നായിക. വിജയ് ദേവെരകൊണ്ട നായകനായി എത്താനുള്ള ചിത്രം ‘ഖുഷി’ ആണ്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട…

    Read More »
  • അടിപൊളി രുചിയിൽ മോമോസ് ഉണ്ടാക്കാം

    ഏത് അവസരത്തിലും പെട്ടെന്ന് ഉണ്ടാക്കാവുന്ന വളരെ രുചിയേറിയ ഒരു പലഹാരമാണ് മോമോസ്.ആവിയിൽ വേവിക്കുന്നതു കൊണ്ടു പ്രഷർ അല്ലെങ്കിൽ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും പേടി കൂടാതെ കഴിക്കാം. ആവശ്യമായ സാധനങ്ങൾ ഗോതമ്പുപൊടി (ആട്ട) – 1 കപ്പ് കാരറ്റ് – 2 എണ്ണം മീഡിയം സൈസ് സവാള – 1 എണ്ണം കാബേജ് – 1/2 ബീൻസ് – 60 ഗ്രാം ഇഞ്ചി – അര ഇഞ്ച് വലുപ്പത്തിൽ വെളുത്തുള്ളി – 5 എണ്ണം കുരുമുളക് പൊടി – 1 ടീസ്പൂൺ വെളിച്ചെണ്ണ – 1  ടേബിൾ സ്പൂൺ ഫില്ലിങ് തയാറാക്കാൻ കാരറ്റ്, സവാള, ബീൻസ്, കാബേജ്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിയുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമണം പോകുന്നതു വരെ വഴറ്റുക. ഇതിലേക്കു സവാള ചേർത്തു വഴറ്റുക. ഉള്ളി വഴറ്റിയതിനു ശേഷം കാബേജ്, കാരറ്റ്, ബീൻസ് എന്നിവ ചേർത്തു യോജിപ്പിക്കാം.…

    Read More »
Back to top button
error: