LIFE
-
യാക്കോബായ സഭയിൽനിന്ന് ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത തിരുവാർപ്പ് മർത്തശ്മുനി പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവ കുർബാനയർപ്പിച്ചു
കോട്ടയം: യാക്കോബായ സുറിയാനി സഭയിൽനിന്ന് കോടതി വിധിയിലൂടെ ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത തിരുവാർപ്പ് മർത്തശമൂനി പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്നലെ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ആദ്യമായാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ പള്ളിയിലെത്തി കുർബാന അർപ്പിക്കുന്നത്. യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരുന്ന പള്ളി രണ്ട് വർഷം മുമ്പാണ് ഓർത്തഡോക്സ് പക്ഷത്തിന് ലഭിച്ചത്. കാതോലിക്കാ ബാവ കുർബാനയർപ്പിക്കാൻ എത്തുന്നതിൻ്റെ ഭാഗമായി പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വികാരി ഫാ. എ.വി. വർഗീസ് സഹവികാരി ഫാ.ജോൺ പി. കുര്യൻ പ്ലാപ്പറമ്പിൽ ട്രസ്റ്റി മാത്യു കുര്യൻ നേര്യന്തറ, സെക്രട്ടറി പി.പി കുര്യൻ മണത്തറ എന്നിവർ നേത്യത്വം നൽകി
Read More » -
ഓണത്തിനൊരുക്കാം സ്പെഷൽ ബീറ്റ്‌റൂട്ട് പച്ചടി
പരിപ്പ്, പപ്പടം,പച്ചടി, കിച്ചടി, അവിയൽ സാമ്പാര്‍….എന്നിങ്ങനെ പോകുന്നു ഓണവിഭവങ്ങള്‍.ഇത്തവണത്തെ ഓണത്തിന് ഒരു സ്പെഷൽ ബീറ്റ്‌റൂട്ട് പച്ചടി ആയിക്കോട്ടെ.നോക്കാം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്… ബീറ്റ്‌റൂട്ട്-1 മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ തൈര്-അരക്കപ്പ് തേങ്ങ ചിരകിയത്-4 ടേബിള്‍സ്പൂണ്‍ കടുക്-1 ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍ പച്ചമുളക്-2 ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില ഉണക്കമുളക് ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക. തേങ്ങ, ജീരകം, അര സ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ബീറ്റ്‌റൂട്ട് ഇതിലിട്ടു വഴറ്റുക. ഉപ്പു ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേര്‍ത്തിളക്കണം. ഇത് വാങ്ങിവച്ച് ഇതില്‍ തൈരു ചേര്‍ത്തിളക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് കടുക്, മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിച്ച് ബീറ്റ്‌റൂട്ടിലേക്കു ചേര്‍ക്കുക. ബീറ്റ്‌റൂട്ട് പച്ചടി തയ്യാര്‍.
Read More » -
ചോറാണോ ചപ്പാത്തിയാണോ അത്താഴത്തിന് നല്ലത് ?
രാത്രി ആഹാരത്തിൽ നിന്ന് ചോറ് മെല്ലെ പിൻവാങ്ങുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ഉച്ചയ്ക്കും രാത്രിയിലുമൊക്കെ ചോറു തന്നെ കഴിച്ചിരുന്ന പലരും ചപ്പാത്തിയും കറിയും ചേർത്ത് അത്താഴമൊരുക്കുന്നു. കാരണം ചപ്പാത്തിയുടെ ഗുണങ്ങൾ തന്നെ. അരി അഥവാ ചോറും ചപ്പാത്തിയും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ല. പ്രധാന വ്യത്യാസം സോഡിയത്തിന്റെ അളവിലാണ്. ചോറിൽ വളരെ കുറഞ്ഞ അളവിലേ സോഡിയമുള്ളൂ. എന്നാൽ 120 ഗ്രാം ഗോതമ്പിൽ 190 മി.ഗ്രാം സോഡിയം അഥവാ ഉപ്പുണ്ട്. ചപ്പാത്തിയുമായി താരതമ്യം ചെയ്യുമ്പോൾ ചോറിൽ കുറഞ്ഞ അളവിലേ നാരുകളും പ്രോട്ടീനും കൊഴുപ്പുമുള്ളൂ. ഇതിന് ഉയർന്ന കാലറിയുമുണ്ട്. രണ്ടു ചപ്പാത്തി കൊണ്ട് വിശപ്പടങ്ങുന്നതു പോലെ അൽപ്പം ചോറു കഴിച്ചാൽ വിശപ്പു മാറി എന്ന തോന്നലുണ്ടാകില്ല. ചപ്പാത്തി നാരുകളാൽ സമ്പന്നമാണ്. ഉയർന്ന അളവിൽ പ്രോ ട്ടീനും ആരോഗ്യകരമായ കോംപ്ലക്സ് കൊഴുപ്പുകളും അടങ്ങിയിട്ടുമുണ്ട്. ചപ്പാത്തിയുടെ പ്രധാന മേൻമ ഇതൊന്നുമല്ല, ചപ്പാത്തി കഴിച്ചാൽ ഏറെ നേരം വിശക്കാതിരിക്കും എന്നതാണ്. ഉയർന്ന അളവിൽ കാൽസ്യവും മഗ്നീഷ്യവും ഫോസ്ഫറസും സോഡിയവും എല്ലാം ഇതിലുണ്ട്.…
Read More » -
ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വാഹനം തനിയെ ഓഫാകുന്ന ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം പരിചയപ്പെടുത്തി മലയാളി പ്ലസ്ടു വിദ്യാര്‍ഥി
തിരുവനന്തപുരം: ഡ്രൈവർ ഉറങ്ങിപ്പോയാൽ വാഹനം തനിയെ ഓഫാകുന്ന ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം പരിചയപ്പെടുത്തി പ്ലസ്ടു വിദ്യാർഥി. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥിയായ എ.കെ ആദിത്യനാണ് ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ മോഡൽ അവതരിപ്പിച്ചത്. ഡ്രൈവറുടെ കണ്ണുകൾ ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറകൾ നിശ്ചിത സെക്കൻഡുകൾ പിന്നിട്ടാൽ വാഹനം തനിയെ ഓഫ് ആകും. പൈതൺ സോഫ്റ്റുവെയർ ഉപയോഗിച്ചാണ് സംവിധാനത്തിന്റെ പ്രവർത്തനം. വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ് സംവിധാനമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ് ഫ്രീഡം ഫെസ്റ്റിൽ ശ്രദ്ധേയമായി ആദിത്യൻ അവതരിപ്പിച്ച ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം. ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ ശ്രദ്ധേയമായി ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യൻ എ. കെ.യാണ് മോഡൽ അവതരിപ്പിച്ചത്. ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങൾ നമുക്ക്…
Read More » -
തെക്ക് ‘ജയിലറെ’ങ്കിൽ വടക്ക് ‘ഗദർ 2’! പൂരം കൊടിയേറി മക്കളേ… രണ്ട് ദിവസത്തെ കളക്ഷൻ പുറത്തുവിട്ട് നിർമ്മാതാക്കൾ
സിനിമകളുടെ വലിപ്പത്തിലും കളക്ഷനിലുമൊക്കെ മുൻപ് ബോളിവുഡ് ആയിരുന്നു മുൻപിലെങ്കിൽ ഇന്ന് തെലുങ്ക്, തമിഴ് സിനിമകളുമായി തെന്നിന്ത്യയും ഒപ്പമുണ്ട്. കൊവിഡ് കാലാനന്തരം ബോളിവുഡ് കാര്യമായ തകർച്ച നേരിട്ടപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിന്ന് നിരവധി ബിഗ് ഹിറ്റുകൾ പിറന്നു. എന്നാൽ ഷാരൂഖ് ഖാൻ ചിത്രം പഠാനിലൂടെ ബോളിവുഡ് വമ്പൻ തിരിച്ചുവരവും നടത്തിയിരുന്നു. പഠാനോളം വലിയ ഒരു വിജയം പിന്നീടിതുവരെ ഹിന്ദിയിൽ ഉണ്ടായിട്ടില്ലെങ്കിലും ഇൻഡസ്ട്രിക്ക് പ്രതീക്ഷ പകരുന്ന പല ചിത്രങ്ങളും അവിടെ വന്നുപോകുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും പുതിയ സംസാരവിഷയം സണ്ണി ഡിയോൾ നായകനായ ഗദർ 2 ആണ്. 2001 ൽ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങൾ. ഏക് പ്രേം കഥ ഒരുക്കിയ അനിൽ ശർമ്മ തന്നെയാണ് സംവിധാനം. ഓഗസ്റ്റ് 11, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 40.10…
Read More » -
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സവോള
സവോള ഇല്ലാത്ത അടുക്കള കാണില്ല.എന്നാൽ സവോളയുടെ ഗുണം നമുക്കൊട്ട് അറിയത്തുമില്ല.കറികൾക്ക് കൊഴുപ്പും രുചിയും കൂട്ടാനാണ് നമ്മൾ കൂടുതലായും സവോള ഉപയോഗിക്കുന്നത്.എന്നാൽ അറിയുക,ആന്റിഓക്‌സിഡന്റുകളും സംയുക്തങ്ങളും സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയുകയും ട്രൈഗ്ലിസറൈഡ്, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററിയും ആയ ക്വെര്‍സെറ്റിൻ വലിയ അളവില്‍ സവോളയില്‍ അടങ്ങിയിട്ടുണ്ട്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള 54 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ പ്രതിദിനം 80-120 ഗ്രാം സവോള കഴിച്ചത് മൊത്തത്തിലുള്ളതും എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നതായി കണ്ടെത്തി. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികള്‍ ആമാശയം, വൻകുടല്‍ കാൻസറുകള്‍ ഉള്‍പ്പെടെയുള്ള ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കും. സവോളയിലെ സള്‍ഫര്‍ അടങ്ങിയ സംയുക്തമായ ഉള്ളിൻ എ, ട്യൂമര്‍ വികസനം കുറയ്ക്കാനും അണ്ഡാശയ ക്യാൻസറിന്റെ ഉറവിടം മന്ദഗതിയിലാക്കാനും സഹായിക്കും. സവോളയില്‍ ഫിസെറ്റിൻ, ക്വെര്‍സെറ്റിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ട്യൂമര്‍ വളര്‍ച്ചയെ തടയുന്ന…
Read More » -
ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയാറാക്കാം
ഓണസദ്യ കഴിച്ചു തുടങ്ങുന്നതു തന്നെ പരിപ്പും നെയ്യുമൊഴിച്ച് പപ്പടത്തോടൊപ്പം കൂട്ടിയിളക്കിയാണ്. സാധാരണ ഭക്ഷണങ്ങളേക്കാൾ പോഷകസമൃദ്ധമായ സദ്യ കഴിക്കുമ്പോൾ മികച്ചൊരു സ്റ്റാർട്ടർ ഭക്ഷണമെന്ന രീതിയിലാണു പൂർവികർ പരിപ്പും നെയ്യും ആദ്യം വിളമ്പിയത്. രക്തക്കുഴലുകളിൽ മാലിന്യം അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ പരിപ്പിനു കഴിയും. ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ പരിപ്പ് –100 ഗ്രാം മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ പച്ചമുളക് – 5 എണ്ണം നാളികേരം – അരമുറി ജീരകം – ¼ ടീസ്പൂൺക കടുക്- ആവശ്യത്തിന് ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് നെയ്യ് – ഒരു ടീസ്പൂൺ വെളിച്ചെണ്ണ – 20 എംഎൽ തയ്യാറാക്കുന്ന വിധം പരിപ്പ് ചീനച്ചട്ടിയിൽ ചൂടാക്കിയ ശേഷം കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ മൂടി മാറ്റി അതിൽ ജീരകവും നാളികേരം അരച്ചതും ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ കടുകും കറിവേപ്പിലയും…
Read More » -
കരളിന് അത്യുത്തമം; വെണ്ടക്കയുടെ പശപശപ്പ് കാര്യമാക്കേണ്ട
വെണ്ടയ്‌ക്ക എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മ വരിക അതിന്റെ പശപ്പശപ്പ് ആയിരിക്കും.ഇക്കാരണത്താല്‍ തന്നെ അധികം പേരും വെണ്ടയ്‌ക്ക വിരോധികളായി തുടരുന്നു.എന്നാല്‍ വെണ്ടയ്‌ക്കയെ മാറ്റി നിര്‍ത്തുന്നവര്‍ നിരവധി ആരോഗ്യഗുണങ്ങളെയാണ് പടിക്ക് പുറത്ത് നിര്‍ത്തുന്നത്. ഉയർന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് വെണ്ടയ്ക്ക. ഇതിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന എൻസൈം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് കോശങ്ങളിലെ ഓക്‌സിഡേറ്റീവ് നാശത്തെ തടയുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് അനീമിയയും തടയുന്നു. വെണ്ടയ്ക്കയുടെ പശപശപ്പ് കൊളസ്ട്രോളിനെ ബന്ധിപ്പിക്കുകയും കരളിലേക്ക് എത്തുന്ന വിഷവസ്തുക്കളെ വഹിക്കുന്ന ബൈൽ ആസിഡിനെ പുറത്തെടുക്കുകയും ചെയ്യുന്നു. ദഹന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തെ കാക്കാനും വെണ്ടയ്‌ക്ക മികച്ചതാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കേന്ദ്രമാണ് ഇത്. ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തെ കുറയ്‌ക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും വെണ്ടയ്‌ക്ക നല്ലതാണ്. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാര്‍ക്കും കണ്ണുംപൂട്ടി വെണ്ടയ്‌ക്ക കഴിക്കാവുന്നതാണ്.…
Read More » -
വിശപ്പില്ലായ്മ പരിഹരിക്കാൻ വീട്ടുവൈദ്യം
വിശപ്പില്ലായ്മ പരിഹരിക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം… ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ത്രിഫലചൂർണ്ണം ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക ഇന്തുപ്പും . തിപ്പലിയും പൊടിച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് വിശപ്പില്ലായ്മ പരിഹരിക്കാൻ വളരെ നല്ലതാണ് കുരുമുളക്. ജീരകം എന്നിവ പൊടിച്ച് ഒരുനുള്ളു വീതം ഒരു സ്പൂൺ ഇഞ്ചിനീരിൽ ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നതും വിശപ്പില്ലായ്മ പരിഹരിക്കാൻ വളരെ നല്ലതാണ്. കടുക്കാത്തോട് പൊടിച്ച് ശർക്കര ചേർത്ത് ദിവസവും കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും ചുക്ക് പൊടിച്ച് അതിന്റെ ഇരട്ടി ശർക്കരയും ചേർത്ത് രാവിലെയും വൈകിട്ടും ആഹാരത്തിനു മുൻപ് കഴിക്കുന്നത് വിശപ്പുണ്ടാകാൻ സഹായിക്കും കടുക്ക .നെല്ലിക്ക. താന്നിക്ക .എന്നിവ ശർക്കര ചേർത്ത് പതിവായി വൈകിട്ട് ആഹാരത്തിനുശേഷം കഴിക്കുന്നതും വിശപ്പ് ഉണ്ടാകാൻ സഹായിക്കും.
Read More » -
മലബന്ധം ഒഴിവാക്കാൻ റോബസ്റ്റ ഷേക്ക്
മലബന്ധത്തിന് റോബസ്റ്റ പഴം ഏറെ നല്ലതാണ്.പ്രത്യേകിച്ച് റോബസ്റ്റ ഷേക്ക്.റോബസ്റ്റ പഴം കൊണ്ട് ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. റോബസ്റ്റ പഴം – 1 എണ്ണം പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത് വാനില എസൻസ് – 1 ടീസ്പൂൺ തേൻ – 2 ടേബിൾസ്പൂൺ പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ, വാനില എസൻസ്, തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം. സ്വാദിഷ്ടമായ റോബസ്റ്റ ഷേക്ക് റെഡി.
Read More »