LIFE
-
കുതിരയെ പരിചരിക്കൽ; ശമ്പളം എത്രയാണെന്ന് അറിയാമോ? പ്രതിദിനം 1.20 ലക്ഷം രൂപ!
രസകരവും ആവേശകരവുമായ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് നമ്മളിൽ മിക്കവരും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകണം. പക്ഷേ, അതിൻറെ സാധ്യതകളെ കുറിച്ചുള്ള ആശങ്ക മൂലം പലപ്പോഴും അത്തരം തിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെച്ച് സാധാരണ മിക്കവരും ഭൂരിഭാഗം പേരും ചെയ്യുന്ന ജോലികൾ തന്നെ തിരഞ്ഞെടുക്കാറാണ് പതിവ്. എന്നാൽ, വിചിത്രമായതും നല്ല ശമ്പളമുള്ളതുമായ നിരവധി ജോലികൾ ഈ ലോകത്തുണ്ട്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, അത്തരത്തിൽ ഒരു ജോലിയാണ് കുതിരയുടെ ശരീരം പരിചരിക്കൽ. ജോലികേട്ട് നെറ്റി ചുളിക്കേണ്ട, ശമ്പളം എത്രയാണെന്ന് അറിയാമോ? പ്രതിദിനം ഏകദേശം 1,20,000 രൂപ. കുതിരയുടെ ശരീരം ആരോഗ്യത്തോടെയും സുന്ദരവുമായി സൂക്ഷിക്കുക എന്നതാണ് ഈ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഈ ജോലിക്ക് ആളുകൾക്ക് മണിക്കൂറിന് 150 ഡോളർ (12,000 രൂപ) ലഭിക്കും, നിങ്ങൾ ഒരു ദിവസം 8-10 മണിക്കൂർ ജോലി ചെയ്താൽ ആകെ തുക 1,20,000 രൂപ. അത്തരത്തിലുള്ള മറ്റൊരു ജോലിയാണ് ബ്രൂഡ്മേർ മാനേജർ. അവർ ഗർഭിണികളായ കുതിരകൾ, ഒരു വയസ്സിൽ…
Read More » -
മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട നട്സുകൾ
മുടികൊഴിച്ചിൽ നിങ്ങൾ അലട്ടുന്നുണ്ടോ?.സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം മുടിയെ കൊഴിച്ചിൽ കുറയ്ക്കുകയും കരുത്തുള്ള മുടിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന് പോഷകങ്ങൾ വളരെ പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നട്‌സിലുണ്ട്. നമ്മുടെ മുടിയുടെ ആരോഗ്യത്തിനും അവ ഉത്തമമാണ്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണാണ് നട്സുകൾ. ബി വിറ്റാമിനുകളും സിങ്കും അവശ്യ ഫാറ്റി ആസിഡുകളും നട്സുകളിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഈ പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകാം. മുടി വളർച്ചയ്ക്ക് സിങ്കും സെലിനിയവും പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധൻ സംരീൻ സാനിയ പറയുന്നു. മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട നട്സുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്… ബദാം… വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ നട്സാണ് ബദാം. മുടിയ്ക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ…
Read More » -
സലിംകുമാറും ജോണി ആന്റണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ‘കിര്‍ക്കൻ’ റിലീസിന് തയ്യാറായി
സലിംകുമാർ, ജോണി ആന്റണി, മഖ്‌ബൂൽ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘കിർക്കൻ’. നവാഗതനായ ജോഷാണ് ചിത്രത്തിന്റെ സംവിധാനം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും. നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം റിലീസിന് തയ്യാറായി. ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥാ പാശ്ചാത്തലം ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പൊലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. സ്ത്രീ കേന്ദ്രീകൃതമായ ഇത്തരം ഒരു സിനിമ പുറത്ത് വരുന്നത് കുറച്ച് കാലത്തിന് ശേഷമാണ്. ഗൗതം ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് നിർമാണം. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ്…
Read More » -
ഗാൽ ഗാഡോട്ട് സ്പൈ വുമണ്‍ വേഷത്തില്‍ എത്തുന്ന ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി
ന്യൂയോര്‍ക്ക്: വണ്ടര്‍ വുമണ്‍ സിനിമയിലൂടെ ശ്രദ്ധേയായ നടി ഗാൽ ഗാഡോട്ട് സ്പൈ വുമണ്‍ വേഷത്തില്‍ എത്തുന്ന ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ഹോളിവുഡ് ചിത്രം കൂടിയാണ് ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍. ഗാൽ ഗാഡോട്ടിന് പുറമേ ജാമി ഡോർനൻ, മത്തിയാസ് ഷ്വീഫർ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആലിയ ഭട്ട് ചിത്രത്തില്‍ പ്രതിനായിക വേഷത്തിലാണ് എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്‍റെ ലോഞ്ചിംഗ് ചടങ്ങായ ടുഡും 2023ലാണ് ട്രെയിലര്‍ അവതരിപ്പിച്ചത്. ഏജന്‍റ് റേച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ഗാൽ ഗാഡോട്ട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ വിവിധയിടങ്ങളില്‍ സമാധാന പാലന ദൌത്യങ്ങള്‍ നടത്തുന്ന ഒരു ഏജന്‍സിയുടെ ഭാഗമാണ് റേച്ചല്‍. എന്നാല്‍ ഈ ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍’ മോഷ്ടിക്കപ്പെടുന്നതോടെ കഥ മാറുന്നു. ടോം ഹാര്‍പ്പറാണ് ചിത്രം…
Read More » -
രണ്ട് ദിവസത്തില്‍ 200 കോടി കഴിഞ്ഞു ആദിപുരുഷ്; സംഭാഷണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി ഉടൻ തീയറ്ററുകളിൽ എത്തിക്കുമെന്ന് നിർമ്മാതാക്കൾ
മുംബൈ: രണ്ട് ദിവസത്തിൽ 200 കോടി കഴിഞ്ഞു ആദിപുരുഷ് സിനിമയുടെ കളക്ഷൻ. എന്നാൽ ഇപ്പോഴും ചിത്രം ഏറെ വിമർശനം നേരിടുന്നുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാൽ ആദിപുരുഷ് ചിത്രം വിമർശനം നേരിടുന്നത്. മോശം വിഎഫ്എക്സും, ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരിലും. ഓം റൗട്ട് സംവിധാനം ചെയ്ത സിനിമ ഈ കാരണങ്ങൾ എല്ലാം കൊണ്ടു തന്നെ സമിശ്രമായ പ്രതികരണമാണ് നേടുന്നത്. അതേ സമയം ആദിപുരുഷിലെ സംഭാഷണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും എന്നാണ് ഇപ്പോൾ നിർമ്മാതാക്കൾ പറയുന്നത്. ഈ മാറ്റം ഉടൻ തീയറ്ററുകളിൽ എത്തും. ഹിന്ദു പുരാണിതിഹാസം രാമായണത്തെയാണ് ആദിപുരുഷാക്കി സംവിധായകൻ മാറ്റിയത്. എന്നാൽ ചിത്രത്തിലെ ആളുകൾ ആരാധിക്കുന്ന ദൈവങ്ങളായ കഥാപാത്രങ്ങൾ മോശം വാക്കുകളും മറ്റും ഉപയോഗിക്കുന്നു എന്നതാണ് പൊതുവിൽ ഉയർന്ന വിമർശനം. അതിൽ തന്നെ ലങ്ക ദഹന സമയത്ത് ഹനുമാൻ നടത്തുന്ന ഡയലോഗ് ഏറെ വിമർശനവും ട്രോളുകളും വരുത്തിവച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആദിപുരുഷ് മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്. അതേ സയമം…
Read More » -
ചര്‍മ്മം ഭംഗിയാക്കുന്നതിനും പ്രായം തോന്നിക്കുന്നത് തടയുന്നതിനുമെല്ലാം ആയുര്‍വേദ വിധിപ്രകാരം ഉപയോഗിക്കാവുന്ന ചില ചേരുവകൾ
പ്രായമേറുംതോറും അത് ഏറ്റവുമധികം പ്രതിഫലിക്കുക ചര്‍മ്മത്തില്‍ തന്നെയാണ്. നല്ലൊരു സ്കിൻ കെയര്‍ റൂട്ടീനുണ്ടെങ്കില്‍ പ്രായമേറുന്നത് ഒരു പരിധി വരെ നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. സ്കിൻ കെയറിന് വേണ്ടി എപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ തന്നെ പോവുകയോ വിലകൂടിയ ഉത്പന്നങ്ങള്‍ തന്നെ വാങ്ങി ഉപയോഗിക്കുകയോ വേണമെന്നില്ല. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ചില പൊടിക്കൈകള്‍ നമുക്ക് ചെയ്യാം. അതുപോലെ ഭക്ഷണമടക്കമുള്ള ജീവിതരീതികളിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിനോക്കാം. ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയാക്കുന്നതിനും പ്രായം തോന്നിക്കുന്നത് തടയുന്നതിനുമെല്ലാം ആയുര്‍വേദ വിധിപ്രകാരം ഉപയോഗിക്കാവുന്ന ചില ചേരുവകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മഞ്ഞള്‍… മഞ്ഞള്‍ ചര്‍മ്മത്തിന് എത്രമാത്രം നല്ലതാണെന്ന് പറയാതെ തന്നെ മിക്കവര്‍ക്കും അറിയാം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ എന്ന ഘടകമാണ് ചര്‍മ്മത്തിനെ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ വലിയ രീതിയില്‍ സഹായകമാണ്. നെയ്… നെയ് എല്ലാ ദിവസവും അല്‍പം കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ആന്‍റി-ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് നെയ്. ആന്‍റി-ഓക്സിഡന്‍റുകള്‍…
Read More » -
പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ…
നല്ല ആരോഗ്യവും കരുത്തുള്ള ശരീരം ഏത് പുരുഷന്റെയും ആഗ്രഹമാണ്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാൻ സാധിക്കും. പുരുഷൻറെ ലൈംഗികശേഷിയും ആരോഗ്യവും വർധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ… സാൽമൺ… ഒമേഗ – 3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പന്നമാണ് സാൽമൺ ഫിഷ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും സാൽമൺ മത്സ്യം കഴിക്കുന്നത് പുരുഷന്മാരുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇലക്കറികൾ… വിവിധ ഇലക്കറികളിൽ പൊട്ടാസ്യം ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. അവാക്കാഡോ… അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. നട്സ്… ബദാം, വാൾനട്ട്, മറ്റ് നട്സുകൾ എന്നിവയിൽ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ…
Read More » -
ബിഗ് ബോസിൽനിന്ന് പുറത്തായ വിഷ്‍ണുവിനെ വിമാനത്താവളത്തില്‍ പൂക്കള്‍ നല്‍കി സ്വീകരിക്കാൻ കാത്തിരുന്ന് കടുത്ത ആരാധിക- വീഡിയോ
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തനായ മത്സരാർഥികളിൽ ഒരാളായിരുന്നു വിഷ്‍ണു. അതുകൊണ്ടുതന്നെ വിഷ്‍ണുവിന്റെ അപ്രതീക്ഷിത പുറത്താകലിൽ ഞെട്ടിയിരുന്നു സഹമത്സരാർഥികളും പ്രേക്ഷകരും. കൊച്ചി വിമാനത്താവളത്തിലേക്ക് എത്തുന്ന വിഷ്‍ണുവിനെ സ്വീകരിക്കാൻ ഒട്ടേറെ പേർ കാത്തുനിന്നിരുന്നു. വിഷ്‍ണുവിനെയും കാത്ത് കടുത്ത ആരാധികയമുണ്ടായിരുന്നു. ഷിസിത എന്ന ആരാധികയാണ് വിഷ്‍ണുവിനെ സ്വീകരിക്കാൻ എത്തിയത് എന്ന് യൂണിവേഴ്‍സൽ എന്റർടെയ്‍ൻമെന്റ്‍സിന്റെ വീഡിയോയിൽ പറയുന്നു. എന്തുകൊണ്ടാണ് വിഷ്‍ണുവിനെ തനിക്ക് ഇഷ്‍ടമായതെന്നും വീഡിയോയിൽ ഷിസിത വ്യക്തമാക്കുന്നു. വിഷ്‍ണു റിയൽ ഗെയ്‍മർ ആണ്. ആദ്യം എനിക്ക് വിഷ്‍ണുവിനെ പിടുത്തമില്ലായിരുന്നു. ഗെയിം നമുക്കും ഇൻടറസ്റ്റായി തുടങ്ങിയത് അവിടെ വിഷ്‍ണു എന്തെങ്കിലും പോയന്റ് ഇട്ടു കൊടുക്കുന്നതോടെയാണ്. പിന്നെ ഓരോരുത്തരുടെയും ഗെയിം പ്ലാനും സ്‍ട്രാറ്റജികളും ഉണ്ടാകും. ഗെയിമിൽ മറ്റുള്ളവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വിഷ്‍ണുവിന് മുന്നേ അറിയാം എന്നും ഷിസിത വ്യക്തമാക്കുന്നു. എൺപത്തിനാല് നാൾ കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്‍ടവും അനിഷ്‍ടവും ഞാൻ നേടിയെടുത്തിട്ടുണ്ടാകും എന്നായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങും മുമ്പ് വിഷ്‍ണു പറഞ്ഞത്.…
Read More » -
‘ഫാദേഴ്സ് ഡേ’യ്ക്ക് കിടിലൻ വീഡിയോയും ഫോട്ടോകളുമായി മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്; ഏറ്റെടുത്ത് ആരാധകർ
എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഏവരും സന്തോഷപൂർവം ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇക്കുറി ഇന്ന്, ജൂൺ 18നാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയുടെ കാലം വന്നപ്പോൾ ഫാദേഴ്സ് ഡേ പോലുള്ള വിശേഷാവസരങ്ങളിൽ അധികപേരും ആശംസകൾ കുറിക്കുന്നതും പ്രിയപ്പെട്ടവരെ ഓർമ്മിക്കുകയും അവരെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുമെല്ലാം സോഷ്യൽ മീഡിയിലൂടെ തന്നെയാണ്. ഇന്നും ധാരാളം പേർ ഇത്തരത്തിൽ ഫാദേഴ്സ് ഡേ ആശംസകളും കുറിപ്പുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവച്ച വീഡിയോയും ഫോട്ടോകൾ. രണ്ട് കുട്ടികളെയും നെഞ്ചോട് ചേർത്തുപിടിച്ച്, കാറിനകത്ത് കിടന്ന് യാത്ര ചെയ്യുന്ന വീഡിയോ ആണ് ഫാദേഴ്സ് ഡേ സ്പെഷ്യലായി മക്കൾക്ക് വേണ്ടി ടൊവീനോ പങ്കുവച്ചത്. ഒപ്പം തന്നെ അച്ഛന് വേണ്ടിയും സോഷ്യൽ മീഡിയയിലൂടെ ടൊവിനോ ഫാദേഴ്സ് ഡേ ആശംസ അറിയിച്ചു. അച്ഛനൊപ്പമുള്ള ഫോട്ടോകളും അച്ഛൻറെ ഫോട്ടോയും ഒരുമിച്ച് പങ്കുവച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചത്. മക്കൾക്കൊപ്പമുള്ള വീഡിയോയ്ക്കും…
Read More » -
പ്രേക്ഷക ഹൃദയങ്ങളിൽ നിറയും ഗാനം “ശ്രീരാഗം പാടിയ രാവിൽ…”
റഹിം പനവൂർ യുവ താരം സാബുകൃഷ്ണ നായകനാകുന്ന ‘പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിങ് ലവ്’ എന്ന സിനിമയിലെ “ശ്രീരാഗം പാടിയ രാവിൽ…” എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ സഹർഷം സ്വീകരിച്ചതിന്റെ അഭിമാനത്തിലാണ് അണിയറപ്രവർത്തകർ. പുതിയ തലമുറയിലെ സംഗീത സംവിധായകാരിൽപ്പെട്ട ഫെമിൻ ഫ്രാൻസിസ് ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ഫെമിൻ തന്നെയാണ് ഗാനരചന നിർവഹിച്ചതും എന്ന പ്രത്യേകതയുമുണ്ട്. സുന്ദര പ്രണയം നിറഞ്ഞു നിൽക്കുന്ന ഈ ഗാനം അതീവ ഹൃദ്യമായി പാടിയത് സിദ്ധാർത്ഥ് ശങ്കർ ആണ്. കെ.ജെ.ഫിലിപ്പ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ്സ് ലിമിറ്റഡും എസ്കെ സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.സീത സതീഷ് ആണ് സാബുവിനോപ്പം ഗാനരംഗത്തിൽ അഭിനയിച്ചത്. സിനിമയിലെ ഗാനം റിലീസ് ചെയ്ത് ഒരു മാസം കൊണ്ടുതന്നെ 12 ലക്ഷത്തിൽ കൂടുതൽ പേരാണ് ആസ്വദിച്ചത്.ഓറഞ്ച് മീഡിയയിലൂടെയാണ് ഗാനം പുറത്തിറക്കിയത്.എല്ലാം ഒത്തിണങ്ങിയ ഗാനമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതോടനുബന്ധിച്ചുള്ള ആഘോഷം കൊച്ചിയിൽ നടന്നു. ചലച്ചിത്ര സംവിധായാകരായ ബെന്നി ആശംസ, കെ.…
Read More »