LIFE
-
ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയിലേക്ക്; ഹോട്ട്സ്റ്റാറിൽ 22ന് എത്തും
മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തിൽ നായകനായെത്തിയത് ദുൽഖർ സൽമാൻ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഓണം റിലീസുകളിൽ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കുറുപ്പിന് ശേഷമെത്തുന്ന ദുൽഖറിൻറെ മലയാളം തിയറ്റർ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയർത്തിയ ഘടകമായിരുന്നു. എന്നാൽ റിലീസ് ദിനത്തിൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. ബോധപൂർവ്വമായ ഡീഗ്രേഡിംഗ് ആണ് ചിത്രത്തിന് നേരെ ഉണ്ടാവുന്നതെന്ന് അണിയറക്കാർ ആരോപണം ഉയർത്തിയിരുന്നു. അതേസമയം ചിത്രത്തിൻറെ ഒടിടി റിലീസ് സെപ്റ്റംബർ 22ന് നടക്കുമെന്ന് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കുമെന്നും ഇന്ത്യ ടൈംസിൻറെ റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം…
Read More » -
ഞങ്ങൾ ഒരു ക്ലാസിലാണ് പഠിച്ചത്, വളരെ നാണക്കാരനായിരുന്ന ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ അത്ഭുതമായിരുന്നുവെന്ന് നടി ദേവി ചന്ദന
ദേവി ചന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. സീരിയലുകളിൽ ഇപ്പോഴും ദേവി ചന്ദന വളരെ സജീവമാണ്. നർത്തകിയെന്ന നിലയിലും പേരെടുത്ത നടി സിനിമകളിലും മികച്ച വേഷങ്ങളിൽ എത്തി. പ്രേക്ഷകരുടെ പ്രിയ നടൻ ഫഹദും താനും ക്ലാസ്‍മേറ്റ്‍സാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൈൽസ്റ്റോൺ മേക്കേഴ്‍സിന് നൽകിയ അഭിമുഖത്തിൽ ദേവി ചന്ദന. ഫഹദും ഞാനും ഒരു ക്ലാസിൽ തന്നെയാണ് പഠിച്ചത്. ഞങ്ങൾ മൂന്നാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു പഠിച്ചത്. വളരെ നാണക്കാരനായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു പിന്നീട് ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ. ഫാസിൽ സാറിന്റെ ഒരു സിനിമയിൽ താൻ വേഷമിട്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. അപ്പോൾ ഫഹദ് താഴെ വരും. ക്ലാസ്‍മേറ്റാണെങ്കിലും ഒരു ഹായ് മാത്രമേ പറയുകയുള്ളൂ ഫഹദ് എന്നും നടി ദേവി ചന്ദന വെളിപ്പെടുത്തി. വളരെ സയലന്റും ഷൈയും ആയിരുന്നു. ഓൺസ്ക്രീനിൽ ഫഹദ് ഒരു തിരിച്ചു വരവ് നടത്തിയപ്പോൾ അഭിമാനം തോന്നി. നമ്മുടെയൊപ്പം പഠിച്ച് ഒരാൾ ഉയരത്തിലെത്തിയത് തനിക്കും അഭിമാനമാണ് എന്ന് ദേവി ചന്ദന…
Read More » -
ലാലേട്ടൻ ആരാധകരില്‍ മാത്രമല്ല, സിനിമാപ്രേമികളില്‍ ഒട്ടാകെ കാത്തിരിപ്പ് ഉയര്‍ത്തിയ ‘വാലിബന്‍’ അപ്ഡേറ്റ് നാളെ
മോഹൻലാൽ ആരാധകരിൽ മാത്രമല്ല, സിനിമാപ്രേമികളിൽ ഒട്ടാകെ കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിലെ പുതുതലമുറ സംവിധായകരിൽ സ്വന്തം കൈയൊപ്പുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനായി മോഹൻലാൽ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിൻറെ പ്രധാന യുഎസ്പി. പ്രഖ്യാപന സമയം മുതൽ പുതിയ അപ്ഡേറ്റുകൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന വാലിബൻറെ പ്രധാന ലൊക്കേഷൻ രാജസ്ഥാൻ ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂൺ രണ്ടാം വാരം ആയിരുന്നു. സിനിമയുടെ റിലീസ് തീയതിയുൾപ്പെടെയുള്ള കാര്യങ്ങളൊന്നും ഇനിയും അറിയിച്ചിട്ടില്ല. അതേസമയം ചിത്രം സംബന്ധിച്ചുള്ള ഒരു അപ്ഡേറ്റ് നാളെ പുറത്തെത്തും. സ്വന്തം വാട്സ്ആപ് ചാനലിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മൾ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?”, എന്നായിരുന്നു മോഹൻലാലിൻറെ വാക്കുകൾ. വാലിബൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാൾ നാളെയാണ്. ആയതിനാൽത്തന്നെ…
Read More » -
വിശാല്‍ നായകനായ മാര്‍ക്ക് ആന്‍റണി ബോക്സോഫീസില്‍ കുതിപ്പ് തുടരുന്നു; ആദ്യദിനം ഇന്ത്യന്‍ ബോക്സോഫീസില്‍നിന്നും 8.35 കോടി, രണ്ടാം ദിനമോ ?
ചെന്നൈ: വൻ സ്വീകരണമാണ് വിശാൽ നായകനായ മാർക്ക് ആൻറണി ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് ലഭിച്ച മൌത്ത് പബ്ലിസിറ്റി ഒന്നാം ദിനത്തിൽ ബോക്സ് ഓഫീസിലും പ്രകടനമായിരുന്നു. ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും 8.35 കോടി നേടി. വിശാലിൻറെ സിനിമ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അതേ സമയം രണ്ടാം ദിനത്തിൽ ചിത്രം 9 കോടിക്ക് അടുത്ത് കളക്ഷൻ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ചിത്രത്തിൻറെ മൊത്തം കളക്ഷൻ 17.3 കോടിയായിരിക്കുകയാണ്. അതേ സമയം മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം ഞായറാഴ്ചയും മികച്ച പ്രകടനം നടത്തിയേക്കും എന്നാണ് വിലയിരുത്തൽ. sacnilk.com ൻറെ കണക്കുകൾ പ്രകാരമാണിത്. അതേ സമയം ഈ തുകയിൽ കൂടിയേക്കാം അവസാന കണക്കിൽ എന്നും വിവരമുണ്ട്. അതേ സമയം അതേ സമയം എസ്ജെ സൂര്യയുടെ പെർഫോമൻസ് വൻ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആൻറണി എന്ന നായകനായി വിശാൽ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ…
Read More » -
ഭാര്യയ്ക്ക് മസ്‌കുമായി ബന്ധം; ഗൂഗിള്‍ സഹസ്ഥാപകന്‍ വിവാഹ മോചിതനായി
ന്യൂയോര്‍ക്ക് : ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി തന്റെ ഭാര്യയ്ക്കു രഹസ്യ ബന്ധം ഉണ്ടെന്ന ആരോപണത്തിനു പിന്നാലെ, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ വിവാഹ മോചിതനായതായി റിപ്പോര്‍ട്ട്. ഭാര്യ നിക്കോള്‍ ഷാനഹാനുമായുള്ള വിവാഹ ബന്ധം ഇക്കഴിഞ്ഞ മേയില്‍ ബ്രിന്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകയും സംരംഭകയുമായ നിക്കോള്‍ ഷനഹാനും ബ്രിന്നും 2018ലാണ് വിവാഹിതരായത്. 2021 ഡിസംബര്‍ മുതല്‍ ബ്രിന്നും നിക്കോളും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2022ലാണ് ബ്രിന്‍ വിവാഹ മോചനത്തിനുള്ള പെറ്റിഷന്‍ ഫയല്‍ ചെയ്തത്. ഇരുവര്‍ക്കും നാലു വയസ്സുള്ള ഒരു മകളുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഒന്‍പതാമത്തെ ധനികനാണ് 50കാരനായ സെര്‍ജി ബ്രിന്‍. 118 ബില്യന്‍ ഡോളറാണ് ആസ്തി. ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബ്രിന്‍, നേരത്തെ മസ്‌കുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. മസ്‌കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ആരോപണം നിഷേധിച്ച് മസ്‌ക് രംഗത്തെത്തി. മൂന്നു വര്‍ഷത്തിനിടെ നിക്കോളിനെ രണ്ടു തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും തങ്ങള്‍ക്കിടയില്‍…
Read More » -
മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പ് 22ന് തീയേറ്ററുകളിൽ
തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ. റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22ന് തീയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ് നായികയെ അവതരിപ്പിക്കുന്നത്. ബിജോയ് കണ്ണൂർ, ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ – ശ്രീമുരുകാ മൂവി മേക്കേഴ്സ് , തിരക്കഥ, സംവിധാനം – ശ്രീഭാരതി , നിർമ്മാണം – സുരേഷ് സി എൻ , ഛായാഗ്രഹണം…
Read More » -
ജവാന് ചെക്കുമായി വിശാലിന്റെ മാർക്ക് ആന്റണി; വമ്പൻ ഓപ്പണിംഗ് കളക്ഷൻ
വൻ ക്രൗഡ് പുള്ളറൊന്നുമല്ല വിശാൽ. വിശാലിന്റെ മാർക്ക് ആന്റണി പ്രദർശനത്തിനെത്തുമ്പോൾ താരത്തിന്റെ കടുത്ത ആരാധകരും നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടാകുക സാധാരണ ഒരു സ്വീകരണമായിരിക്കും. എന്നാൽ പ്രതീക്ഷകളൊക്കെ തെറ്റിക്കുംവിധമാണ് വിശാൽ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബോക്സ് ഓഫീസിലും ആ മാറ്റം വളരെ പ്രകടനമാണ് എന്നാണ് മാർക്ക് ആന്റണിയുടെ ലഭ്യമാകുന്ന കളക്ഷൻ റിപ്പോർട്ടുകൾ നൽകുന്ന സൂചന എന്നതിനാൽ തമിഴകത്ത് ജവാന് തിരിച്ചടിയാകുമെന്നാണ് വ്യക്തമാകുന്നത്. തമിഴ്‍നാട്ടിൽ മാർക്ക് ആന്റണി 7.9 കോടിയാണ് റിലീസിന് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കാർത്തിക് രവിവർമൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിശാലിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണിത്. മാർക്ക് ആന്റണി ഹിറ്റുറപ്പിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ബോക്സ് ഓഫിസിൽ സുവർണകാലും തിരിച്ച് എത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദളപതി വിജയ്‍ക്ക് പ്രത്യേക നന്ദി പറഞ്ഞായിരുന്നു മാർക്ക് ആന്റണിയുടെ ഇൻട്രോ. കാർത്തിയായിരുന്നു വോയ്‍സ് ഓവർ നൽകിയത്. തമിഴകത്തിന്റെ തലയെന്ന വിശേഷിപ്പിക്കപ്പെടുന്ന അജിത്തിന്റെ സിനിമകളുടെ റെഫറൻസുകളും മാർക്ക് ആന്റണിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തമിഴകത്തെ എല്ലാ മുൻനിര താരങ്ങളുടെ ആരാധകർക്കും…
Read More » -
പുകവലി ശീലം ബീജത്തിന്റെ എണ്ണം കുറയാനും ബീജങ്ങളുടെ ചലനശേഷി കുറയ്ക്കാനും കാരണമാകും
പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യപ്പെടാറുണ്ട്. ശ്വാസകോശരോഗങ്ങൾ ഉൾപ്പെടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പിന്നിൽ പുകവലി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്നയാളുടെ സമീപത്ത് നിൽക്കുന്നവർക്ക് പോലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പുകവലി ഹാനികരവും വന്ധ്യതയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. കാരണം പുകവലി ശീലം ബീജത്തിന്റെ എണ്ണം കുറയാനും ബീജങ്ങളുടെ ചലനശേഷി കുറയ്ക്കാനും കാരണമാകും. ‘പുകവലി ശരീരത്തിന് കൂടുതൽ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനാൽ ശരീരത്തിലെ എല്ലാ കോശങ്ങളെയും ഇത് ബാധിക്കുന്നു. ഇത് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ, ബീജങ്ങളിലെ അസാധാരണ ഡിഎൻഎ അളവ്, അസാധാരണമായ ക്രോമസോമുകൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഗർഭധാരണത്തിന് ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ പുകവലി ഒഴിവാക്കണം…’ – സ്പർഷ് ഹോസ്പിറ്റലിലെ റീപ്രൊഡക്റ്റീവ് മെഡിസിൻ ആൻഡ് ഐവിഎഫ് കൺസൾട്ടന്റായ ഡോ. ദീപ്തി ബാവ പറഞ്ഞു. ‘സിഗരറ്റിൽ കാഡ്മിയം, നിക്കോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ഇംപ്ലാന്റേഷൻ നിരക്ക് കുറയുകയും ചെയ്യും. പ്രത്യുൽപാദന അവയവങ്ങൾ വളരെ സെൻസിറ്റീവ് ആണ്. അവ…
Read More » -
ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളർച്ചയെ തടയാനും ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം…
രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാൻ സഹായിക്കുന്നതാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ. ഹീമോഗ്ലോബിൻറെ അളവ് കൂടാനും ഇവ സഹായിക്കും. ഹീമോഗ്ലോബിൻറെ അളവ് കൂടാനും വിളർച്ചയെ തടയാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഇലക്കറികൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. അതിനാൽ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയാൻ സഹായിക്കും. ചീരയിൽ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. രണ്ട്… ബീറ്റ്റൂട്ടാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2,…
Read More » -
പ്രമേഹ രോഗം : ശരീരം നൽകുന്ന സൂചനകൾ
പ്രമേഹമുള്ളവരാണെങ്കില്‍ ഇത് ഇടയ്ക്കിടെ പരിശോധിച്ച് ആരോഗ്യം സുരക്ഷിതമാണോ എന്നത് ഉറപ്പിക്കേണ്ടതുണ്ട്. കാരണം പ്രമേഹം ക്രമേണ മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായി വരാറുണ്ട്. അമിതമായ ദാഹം, ഇടവിട്ട് മൂത്രമൊഴിക്കല്‍, തളര്‍ച്ച, കാഴ്ചാശക്തിയില്‍ മങ്ങല്‍, പെട്ടെന്ന് ശരീഭാരം കുറയല്‍ എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം പ്രമേഹമുള്ളവരില്‍ പിന്നീട് വരാം. അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രണവിധേയമാണെന്ന് പരിശോധനയിലൂടെ ഇടവിട്ട് ഉറപ്പിക്കേണ്ടതുണ്ട്. ഇനി പ്രമേഹം കൂടുമ്ബോഴും ലക്ഷണങ്ങളിലൂടെ അത് തിരിച്ചറിയാൻ സാധിക്കേണ്ടതുമുണ്ട്. ചിലരിലാണെങ്കില്‍ പ്രമേഹമുള്ള വിവരം ആദ്യമേ അറിയുന്നുണ്ടായിരിക്കില്ല. രോഗം അല്‍പം കൂടി മുന്നോട്ടുപോയ ശേഷം മാത്രമായിരിക്കും ഇത് തിരിച്ചറിയുക. പ്രമേഹം കൂടുമ്ബോള്‍ ഇത് കണ്ണിലെ റെറ്റിനയെന്ന ഭാഗത്തെ രക്തക്കുഴലുകളെ ബാധിക്കാം. ഇത് മൂലം കാഴ്ച മങ്ങല്‍, തിമിരം, ഗ്ലൂക്കോമ, ഡയബെറ്റിക് റെറ്റിനോപ്പതി പോലുള്ള രോഗങ്ങള്‍ പിടിപെടാം. ഡയബെറ്റിക് റെറ്റിനോപ്പതി എന്നാല്‍ റെറ്റിനയില്‍ പല മാറ്റങ്ങളും സംഭവിക്കുന്ന അവസ്ഥയാണ്. ചിലര്‍ക്ക് വെളിച്ചം കാണുമ്ബോള്‍ പോലും പ്രശ്നമുണ്ടാകാം ഈ സന്ദര്‍ഭഗത്തില്‍. കാഴ്ച മങ്ങല്‍ തന്നെയാണ് പ്രധാന സൂചനയായി വരിക. ഈ ലക്ഷണം…
Read More »