LIFE
-
മഴക്കാലമാണിത് പകർച്ചവ്യാധികളുടെ സമയവും; രോഗങ്ങളിൽനിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്…
മഴക്കാലം എത്തുന്നതോടെ നിരവധി പകർച്ചവ്യാധികളാണ് കുട്ടികളെ പിടിപെടുന്നത്. ഓടകൾ നിറഞ്ഞ് കവിയുന്നതും മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതും നിരവധി രോഗങ്ങൾ പകരാൻ കാരണമാകും. പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ മഴക്കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങൾ നിരവധിയാണ്. അതിനാൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കും. സീസണൽ അലർജികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട്. കുട്ടിയുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില പ്രതിരോധ മാർഗങ്ങൾ: കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗത്തിൽ നിന്ന് അവരെ അകറ്റി നിർത്തുകയും ചെയ്യുക. അവരുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. കുട്ടിയെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിൽ നിന്ന് തടയുകയും പതിവായി വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ ചെയ്യുക. സ്‌കിപ്പിംഗ്, നടത്തം, എയ്‌റോബിക് വ്യായാമങ്ങൾ ശീലിപ്പിക്കുക. ശരിയായ ഭക്ഷണം, വ്യായാമം, ഉറങ്ങൽ ശീലങ്ങൾ എന്നിവ ആരോഗ്യകരമായ ജീവിതശൈലിയിൽ ഉൾപ്പെടുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും…
Read More » -
യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രത്തിൽ നായികയായി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ
നയൻതാര നായികയാകുന്ന ഓരോ പുതിയ സിനിമയുടെയും റിപ്പോർട്ടുകൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. നടി നയൻതാര തെരഞ്ഞെടുക്കുന്നത് വ്യത്യസ്‍തമായ കഥാപാത്രങ്ങൾ ആയിരിക്കും എന്നതാണ് അതിന്റെ കാരണം. നയൻതാര നായികയാകുന്ന പുതിയ സിനിമയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യൂട്യൂബർ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് നയൻതാര ഇനി നായികയാകുക. ‘കണക്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്ഞ വർഷം ഇരട്ടക്കുട്ടികൾ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗർഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട്…
Read More » -
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘സൂപ്പർ സിന്ദഗി’യുടെ ചിത്രീകരണം പൂർത്തിയായി
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘സൂപ്പർ സിന്ദഗി’യുടെ ചിത്രീകരണം പൂർത്തിയായി. വിന്റേഷ് ആണ് സംവിധാനം ചെയ്യുന്നത്. വിന്റേഷും പ്രജിത്ത് രാജ് ഇകെആറും തിരക്കഥ എഴുതുന്നു. പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്‍ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് അണിനിരക്കുന്നത്. ലിജോ പോളാണ് ചിത്രത്തിനറെ എഡിറ്റർ. സൂരജ് എസ് കുറുപ്പാണ് സംഗീതം നിർവഹിക്കുന്നത്. എൽദോ ഐസകാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അഭിലാഷ് ശ്രീധരനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രം ‘666 പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവരാണ് ധ്യാൻ ശ്രീനിവാസന്റ ചിത്രം നിർമിക്കുന്നത്. 666 പ്രൊഡക്ഷൻസ്’ന്റെ ബാനറിലുള്ള ചിത്രമാണ് ‘ലാൽ ജോസും’. പ്രൊഡക്ഷൻ കൺട്രോളർ ഷെമിൻ എസ് ആർ ആണ്. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ ആണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ സങ്കീത് ജോയ്‍യാണ്. കലാസംവിധാനം ഹംസ വള്ളിത്തോട്. ചീഫ് അസോസിയേറ്റ് വിഷ്‍ണു ഐക്കരശ്ശേരി. മേക്കപ്പ് അരുൺ ആയുർ, കോറിയോഗ്രഫി ഭൂപതി, ആക്ഷൻ ഫൊണെക്സ് പ്രഭു,…
Read More » -
അറിവിൽനിന്ന് തിരിച്ചറിവിലേക്ക് മാറ്റപ്പെടണം: ഗീവർഗീസ് മോർ സ്തേഫാനോസ്; എം.ജെഎസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് പൊതുവാർഷികം ഉദ്‌ഘാടനം ചെയ്തു
മണർകാട്: പല മാർഗ്ഗങ്ങളിലൂടെ ധാരാളം അറിവ് ലഭിക്കുന്നതിനുള്ള സംവിധാനമുള്ള ലോകത്ത് നന്മ ഏത് ശരി ഏതെന്നുള്ള തിരിച്ചറിവിലേക്ക് നാം മാറണം, അതായത് അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് നാം മാറ്റപ്പെടണമെന്ന് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ്. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ അങ്കണത്തിൽ എം.ജെഎസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് പൊതുവാർഷികം ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തീഡ്രൽ സഹവികാരി ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് അദ്ധ്യാപക ഡയറക്ടറിയുടെ പ്രകാശനം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി.വിക്ക് നൽകി കൊണ്ട് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ അനുമോദന പ്രസംഗം നടത്തി. ഫാ.മാത്യു എം. ബാബു വടക്കേപ്പറമ്പിൽ, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ.കെ.എം. ജോർജ് കുന്നേൽ, കത്തീഡ്രൽ ട്രസ്റ്റി ബിനോയ് ഏബ്രഹാം, സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹം, സണ്ടേസ്കൂൾ പ്രതിനിധി സാബു ടി.കെ. എന്നിവർ പ്രസംഗിച്ചു. എം.ജെ.എസ്.എസ്.എ. ശതാബ്ദി സമാപന സമ്മേളനത്തിൽ…
Read More » -
രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നു; ശോഭ വിശ്വനാഥിന് ഇത് പുതിയ തുടക്കം
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നാലാം സ്ഥാനം നേടി ശോഭ വിശ്വനാഥ്. ആദ്യ മൂന്നില്‍ ഇടംനേടുമെന്ന് പ്രേക്ഷകരും സഹമത്സരാര്‍ഥികളും ഉറച്ചു വിശ്വസിച്ച ശക്തയായ മത്സരാര്‍ഥിയായിരുന്നു ശോഭ. എന്നാല്‍, അപ്രതീക്ഷിതമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും അഖില്‍ മാരാരോടൊപ്പം മോഹന്‍ലാലിന്റെ കൈ പിടിച്ച് ശോഭ സ്റ്റേജില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റെനീഷ റഹ്‌മാന്‍ പ്രേക്ഷക വോട്ടുകളില്‍ ശോഭയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. ജുനൈസിനും ശോഭയേക്കാള്‍ വോട്ട് ലഭിച്ചപ്പോള്‍ നാലാം സ്ഥാനം കൊണ്ട് ശോഭ വിശ്വനാഥിന് തൃപ്തയാകേണ്ടി വന്നു. സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും ശോഭയെ എവിക്ഷനിലൂടെ ഫിനാലെ വേദിയിലെത്തിച്ചത്. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് താനും പ്രതീക്ഷിച്ചിരുന്നതായി പുറത്തായ ശേഷം ശോഭയും പറയുകയുണ്ടായി. ”നൂറു ദിവസം തികയ്ക്കുമെന്ന് പറഞ്ഞാണ് ഞാന്‍ വന്നത് അതുപോലെ തന്നെ 100 ദിവസം വിജയകരമായി നില്‍ക്കാന്‍ കഴിഞ്ഞു. ഇതെന്റെ കല്യാണ സാരിയാണ്. ഞാനുടുക്കുന്ന ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്.…
Read More » -
കാശുവാരി റമ്പുട്ടാൻ കർഷകർ; കൃഷി രീതി
റമ്പുട്ടാൻ വിളവെടുപ്പ് ആരംഭിച്ചതോടെ കാശുവാരി കർഷകർ.നിപ രോഗഭീക്ഷണിയെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി അനക്കമില്ലാതെ കിടന്ന റമ്പുട്ടാന് ഇത്തവണ പിടിച്ചുപറിയാണ്.80 രൂപയ്ക്കാണ് കർഷകരിൽ നിന്നും നിലവിൽ റമ്പുട്ടാൻ ശേഖരിക്കുന്നത്.മരം മൊത്തമായി കച്ചവടം ഉറപ്പിച്ചവരും കുറവല്ല.കായ്ഫലം അനുസരിച്ച് ഒരു മരത്തിന് പതിനായിരം മുതൽ മുകളിലോട്ടാണ് വില. വിറ്റാമിനുകൾ,കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റുകൾ, ആന്റിഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് റമ്പുട്ടാൻ പഴങ്ങൾ. രാസവളത്തിന്റെയോ, കീടനാശിനിയുടെയോ ഉപയോഗം ഒട്ടും ഇല്ലാതെ തന്നെ നമ്മുടെ വീട്ടുവളപ്പിൽ റംബുട്ടാൻ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ജൈവ രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ വിളയാണ് മുള്ളൻപഴം അഥവാ റംബുട്ടാൻ.വിത്തു വഴിയാണ് റംബുട്ടാൻ കൃഷി ചെയ്യുന്നത്.എന്നാൽ ഗ്രാഫ്റ്റിങ് അല്ലെങ്കിൽ ബഡിങ് വഴി വളർത്തിയെടുത്ത ചെടികൾ വേഗത്തിൽ വളരുകയും 2, 3 വർഷത്തിനുള്ളിൽ കായ്ക്കുകയും ചെയ്യുന്നു. എല്ലാത്തരം മണ്ണിലും റംബുട്ടാൻ വളരുമെങ്കിലും നല്ല നീർവാർച്ചയും, പശിമരാശിയും ഉള്ള മണ്ണാണ് നല്ല വളർച്ചയ്ക്കും, മികച്ച വിളവിനും അനുയോജ്യം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൃഷി ഒഴിവാക്കേണ്ടതാണ്.ചരിവുള്ള സ്ഥലങ്ങൾ റംബുട്ടാൻ…
Read More » -
ബിഗ് ബോസ് വിജയിക്ക് ലഭിച്ചത് 50 ലക്ഷം രൂപ മാത്രമോ ? ഗ്രാന്‍ഡ് ഫിനാലെ വേദിയിൽ മാരാർക്ക് ഒരു സര്‍പ്രൈസ് സമ്മാനവും
ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരെന്നറിഞ്ഞതിൻറെ സന്തോഷത്തിലാണ് ഷോയുടെ പ്രേക്ഷകർ. കഴിഞ്ഞ 98 ദിവസങ്ങളിലെ ഷോയിലെ പ്രകടനങ്ങളുടെ വെളിച്ചത്തിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത അഖിൽ മാരാർ ആണ് സീസൺ 5 ലെ വിജയി. 50 ലക്ഷം രൂപയാണ് അഞ്ചാം സീസണിലെ വിജയിക്ക് ലഭിക്കുമെന്ന് അണിയറക്കാർ ഷോയുടെ തുടക്കം മുതൽ അറിയിച്ചിരുന്നത്. എന്നാൽ നേരത്തേ അറിയിക്കാതിരുന്ന ഒരു സർപ്രൈസ് സമ്മാനവും ടൈറ്റിൽ വിജയിയായ അഖിലിന് ലഭിച്ചു. ഷോയുടെ ടൈറ്റിൽ സ്പോൺസർമാരിൽ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആണ് അഖിലിന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാൻഡ് ഫിനാലെ വേദിയിലെത്തി കാറിൻറെ താക്കോൽ വിജയിക്ക് സമ്മാനിച്ചത്. അതേസമയം സീസൺ 5 ടൈറ്റിൽ വിജയി ആവുമെന്ന് ഏറ്റവും കൂടുതൽ പേർ പ്രതീക്ഷിച്ച പേര് തന്നെയാണ് അഖിൽ മാരാരുടേത്. ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും ടെലിവിഷൻ ചർച്ചകളിലെയും മറ്റും സാന്നിധ്യം എന്ന നിലയിലും ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ജനശ്രദ്ധയിൽ…
Read More » -
ബിഗ് ബോസ് കിരീട വിജയിയേക്കാള്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം! റെനീഷ റഹ്‍മാന് സീരിയല്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ നിര്‍ണ്ണായകമായി
ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയിൽ കിരീടം പ്രഖ്യാപിച്ചപ്പോൾ കിരീട വിജയിയേക്കാൾ പ്രേക്ഷകരെയും സഹമത്സരാർഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം. കരുത്തരായ മത്സരാർഥികളായ ശോഭ വിശ്വനാഥും ജുനൈസ് വി പിയുമൊക്കെ ഉണ്ടായിരുന്ന ടോപ്പ് 5 ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് റെനീഷ റഹ്‍മാൻ ആണ്. അഖിൽ കിരീടം നേടുമെന്ന് ഭൂരിഭാഗവും പ്രവചിച്ചിരുന്ന ഫിനാലെയിൽ രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്. ടോപ്പ് 2 ൽ താൻ ഉറപ്പായും എത്തുമെന്ന് ശോഭയും പ്രതീക്ഷിച്ചിരുന്നുവെന്ന് മാത്രമല്ല, ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഷിജു കഴിഞ്ഞാൽ പ്രേക്ഷകർക്ക് പരിചയമുള്ള മത്സരാർഥികളിൽ പ്രധാനി ആയിരുന്നു റെനീഷ റഹ്‍മാൻ. റെനീഷയുടെ രണ്ടാം സ്ഥാനത്തിൽ സീരിയൽ പ്രേക്ഷകരുടെ വോട്ടിംഗിൽ നിർണ്ണായക സ്ഥാനമുണ്ട്. ബിഗ് ബോസിലേക്ക് എത്തിയപ്പോൾ ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ എപ്പോഴും 100 ശതമാനം കൊടുത്തിരുന്ന റെനീഷ പക്ഷേ അവിടെ ഉണ്ടായിവന്ന സൌഹൃദങ്ങളുടെ പേരിൽ ചിലപ്പോഴൊക്കെ പ്രശ്നങ്ങളിലും പെട്ടു. സെറീന- അഞ്ജൂസ് റോഷ് എന്നിവർക്കൊപ്പമുള്ള സൌഹൃദ…
Read More » -
ബിഗ്ബോസ് സീസണ്‍ 5ൽ ദ റിയൽ ഷോ സ്റ്റീലർ ‘മാരാരിസം’! കലിപ്പനായെത്തി കിരീടം ചൂടി അഖിൽ മാരാർ
എല്ലാ ബിഗ് ബോസ് സീസണുകളിലും ഒരു സൂപ്പർ സ്റ്റാറുണ്ടാകും, ഒരു ഷോ സ്റ്റീലർ. അയാളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെടും. രണ്ടാം സീസൺ മുതൽ അതൊരു പതിവാണ്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ സാബുമോനും ഒത്ത എതിരാളിയായി പേളി മാണിയും വന്നപ്പോൾ രണ്ടാം സീസണിലും മൂന്നാം സീസണിലും നാലാം സീസണിലും ഏറെക്കുറെ ഒരാളിൽ കേന്ദ്രീകരിച്ചാണ് ബിഗ് ബോസ് ഷോ മുന്നോട്ടുപോയത്. എന്നുമാത്രമല്ല, അത്തരത്തിൽ വലിയ ക്രൌഡ് പുള്ളേർസ് ആയ മത്സരാർത്ഥികൾ പല കാരണങ്ങൾകൊണ്ട് ഷോയിൽനിന്ന് പുറത്താക്കപ്പെടുന്നതും നമ്മൾ കണ്ടു. രണ്ടാം സീസണിൽ രജിത് കുമാർ, മൂന്നാം സീസണിൽ പൊളി ഫിറോസ്-സജ്‌ന, നാലാം സീസണിൽ റോബിൻ രാധാകൃഷ്ണൻ എന്നിവർ വലിയ പ്രേക്ഷക പിന്തുണയുണ്ടായിട്ടും പുറത്തായവരാണ്. അതുകൊണ്ടുതന്നെ അഞ്ചാം സീസണിലെ ആ സ്റ്റാർ ആരായിരിക്കുമെന്ന് ഷോ തുടങ്ങിയപ്പോൾ മുതൽ പലരും ഉറ്റുനോക്കുന്നുണ്ടായിരുന്നു. ആ സ്റ്റാർ ഫൈനൽ ദിനത്തിൽ പൂർണ്ണശോഭയോടെ ഉദിച്ചിരിക്കുകയാണ് ഇപ്പോൾ. ചിലപ്പോൾ സാബുവിന് ശേഷം ക്രൌഡ് പുള്ളറായി ബിഗ്ബോസ് കിരീടം നേടിയ ആദ്യത്തെയാളാണ്…
Read More » -
അത്യന്തം നാടകീയമായ നിമിഷങ്ങൾക്ക് ഒടുവിൽ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയെ പ്രഖ്യാപിച്ചു. അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചത്. ഷിജുവും ശോഭയും ജുനൈസും പുറത്തായതിന് ശേഷം മോഹൻലാലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന റെനീഷയും അഖില്‍ മാരാരും ആകാംക്ഷയോടെ പ്രഖ്യാപനത്തിനായി കാത്തുനിന്നു ഇത്തവണത്തെ ഷോയുടെ തുടക്കം മുതലേ ജനപ്രീതിയില്‍ ഏറെ മുന്നില്‍ ഉണ്ടായിരുന്ന അഖില്‍ മാരാരുടെ കൈ പിടിച്ചു ഉയര്‍ത്തി ഒടുവില്‍ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്‍തു. വളരെ ആരാധക പിന്തുണയുള്ള മത്സരാര്‍ഥിയായ അഖില്‍ വിജയിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ പോലെയാണ് ഇത്തവണത്തെ ബിഗ് ബോസില്‍ സംഭവിച്ചത്. എന്നാല്‍ അട്ടിമറി സംഭവിച്ചത് ശോഭയുടെ കാര്യത്തിലാണ് എന്നതില്‍ സംശയമില്ല. നാലാം സ്ഥാനത്തെ ശോഭയ്‍ക്ക് എത്താനായൂള്ളുവെന്നതില്‍ എന്തായാലും ആരാധകര്‍ നിരാശയിലാകും. ഷിജു പ്രതീക്ഷിച്ചതു പോലെ തന്നെ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ബിഗ് ബോസിലെ കംപ്ലീറ്റ് എന്റര്‍ടെയ്‍നറായിട്ടായിരുന്നു അഖിലിനെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസിലെ ഗെയ്‍മുകളിലും വിവിധ ടാസ്‍കുകളിലും മുന്നേറാനും കഴിഞ്ഞ ഒരു മത്സരാര്‍ഥി എന്നതിനാല്‍ അഖില്‍ മാരാര്‍ ഇത്തവണ കപ്പുയര്‍ത്തുമെന്ന…
Read More »