LIFE

  • ശ്വാസകോശ കാൻസറി​ന്റെ ലക്ഷണങ്ങൾ; ശ്വാസകോശ അർബുദം നിയന്ത്രിക്കാനുള്ള വഴികൾ

    ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ശ്വസന പ്രക്രിയയിൽ ശ്വാസകോശം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ശ്വാസകോശ അർബുദത്തിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്. കാരണം ഇത് ജീവന് ഭീഷണിയാണ്. ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി അത് വിപുലമായ ഘട്ടത്തിൽ എത്തുമ്പോഴാണ് ഉണ്ടാകുന്നത്. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചിലെ വേദന, മനഃപൂർവമല്ലാത്ത ഭാരം കുറയൽ, അസ്ഥി വേദന, ഇടയ്ക്കിടെയുള്ള തലവേദന, പരുക്കൻ ശബ്ദം എന്നിവയെല്ലാം ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശ രോഗത്തിന്റെ അപകടസാധ്യതയ്ക്ക് നിരവധി ഘടകങ്ങൾ കാരണമാകും. പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാൾ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതും ശ്വാസകോശ കാൻസറിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഒരു വീട്ടിൽ സ്ഥിരമായി പുകവലിക്കുന്ന ഒരാളുണ്ടെങ്കിൽ ആ വീട്ടിലെ മുഴുവൻ ആളുകളും ശ്വാസകോശ അർബുദത്തിന്റെ റിസ്കിലാണ് എന്നർത്ഥം. പക്ഷെ ശ്വാസകോശ കാൻസറിന്റെ തുടക്കത്തിൽ പുറമെ ലക്ഷണങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. ശ്വാസകോശ അർബുദ സാധ്യത നിയന്ത്രിക്കാനുള്ള…

    Read More »
  • ”കല്യാണ ശേഷം രണ്ടാം ഭാര്യയ്ക്കൊപ്പം മകനെ ചെന്നു കണ്ടു; അവള്‍ പറഞ്ഞത് ‘സ്വീറ്റ് ബോയ്’ എന്ന്”

    വില്ലനായി പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ആശിഷ് വിദ്യാര്‍ത്ഥി. എന്നാല്‍ അടുത്തിടെ നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് രണ്ടാം വിവാഹത്തിന്റെ പേരിലായിരുന്നു. ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യാതെ, മകളാകാന്‍ പ്രായമുള്ള പെണ്‍കുട്ടിയെ കെട്ടി എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ ആശിഷും ഭാര്യ രൂപാലിയും ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം പങ്കുവച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും എല്ലാം മറുപടി നല്‍കുകയാണ് ആശിഷും രൂപാലിയും. ബിഹൈന്റ് വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്ടു പേരും. ബന്ധം വേര്‍പിരിയുക എന്നത് വേദനയാണ് അപ്പുറത്തെ വീടിന് തീ പിടിച്ചാല്‍ അതിന്റെ തീ കായാന്‍ സുഖമാണ് എന്നൊരു ചൊല്ല് ഹിന്ദിയിലുണ്ട്. അതാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എന്ന് ആശിഷ് പറയുന്നു. പക്ഷെ ഞാന്‍ പറയാം, ഒരു ബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്നത് ഒരുപാട് വേദനയുള്ള കാര്യമാണ്. അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ആ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത്…

    Read More »
  • ഉത്തരേന്ത്യൻ സ്റ്റൈൽ ബീഫ് ടിക്ക ഇനി വീട്ടിലും

    ഉത്തരേന്ത്യൻ സ്റ്റൈലിൽ കിടിലൻ ബീഫ് ടിക്ക വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ബീഫ്-അരക്കിലോ സവാള-അരക്കപ്പ് മുട്ട-1 കടലമാവ്-3 ടേബിള്‍ സ്പൂണ്‍ പച്ചമുളക്-4 കുരുമുളുപൊടി-1 ടീസ്പൂണ്‍ ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍ ഗരം മസാല-1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍ മല്ലിയില ഉപ്പ് എണ്ണ പാചകം ചെയ്യുന്ന വിധം അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാൻ നല്ലത്. ബീഫ് നല്ലപോലെ കഴുകി പൊടിപൊടിയായി അരിഞ്ഞിടുക. സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക. മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേര്‍ക്കണം. ഇതും ഉപ്പും ബീഫിലേക്കു ചേര്‍ത്ത് കുഴയ്ക്കണം. മുട്ട ചേര്‍ത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേര്‍ക്കാം. എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കുഴയ്ക്കണം. ഇത് അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. കൂട്ടില്‍ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തില്‍ പരത്തുക. വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്ബോള്‍ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക. ബ്രൗണ്‍ നിറമാകുന്നതു…

    Read More »
  • പ്രഷർ കുക്കറിൽ പാകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷ്യസാധനങ്ങൾ, സമയം ലാഭം; പക്ഷേ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും

       ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ  വിരളം.  അടുക്കള ജോലികളിൽ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല. അരിയും പയറു വർഗങ്ങളും എന്നുവേണ്ട ഇറച്ചിയും പച്ചക്കറിയും വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നാം അതിനെ ആശ്രയിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ,  മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ എല്ലാം ഭക്ഷ്യവസ്തുക്കളും പാകമാക്കി തരുമെന്നത് കുക്കറിന്റെ പ്രധാന സവിശേഷതയായി കരുതിയിരുന്നു. പക്ഷേ ഇനി പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കുക. നമ്മൾ സ്ഥിരമായി പ്രഷർ കുക്ക് ചെയ്‌തെടുക്കുന്ന ചില ഭക്ഷ്യ വസ്തുക്കൾ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് പറയുന്നത്. അത്തരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല, ദഹനത്തെ ബാധിക്കുകയും ചെയ്യും. അരി ചോറ് വയ്ക്കുന്നതിനായി കൂടുതൽ പേരും പ്രഷർ കുക്കറിനെ ആശ്രയിക്കുന്നു. അടുക്കളയിലെ തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ അരി പാകം ചെയ്തെടുക്കാമെന്നത് കൊണ്ടുതന്നെയാണ് എല്ലാവരും കുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ അരി ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്തെടുക്കരുത്. എന്തുകൊണ്ടെന്നാൽ അരിയിൽ അടങ്ങിയിരിക്കുന്ന അന്നജം അക്രിലമൈഡ് എന്ന രാസവസ്തു…

    Read More »
  • നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

    നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ‌’പീഡിയാട്രിക് പൾമണോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളെക്കാൾ ന​ഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതായി ​ഗവേഷകർ പറയുന്നു. അടഞ്ഞ് കിടക്കുന്ന മുറികളിലോ അല്ലെങ്കിൽ വായു മലിനീകരണം എന്നിവ ചെറിയ കുട്ടികളിൽ നെഞ്ചിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു. ഇറ്റലിയിലെ മിലാനിൽ നടന്ന യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിൽ ‌പഠനം അവതരിപ്പിച്ചു. ഡെന്മാർക്കിലെ കോപ്പൻഹേഗൻ സർവ്വകലാശാലയിൽ നിന്നുള്ള നിക്ലാസ് ബ്രൂസ്റ്റാഡ് അവതരിപ്പിച്ച ആദ്യ പഠനത്തിൽ 663 കുട്ടികളും അവരുടെ അമ്മമാരും ഉൾപ്പെട്ടിതായിരുന്നു പഠനം. കുട്ടികൾ നഗരങ്ങളിലോ ഗ്രാമങ്ങളിലോ വളരുന്നുണ്ടോയെന്നും അവർക്ക് എത്ര ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടായെന്നും സംഘം രേഖപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ ശരാശരി 15 കുട്ടികൾക്ക് അണുബാധകൾ ഉണ്ടാകുമ്പോൾ നഗരപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് മൂന്ന് വയസ്സിന് മുമ്പ് ചുമ, ജലദോഷം തുടങ്ങിയ ശ്വാസകോശ…

    Read More »
  • ഒടുലിൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ചു! വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ പകുതിയാക്കി കുറച്ചു

    തിരുവനന്തപുരം: വാഗമണിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിഡ്ജ് കയറുന്നതിനുള്ള എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള എൻട്രി ഫീ 500 രൂപയായിരുന്നു. എന്നാൽ അത് നേർ പകുതിയാക്കി 250 രൂപയാക്കി മാറ്റിയെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നേരിട്ടും സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ ഫീസ് കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് മന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹത്തിന്റെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കുറിപ്പിങ്ങനെ… എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും…

    Read More »
  • ഒരാഴ്ച കൊണ്ട് ജവാൻ ആഗോള ബോക്സ് ഓഫീസിൽ നേടിയത് ? കണക്കുകൾ പുറത്തു

    ഇന്ത്യൻ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഷാരൂഖ് ഖാൻറെ ജവാൻ. പഠാൻറെ റെക്കോർഡ് വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാൻ ചിത്രം എന്ന നിലയിൽ സ്വാഭാവികമായും ലഭിച്ച വൻ പ്രീ റിലീസ് ഹൈപ്പിന് പിന്നാലെ സെപ്റ്റംബർ 7 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. എന്നാൽ പഠാന് ലഭിച്ചതുപോലെ പോസിറ്റീവ് അഭിപ്രായങ്ങൾ മാത്രമല്ല ആദ്യ പ്രദർശനങ്ങൾക്കിപ്പുറം ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്രവും നെഗറ്റീവുമായ അഭിപ്രായങ്ങളായിരുന്നു. ദക്ഷിണേന്ത്യൻ പ്രേക്ഷകരിൽ നിന്ന് നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതൽ ഉണ്ടായതെങ്കിൽ ഉത്തരേന്ത്യയിൽ അത്രത്തോളം നെഗറ്റീവ് പബ്ലിസിറ്റി ചിത്രത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല പ്രമുഖ നിരൂപകരും മാധ്യമങ്ങളുമൊക്കെ പോസിറ്റീവ് ആണ് പറഞ്ഞത്. അതേതായാലും ആദ്യദിന കളക്ഷനിൽ റെക്കോർഡ് ഇട്ടു ചിത്രം. നിർമ്മാതാക്കൾ തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 129.6 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ആദ്യദിനം നേടിയത്. ഞായർ വരെ നീണ്ട നാല് ദിവസത്തെ എക്സ്റ്റൻഡഡ് വീക്കെൻഡിലും ചിത്രം വൻ കളക്ഷനാണ് നേടിയത്.…

    Read More »
  • നോര്‍വേ രാജകുമാരിക്ക് ‘മുറിവൈദ്യന്‍’ വരന്‍; നടതള്ളി രാജകുടുംബം

    നോര്‍വേ രാജകുമാരി മാര്‍ത്താ ലൂയിസും മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റും വിവാഹത്തിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് 31-നായിരിക്കും വിവാഹമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മാര്‍ത്ത പറയുന്നു. ഡ്യൂറെകിനൊപ്പമുള്ള ഒരു ചിത്രവും മാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. നോര്‍വേയിലെ ഹെറാള്‍ഡ് രാജാവിന്റേയും സോന്‍ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് 51-കാരിയായ മാര്‍ത്ത. അമേരിക്കക്കാരനായ ഡ്യൂറെകിനൊപ്പം ജീവിക്കാനായി 2022 നവംബര്‍ എട്ടിനാണ് മാര്‍ത്ത കൊട്ടാരം വിട്ടിറങ്ങിയത്. അതിനു മുമ്പ് ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും രാജ്യത്തേയും മുന്‍ ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മാര്‍ത്ത അമേരിക്കയിലെത്തുകയുമായിരുന്നു. ”ഇപ്പോള്‍ മുതല്‍ ഞാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം.” കൊട്ടാരം വിട്ടിറങ്ങിയ ശേഷം മാര്‍ത്ത വ്യക്തമാക്കി. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വാര്‍ത്ത ശരിയാണെന്ന് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ ഒന്നിനുവേണ്ടിയും മാര്‍ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി.   View…

    Read More »
  • മകൾക്ക് ഇന്ത്യയെന്ന് പേരിട്ട് സോമൻ; രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകൾക്കൊപ്പമോ സോമൻ?

    പേരിൽ കൗതുകമൊളിപ്പിച്ചിരിക്കുകയാണ് സോമന്റെ കൃതാവ്. വിനയ് ഫോർട്ടാണ് സോമനായി എത്തുന്നത്. വിനയ് ഫോർട്ടിന്റെ കൃതാവും ചർച്ചയായിക്കഴിഞ്ഞു, ഇപ്പോൾ സോമന്റെ കൃതാവിന്റെ പ്രമോഷൻ വീഡിയോയാണ് ചർച്ചയാകുന്നത്. ആദ്യം ആലോചിച്ച പേര് ‘ക്രിമുഹി’ എന്താണ് പേര് എന്ന് ചോദ്യം. ഞാൻ ഇന്ത്യ എന്ന് ഉത്തരം. സ്വന്തം പേരിന് രാജ്യത്തിന്റെ പേരാണോ പറയുക എന്ന് മറുചോദ്യം. എന്റെ പേരാണ് ഇന്ത്യ എന്ന് പറയുന്നു പെൺകുട്ടി അധ്യാപകനോട്. ആ പെൺകുട്ടി സോമന്റെ മകളാണ്. ക്രിസ്‍ത്യൻ, മുസ്ലിം, ഹിന്ദു സൂചനകളുമായി മകൾക്ക് ‘ക്രിമുഹി’ എന്ന പേര് ആലോചിച്ചിരുന്നുവെന്ന് സോമന്റെ ഭാര്യ വ്യക്തമാക്കുന്നു. പിന്നീട് മതമേ വേണ്ടെന്നു തീരുമാനിച്ചുവെന്നും പറയുന്നു സോമൻ. രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകൾക്കൊപ്പമോ സോമൻ? അടുത്തിടെ രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകളും വളരെ വ്യാപകമായി അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാരതം എന്ന് പേരുമാറ്റാൻ ആലോചിക്കുന്നുവെന്നാണ് പ്രചാരണം നടന്നത്. ജി 20 ഉച്ചകോടിയിൽ ഭാരതമെന്ന് സർക്കാർ നെയിംബോർഡുകളിൽ ഉപയോഗിച്ചതാണ് ചർച്ചകൾക്കിടയാക്കിയത്. എന്നാൽ ആ ചർച്ചകൾക്കു മുന്നേയുള്ള സിനിമയാണ് സോമന്റെ കൃതാവ്…

    Read More »
  • യുകെ റിലീസില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് വിതരണക്കാർ

    വിജയ് ആരാധകർ ലിയോയുടെ ചുറ്റുമാണ്. ലിയോ വമ്പൻ റിലീസാക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തിനകത്തും പുറത്തും അങ്ങനെ തന്നെ. യുകെയിൽ ലിയോയുടെ റിലീസ് സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് അഹിംസ എന്റർടെയ്‍ൻമെന്റ്സ്. നോ കട്ട് ലിയോ യുകെയിലെ വിതരണം അഹിംസ എന്റർടെയ്‍ൻമെന്റ്‍സാണ്. യുകെ റിലീസിൽ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അഹിംസ എന്റർടെയ്ൻമെന്റ്സ്. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണ്. റോ ഫോമിൽ ലിയാ ആസ്വദിക്കാൻ ചിത്രം കാണുന്നവർക്ക് അവകാശമുണ്ട്. കൂടുതൽ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം ’12എ’ പതിപ്പിലേക്ക് മാറുമെന്നുമാണ് അഹിംസാ എന്റർടെയ്‍ൻമെന്റ്‍സ് അറിയിച്ചിട്ടുണ്ട്. റോ ഫോം എന്ന് പറയുമ്പോൾ ചിത്രത്തിൽ ബ്ലർ ചെയ്യുകയോ സെൻസർ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്. Out of respect for Lokesh Kanagaraj’s vision, we’re committing to NO CUTS for #LEO‘s UK release. Every frame is essential, and audiences deserve to experience…

    Read More »
Back to top button
error: