LIFE
-
ഓണത്തിന് സദ്യക്കൊപ്പം കഴിക്കാൻ അടിപൊളി പൈനാപ്പിള്‍ പച്ചടി
ഇത്തവണത്തെ ഓണത്തിന് സാധാ പച്ചടിക്ക് പകരം പൈനാപ്പിള്‍ പച്ചടി പരീക്ഷിക്കാം. ആവശ്യമുള്ള സാധനങ്ങള്‍ • പൈനാപ്പിള്‍: നല്ല പഴുത്ത് മധുരമുള്ള ഇടത്തരം വലിപ്പത്തില്‍ ഒന്ന് • തേങ്ങ: അരമുറി • പച്ചമുളക്: ആറെണ്ണം • പുളിയില്ലാത്ത തൈര് അരകപ്പ് • ഉപ്പ്: ആവശ്യത്തിന് • പഞ്ചസാര – ഒരു ടീസ്പൂണ്‍ • ജീരകം: കാല്‍ ടീസ്പൂണ്‍ • മഞ്ഞപ്പൊടി: കാല്‍ ടീസ്പൂണ്‍ • മുളകുപൊടി: കാല്‍ ടീസ്പൂണ്‍ • വെളിച്ചെണ്ണ: കടുക് വറുക്കാൻ ആവശ്യത്തിന് • കടുക്: കാല്‍ ടീ സ്പൂണ്‍ . ചുവന്ന മുളക്: രണ്ട് എണ്ണം • കറിവേപ്പില: രണ്ട് തണ്ട് തയ്യാറാക്കേണ്ട വിധം പൈനാപ്പിള്‍ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിള്‍ ഉപ്പുംചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കണം. ഇവ വെന്തു…
Read More » -
കുമ്പളങ്ങ–മത്തങ്ങ ഓലൻ
ഓണത്തിന് രുചികരമായ കുമ്പളങ്ങ–മത്തങ്ങ ഓലൻ ഉണ്ടാക്കാം 1. വൻപയർ – 10 ഗ്രാം 2. പച്ചമത്തങ്ങ – 15 ഗ്രാം കുമ്പളങ്ങ – 15 ഗ്രാം 3. അച്ചിങ്ങ – അഞ്ചു ഗ്രാം പച്ചമുളക് – നാല് 4. തേങ്ങ –ഒന്നിന്റെ പകുതി, ചുരണ്ടിയത് 5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ വൻപയർ കുതിർത്തു വയ്ക്കണം. ∙ മത്തങ്ങയും കുമ്പളങ്ങയും ഓലന്റെ പാകത്തിൽ കനം കുറച്ചു െചറിയ ചതുരക്കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കണം. ∙ ഇതിൽ പച്ചമുളകു കീറിയിതും അച്ചിങ്ങ ഒടിച്ചതും വൻപയറും കുതിർത്തതും ചേർത്തു വേവിച്ചൂറ്റണം. ∙ തേങ്ങ ചുരണ്ടിയതിൽ അര ലീറ്റർ വെള്ളം ചേർത്തു പിഴിഞ്ഞ് ഒന്നാം പാൽ എടുത്തു വയ്ക്കണം. ∙ വീണ്ടും ഒരു ലീറ്റർ വെള്ളം ചേർത്തു പിഴിഞ്ഞു രണ്ടാം പാൽ പിഴിഞ്ഞു വയ്ക്കുക. ∙ ഊറ്റിവച്ചിരിക്കുന്ന കഷ്ണങ്ങളും രണ്ടാം പാലും ചേർത്തിളക്കി അടുപ്പത്തുവച്ചു നന്നായി തിളപ്പിച്ച ശേഷം വാങ്ങുക.…
Read More » -
അത്താഴത്തിന് ശേഷം ഇങ്ങനെ ചെയ്യാൻ പാടില്ല…
ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ശീലങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്നു. അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്… ഒന്ന്… ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. ഈ ശീലം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഭാരം കൂടുക, ദഹനപ്രശ്നങ്ങൾ ഉണ്ടാവുക എന്നിവയ്ക്ക് കാരണമാകും. രണ്ട്… അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാർത്ഥമായ ടാനിൻ ഇരുമ്പ് ആഗിരണം തടസപ്പെടുത്തുന്നു. മൂന്ന്… അത്താഴം കഴിച്ച് കഴിഞ്ഞ ഉടൻ കിടക്കുന്ന ശീലം നല്ലതല്ല. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടിനും കാരണമാകും. കിടക്കുമ്പോൾ ആമാശയത്തിലെ ദഹനരസങ്ങൾ അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. നാല്… പുകവലി ആരോഗ്യത്തിന് ഹാനികരമാണ കാര്യം നമ്മുക്കറിയാമല്ലോ. എന്നാൽ…
Read More » -
കമലിന്റെയും വിക്രത്തിന്റെയും ലൈഫ് ടൈം കളക്ഷൻ ഏഴു ദിവസംകൊണ്ട് മറികടന്ന് ജയിലർ!
ചെന്നൈ: നെൽസൺ ദിലീപ്കുമാറിൻറെ സംവിധാനത്തിൽ എത്തിയ രജനി ചിത്രം’ജയിലർ’ ബോക്സോഫീസിൽ ഏഴാം ദിനത്തിലും കരുത്ത് കാട്ടുകയാണ്.ആഗസ്റ്റ് 16 അവധി ദിനം അല്ലാഞ്ഞിട്ടും ചിത്രം ഇന്ത്യയിൽ നിന്ന് 15 കോടിയിലധികം നേടിയെന്നാണ് വിവരം. ഏഴ് ദിവസം കൊണ്ട് കമൽഹാസൻ ലോകേഷ് കനകരാജ് ചിത്രമായ ‘വിക്രത്തിൻറെ’ ലൈഫ് ടൈം കളക്ഷനെയും ജയിലർ മറികടന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. ഓഗസ്റ്റ് 10നാണ് വിവിധ ഭാഷകളിൽ ജയിലർ റിലീസായത്. ഓഗസ്റ്റ് 16ലെ കണക്കുകൾ പരിശോധിച്ചാൽ വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം 400 കോടിയും കടന്ന് മുന്നേറുകയാണ്. ഇന്ത്യൻ ബോക്സോഫീസിൽ നിന്നും ഇതുവരെ ചിത്രം 225.65 കോടി നേടിയിട്ടുണ്ട്. ഇതിൽ ബുധനാഴ്ച ചിത്രം നേടിയത് 15 കോടിയാണ്. അതേ സമയം യുഎസ്എ, യുഎഇ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ചിത്രം മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നത്. തമിഴിലെ ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ് ജയിലർ എന്നാണ് ഇദ്ദേഹത്തിൻറെ ട്വീറ്റ് പറയുന്നത്.…
Read More » -
തക്കാളി സോസ് എളുപ്പത്തിൽ തയ്യാറാക്കാം
തക്കാളി സോസ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ചേരുവകൾ തക്കാളി -1kg വിനാഗിരി -1/3 കപ്പ് പഞ്ചസാര -1/2 കപ്പ് പച്ചമുളക് -4( വറ്റല്‍മുളക് -4 ) ഉപ്പ് -പാകത്തിനു ഏലക്കാ -4 ഗ്രാമ്ബൂ-5 കറുവപട്ട -1 മീഡിയം കഷണം പെരുംജീരകം -1/2 റ്റീസ്പൂണ്‍ ജീരകം -1/2 റ്റീസ്പൂണ്‍ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂണ്‍ സവാള -1 തയ്യാറാക്കുന്ന വിധം തക്കാളി കഴുകി വൃത്തിയാക്കി വക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക നന്നായി തിളച്ച് തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്ബോള്‍ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികള്‍ നല്ല തണുത്ത വെള്ളതില്‍ ഇട്ട് വക്കുക. ചൂട് നന്നായി പോയെ ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക.പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക. ഗ്രാമ്ബൂ,കറുകപട്ട, പച്ചമുളക്( വറ്റല്‍മുളക്),സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും…
Read More » -
ഓണം സ്പെഷൽ ശർക്കര വരട്ടി
ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല, വീട്ടിൽ തയാറാക്കാം രുചികരമായ സ്പെഷൽ ശർക്കര വരട്ടി. ചേരുവകൾ : നേന്ത്രക്കായ – 3 എണ്ണം ശർക്കര – 6 എണ്ണം മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ ചുക്ക് പൊടിച്ചത് – 1/2 ടേബിൾ സ്പൂൺ ജീരകം പൊടിച്ചത് – 1/2 ടേബിൾ സ്പൂൺ എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം : നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക. മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനി ഒരു പാത്രത്തിൽ ഒഴിച്ച് ചെറിയ തീയിൽ കുറുക്കി എടുക്കുക. കുറുകുമ്പോൾ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ച് ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക്…
Read More » -
മമ്മൂട്ടി അല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടന്‍? ദുല്‍ഖറിന്‍റെ മറുപടി
താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖകാരന്‍റെ ചോദ്യത്തിന് മറുപടിയാണ് ദുല്‍ഖര്‍ തന്‍റെ ഇഷ്ടം വെളിപ്പെടുത്തുന്നത്. അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട ഒരു നടന്‍ ആര് എന്നായിരുന്നു ചോദ്യം. വളരെ ബുദ്ധിമുട്ടാണ് അത് തെരഞ്ഞെടുക്കാന്‍ എന്നായിരുന്നു ദുല്‍ഖറിന്‍റെ ആദ്യ മറുപടി. അത് അന്തര്‍ദേശീയ സിനിമയില്‍ നിന്നോ എവിടെ നിന്നോ ആവാമെന്ന് അഭിമുഖകാരന്‍റെ മറുപടി വന്നതോടെ രണ്ട് ഹോളിവുഡ് അഭിനേതാക്കളുടെ പേരുകള്‍ പറയുകയായിരുന്നു. ബ്രാഡ് പിറ്റ്, മാത്യു മകോണഹേ എന്നീ പേരുകളാണ് ദുല്‍ഖര്‍ പറഞ്ഞത്. “ബ്രാഡ് പിറ്റ്. വളരെ കൂള്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സൌന്ദര്യത്തെക്കുറിച്ചാണ് നമ്മള്‍ പലപ്പോഴും പറയാറ്. പക്ഷേ അദ്ദേഹം ഗംഭീര വര്‍ക്ക് ആണ് ചെയ്യുന്നത്. മാത്യു മകോണഹേയാണ് മറ്റൊരാള്‍. ഞാന്‍ ഗ്രീന്‍ലൈറ്റ്സ് എന്ന അദ്ദേഹത്തിന്‍റെ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വ്യത്യസ്തനാണ് അദ്ദേഹം. ജീവിതാനുഭവങ്ങള്‍ക്കുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയും അത് പ്രകടനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന നടന്‍”, ദുല്‍ഖര്‍ പറഞ്ഞുനിര്‍ത്തി. അതേസമയം കിംഗ് ഓഫ് കൊത്തയാണ്…
Read More » -
അമിത് ചക്കാലക്കലിന്റെ ‘പ്രാവ്’ വരുന്നൂ, ഫസ്റ്റ് ലുക്ക് പുറത്തു
അമിത് ചക്കാലക്കൽ, സാബുമോൻ അബ്‍ദുസമദ്, മനോജ് കെ യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്‍തു. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ ഒരുക്കുന്നത്. ബി കെ ഹരിനാരായണനാണ് പ്രാവെന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി ജോ ഛായാഗ്രാഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് പനാഷേ,…
Read More » -
വണ്ണം കുറയ്ക്കാനുള്ള ചില ‘ഈസി’ ടിപ്സ്…
വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമേയല്ല. ശ്രദ്ധയോടെയുള്ള ഡയറ്റും വർക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. അപ്പോൾ പോലും പലർക്കും വണ്ണം കുറയ്ക്കാൻ ധാരാളം സമയമെടുക്കാറുണ്ട്. വണ്ണം കുറയ്ക്കുമ്പോൾ ഡയറ്റ് പാലിക്കുന്നതിനെ പറ്റി പറഞ്ഞുവല്ലോ. ഇതിൽ ചില ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുകയോ, അല്ലെങ്കിൽ നല്ലതുപോലെ നിയന്ത്രിക്കുകയോ എല്ലാം വേണ്ടി വരാം. പ്രത്യേകിച്ച് കലോറി അധികമായ ഭക്ഷണപാനീയങ്ങൾ. ഇത്തരത്തിൽ വണ്ണം കുറയ്ക്കാൻ പാനീയങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധിക്കാവുന്ന, ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചാൽ വണ്ണം കുറയ്ക്കാനും എളുപ്പമാകും. ഒന്ന്… ദിവസവും രാവിലെ ഉറക്കമുണരുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. ഇതിൽ ഒരു ടീസ്പൂൺ തേനും അൽപം ചെറുനാരങ്ങാനീരും ചേർക്കുക. ഇത് ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുകയും ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ തള്ളിക്കളയുന്നതിന് സഹായിക്കുകയും ചെയ്യാം. ഇവയെല്ലാം തന്നെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നതാണ്. രണ്ട്… ദിവസം തുടങ്ങുമ്പോൾ മാത്രമല്ല, ദിവസം മുഴുവനും വെള്ളം കുടിച്ചുകൊണ്ടിരിക്കണം. ഇടയ്ക്കിടെ അൽപാൽപമായി വെള്ളം കുടിക്കുകയാണ് വേണ്ടത്. ഈ ശീലം…
Read More » -
ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ
പഞ്ചസാര അധികം കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചർമത്തിനും ഏറെ ദോഷങ്ങൾ വരുത്തുന്ന ഒന്നാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറയുന്നു. മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിനും ഇടയാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ… പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒരു മാസത്തേക്ക് കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. കാരണം ഇത് കലോറികൾ ഇല്ലാതാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 30 ദിവസത്തേക്ക് പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ…
Read More »