Food

പ്രഷർ കുക്കറിൽ പാകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷ്യസാധനങ്ങൾ, സമയം ലാഭം; പക്ഷേ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും

   ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ  വിരളം.  അടുക്കള ജോലികളിൽ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല.

അരിയും പയറു വർഗങ്ങളും എന്നുവേണ്ട ഇറച്ചിയും പച്ചക്കറിയും വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നാം അതിനെ ആശ്രയിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ,  മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ എല്ലാം ഭക്ഷ്യവസ്തുക്കളും പാകമാക്കി തരുമെന്നത് കുക്കറിന്റെ പ്രധാന സവിശേഷതയായി കരുതിയിരുന്നു.

Signature-ad

പക്ഷേ ഇനി പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കുക. നമ്മൾ സ്ഥിരമായി പ്രഷർ കുക്ക് ചെയ്‌തെടുക്കുന്ന ചില ഭക്ഷ്യ വസ്തുക്കൾ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് പറയുന്നത്. അത്തരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല, ദഹനത്തെ ബാധിക്കുകയും ചെയ്യും.

അരി

ചോറ് വയ്ക്കുന്നതിനായി കൂടുതൽ പേരും പ്രഷർ കുക്കറിനെ ആശ്രയിക്കുന്നു. അടുക്കളയിലെ തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ അരി പാകം ചെയ്തെടുക്കാമെന്നത് കൊണ്ടുതന്നെയാണ് എല്ലാവരും കുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ അരി ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്തെടുക്കരുത്. എന്തുകൊണ്ടെന്നാൽ അരിയിൽ അടങ്ങിയിരിക്കുന്ന അന്നജം അക്രിലമൈഡ് എന്ന രാസവസ്തു പുറത്തു വിടും. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും.

പച്ചക്കറികൾ

ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറികൾ. പ്രധാനമായും ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പ്രഷർ കുക്കറിൽ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ പോഷകങ്ങളെല്ലാം  നഷ്ടപ്പെടും. അതുകൊണ്ടുതന്നെ പച്ചക്കറികളും ഇലക്കറികളുമൊക്കെ ഒരു കാടായിയിലോ പാനിലോ പാകം ചെയ്യുന്നതാണ് ഉത്തമം.

പാസ്ത

പാകം ചെയ്യുമ്പോൾ ധാരാളം സ്റ്റാർച്ച്  പുറത്തു വരുന്ന ഭക്ഷ്യവസ്തുവാണ് പാസ്ത. അതുകൊണ്ടു കുക്കറിൽ വെച്ച് ഇതൊരിക്കലും പാകം ചെയ്തെടുക്കരുത്. ഒരു പാത്രത്തിൽ വെച്ച് വേവിച്ചതിനു ശേഷം അധികം വരുന്ന വെള്ളം കളയുന്നതാണ് ആരോഗ്യത്തിനു നല്ലത്.

മൽസ്യം

വളരെ എളുപ്പത്തിൽ വെന്തു കിട്ടുന്ന ഒന്നാണ് മൽസ്യം. ആയതിനാൽ ഒരിക്കലും മൽസ്യം പ്രഷർ കുക്കറിൽ വെച്ച് വേവിച്ചെടുക്കരുത്. അങ്ങനെ ചെയ്താൽ മീൻ വെന്ത് ഉടഞ്ഞു പോകും.

ഉരുളക്കിഴങ്ങ്

സാധാരണ എല്ലാവരും തന്നെ കുക്കറിൽ വെച്ച് വേവിച്ചെടുക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ധാരാളം സ്റ്റാർച്ച് അടങ്ങിയ പച്ചക്കറിയായതു കൊണ്ടുതന്നെ ഇത് കുക്കറിൽ വെച്ച് വേവിച്ചെടുക്കുന്നത് ആരോഗ്യകരമല്ല. എന്നാൽ കുക്കറിൽ തന്നെ വെച്ച് വേവിച്ചെടുക്കണം എന്നുണ്ടെങ്കിൽ ധാരാളം വെള്ളമൊഴിച്ചു വേവിച്ചതിനു ശേഷം കഴുകിയെടുക്കാം.

Back to top button
error: