ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡ് ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററിയും ആയ ക്വെര്‍സെറ്റിൻ വലിയ അളവില്‍ സവോളയില്‍ അടങ്ങിയിട്ടുണ്ട്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള 54 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ പ്രതിദിനം 80-120 ഗ്രാം സവോള കഴിച്ചത് മൊത്തത്തിലുള്ളതും എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിന്റെ അളവും കുറയ്ക്കുന്നതായി കണ്ടെത്തി.
ഉള്ളി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികള്‍ ആമാശയം, വൻകുടല്‍ കാൻസറുകള്‍ ഉള്‍പ്പെടെയുള്ള ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കും. സവോളയിലെ സള്‍ഫര്‍ അടങ്ങിയ സംയുക്തമായ ഉള്ളിൻ എ, ട്യൂമര്‍ വികസനം കുറയ്ക്കാനും അണ്ഡാശയ ക്യാൻസറിന്റെ ഉറവിടം മന്ദഗതിയിലാക്കാനും സഹായിക്കും. സവോളയില്‍ ഫിസെറ്റിൻ, ക്വെര്‍സെറ്റിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ട്യൂമര്‍ വളര്‍ച്ചയെ തടയുന്ന ഫ്ലേവനോയിഡ് ആന്റിഓക്സിഡന്റുകളാണ്.
സവോള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബറ്റിസ് ഉള്ള ആളുകള്‍ പതിവായി സവോള കഴിക്കുന്നത് ശീലമാക്കുക.കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും സമ്ബന്നമായ ഉറവിടമാണ് സവോള.