LIFE
-
ഈ പഴം കഴിക്കാം, ഹൃദ്രോഗ സാധ്യത കുറയ്ക്കാം
അവാക്കാഡോ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ഹൃദയാരോഗ്യത്തെ സഹായിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ‘കൊളസ്ട്രോൾ കുറയ്ക്കുന്ന ഫലങ്ങളുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFAs), ഫൈബർ, പ്ലാന്റ് സ്റ്റിറോളുകൾ എന്നിവയാൽ അവോക്കാഡോ സമ്പന്നമാണ്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. എന്നിരുന്നാലും, ട്രൈഗ്ലിസറൈഡിന്റെ അളവുകളെയോ ഗ്ലൂക്കോസിന്റെ അളവിനെയോ കാര്യമായി സ്വാധീനിക്കാൻ അവർക്ക് കഴിഞ്ഞില്ല…’ – അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ പ്രിയങ്ക റോഹത്ഗി പറയുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും കഴിയുന്ന ഹൃദയ-ആരോഗ്യകരമായ കൊഴുപ്പുകളായി അറിയപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവോക്കാഡോ. ഇവയുടെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. അവ വിറ്റാമിൻ ഇ നൽകുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. കൂടാതെ, മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. അവോക്കാഡോയിൽ ഫോളേറ്റ് ഉൾപ്പെടെയുള്ള ബി വിറ്റാമിനുകൾ…
Read More » -
കരളിനെ കാക്കാൻ തേൻ നെല്ലിക്ക
കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് തേൻ നെല്ലിക്ക.ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ “നെല്ലിക്ക അര കിലോ” “ഗ്രാമ്പൂ 5 എണ്ണം” “തേന്‍ ആവശ്യത്തിന്” നെല്ലാക്കാ കഴുകി തുടച്ച് വൃത്തിയാക്കി കുരു കളഞ്ഞ് എടുക്കുക…ഗ്രാമ്പൂ ഒന്ന് ചതച്ചെടുക്കുക… എന്നിട്ട് ഒരു നല്ല കണ്ണാടി ജാര്‍ എടുത്ത് അതില്‍ നെല്ലിക്കാ നന്നായി അടുക്കി വെക്കുക…ഇട്ടതിനു ശേഷം ഒന്ന് കുലുക്കി പിന്നെ സ്പൂണ്‍ കൊണ്ട് അമര്‍ത്തിവെക്കുക. ആവശ്യത്തിന് തേന്‍ എടുത്ത് അതില്‍ ചതച്ച ഗ്രാമ്പൂ ഇട്ട് ജാറില്‍ ഒഴിക്കുക നെല്ലിക്ക മുങ്ങാന്‍ പാകത്തിന് ഒഴിക്കണം.ശേഷം വായു കടക്കാത്ത രീതിയില്‍ അടക്കുക 45 ദിവസത്തിന് ശേഷം ഉപയോഗിക്കാം. ഗുണങ്ങൾ ദിവസം ഓരോന്ന് വീതം കഴിക്കുന്നത് രോഗ പ്രതിരോധ ശക്തി കൂട്ടാന്‍ സഹായിക്കുന്നു.തൊണ്ടവേദന, ജലദോഷം, ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ കഴിയുന്ന അത്ഭുതകരമായ മിശ്രിതമാണ് നെല്ലിക്കയും തേനും. തേനിൽ കുതിർത്ത നെല്ലിക്ക കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇത് കരളിനെ ശക്തിപ്പെടുത്തുകയും മഞ്ഞപ്പിത്തം തടയുകയും ചെയ്യുന്നു.മറ്റു…
Read More » -
തലയിലെ കുരുക്കളും ചൊറിച്ചിലും; പ്രധിവിധികൾ
പല കാരണങ്ങളാലും തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. താരനാണ് ചൊറിച്ചിലിനുള്ള മുഖ്യ കരണമെങ്കിലും മുടിയുടെ വൃത്തിയില്ലായ്മ, പേന്‍, പൊടിയേൽക്കുന്നത്, ഹെല്‍മെറ്റ് വയ്ക്കുന്നത് എന്നിവയെല്ലാം ചൊറിച്ചിൽ ഉണ്ടാക്കാം.വരണ്ട ചർമ്മമുള്ളവർക്കും തല അമിതമായി വിയർക്കുന്നവർക്കും ചൊറിച്ചിൽ ഉണ്ടാകാം.കുളി കഴിഞ്ഞ് തല നന്നായി തുവർത്താത്തവർക്കും ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് കാരണമാകും. ചര്‍മ്മം വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും ഇത് കാരണമാണ്. ചിലര്‍ക്ക് തലയില്‍ കുരുക്കള്‍ വരുന്നതും ഒരു പ്രശ്‌നം തന്നെയാണ്. മിക്കതും വേദനയുള്ള കുരുക്കളായിരിക്കും ഉണ്ടായിരിക്കുക. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കുളിക്കുന്നതിനു മുൻപ് തലയിൽ എണ്ണ പുരട്ടാന്‍ മറക്കരുത്. എണ്ണ പുരട്ടുന്നതിലൂടെ പുതിയ മുടികള്‍ വളരുവാന്‍ സഹായിക്കും. കൃത്യസമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്നാൽ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇടയ്ക്കിടെ ഷുഗറും കൊളസ്ട്രോളും ചെക്ക് ചെയ്യുന്നതും നന്നായിരിക്കും. ആര്യവേപ്പില: ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്…
Read More » -
മകളുടെ പേരിന് പിന്നിലെ രഹസ്യം പരസ്യമാക്കി റഹ്‌മാന്‍
കൂടെവിടെ എന്ന ചിത്രത്തിലൂടെ പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് റഹ്‌മാന്‍. തുടക്കം മുതല്‍ത്തന്നെ മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മകനെപ്പോലെയാണ് പത്മരാജന്‍ സാര്‍ എന്നെ കൊണ്ടുനടന്നത്. പോവുന്നിടത്തെല്ലാം എന്നെ കൊണ്ടുപോവും. എന്റെ കാര്യങ്ങളില്‍ വലിയ ശ്രദ്ധയായിരുന്നു അദ്ദേഹത്തിനെന്നും, ആ വിയോഗം വലിയൊരു നഷ്ടമാണെന്നും റഹ്‌മാന്‍ പറഞ്ഞിരുന്നു. കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള റഹ്‌മാന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ”ശ്രീലങ്കയിലെ ആരാധികയുടെ പേരാണ് റുഷ്ദ. മൂത്തമകള്‍ക്ക് ആ പേര് നല്‍കുകയായിരുന്നു. അവര്‍ ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്. അവരുടെ മകന് റഹ്‌മാന്‍ എന്നാണ് പേരിട്ടതെന്നും എന്നോട് പറഞ്ഞിരുന്നു. എന്നോട് നന്നായി പെരുമാറുന്നവരോട് ഞാനും തിരിച്ച് അതേപോലെ പെരുമാറും. എന്റെ ക്യാരക്ടര്‍ അങ്ങനെയാണ്. അല്ലാതെ ഇതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളൊന്നുമില്ലെന്നും” -അദ്ദേഹം പറയുന്നു. അടുത്തിടെയായിരുന്നു മകള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. അയാന്‍ എന്നാണ് കൊച്ചുമകന് പേരിട്ടത്. അവന്‍ എന്റെ സഹോദരിയുടെ മകനാണെന്ന് പറഞ്ഞാല്‍ ആളുകള്‍…
Read More » -
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ
മാതളനാരങ്ങ പ്രോട്ടീൻ , കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ എന്നിവയ്‌ക്കൊപ്പം കാല്‍സ്യം, ഇരുമ്ബ് എന്നിവയുടെ സമ്ബന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിൻ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണിത്. ഈന്തപ്പഴം… രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഇരുമ്ബിന്റെ ധാരാളം ഉറവിടങ്ങള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് മിക്ക ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു. ബീറ്റ്റൂട്ട്… ബീറ്റ്റൂട്ട് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഇരുമ്ബിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, ഫൈബര്‍ എന്നിവയ്‌ക്കൊപ്പം ഫോളിക് ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രക്തത്തിന്റെ അളവ് ഉറപ്പാക്കാൻ എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക. പയര്‍… പയര്‍, കടല, ബീൻസ് തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളും ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. ഇവയിലെ ഇരുമ്ബിന്റെയും ഫോളിക് ആസിഡിന്റെയും ഉള്ളടക്കം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. മത്തങ്ങ വിത്തുകള്‍… മത്തങ്ങ വിത്തുകള്‍ ഏകദേശം എട്ട് മില്ലിഗ്രാം ഇരുമ്ബും ആവശ്യത്തിന് കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ഉള്ളടക്കവും…
Read More » -
കളിയടക്ക എന്ന ഓണപ്പലഹാരം
ഓണസമയങ്ങളില്‍ വീടുകളിലുണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് കളിയടക്ക.വളരെ സിംപിളായി നമുക്ക് കളിയടക്ക ഉണ്ടാക്കാവുന്നതാണ്. ചേരുവകള്‍ 1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് 2. അപ്പംപൊടി – രണ്ടു കപ്പ് 3. വെണ്ണ – ഒരു ചെറിയ സ്പൂണ്‍ ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍ 4. ഉപ്പ്, വെള്ളം – പാകത്തിന് 5. എള്ള് – ഒരു ചെറിയ സ്പൂണ്‍ ജീരകം – കാല്‍ ചെറിയ സ്പൂണ്‍ 6. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ചീനച്ചട്ടി ചെറുതീയില്‍ വച്ച്, തേങ്ങ ചേര്‍ത്തു വെള്ളമയം മുഴുവനും വലിയുന്നതു വരെ ഇളക്കുക. തേങ്ങയുടെ വെള്ളനിറം നഷ്ടപ്പെടരുത്. അപ്പംപൊടി ഒരു വലിയ പാത്രത്തിലേക്ക് ഇടഞ്ഞ്, വെണ്ണയും സോഡാപ്പൊടിയും ചേര്‍ത്തു പുട്ടിനെന്ന പോലെ നനയ്ക്കുക. ഇതിലേക്കു പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു നന്നായി തേച്ചു കുഴയ്ക്കണം. എള്ളും ജീരകവും ചേര്‍ത്തു വീണ്ടും കുഴയ്ക്കണം. പിന്നീട് തേങ്ങ ചുരണ്ടിയതും ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക…
Read More » -
ഒറ്റമൂലി ചികിത്സ
1. ഇഞ്ചിനീരും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുടിച്ചാല്‍ ദഹനക്കേട് മാറും. 2. നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഒഴിക്കുക.കണ്ണുദീനം മാറും. 3. ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകിയാല്‍ മുഖത്തിന് നല്ല തെളിച്ചം ലഭിക്കും. 4. ചെറുതേന്‍ പുരട്ടിയാല്‍ തീ പൊള്ളിയതിന് ചെറിയ ആശ്വാസം കിട്ടും. 5. ചെറുപയര്‍പൊടി ഉപയോഗിച്ച് കുളിക്കുന്നത് ശരീരകാന്തി കൂട്ടും. 6. ദിവസവും വെള്ളരിക്ക നീര് പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും. 7. ഉരുളക്കിഴങ്ങ് അരിഞ്ഞ് മുഖത്ത് തേച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും മാറും. 8. തുളസിയില ചതച്ച് തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ പേന്‍ശല്യം ഇല്ലാതാകും. 9. ഉള്ളിചതച്ചതും തേങ്ങയും ചേര്‍ത്ത് കഞ്ഞി കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. 10. പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്‌പൊടി എന്നിവ സമം ചേര്‍ത്ത് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ചുമ…
Read More » -
ചോറാണ് നമ്മുടെ ശത്രു; ഡോ.ജിതേഷിന്റെ കുറിപ്പ് വായിക്കാം
ഇന്ത്യയിൽ മറ്റേത് സംസ്ഥാനങ്ങളെ ക്കാൾ കൂടുതൽ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നത് കേരളത്തിലാണെന്നത് ഒരു വാസ്തവം തന്നെയാണ്.ആരോഗ്യവിദഗ്ധര്‍ ഇത് കാലാകാലങ്ങളായി പറയുന്നുമുണ്ട്.പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നാള്‍ക്കുനാള്‍ വർധിച്ചു വരുമ്പോൾ ജീവിതശൈലിയിൽ കാതലായ മാറ്റം വരുത്തണമെന്ന മുന്നറിയിപ്പിനും കാലങ്ങളുടെ പഴക്കമുണ്ട്. കുട്ടികളില്‍ പോലും ഇന്ന് പ്രമേഹം കണ്ടുവരുന്നു. മുന്‍പ് കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം ഇല്ലായിരുന്നെങ്കില്‍ ഇന്നത് സാധാരണമായി മാറുകയാണ്. മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം അതിവേഗം യുവാക്കളിലേക്കും ഇപ്പോള്‍ കുട്ടികളിലേക്കും വ്യാപിക്കവെ നമ്മുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിക്കുകയാണ് പ്രമുഖ ആരോഗ്യ വിദഗ്ധൻ കൂടിയായ ഡോ. ജിതേഷ്. ഡോ. ജിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 15 വയസ്സുള്ള ആണ്‍കുട്ടിയില്‍ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയതിന്റെ അവിശ്വസനീയതയും അത്ഭുതവും ആയിരുന്നു ഇന്നലെ. 20 വര്‍ഷം മുമ്ബ് പ്രാക്ടീസ് തുടങ്ങുന്ന സമയത്ത്, 25 വയസ്സുള്ള ഒരാള്‍ക്ക് ടൈപ്പ് ടു പ്രമേഹം കണ്ടപ്പോള്‍ ഉണ്ടായ അതേ അത്ഭുതം. പ്രായമായവരുടെ അസുഖം…
Read More » -
ആസ്ത്മയുള്ളവര്‍ വീട്ടില്‍ പാറ്റശല്യമുണ്ടെങ്കില്‍ ശ്രദ്ധിക്കണം
ആസ്ത്മ രോഗത്തെ കുറിച്ച് എല്ലാവര്‍ക്കും കുറഞ്ഞ അവബോധമെങ്കിലും കാണും. അടിസ്ഥാനപരമായി ആസ്ത്മ ഒരു ശ്വാസകോശ രോഗമാണ്. അതുകൊണ്ട് തന്നെ ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണ് ആസ്ത്മ രോഗികളില്‍ കാണുക. ശ്വാസതടസം, കിതപ്പ്, നെഞ്ചില്‍ മുറുക്കം- അസ്വസ്ഥത, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അധികവും ആസ്ത്മ രോഗികളില്‍ കാണാറ്. ആസ്ത്മ- കാലാവസ്ഥയെയും ജീവിതരീതിയെയുമെല്ലാം അനുസരിച്ച് തീവ്രത ഏറിയും കുറഞ്ഞും രോഗികളെ വലയ്ക്കാറുണ്ട്. ഇക്കൂട്ടത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇവയും ആസ്ത്മ- സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇരട്ടിപ്പിക്കും. ഇത്തരത്തില്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന് പൂച്ചെടികളില്‍ നിന്നും മരങ്ങളില്‍ നിന്നുമെല്ലാം പുറത്തുവരുന്ന പൂമ്പൊടി ആസ്ത്മ രോഗികളില്‍ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കണം. രണ്ട്… പൊടിപടലങ്ങളുള്ള പ്രതലങ്ങളില്‍ കാണപ്പെടുന്ന ചെറിയ ചാഴികളും ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കും. അതിനാല്‍ കഴിവതും വീട്ടിനകത്തും മറ്റും പൊടി അടിഞ്ഞുകിടക്കുന്ന അവസ്ഥ ഒഴിവാക്കണം. മൂന്ന്… വളര്‍ത്തുമൃഗങ്ങളുടെ രോമവും ആസ്ത്മ രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കും. പ്രത്യേകിച്ച് വളര്‍ത്തുപൂച്ചകളുടേതും വളര്‍ത്തുനായ്ക്കളുടേതും. ഇക്കാര്യവും ശ്രദ്ധിക്കണം.…
Read More » -
ഉയര്‍ന്ന വരുമാനം, കുറഞ്ഞ ജീവിതച്ചെലവ്; ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും
അബുദാബി: ഉയര്‍ന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ലോകത്തിലെ വന്‍കിട നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി യുഎഇയിലെ നഗരങ്ങളും കുവൈത്തും. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് വന്‍കിട നഗരങ്ങളും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചു. ഈ നഗരങ്ങളിലെ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 ഡോളറാണ്. എന്നാല്‍ ജീവിതച്ചെലവ് ആകട്ടെ 752.70 ഡോളര്‍ മാത്രം. ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ ജീവതച്ചെലവുള്ള നഗരങ്ങളില്‍ കുവൈത്തിനാണ് ഒന്നാം സ്ഥാനം. താമസക്കാര്‍ക്ക് അവരുടെ അടിസ്ഥാന ചെലവുകള്‍ നിര്‍വഹിച്ച ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും സൂക്ഷിക്കാം എന്നതാണ് കുവൈത്തിനെ പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരമാക്കിയത്. രണ്ടാം സ്ഥാനം അബുദാബിക്കാണ്. ഇവിടെ താമസക്കാര്‍ക്ക് ശരാശരി 7,154 ഡോളര്‍ പ്രതിമാസം ലഭിക്കുന്നു. ജീവിത ചെലവ് 873.10 ഡോളറാണ്. പട്ടികയില്‍ മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ പ്രതിമാസം 6,245 ഡോളര്‍ വരുമാനം ലഭിക്കുമ്പോള്‍ ജീവിതച്ചെലവ് 814.90 ഡോളര്‍ വരെയാണ്. അബുദാബിയും റിയാദും ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ബില്ലുകളും…
Read More »