LIFE
-
ഇതാ ചൈനയുടെ മാന്‍ഹാട്ടന്‍ പ്രോജക്ട്! അമേരിക്കന്‍ വിലക്കുകള്‍ തകര്‍ത്ത് എഐ ചിപ്പുകളുടെ നിര്‍മാണത്തിനുള്ള മെഷീന് രൂപകല്പനയുടെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കി; രഹസ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം; ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍; റിവേഴ്സ് എന്‍ജിനീയറിംഗ് മുതല്‍ ചാരപ്രവര്‍ത്തനം വരെ; കുത്തകകള്‍ തകര്‍ന്നടിയും
സിംഗപ്പുര്‍: അമേരിക്ക ആറ്റംബോബ് ആദ്യമായുണ്ടാക്കിയ മാന്‍ഹാട്ടന്‍ പ്രോജക്ടുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അപ്രമാദിത്യം ഉറപ്പിക്കുന്ന നിര്‍ണായക കണ്ടുപിടിത്തം നടത്തിയെന്ന വെളിപ്പെടുത്തലുമായി റോയിട്ടേഴ്സ്. അമേരിക്ക വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, എഐ ചിപ്പുകളുടെ നിര്‍മാണത്തില്‍ അതീവ നിര്‍ണായകമാകുന്ന അതീവ സങ്കീര്‍ണമായ മെഷീന് നിര്‍മിച്ചെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഷെന്‍ഷെനിലെ വമ്പന്‍ സുരക്ഷയുള്ള ലബോറട്ടറിയില്‍ നിര്‍മിത ബുദ്ധി, സ്മാര്‍ട്ട്ഫോണുകള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവയ്ക്കു ശക്തിപകരുന്ന സെമി കണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന യന്ത്രത്തിന്റെ പ്രോട്ടോ ടൈപ്പാണ് ചൈന വികസിപ്പിച്ചത്. ഒരു ഫാക്ടറി മുഴുവന്‍ നിറയുന്ന വലുപ്പമുള്ള യന്ത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായെന്നും ഇപ്പോള്‍ പരീക്ഷണ ഘട്ടത്തലാണെന്നുമാണു പറയുന്നത്. ഡച്ച് സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ എഎസ്എംഎല്ലിന്റെ മുന്‍ എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് ഈ നേട്ടമുണ്ടാക്കിയത്. നിലവില്‍ എഎസ്എംഎല്‍-നു മാത്രമുള്ള എക്ട്രീം അള്‍ട്രാവയലറ്റ് ലിത്തോഗ്രാഫി മഷീന് (ഇയുവി) ആണ് റിവേഴ്സ് എന്‍ജീനീയറിംഗി (അഴിച്ചുപണി)യിലൂടെ നിര്‍മിച്ചത്. സാങ്കേതിക ശീതയുദ്ധം നടക്കുന്ന കാലത്ത് ഇയുവി മെഷീനുകള്‍ നിര്‍ണായകമാണ്. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഉപയോഗിച്ചു…
Read More » -
അനുഭവിച്ച കൊടിയ അതിക്രമങ്ങളെക്കുറിച്ചാണ് ആ കുട്ടി ഷൂട്ടിംഗിനിടെ പറഞ്ഞുകൊണ്ടിരുന്നത്; അവള് ഗുരുതരമായ ട്രോമയിലായിരുന്നു; ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന്റെ വൈകാരികമായ ഫെയ്സ്ബുക്ക് കുറിപ്പ്; ആ പെണ്‍കുട്ടി നല്കിയ പരാതി നമ്മുടെ സ്ത്രീ പോരാട്ട ചരിത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയവും ധീരവുമായ ചുവടുവെയ്പ്പാണെന്നും ഷുക്കൂര്‍
കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം അവരുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞുകൊണ്ട് ന്നാ താന്‍ കേസ് കൊട് എന്ന് സിനിമയിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് നൊമ്പരക്കുറിപ്പാകുന്നു. അതിജീവിതയ്ക്ക് എല്ലാ പിന്തുണയുമേകിയാണ് ഷുക്കൂര്‍ പോസ്റ്റിട്ടിരിക്കുന്നത്. അതിജീവിതയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായെന്നും ഷുക്കൂര്‍ പറയുന്നു. കൂടെ അഭിനയിക്കുമ്പോഴെല്ലാം അവര്‍ അനുഭവിച്ച കൊടിയ അതിക്രമങ്ങളെ കുറിച്ചും കേസിനെ കുറിച്ചുമായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നതെന്നും ഷുക്കൂര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു. അതിഗുരുതരമായ ട്രോമയില്‍ കൂടി കടന്നാണ് അതിജീവിത പോലീസില്‍ പരാതി നല്കാന് തയ്യാറായതെന്നും ഷുക്കൂര്‍ പറഞ്ഞു. ഷുക്കൂറിന്റെ വാക്കുകള്‍ ഇങ്ങനെ…. അവര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് പോലീസില്‍ പരാതി നല്‍കുക, രണ്ടാമത്തേത് മിണ്ടാതിരിക്കുക. ഈ രണ്ട് കാര്യങ്ങളില്‍ ഏത് സ്വീകരിച്ചാലും അക്രമികള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ അവരുടെ കൈയ്യില്‍ ഉണ്ട്. അത് ഏത് സമയത്തും പുറത്തുവരാം. അത്തരം ഒരു അതിഗുരുതരമായ ട്രോമയില്‍ കൂടി കടന്നാണ് അവര്‍…
Read More » -
ഇനി ഭീഷണി നേരിട്ട്; ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണിയെത്തി; ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും; പരാതി നല്കാന് ഭാഗ്യലക്ഷ്മി
കൊച്ചി: ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഇനിയുയര്‍ന്നാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോണിലൂടെ ഭീഷണി. ദിലീപിനെതിരെ ഇനി സംസാരിച്ചാല്‍ മുഖത്ത് ആസിഡൊഴിക്കുമെന്ന് തനിക്ക് ഭീഷണി ഫോണ്‍ കോള്‍ വന്നതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. കേട്ടലറയ്ക്കുന്ന അസഭ്യമാണ് ഫോണിലൂടെ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിലിപീനെതിരെ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെയാണ് ഫോണ്‍ കോള്‍ വന്നതെന്നാണ് വിവരം. ഫെയ്സ്ബുക്ക് പോസ്റ്റില്‍ എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരിഹാസത്തോടെ ചോദിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതു മുതല്‍ ഭാഗ്യലക്ഷ്മി അതിജീവിതയ്ക്കൊപ്പം നിന്നു കൊണ്ട് ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ദിലീപിനെ സിനിമ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ദിലീപിന്റെ പുതിയ സിനിമയായ ഭഭബയുടെ റിലീസിനു ശേഷം അവര്‍ എഫ് ബി പോസ്റ്റിട്ടത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഫോണ്‍ വിളിച്ച നമ്പര്‍ സഹിതം ഉടന്‍…
Read More » -
തോറ്റ ക്ഷീണം മാറ്റാന്‍ ഒരു ടൂറു പോയി ബിഎംഡബ്ല്യു ബൈക്കോടിച്ചതിനാണ് ഈ പൊല്ലാപ്പ്; രാഹുല്‍ഗാന്ധിയുടെ അനവസര ടൂറില്‍ പ്രതിപക്ഷത്തിനും പ്രതിഷേധം; പ്രധാനപ്പെട്ട ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ ബൈക്കോടിച്ച് രസിച്ചതിനെതിരെ ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: ബീഹാര്‍ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഒന്നു കറങ്ങാന്‍ പോയതായിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അതാണിപ്പോള്‍ വലിയ പ്രശ്നമായിരിക്കുന്നത്. പ്രശ്നമാക്കിയത് പ്രതിപക്ഷത്തുള്ളവര്‍ തന്നെയാണെന്നത് മറ്റൊരു കൗതുകം!! രാജ്യത്തിന് ഒരു ഫുള്‍ ടൈം പ്രതിപക്ഷ നേതാവ് വേണമെന്ന മുഖവുരയോടെ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ചന്ദ്രേട്ടനെവിട്യാ എന്ന് ചോദിക്കും പോലെ രാഹുല്‍ഗാന്ധി എവിട്യാ എന്ന് ചോദിച്ചത്.ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിച്ച് രസിച്ചതാണ് ബ്രിട്ടാസിന് പിടിക്കാഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരേ? ബിഎംഡബ്ല്യു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ എന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. പാര്‍ലമെന്റില്‍ തൊഴിലുറപ്പ് ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട പ്രതിപക്ഷ നേതാവ് വിദേശ പര്യടനത്തിന് പോയത് ശരിയായില്ലെന്നാണ് ബ്രിട്ടാസും കൂട്ടരും പറയുന്നത്. അത് ശരിയാണെന്ന് പ്രതിപക്ഷത്തെ മിക്കവരും സമ്മതിക്കുന്നു. ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെയായിരുന്നുവെന്ന് ആദ്യം ചോദിച്ചത് ഡിഎംകെയിലെ ടി.ആര്.ബാലുവാണ്. ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടര്‍ നേരത്തേ അറിയാവുന്നതല്ലേ.…
Read More » -
ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഉയര്‍ന്നു തന്നെ; ദിലീപിനെതിരെ പരിഹാസ എഫ്ബി പോസ്റ്റുമായി ഭാഗ്യലക്ഷ്മി; എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്ന ഫെയ്സ്ബുക്ക് കുറിപ്പ്
കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ ശബ്ദം വീണ്ടുമുയര്‍ന്നു. ഇത്തവണ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണെന്ന് മാത്രം. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഉറച്ചുനില്‍ക്കുന്ന ഭാഗ്യലക്ഷ്മി ദിലീപിനെതിരെയാണ് പുതിയ എഫ്ബി കുറിപ്പിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ ഭാഗ്യലക്ഷ്മിയുടെ ചോദ്യം. അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളില്‍ ഒരു ക്വട്ടേഷന്‍ മനുഷ്യന് ഉണ്ട്, പള്‍സര്‍ സുനിയും കൂട്ടാളികളും ഉണ്ട് എന്ന് സ്വയം തിരിച്ചറിയുക എന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ യാതൊരു പിആര്‍ വര്‍ക്കും ഫാന്‍സിന്റെ ആദരവുമില്ലാതെ ആ നടിയുടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ഇതെല്ലാം ഉണ്ടായിട്ടും പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ് പരിഹസിക്കുന്നത്. അവള് പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഭാഗ്യലക്ഷ്മിയുടെ കുറിപ്പിന്റെ പ്രസക്തഭാഗം അവളുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് അവളുടെ…
Read More » -
ബിജെപി നേതൃത്വം തിരിച്ചറിയുന്നു തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കിട്ടിയ വോട്ടുകള്‍ സുരേഷ് ഗോപിക്ക്;ബിജെപിക്കല്ല; സുരേഷ് ഗോപിയുടെ പ്രസ്താവനകളും വിവാദങ്ങളും തിരിച്ചടിയായി; ക്രൈസ്തവ വോട്ടുകള്‍ പിടിച്ചുനിര്‍ത്താനായില്ല; അടിയൊഴുക്കുകള്‍ സംഭവിച്ചെന്നും സംശയം
തൃശൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തോല്‍വി സംസ്ഥാന നേതൃത്വം പരിശോധിക്കുന്നു. പ്രതീക്ഷിച്ചത്ര ക്രൈസ്തവ വോട്ടുകള്‍ ബിജെപി അക്കൗണ്ടില്‍ വീഴ്ത്താനായില്ല എന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തൊട്ടാകെ ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവസഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപി നടത്തിയ ‘ക്രിസ്ത്യന്‍ ഔട്ട്റീച്ച്’ പരിപാടി തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണംചെയ്തില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ധാരാളമായി ലഭിച്ച തൃശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്പ്പറേഷന് ഭരണം പിടിക്കാന്‍ ആ കണക്ക് മനസ്സില്‍ വച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞത്. ആ കണക്ക് മനസ്സില്‍ കിടക്കുന്നത് കൊണ്ട് തന്നെ പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കാനും ബിജെപി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. പല സീറ്റുകളും കിട്ടാതെ പോയതിന് കാരണം ഈ ഒഴുക്കന്‍ മട്ടാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫ് അക്കൗണ്ടിലേക്ക് ഒഴുകി. തൃശൂരിന് പുറമേ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും…
Read More » -
ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ രാജ്യത്തായിരുന്നു ഇതെങ്കില്‍ ‘മനുഷ്യത്വപരമായ’ ഇടപെടല്‍ നടത്തുമായിരുന്നോ? നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇറാനെ വിമര്‍ശിച്ച് തലാലിന്റെ സഹോദരന്; ‘രക്തം കൊണ്ട് കച്ചവടം ചെയ്യാന്‍ വരരുത്, നീതിപൂര്‍വകമായ ശിക്ഷ മാത്രമാണ് പരിഹാരം’
സനാ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന് ഇടപെടലിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുള്‍ ഫത്താഹ് മെഹ്ദി. കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കില്‍ മനുഷത്വപരമായ കാരണങ്ങള്‍ നിരത്തുമായിരുന്നോ എന്നാണ് ഫത്താഹ് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചിയോടാണ് ഫത്താഹിന്റെ ചോദ്യങ്ങള്‍. ‘അബ്ബാസ്, ഇത് എന്ത് തരം മനുഷ്യത്വമാണ്? ഈ കുറ്റകൃത്യം നിങ്ങളുടെ രാജ്യത്താണ് നടന്നതെങ്കിലോ? ഒരാളെ അറുത്തുകൊല്ലുകയും, അതിനുശേഷ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തിരുന്നെങ്കിലോ? അന്ന് ആ കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഈ ‘മനുഷ്യത്വപരമായ കാരണങ്ങള്‍’ നിരത്തുമായിരുന്നോ? എന്നാണ് ഫത്താഫ് ചോദിക്കുന്നത്. ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നീതിപൂര്‍വമായ ശിക്ഷമാത്രമാണ് പരിഹാരം എന്നത് നിങ്ങള്‍ക്കറിയാം. നീതി തടസപ്പെടുത്തുന്നത് മനുഷ്യത്വപരമല്ല. അത് കുറ്റകൃത്യത്തേക്കാള്‍ വലിയ മറ്റൊരു കുറ്റകൃത്യമാണ്. ഇരയുടെ കുടുംബത്തോടും അവകാശത്തോടും സമൂഹത്തോടും നിയമത്തോടും, ഭരണഘടനയോടും, മനുഷ്യമനസാക്ഷിയോടും ചെയ്യുന്ന കുറ്റകൃത്യമാണെന്നും ഫത്താഹ് എഴുതി. യഥാര്‍ത്ഥ വേദനയും അടിച്ചമര്‍ത്തലും എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത്…
Read More »


