FoodNEWS

ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയാറാക്കാം

ണസദ്യ കഴിച്ചു തുടങ്ങുന്നതു തന്നെ പരിപ്പും നെയ്യുമൊഴിച്ച് പപ്പടത്തോടൊപ്പം കൂട്ടിയിളക്കിയാണ്. സാധാരണ ഭക്ഷണങ്ങളേക്കാൾ പോഷകസമൃദ്ധമായ സദ്യ കഴിക്കുമ്പോൾ മികച്ചൊരു സ്റ്റാർട്ടർ ഭക്ഷണമെന്ന രീതിയിലാണു പൂർവികർ പരിപ്പും നെയ്യും ആദ്യം വിളമ്പിയത്.
രക്തക്കുഴലുകളിൽ മാലിന്യം അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ പരിപ്പിനു കഴിയും. ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പരിപ്പ് –100 ഗ്രാം
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
പച്ചമുളക് – 5 എണ്ണം
നാളികേരം – അരമുറി
ജീരകം – ¼ ടീസ്പൂൺക

Signature-ad

കടുക്- ആവശ്യത്തിന്

ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്

നെയ്യ് – ഒരു ടീസ്പൂൺ

വെളിച്ചെണ്ണ – 20 എംഎൽ

തയ്യാറാക്കുന്ന വിധം

പരിപ്പ് ചീനച്ചട്ടിയിൽ ചൂടാക്കിയ ശേഷം  കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ മൂടി മാറ്റി അതിൽ ജീരകവും  നാളികേരം അരച്ചതും ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ കടുകും കറിവേപ്പിലയും ചുവന്ന മുളകും വറുത്തിടണം. വാങ്ങി വച്ച പരിപ്പുകറിയിലേക്ക് നെയ്യൊഴിച്ച് ഇളക്കുക. ഓണത്തിനുള്ള പരിപ്പുകറി തയ്യാര്‍.

Back to top button
error: