LIFE

  • മിഡില്‍ക്ലാസ് ആളുകള്‍ ധനികരാകാത്തത് അവരുടെ ഈ വിശ്വാസങ്ങള്‍ കാരണം

    ധനികര്‍ കൂടുതല്‍ ധനികര്‍ ആയിക്കൊണ്ടിരിക്കും, ശരിയാണ്. എത്രയോ കോടീശ്വരന്മാരുടെ ജീവിതം അതിന് തെളിവാണ്. അതേപോലെ മിഡില്‍ക്ലാസ് അഥവാ ഇടത്തരം സാമ്പത്തികമുള്ളവര്‍ എന്നും മിഡില്‍ക്ലാസ് ആയിരിക്കും എന്നതും ഒരു വസ്തുത തന്നെയാണ്. എന്തുകൊണ്ടാണ് മിഡില്‍ക്ലാസ് ആളുകള്‍ക്ക് ജീവിതത്തില്‍ സമ്പന്നരാകാന്‍ കഴിയാതെ പോകുന്നത്? ചില വിശ്വാസങ്ങളാണ് കാരണം. സമ്പന്നരെ കൂടുതല്‍ സമ്പന്നതയിലേക്ക് നയിക്കുന്നതും മിഡില്‍ക്ലാസ് എന്നും മിഡില്‍ക്ലാസ് ആയി തുടരുന്നതും ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ള ചില വിശ്വാസങ്ങള്‍ കാരണമാണ്. സമ്പന്നരായ ആളുകള്‍ക്ക് മിഡില്‍ക്ലാസിനെ അപേക്ഷിച്ച് വ്യത്യസ്തമായ വിശ്വാസങ്ങളും തത്വചിന്തകളും നയതന്ത്രങ്ങളും ഉണ്ട്. പണം കൊണ്ട് മായാജാലമല്ല അവരുടെ ധനികരാകുന്നതിനുള്ള രഹസ്യം, ചില മൂല്യങ്ങളും ചിന്താരീതികളുമാണ് കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കാന്‍ അവരെ സഹായിക്കുന്നത്. ധനികരാകുന്നതില്‍ നിന്നും മിഡില്‍ക്ലാസിനെ തടയുന്ന ചില ചിന്തകളും വിശ്വാസങ്ങളും അബദ്ധധാരണകളും നോക്കാം. ഇഷ്ടമില്ലാത്ത ജോലി ആണെങ്കിലും… മിഡില്‍ക്ലാസ് ആയ മിക്കയാളുകളും നിലനില്‍പ്പിന് വേണ്ടി ഇഷ്ടമില്ലാത്ത ജോലിയില്‍ മനസ്സില്ലാമനസ്സോടെ വര്‍ഷങ്ങളോളം തുടരും. ഈ ജോലിയില്‍ തുടരുന്നിടത്തോളം കാലം അവര്‍ ജോലിയില്‍ നിന്ന്…

    Read More »
  • പൂരി നല്ല സോഫ്റ്റാകും, എണ്ണ അധികം പിടിക്കുകയുമില്ല ; ഇതാ എളുപ്പവഴികള്‍

    നമ്മുടെ പ്രഭാതഭക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂരി. എന്നാല്‍ എണ്ണ അധികം പിടിക്കുന്നത് കൊണ്ട് തന്നെ അധികം പേരും പൂരി ഒഴിവാക്കാറുണ്ട്. എങ്കില്‍ ഇനി മുതല്‍ പേടിക്കേണ്ട. പൂരിയില്‍ എണ്ണയധികം പിടിക്കാതെയിരിക്കാന്‍ പരീക്ഷിക്കാം ഈ ടിപ്‌സുകള്‍… ഇവ പരീക്ഷിച്ച് നോക്കൂ… 1. ഒരു കപ്പ് ഗോതമ്പ് പൊടിയ്ക്ക് കാല്‍ കപ്പ് റവ ഉപയോഗിക്കുക. ഒരു ടീ സ്പൂണ്‍ എണ്ണ, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ കുഴച്ചു വയ്ക്കുക. അതിന് ശേഷം ചെറിയ ഉരുളകളാക്കി പരത്തി എണ്ണയില്‍ വറുത്തെടുക്കുക. ഇങ്ങനെ ചെയ്യുന്നത് പൂരിയില്‍ എണ്ണ പിടിക്കാതിരിക്കുക മാത്രമല്ല പൂരി കൂടുതല്‍ സോഫ്റ്റാവുക കൂടി ചെയ്യും. 2. വെള്ളം കുറച്ച് മാവ് കുറയ്ക്കുന്നതും പൂരിയില്‍ എണ്ണയില്‍ അധികം പിടിക്കാതിരിക്കാന്‍ സഹായിക്കും. 3. പൂരി ഉണ്ടാക്കുമ്പോള്‍ വെള്ളം അധികം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചപ്പാത്തി മാവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി കട്ടികൂടിയ മാവാണ് പൂരിക്ക് വേണ്ടത്. പൂരി വേഗത്തില്‍ നന്നായി പൊങ്ങി വരാന്‍ ഇത്…

    Read More »
  • ”പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളില്‍ കിടന്നുറങ്ങുന്നവര്‍ സഹായിച്ചില്ല; പക്ഷേ പണമില്ലാതിരുന്ന സമയത്തും ആ നടന്‍ സഹായിച്ചു”

    സീരിയല്‍ – സിനിമ താരം എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നടി സീമ ജി നായര്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച നടി ശരണ്യയെ സഹായിച്ചതിലൂടെയാണ് സീമ ജി നായരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പുറംലോകമറിഞ്ഞത്. ശരണ്യയുടെ മരണം വരെ സീമ കൂടെയുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ശരണ്യ മരിച്ചത്. അതിനുമുമ്പും ശേഷവും നിരവധി പേരെ സീമ ജി നായര്‍ സഹായിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ സീമ കൈ നീട്ടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നടന്‍ നന്ദു സഹായിച്ചതിനെപ്പറ്റി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. തനിക്ക് സിനിമാ സീരിയല്‍ മേഖലയില്‍ അധികം സുഹൃത്തുക്കളില്ലെന്ന് നടി പറയുന്നു. എന്നാല്‍ താന്‍ എല്ലാവരുടെയും നല്ല സുഹൃത്താണ്. കാരണം എല്ലാവരുടെയും പ്രയാസങ്ങള്‍ കേള്‍ക്കാനും അത് പരിഹരിക്കാനും താന്‍ ശ്രമിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. തനിക്കുള്ള സുഹൃത്തുക്കളില്‍ എടുത്തുപറയേണ്ട പേരാണ് നന്ദുവിന്റേതെന്ന് സീമ പറയുന്നു. ”നന്ദുവിനാണ് എന്റെ ഏകദേശം എല്ലാ കാര്യങ്ങളും…

    Read More »
  • ബെഡ്റൂമില്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം, ഉറക്കം പോകാന്‍ അതുമതി

    ഒരു ദിവസം ജോലി ചെയ്ത് അതിന്റെ ക്ഷീണം അകറ്റാന്‍ ഒന്നു നന്നായി ഉറങ്ങിയെണീറ്റാല്‍ മതി. എന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റിയില്ലെങ്കിലോ അതിന്റെ ഫലം അന്നത്തെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. നല്ല ഉറക്കം കിട്ടുന്നതിന് ബെഡ്‌റൂമിന്റെ ഘടനയും സ്വീധീനം ചെലുത്താറുണ്ട്. നല്ല ഉറക്കത്തിന് മറ്റുകാര്യങ്ങള്‍ ഒന്നും അലട്ടാതെ നിശബ്ജമായ സ്വസ്ഥമായ ഒരന്തരീക്ഷം ബെഡ്‌റൂമില്‍ ഉണ്ടാകണം. സമ്മര്‍ദ്ദങ്ങളില്ലാതെ സുഖനിദ്രയ്ക്ക് ബെഡ്‌റൂമില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ബെഡ്‌റൂമിലെ കിടക്ക (മെത്ത) ഒരുപാട് മൃദുവായതോ പരുപരുത്തതോ ആകരുത്. വെളിച്ചം കടന്നുവരുന്നത് ഉറക്കത്തിന് തടസമുണ്ടാക്കുന്ന ഒന്നാണ്. ഇരുണ്ട മുറിയിലാണ് നന്നായി ഉറങ്ങാന്‍ കഴിയുക. ബെഡ് റൂമിലുള്ള ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ബെഡ്റൂമില്‍ നിന്നും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. മൊബൈല്‍ ഫോണ്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കിടക്കയോടു ചേര്‍ന്നുവെക്കാതെ മേശവലിപ്പില്‍ വയ്ക്കാം. കോട്ടണ്‍ കിടക്ക വിരി മാറ്റി സില്‍ക്കിലോ സാറ്റിനിലോ ഉള്ളതാക്കുക. ഇത്തരം തുണികളുടെ മൃദുലത ഉറക്കത്തെ സഹായിക്കും അരോമ തെറാപ്പിയിലും…

    Read More »
  • ആരാധകരെ ഞെട്ടിച്ച് ഹണി റോസ്; ‘റേച്ചലി’ന്റെ ടീസര്‍ പുറത്ത്

    ഹണി റോസ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘റേച്ചല്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ നിര്‍മ്മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് പോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായ ഒരു അനുഭവമാണ് ടീസര്‍ നല്‍കുന്നത്. ഒരു വെട്ടുകത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനൊപ്പം ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ ബാദുഷ എന്‍.എം, എബ്രിഡ് ഷൈന്‍ എന്നിവര്‍…

    Read More »
  • സാമ്പത്തിക ഭദ്രത, സമാധാനം, സുഖം… വയോധികരായ ഏഴ് കാമുകന്‍മാര്‍ക്കൊപ്പം ലിനയുടെ ജീവിതം അടിപൊളി

    അടുത്തകാലത്തായി ഏറെ പ്രായാന്തരമുള്ള ആളുകള്‍ തമ്മിലുള്ള വിവാഹബന്ധങ്ങളെ കുറിച്ചുള്ള നിരവധി കഥകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ചൈനയിലെ വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന 80 വയസായ പുരുഷനെ വിവാഹം കഴിച്ച 23 കാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് വയോധികരായ ഏഴ് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്ന കൊളംബിയന്‍ യവതിയുടെ ജീവിതം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കൊളംബിയക്കാരിയായ ലിനയുടെ കഥ ഓഡിറ്റി സെന്‍ട്രലിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ലിനയുടെ ഏഴ് കാമുകന്മാരും വയോധികരാണ്. എന്നാല്‍, ലിനയ്ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും ഏഴ് പേരും കട്ടയ്ക്ക് നില്‍ക്കും. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരത്തിലാണ് ലിന ജീവിക്കുന്നത്. യുള്‍ടിമാ ഹോറാ വാല്ലേ എന്ന യൂട്യൂബ് ചാനലില്‍ ലിന തന്റെ ബന്ധങ്ങളെ കുറിച്ച് തുറന്ന് പറയുന്നു. തന്റെ ആദ്യ കാല പ്രണയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷമാണ് താന്‍ പ്രായമായ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് തുടങ്ങിയതെന്ന് ലിന പറയുന്നു. ഇതിന് പിന്നാലെ തനിക്ക് സാമ്പത്തിക…

    Read More »
  • ഒരു സ്പൂണ്‍ കാപ്പിപ്പൊടി മതി, രണ്ട് മിനിട്ടില്‍ നര അപ്രത്യക്ഷമാക്കാം!

    മാറുന്ന ജീവിതരീതി മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്പോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുര്‍വേദ ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമായ സാധനങ്ങള്‍ ഗ്രാമ്പു – 1 ടേബിള്‍സ്പൂണ്‍ വയന ഇല ഉണക്കിയത് – 3 എണ്ണം വെള്ളം – 200 മില്ലി കാപ്പിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം വെള്ളത്തില്‍ ഗ്രാമ്പുവും വയനയിലയും ഇട്ട് അഞ്ച് മിനിട്ട് നന്നായി തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ച് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്. ഉപയോഗിക്കേണ്ട വിധം ഷാംപൂ…

    Read More »
  • (no title)

    കഥ: ബെന്നി സെബാസ്റ്റ്യൻ അവൾ ഒരു ദിവസം വീട്ടിൽ ഇല്ലാതായപ്പോഴാണ് അയാൾ ആ ശൂന്യത അറിയുന്നത്. ഇന്നലെ അവൾ വീട്ടിൽ പോകും മുൻപേ ചോദിച്ചു: “രണ്ട് ദിവസം കഴിഞ്ഞ് വന്നാൽപ്പോരേ..?” ഫോണിൻ്റെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ അയാൾ പറഞ്ഞു: “രണ്ടോ മൂന്നോ ഒരാഴ്ച്ചയോ കഴിഞ്ഞാലും കുഴപ്പമൊന്നുമില്ല.” അവൾ ഭർത്താവിൻ്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി: “അപ്പോൾ ഞാനെങ്ങനേലും പോയികിട്ടിയാൽ മതിയല്ലേ…” “എടീ നിങ്ങൾ പെണ്ണുങ്ങൾക്കൊരു ധാരണയുണ്ട്, നിങ്ങളില്ലേൽ ഇവിടെ ഒന്നു നടക്കില്ലെന്ന്..” ”ഞങ്ങൾ പെണ്ണുങ്ങൾക്കങ്ങനെ ഒരു ധാരണയുമില്ല. എന്തായാലും ശരി മക്കൾക്ക് കൃത്യമായി ഭക്ഷണം ഉണ്ടാക്കി കാടുത്താൽ മതി…” “നീയെൻെറ കൂടെ ജനിച്ച ആളൊന്നുമല്ലല്ലോ.? എൻ്റെ ഇരുപത്തറാം വയസ്സിലല്ലേ നീ വന്നത്. അതിനുമുൻപ് ഞാനിതൊക്കെ തനിയെ ചെയ്തിട്ടുള്ള ആളാണ്. ” അയാൾ വീറോടെ പറഞ്ഞു. തർക്കത്തിനൊടുവിലാണ് അവൾ വീട്ടിൽ പോയത്. അവളുണ്ടാക്കിയ രാത്രി ഭക്ഷണം കഴിച്ച ശേഷം നോക്കുമ്പോളാണ് അടുക്കളയുടെ വിശ്വരൂപം കാണുന്നത്. കഴുകാനുള്ളപാത്രങ്ങൾ… തറയിൽ വീണ വെള്ളം മുറിയാകെ പടരുന്നു. വാതിലിനിടയിലൂടെ…

    Read More »
  • ലേശം നെയ്യ് ഇങ്ങനെ പുരട്ടിയാല്‍ നരയില്ല, മുടിയും വളരും

    നെയ്യ് കൊഴുപ്പാണെങ്കിലും പൊതുവേ ആരോഗ്യകരമായ ഒന്നാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമായ നെയ്യ് പല ആയുര്‍വേദ മരുന്നുകളിലും പ്രധാനപ്പെട്ട ചേരുവയാണ്. നെയ്യില്‍ തന്നെ മരുന്നുകള്‍ മരുന്നായിത്തന്നെയും ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കാറുണ്ട്. നെയ്യ് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി സരക്ഷണത്തിനും ഏറെ മികച്ചതാണ്. ഇത് കഴിയ്ക്കുന്നത് മാത്രമല്ല, ചര്‍മത്തിലും മുടിയിലും പുരട്ടുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്യ് മുടിയോല എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ വാസ്തവമാണ്. നെയ്യ് മുടിയില്‍ പുരട്ടുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. അകാലനര അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെയ്യ് മുടിയില്‍ ലേശം പുരട്ടുന്നത്. ഇതല്ലെങ്കില്‍ തലയില്‍ പുരട്ടാന്‍ ഉപയോഗിയ്ക്കുള്ള കാച്ചെണ്ണയിലോ മറ്റോ ഇത് അല്‍പം ചേര്‍ക്കുകയും ചെയ്യാം. ശിരോചര്‍മത്തിലേക്ക് കടന്ന് മുടി കറുപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. നെയ്യും കുരുമുളകും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് മുടി കറുപ്പിയ്ക്കാന്‍ നല്ലതാണ്. നെയ്യ് മാത്രമായി അല്‍പമെടുത്ത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്നു. നെയ്യ് ഇത് വരണ്ട മുടിയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ്. ഇതില്‍…

    Read More »
  • മലയാളികള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണം, പക്ഷേ പതിവായി ഉപയോഗിച്ചാല്‍ പണിയാകും

    മലയാളികളില്‍ നല്ലൊരു വിഭാഗവും സ്ഥിരമായി കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥത്തില്‍ ഒന്നാണ് തൈര്. ശരീരത്തിലെ ചൂട് അകറ്റി തണുപ്പിക്കുകയെന്നതാണ് തൈര് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.എന്നാല്‍ മഴക്കാലത്ത് തൈര് കഴിച്ചാല്‍ എന്തെങ്കിലു കുഴപ്പമുണ്ടാകുമോ എന്ന സംശയവും നിരവധിപേര്‍ക്കുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണമായതിനാലാണ് മഴക്കാലത്ത് തൈര് കഴിക്കാമോയെന്ന സംശയം ഉണ്ടാകുന്നതിന് പിന്നില്‍. ആയുര്‍വേദ വിധി പ്രകാരം ഉച്ചഭക്ഷണത്തിനോടൊപ്പം മാത്രമേ തൈര് കഴിക്കാന്‍ പാടുളളൂ. മഴക്കാലത്ത് തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നും ആയുര്‍വേദത്തില്‍ പറയുന്നു. പലവിധ ആരോഗ്യപ്രശ്നങ്ങളും ഇതുകാരണമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കഫക്കെട്ടും അനുബന്ധ പ്രശ്നങ്ങളുമാണ് മഴക്കാലത്ത് തൈര് ഉപയോഗിക്കുന്നത് കൊണ്ട് കൂടുതലായും ഉണ്ടാകുന്നത്. ജലദോഷം, ചുമ, കഫ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം തന്നെ തൊണ്ടവേദന, നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്ന അവസ്ഥ തുടങ്ങിയവയും ഒപ്പം കൈകാലുകളുടെ സന്ധികളില്‍ വേദനയും ഉണ്ടാകുമെന്നും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. മഴക്കാലത്ത് തൈര് കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും കാരണമാകുമെന്നതാണ് മറ്റൊരു പ്രശ്നം. ഒരു കാരണവശാലും രാത്രി കാലങ്ങളില്‍ തൈര്…

    Read More »
Back to top button
error: