LIFE
-
തലമുടി കൊഴിച്ചിൽ തടയാം, ഈ അഞ്ച് ഭക്ഷണങ്ങൾ പതിവായി കഴിക്കൂ…
തലമുടി കൊഴിച്ചിൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും തലമുടി കൊഴിച്ചിൽ ഉണ്ടാകാം. തലമുടിയുടെ വളർച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് തലമുടി കൊഴിയുന്നതും. തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… മുട്ടയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, ബി എന്നിവ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, ഫോളേറ്റ് എന്നിവയും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും. രണ്ട്… ചീരയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, അയേൺ, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റിൽ ഉൾപ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മൂന്ന്… നെല്ലിക്കയാണ് അടുത്തതായി…
Read More » -
”25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; എന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നു”
മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഗൗതമി. നിരവധി ചിത്രങ്ങളാണ് നടി സമ്മാനിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ഗൗതമി എത്തിയത്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഗൗതമി രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക് തുടങ്ങി നിരവധി മുന്‍നിര അഭിനേതാക്കളുടെ നായികയായി തിളങ്ങിയിട്ടുണ്ട്. കമലുമായി വേര്‍പിരിഞ്ഞ ഗൗതമി മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പമാണ് ഏറെക്കാലമായി താമസം. കൂടാതെ ബിജെപിയുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തങ്ങളിലും സജീവമാണ്. ഇതിനിടയിലാണ് ഒരു പുതിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ തനിക്ക് സ്വത്തുക്കളുണ്ടെന്നും ആരോഗ്യനില മോശമായതിനാലും മകളുടെ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ തീരുമാനിച്ചു. ബില്‍ഡറായ അളഗപ്പനും ഭാര്യയും വസ്തുവകകള്‍…
Read More » -
പല്ല് കേടുവരുത്തുന്ന പ്രധാന കാരണങ്ങളാണ് ചായയും കാപ്പിയും
നല്ല വെളുത്ത പല്ലുകളെ മുല്ലമൊട്ട് പോലെയുള്ള പല്ലുകളെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്.എല്ലാവരും ഇത്തരത്തിലുള്ള വെളുത്ത പല്ലുകള്‍ ആഗ്രഹിക്കുന്നവരാണെങ്കിലും പലർക്കും ഇതിന് സാധിക്കാറില്ല. ഇതിന് പ്രധാന കാരണങ്ങളാണ് ചായയും കാപ്പിയും. പല്ലില്‍ എപ്പോഴും മഞ്ഞക്കറ പറ്റുന്നുവെന്ന് വിഷമിക്കുന്നവര്‍ ആദ്യം ഒഴിവാക്കേണ്ടത് ചായയും കാപ്പിയുമാണെന്ന് പറയുന്നതിന് കാരണവും ഇതുതന്നെയാണ്. സെൻസിറ്റീവായ പല്ലുള്ളവര്‍ക്ക് ഇത്തരം പാനീയങ്ങളുടെ കറ പെട്ടെന്ന് കയറിപിടിക്കും. ചായയും കാപ്പിയും എത്രമാത്രം കടുപ്പമേറിയതാണോ അത്രമാത്രം കടുപ്പത്തിലായിരിക്കും പല്ലില്‍ കറയും പറ്റിപ്പിടിക്കുന്നത്. വൈൻ കുടിക്കുന്നതും ചിലരുടെ പല്ലുകളില്‍ നിറം മാറ്റത്തിന് കാരണമാകാറുണ്ട്. ചായ/കോഫി കറ പല്ലിലെ ഇനാമലിലാണ് കയറിപ്പിടിക്കുക. പാനീയത്തിലെ ടാന്നീസ് എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. ഇത് പല്ലില്‍ പിടിച്ചിരിക്കുകയും പല്ലിന് നിറവ്യത്യാസം വരുത്തുകയും ചെയ്യും. എന്നാല്‍ ഇതൊഴിവാക്കാൻ നിങ്ങള്‍ ചായയും കാപ്പിയും കുടിക്കുന്നത് നിര്‍ത്തണമെന്നില്ല. പകരം ചില സൂത്രവിദ്യകള്‍ പയറ്റിയാല്‍ മതി. ചായ/കാപ്പി എന്നിവ കുടിക്കുമ്ബോള്‍ കഴിവതും പാല്‍ ചേര്‍ക്കുക. കട്ടൻ ചായയും കട്ടൻ കാപ്പിയും കഴിവതും ഒഴിവാക്കാം..ചായ/കാപ്പി കുടിച്ചതിന് ശേഷം വായില്‍…
Read More » -
തട്ടുകടയിലെ രുചിയില്‍ ഇനി വീട്ടിലും തയ്യാറാക്കാം ബീഫ് ഫ്രൈ
എന്തൊക്കെ പറഞ്ഞാലും തട്ടുകടയിലെ ഭക്ഷണങ്ങള്‍ക്ക് ഒരു പ്രത്യേകരുചിയാണ്.പ്രത്യേകിച്ച് ബീഫ് വിഭവങ്ങൾക്ക്.ഇനി തട്ടുകടയിലെ രുചിയില്‍ വീട്ടിൽ തന്നെ നമുക്ക് ബീഫ് ഫ്രൈ തയ്യാറാക്കാം. ചേരുവകള്‍ ബീഫ്: 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം പെരുംജീരകം: 5 ഗ്രാം പെരുംജീരക പൊടി: 10 ഗ്രാം ഗരം മസാല പൊടി: 15 ഗ്രാം കുരുമുളക് പൊടി: 15 ഗ്രാം മല്ലിപൊടി: 10 ഗ്രാം വറ്റല്‍മുളക്: 10 എണ്ണം ഉപ്പ്: ആവിശ്യത്തിന് മുളക് പൊടി: 10 ഗ്രാം വിനാഗിരി: 15 മില്ലി വെളിച്ചെണ്ണ: 100 മില്ലി കടുക്: 5 ഗ്രാം സവാള: 50 ഗ്രാം മഞ്ഞള്‍പൊടി: 5 ഗ്രാം പാചകരീതി 1) ചെറുതായി അരിഞ്ഞ ബീഫ് മഞ്ഞള്‍പൊടി, ഉപ്പ്, മുളക് പൊടി,മല്ലിപൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്ത് കുക്കറില്‍ ചെറുതീയില്‍ 4 വിസില്‍ വരെ വേവിക്കുക. 2) ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പെരുംജീരകവും, വറ്റല്‍ മുളകും സ്ലൈസ് ചെയ്ത…
Read More » -
നിപ: ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്. കോഴിക്കോട് മരിച്ച രണ്ട് പേർക്കും ചികിത്സയിലുള്ള രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊതു ജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശം 1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സക്കായി പോകരുത്. 2. ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം. 3. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം. 4. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്. 5. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം. 6. കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ…
Read More » -
ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ
ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുകയാണെങ്കിൽ, അവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും. ഇത് ക്യാൻസർ, ഹൃദ്രോഗം, തുടങ്ങിയവയുടെ സാധ്യത കൂട്ടും. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… ബ്രോക്കോളി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഇവയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. രണ്ട്… ചീരയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ചീര ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. മൂന്ന്… ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങൾ.…
Read More » -
ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ
ശരീരത്തിലെ ചില കോശങ്ങൾ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാൻസർ. ഇത്തരം കോശങ്ങളെ കാൻസർ കോശങ്ങൾ എന്നു പറയുന്നു. കാൻസർ കോശങ്ങൾ നശിക്കുകയില്ല. അത് സമീപത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ഈ കോശങ്ങൾ രക്തത്തിലൂടെയും ലസികാ വ്യൂഹത്തിലൂടെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് എത്തി രോഗം വ്യാപിക്കുകയും ചെയ്യാം. ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു. ഒന്ന്… ആദ്യത്തേതായി അണുബാധ കാരണം കാൻസർ ഉണ്ടാകാമെന്ന് ഡോ. ഡാനിഷ് പറയുന്നു. h pylori എന്ന ബാക്ടീരിയ നമ്മളുടെ വയറിൽ എപ്പോഴും ഉണ്ടെങ്കിൽ ഗ്യാസ്ട്രിക് കാൻസർ ഉണ്ടാകാം. (വയറിലുണ്ടാകുന്ന കാൻസർ). h pylori ഉണ്ടോ എന്ന് കണ്ട് പിടിച്ച് അതിനായുള്ള ചികിത്സ തേടണം. രണ്ട്… ‘human papillomavirus’ ആണ് വെെറസാണ് രണ്ടാമത്തെ കാരണം എന്ന്…
Read More » -
മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ്
പത്തനംതിട്ട: മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി പത്തനംതിട്ട റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ്. ഏക മകളുടെ വിവാഹം ലളിതമായി നടത്തിയാണ് സ്വർണ്ണത്തിനും ആർഭാടങ്ങൾക്കും ഒക്കെ ചെലവിടേണ്ട പണം നിർധനയായ പെൺകുട്ടിയുടെ സ്വപ്നം പൂവണിയാനായി മാറ്റിവെച്ചത്. കെ.ആർ. പ്രകാശിന്‍റെ മകൾ ആതിരയാണ് വിവാഹിതയായത്. തൊട്ടുപിന്നാലെ, നിലവിളക്കും താലപ്പൊലിയുമൊക്കെയായി അതേ വേദിയിലേക്ക് അടുത്ത വധൂവരന്മാരെത്തി. ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ദമ്പതികൾ. ഗോത്ര ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ഏകമകളുടെ വിവാഹം ലളിതമായി നടത്തിയാണ് സോമിനിക്കും രാജിമോനും പ്രകാശൻ വെളിച്ചമേകിയത്. ദമ്പതികളെ ഊരിന് പുറത്ത് കൊണ്ടുവന്ന് ജോലി വാങ്ങി നൽകി മിടുക്കരായി മാറ്റാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ് പറഞ്ഞു. അച്ഛൻ തന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണിതെന്ന് മകൾ ആതിരയും പറഞ്ഞു. ഒരേ വിവാഹവേദിയിൽ ആ പെൺകുട്ടിയുടേയും വിവാഹം നടന്നതിൽ സന്തോഷമുണ്ട്. എന്താണ് പറയേണ്ടതെന്നറിയില്ല. സന്തോഷം…
Read More » -
എന്താണ് നിപ്പ? കൂടുതല്‍ അറിയാം
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും നിപ്പ വൈറസ് പകരാം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് 4 മുതല്‍ 14 ദിവസം വരെയാണ്. കൃത്യമായി മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുകയാണ് പ്രധാന പ്രതിരോധ നടപടികള്‍. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും വലിയ പ്രതിവിധി. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
Read More » -
കുമരകം സ്റ്റൈൽ മീൻകറി
കുടംപുളിയിട്ടു വച്ച നല്ലൊന്നാന്തരം കുമരകം സ്റ്റൈൽ മീൻകറി ഉണ്ടാക്കാം.ഇതിനായി നെയ്മീൻ ഉപയോഗിക്കാം. ചേരുവകൾ നെയ്മീൻ – അരക്കിലോ കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ മുളക് പൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ കുടം പുളി – ഒരു മൂന്ന് കഷ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം വെളുത്തുള്ളി – 6 പീസ് ചെറിയ ഉള്ളി – 10 എണ്ണം കറിവേപ്പില – ആവശ്യത്തിന് ഉലുവ – അര ടേബിൾ സ്പൂൺ കടുക്-1ടേബിൾ സ്പൂൺ വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കുടംപുളിയിട്ടു വയ്ക്കുക.ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക. ഇതു പൊട്ടിക്കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ഇട്ടു…
Read More »