LIFE

  • കൊതിയൂറും ചിക്കൻ ലെഗ് ഫ്രൈ

    ചിക്കൻ ഉണ്ടെങ്കിൽ ബാക്കി വിഭവങ്ങൾക്ക് ഊണ് മേശയിൽ ഡിമാന്റ് കുറയുന്നത് പതിവാണ്.കാരണം ചിക്കൻ വിഭവങ്ങൾ ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. ഇതിൽത്തന്നെ ചിക്കൻ കറി വെച്ചു കഴിക്കുന്നതിനേക്കാൾ പൊരിച്ചു കഴിക്കുന്നതാണ് കൂടുതൽ പേർക്കുമിഷ്ടം.അതിലോ, ചിക്കൻ കാലിനായിരിക്കും ആവശ്യക്കാരേറെയും. മൃദുവായ മാംസവും രുചിയുമാണ് കോഴിക്കാൽ പൊരിച്ചതിനെ പ്രിയങ്കരമാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ ലെഗ് റെസിപ്പി ഇവിടെ പരിചയപ്പെടാം. ചേരുവകൾ കോഴിക്കാൽ : 2 എണ്ണം കാശ്മീരി മുളകുപൊടി: 1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി: 1/4 ടേബിൾസ്പൂൺ ഉപ്പ്: ആവിശ്യത്തിന് വെളിച്ചെണ്ണ: 20 മില്ലി ചെറുള്ളി: 15 ഗ്രാം വെളുത്തുള്ളി: 10 ഗ്രാം വറ്റൽമുളക്: 4 എണ്ണം കറിവേപ്പില: 5 എണ്ണം ചെറുതായി അരിഞ്ഞത് പകുതി നാരങ്ങ നീര് തയ്യാറാക്കുന്ന രീതി ) വെളുത്തുള്ളി, ചെറുള്ളി, വറ്റൽമുളക് ചതച്ചു വക്കുക 2) കോഴിക്കാൽ നന്നായി വരഞ്ഞ് എല്ലാ ചേരുവകളും ചേർത്തുകൊണ്ട് നന്നായി മിക്സ് ചെയ്തു മിനിമം 30 മിനിറ്റ് വക്കുക 3) നോൺസ്റ്റിക്ക്…

    Read More »
  • ഹണി റോസിന്റെ ‘റേച്ചല്‍’ ചിത്രീകരണം ആരംഭിച്ചു

    കൊച്ചി: ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചൽ’ പിടിച്ചുപറ്റിയിരുന്നു. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു സലിംകുമാർ, രാധിക തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റേച്ചലിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ – ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ – പ്രിയദർശിനി പി എം,…

    Read More »
  • വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല; ജയിലറിന്റെ സക്സസ് പരിപാടിയിൽ വിനായകനെ പുകഴ്‍ത്തി രജനികാന്ത്

    സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പേരാണ് ‘വർമൻ’. ജയിലർ എന്ന രജനികാന്ത് ചിത്രത്തിൽ വിനായകൻ ആണ് വർമനായി എത്തി കസറിയത്. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകൻ തന്നെ ആയിരുന്നു. വർമനായുള്ള വിനായകന്റെ പെർഫോമൻസ് ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്ന് പറയുകയാണ് രജനികാന്ത്. ജയിലറിന്റെ സക്സസ് പരിപാടിയിൽ ആയിരുന്നു വിനായകനെ പുകഴ്‍ത്തി രജനികാന്ത് സംസാരിച്ചത്. കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. “ഷോലെയിലെ ​ഗബ്ബാൻ സിം​ഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്”, എന്നാണ് രജനികാന്ത് പറഞ്ഞത്.

    Read More »
  • അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹം ഗുരുതരമാക്കും, വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹം: വിദഗ്ധ ഡോക്ടർമാർ 

       അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹരോഗത്തെ ഗുരുതരമാക്കുകയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലവുമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ണൂരിൽ നടന്ന പ്രമേഹരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി. വര്‍ധിച്ചു വരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളും  സമ്മേളനം വിശദമായി ചര്‍ച ചെയ്തു. 2045 ഓടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശ ലക്ഷം കടക്കും എന്ന് ഇന്റര്‍നാഷനല്‍ ഡയബെറ്റിക് ഫെഡറേഷന്‍ കണക്കാക്കുന്നു. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 1970 കളില്‍ 2.5 ശതമാനം മാത്രം ഉണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 20 ശതമാനം ആയി വര്‍ധിച്ചു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ഡോ ജി വിജയകുമാര്‍ വ്യക്തമാക്കി. വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന…

    Read More »
  • കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ ഫ്രഷാണോ എന്ന് എങ്ങനെ അറിയാം?

    ചിക്കൻ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിലധികവും.മിക്കവാറും മാര്‍ക്കറ്റില്‍ നിന്നാകും ഇത്തരത്തിൽ ചിക്കൻ വാങ്ങിക്കുന്നതും.ഇതിൽ ഫ്രഷ് ചിക്കനുംം ഫ്രോസൺ ചിക്കനും വരാം.എന്നാൽ ഇത് ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം? ഇതാ ഫ്രഷ് ചിക്കൻ അറിയാനുള്ള എളുപ്പവഴി.  ഫ്രഷ് ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്‍റെ വെളുത്ത നിറവും കാണാം. എന്നാലത് പഴകിയ ചിക്കനാണെങ്കില്‍ ഇതിനു പെട്ടെന്ന് തന്നെ ചാരനിറം കലരുന്നതായിരിക്കും. അല്‍പം മഞ്ഞ കളറായിട്ടുണ്ടെങ്കിലും അത് പഴകിയതാണെന്ന് മനസിലാക്കാം. രണ്ടാമത്തേത് ചിക്കന്‍റെ കഷ്ണങ്ങളുടെ ഘടനയാണ്. തൊടുമ്ബോള്‍ ‘സില്‍ക്കി’ ആയും മൃദുവായും ഇരിക്കുന്നതാണെങ്കില്‍ ചിക്കൻ ഫ്രഷ് ആണെന്ന് അറിയാനാകും. ഇനി തൊടുമ്ബോള്‍ ഒട്ടുന്നതായി തോന്നിയാൽ അത് പഴക്കം ചെന്നതാണെന്ന് മനസ്സിലാക്കാം. ചിക്കന്‍റെ ഗന്ധത്തിലും പഴക്കം ചെന്നാല്‍ വ്യത്യാസമുണ്ടായിരിക്കും. സാധാരണരീതിയില്‍ ഫ്രഷ് ചിക്കന് കുത്തുന്ന ഗന്ധമുണ്ടാകില്ല. എന്നാല്‍ പഴക്കം ചെന്നതാണെങ്കില്‍ രൂക്ഷമായ മാംസഗന്ധം ഉണ്ടാകാം. ചിക്കൻ വാങ്ങിക്കുമ്ബോള്‍ അതില്‍ ഐസിന്‍റെ അംശമുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. ഐസ് കാര്യമായി ഇട്ടതാണെങ്കില്‍ മാംസത്തിന് പഴക്കം വന്നതാണെന്ന് മനസിലാക്കാം.…

    Read More »
  • ആൻജിയോ പ്ലാസ്റ്റിക്ക് മുന്നേ ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ഉപയോഗിക്കാൻ ഡോക്ടറോട് പറയുക,ഇനി ചതി പറ്റരുത്

    കലശലായ നെഞ്ചുവേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ എത്തിച്ചിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുമുണ്ട്…. അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്…..എന്തു വേണേലും ചെയ്യൂ ഡോക്ടർ…. ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും…. കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ഡോക്ടർ-“മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ പ്ലാസ്റ്റി ചെയ്യണം. ഒരു ബ്ലോക്കിന് 60000 വച്ച് 180000 രൂപയാകും. അത് അടയ്ക്കണം”. നിങ്ങൾ സമ്മതിച്ച് പുറത്ത് വന്ന് കാശ് അടയ്ക്കും.എല്ലാം കഴിഞ്ഞ് രോഗി വാർഡിലേക്ക്. നിങ്ങൾ നല്ല പോലെ സന്തോഷിക്കും. ആശുപത്രിയോടും ഡോക്ടറോടും നിങ്ങൾക്ക് എന്തെന്നില്ലാത്ത ഇഷ്ടം  തോന്നും. ഒന്ന് ചോദിക്കട്ടെ…..? ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി നിങ്ങൾക്ക് തന്നോ? നിങ്ങൾ ചോദിച്ചോ? മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത് നീക്കിയെന്നും പറഞ്ഞല്ലോ? ബ്ലോക്ക് നീക്കാൻ ചിത്രത്തിൽ…

    Read More »
  • ആരാണ് ധ്യാനിന്റെ യമുന? യമുനയുടെ മുഖം ഉള്‍ക്കൊള്ളിച്ച് പോസ്റ്റര്‍ പുറത്തു

    നദികളിൽ സുന്ദരി യമുനയുടെ പേരിൽ സിനിമയുടെ കൗതുകം ഒളിച്ചിരിപ്പുണ്ട്. അതിനാൽ യമുനയുടെ മുഖം കാട്ടാതെയുള്ള ഫോട്ടോകളായിരുന്നു പോസ്റ്ററുകളിൽ ഉപയോഗിച്ചിരുന്നത്. ഇന്നലെയാണ് യമുനയുടെയും മുഖം ഉൾക്കൊള്ളിച്ച് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടത്. ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തി സിനിമയിൽ ഇഷ്‍ടം കൂടിയ പ്രഗ്യാ നാഗ്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹരിയാനക്കാരിയാണ് നടി പ്രഗ്യാ നാഗ്ര. കശ്‍മീരി കുടുംബത്തിൽ ജനിച്ച പ്രഗ്യാ സിനിമയിലേക്ക് എത്തുന്നത് മോഡലിംഗിലൂടെയാണ്. ദില്ലിയിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ് മോഡലിംഗിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തോളം കൊമേഴ്‍സ്യലുകളിലാണ് പ്രഗ്യ ഭാഗമായത്. മോഡലായി ശ്രദ്ധയാകർഷിച്ച പ്രഗ്യാ പിന്നീട് സിനിമയിലേക്കും തിരിയുകയായിരുന്നു. ചെന്നെയിൽ അച്ഛൻ ആർമിയിൽ പ്രവർത്തിക്കവേ താരം തമിഴിലെ വരലരു മുഖ്യം എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. മലയാളി പെൺകുട്ടിയായിട്ടായിരുന്നു തമിഴകത്തെ വേഷം. മലയാളത്തിലെത്തിയപ്പോൾ കന്നഡ പെൺകുട്ടിയുടെ വേഷത്തിലാണ് സിനിമയിൽ എന്ന ഒരു യാദൃശ്ചികതയുമുണ്ട്. കഥാപാത്രത്തിന് അത്രത്തോളം യോജിച്ച ഒരു താരമാണ് പ്രഗ്യാ നാഗ്ര എന്ന പ്രേക്ഷകരും സമ്മതിക്കുന്നു. വളരെ രസകരമായിട്ടാണ് യമുനയെ അവതരിപ്പിച്ചിരിക്കുന്നത്. ഭാഷയറിയാത്ത നാട്ടിൽ…

    Read More »
  • നിപ പരിശോധന നടത്തുന്നത് എങ്ങനെ? സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ? നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ? ചോദ്യങ്ങൾ അനവധി… ഇതാ ഉത്തരം

    തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ലാബും പൂനെ എൻ.ഐ.വി.യുടെ മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിപ പരിശോധന നടത്തുന്നത് എങ്ങനെ? നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പി.സി.ആർ. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്. സാമ്പിളുകൾ എടുക്കുന്നതെങ്ങനെ? എൻ. 95 മാസ്‌ക്, ഫേസ്ഷീൽഡ്, ഡബിൾ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്…

    Read More »
  • പൊലിഷെട്ടി ഹിറ്റ്, അനുഷ്‍ക ഷെട്ടി പൊളിച്ചു! അനുഷ്‍കയ്ക്ക് വമ്പൻ ഓഫറുമായി ചിരഞ്‍ജീവി; അടുത്ത ചിത്രത്തിൽ ചിരഞ്‍ജീവിയുടെ നായികയോ ?

    നടി അനുഷ്‍ക ഷെട്ടി വളരെയധികം സിനിമകൾ ചെയ്യുന്ന ഒരാളല്ല. ശ്രദ്ധാപൂർവമാണ് അനുഷ്‍ക ഷെട്ടിയുടെ നീക്കങ്ങൾ. മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടിയെന്ന സിനിമയാണ് അടുത്തിടെ അനുഷ്‍ക ഷെട്ടിയുടേതായി പ്രദർശനത്തിനെത്തിയതും ഹിറ്റായതും. ഇപ്പോഴിതാ ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രത്തിൽ അനുഷ്‍ക ഷെട്ടിയെ നായികയായി പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ബിംബിസാര ഒരുക്കിയ മല്ലിഡി വസിഷ്‍ഠയുടെ സംവിധാനത്തിലാണ് അനുഷ്‍ക ഷെട്ടി ചിരഞ്‍ജീവിയുടെ നായികയാകുക എന്നാണ് റിപ്പോർട്ട്. അനുഷ്‍കയ്‍ക്ക് ലഭിക്കുന്ന വമ്പൻ ഓഫറെന്ന തരത്തിൽ ടോളിവുഡ് ഡോട് കോം ആണ് ചിരഞ്‍ജീവിയുടെ പുതിയ ചിത്രത്തെ കുറിച്ച് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. അപൂർവ കോമിനേഷനാകും ചിരഞ്‍ജീവിയുടെയും അനുഷ്‍കയുടെയും സിനിമ എന്നുമാണ് റിപ്പോർട്ട്. തടി കുറയ്‍ക്കാൻ കഠിന പരിശ്രമത്തിലാണ് താരം എന്നുമാണ് റിപ്പോർട്ട്. നടൻ ചിരഞ്‍ജീവി അനുഷ്‍ക ഷെട്ടിയുടെ ചിത്രം റിലീസിന് മുന്നേ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വളരെ ഇഷ്‍ടമായെന്നും ക്ലീൻ ഫൺ സിനിമയാണ് എന്നും എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അറിയിച്ചിരുന്നു ചിരഞ്‍ജീവി. നവീൻ പൊലിഷെട്ടി നായകനായെത്തിയ പുതിയ ചിത്രം സെപ്‍തംബർ ഏഴിനാണ്…

    Read More »
  • നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കാണോ ? ഇങ്ങനെ ചെയ്യൂ… വൈറലായ ആ വീഡിയോ കാണാം

    ചപ്പാത്തി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഫൈബർ, കാത്സ്യം ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ചപ്പാത്തി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രഭാതഭക്ഷണമായും അത്താഴമായും പല വീടുകളിലും ചപ്പാത്തി തയ്യാറാക്കാറുണ്ട്. എന്നാൽ നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കുന്നതാണ് പലരുടെയും പ്രധാന ടാസ്ക്. ചിലപ്പോൾ എത്ര നന്നായി കുഴച്ചെടുത്താവും അത്ര മയമുള്ള ചപ്പാത്തിയുണ്ടാക്കാനും സാധിക്കാറില്ല. നല്ല മയമുള്ള ചപ്പാത്തിയുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൻഡ്രിയ എന്ന ജർമൻ യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീ കോഫി മിൽക്ക് ഫാമിലി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്‌ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.   View this post on Instagram   A post shared by Monty & Andrea (@we_coffeemilkfamily) ഒരൊറ്റ ചേരുവയുപയോഗിച്ചാണ് ആൻഡ്രിയ ചപ്പാത്തിയെ സോഫ്ടാക്കി മാറ്റിയത്. ചപ്പാത്തിയുണ്ടാക്കാനായി മാവ് തയ്യാറാക്കുന്നതിനായി ആൻഡ്രിയ ആദ്യമെടുക്കുന്നത് ഒരു അവക്കാഡോയാണ്. അവോക്കാഡോയെ മിക്സിയിലിട്ട് അടിച്ചെടുക്കും. ശേഷം ചപ്പാത്തിയ്ക്ക് ആവശ്യമായ മാവും വെള്ളവുമെല്ലാം…

    Read More »
Back to top button
error: