LIFE

  • മകള്‍ ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലം, മകനും അതേ വഴിയില്‍? താരകുടുംബത്തില്‍ നടക്കുന്നത്

    ബച്ചന്‍ കുടുംബത്തിലെ അസ്വാരസ്യങ്ങളആണ് ബോളിവുഡില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിന് താരം കുടുംബം എത്തിയതോടെ പുറത്ത് വരുന്ന ഗോസിപ്പുകളില്‍ സത്യമുണ്ടെന്ന് തെളിഞ്ഞു. അഭിഷേക് ബച്ചന്‍ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. ഐശ്വര്യയും മകള്‍ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം ഐശ്വര്യയെ കണ്ടില്ല. ഇവര്‍ വേറിട്ട് നിന്നു. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്‌നമുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍, താര കുടുംബത്തിലെ ആരും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അതേസമയം, അഭിഷേകും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സംസാരമുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നില്‍ ഇരുവരും ഒരുമിച്ചിരിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കിടയില്‍ നടക്കുന്നതെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് പല വാദങ്ങളും വരുന്നുണ്ട്. പൊതുവെ പൊതു ജനങ്ങള്‍ക്ക് മുന്നിലെ പ്രതിഛായയില്‍ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. മുന്‍ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും…

    Read More »
  • ധ്യാന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലോഞ്ച്

    ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്റെ ആദ്യപോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി എസ് വിജയന്‍ ജൂലായ് 11-ാം തീയതി പകല്‍11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒപ്പം അതേ മുഹൂര്‍ത്തത്തില്‍ തന്നെ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പോസ്റ്റര്‍ ലോഞ്ച് ചെയ്യപ്പെട്ടു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്. പത്രസമ്മേളനത്തില്‍ ജി എസ് വിജയനു പുറമെ ചിത്രത്തിന്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്കുമാര്‍, പ്രതിഭാ പ്രതാപ് , ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകന്‍ പ്രിജിത്ത് എസ് ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍, ത്രിഡി സ്റ്റീരിയോഗ്രഫി ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഓ, പിആര്‍ഓ അജയ് തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ‘ദി സ്പിരിച്ച്വല്‍ ഗൈഡന്‍സ് ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍,…

    Read More »
  • എന്തുകൊണ്ടാണ് മഴക്കാലത്ത് സ്ത്രീകള്‍ക്ക് മൂത്രാശയ അണുബാധ കൂടുതലായി വരുന്നത്?

    എല്ലാവരെയും വളരെ പൊതുവായി ബാധിക്കുന്ന ഒരു അവസ്ഥയാണ് മൂത്രാശയ അണുബാധ. പൊതുവെ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. വളരെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാകാറുണ്ട്. കൂടാതെ ഇത് ചികിത്സിക്കാതെ പോകുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പൊതുവെ മഴക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ അധികമായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് മഴക്കാലത്ത് മൂത്രാശയ അണുബാധകള്‍ ഉണ്ടാകുന്നത് കണ്ടെത്തേണ്ടത് ഏറെ പ്രധാനമാണ്. ഇത് മനസിലാക്കി ശരിയായ രീതിയിലുള്ള പരിചരണം ചെയ്യാന്‍ ശ്രമിക്കണം. എന്താണ് മൂത്രാശയ അണുബാധ? വൃക്കകള്‍ ഉള്‍പ്പെടെ മൂത്രനാളി, മൂത്രസഞ്ചി തുടങ്ങി മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുന്ന അണുബാധകളെയാണ് യുടിഐകള്‍ എന്ന് വിളിക്കുന്നത്. മിക്ക അണുബാധകളിലും താഴ ഭാഗത്തെ മൂത്രനാളിയെയാണ് ബാധിക്കുന്നത് അഥായത് മൂത്രാശയത്തെയും മൂത്രനാളിയെയും. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ മൂത്രധ്വാരത്തിന് നീളം കുറവായത് കൊണ്ടാണ് പെട്ടെന്ന് യുടിഐ ബാധിക്കുന്നത്. ഇത് മൂലം ബാക്ടീരിയകള്‍ വേഗത്തില്‍ ബ്ലാഡറിലേക്ക് കടക്കുന്നു. നിരന്തരമായതും ശക്തമായതുമായ മൂത്രമൊഴിക്കാനുള്ള തോന്നല്‍, അതികഠിനമായ വേദന, പെല്‍വിക് വേദന എന്നിവയൊക്കെ…

    Read More »
  • ആധി, ആകുലത, ആകാംക്ഷ: ലക്ഷണങ്ങൾ തിരിച്ചറിയുക, പരിഹാര മർഗങ്ങൾ അറിഞ്ഞിരിക്കുക

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ     ജീവിതത്തിൽ ഇത് അനുഭവിക്കാത്തവർ ആരും ഉണ്ടാവില്ല: ഏതെങ്കിലും തരത്തിലുള്ള ആധി, പലവിധ ആകുലതകൾ, ഒട്ടേറെ ആകാംക്ഷകൾ. പ്രശ്‍നം: വാടക കൊടുക്കാനോ ഫീസ് അയക്കാനോ പണം തികയാതിരിക്കുക; പരീക്ഷ പ്രതീക്ഷിച്ച പോലെ എളുപ്പമല്ലാതിരിക്കുക തുടങ്ങിയ പോലുള്ള സന്ദർഭങ്ങളിൽ മനസിൽ ഉരുത്തിരിയുന്ന വികാരമാണ് ആധി. പരിഹാരം: ആധിയുണ്ടെന്ന് നമുക്ക് തോന്നിയാൽ മനസ് തന്നെ ഒരു പരിഹാരം കണ്ടുപിടിക്കും. അതിന് സമയവും സാവകാശവും കൊടുക്കണം. ഉടനേ കള്ളുഷാപ്പിലേയ്ക്ക് ഓടുകയോ, വഴക്കുണ്ടാക്കാൻ ഇറങ്ങുകയോ ചെയ്‌താൽ ആധിയുടെ അളവ് കൂടും എന്നറിയുക. പ്രശ്‍നം: പേടിപ്പെടുത്തുന്ന ഒരു മെഡിക്കൽ ടെസ്റ്റ്; ചെയ്‌ത്‌ തീർക്കാനാവാത്ത ഓഫീസ് ഡെഡ്‌ലൈനുകൾ; ട്രാഫിക് ജാമുകളിൽ കുടുങ്ങുക തുടങ്ങിയ അവസ്ഥകളോട് മനസ് പ്രതികരിക്കുന്ന രീതിയാണ് ആകുലത. ഹൃദയം കൂടുതൽ മിടിക്കും; കൈകൾ വിയർക്കും. പരിഹാരം: നമുക്ക് ചെയ്യാവുന്നത് ചെയ്യുക; ബാക്കി വിടുക. പ്രശ്‍നം: ആധിയും ആകുലതയും കൂടിച്ചേർന്നാൽ ആകാംക്ഷയായി. പരീക്ഷ പ്രതീക്ഷിച്ചത് പോലെ എളുപ്പമല്ലാതിരിക്കുകയും, അധ്യാപകന്റെ മുഖം കർക്കശമാകുന്നത്…

    Read More »
  • സത്യസന്ധത അലങ്കാരമല്ല ആത്മാംശമാണ്; വിമർശകരോടും വിവേകത്തോടെ പെരുമാറൂ

    വെളിച്ചം അയാളും ഭാര്യയും വിവാഹമോചനത്തിന് കേസ് കൊടുത്തിട്ട് കുറെ കാലമായി. ഒരു തീരുമാനവും ആകാതെ വന്നപ്പോള്‍ വക്കീലിനോട് കാരണമന്വേഷിച്ചു. അയാൾ പറഞ്ഞു: “ചെറിയ വഴക്കിന്റെ പേരിലൊന്നും വിവാഹമോചനം കിട്ടില്ല. അതിനുള്ള എളുപ്പമാര്‍ഗ്ഗം സ്വഭാവഹത്യയാണ്. വിവാഹേതര ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിങ്ങള്‍ ഭാര്യയില്‍ ആരോപിക്കണം…” അയാള്‍ പറഞ്ഞു: “എന്റെ ഭാര്യ അങ്ങിനെയൊരു സ്ത്രീയല്ല. ഞങ്ങള്‍ തമ്മില്‍ ചില കാര്യങ്ങളിൽ ചേരില്ല എന്നത് മാത്രമാണ് പ്രശ്‌നം.” വക്കീല്‍ വീണ്ടും ഉപദേശിച്ചു: “ഞാന്‍ പറഞ്ഞതു മാത്രമാണ് പോംവഴി. കുറച്ച് കഷ്ടപ്പെടാതെ ഈ ബന്ധം വേര്‍പെടുത്താൻ കഴിയില്ല…” അപ്പോള്‍ അയാള്‍ പറഞ്ഞു: “എങ്കില്‍ ഇതിന്റെ പാതി കഷ്ടപ്പാട് മതി ഞങ്ങളുടെ ബന്ധം പിരിയാതിരിക്കാന്‍…” വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, ചിന്തയില്‍ പോലും ഒരാള്‍ സത്യസന്ധത പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്കത് അലങ്കാരം മാത്രല്ല, ആത്മാംശമാണ്. തന്നോട് മാന്യമായി പെരുമാറുന്നവരോട് എല്ലാവരും അതേ രീതിയില്‍ തന്നെ പെരുമാറും. പക്ഷേ, അവഹേളിക്കുന്നവരോടും വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരോടും മന്യമായും സത്യസന്ധമായും ഇടപെടാന്‍ സാധിക്കുക എന്നത് വളരെ…

    Read More »
  • ധ്യാന്‍ നായകനാകുന്ന ത്രീഡി ചിത്രം11:11 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലോഞ്ച്…

    ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്റെ ആദ്യപോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി എസ് വിജയന്‍ ജൂലായ് 11-ാം തീയതി പകല്‍11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒപ്പം അതേ മുഹൂര്‍ത്തത്തില്‍ തന്നെ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പോസ്റ്റര്‍ ലോഞ്ച് ചെയ്യപ്പെട്ടു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്. പത്രസമ്മേളനത്തില്‍ ജി എസ് വിജയനു പുറമെ ചിത്രത്തിന്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്കുമാര്‍, പ്രതിഭാ പ്രതാപ് , ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകന്‍ പ്രിജിത്ത് എസ് ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍, ത്രിഡി സ്റ്റീരിയോഗ്രഫി ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഓ, പിആര്‍ഓ അജയ് തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ‘ദി സ്പിരിച്ച്വല്‍ ഗൈഡന്‍സ് ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍,…

    Read More »
  • കൂടെ കിടക്കാമോന്ന് അവര്‍ ചോദിച്ചിരിക്കും! ആ കുട്ടി ചോദിച്ചതിലെ വസ്തുത പറഞ്ഞ് നടി മാലാപാര്‍വതി

    അഭിനേത്രി എന്നതിലുപരി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് മാലാപാര്‍വതി. അമ്മ വേഷങ്ങളിലൂടെയും ഡോക്ടര്‍ വേഷങ്ങള്‍ അവതരിപ്പിച്ചുമാണ് നടിയിപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ സിനിമയും കഥാപാത്രങ്ങളും വേറിട്ടതാക്കാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്. അതേ സമയം മുന്‍പ് അവതാരകയായിരുന്ന കാലത്തെ പറ്റി പറയുകയാണ് മാലാപാര്‍വതിയിപ്പോള്‍. അടുത്തിടെ നടി ഹന്നയോട് കിടന്ന് കൊടുത്തിട്ടാണോ സിനിമയില്‍ അവസരം കിട്ടിയതെന്ന് ഒരു അവതാരക ചോദിച്ചിരുന്നു. ഇതിനെ പറ്റി സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മാലാപാര്‍വതി. താന്‍ അവതാരകയായിരുന്ന കാലത്തെ കുറിച്ച് പറഞ്ഞാണ് നടി സംസാരിച്ചത്. ഞങ്ങളുടെ കാലത്ത് ക്ലിക്ക് ബൈറ്റ് അല്ലായിരുന്നു. ഇത്തരമൊരു ചോദ്യം ചോദിച്ച ആളുടെ വീഡിയോയ്ക്ക് കിട്ടിയ ക്ലിക്ക് ബൈറ്റ് എത്രയാണെന്നും അതിലൂടെ അവര്‍ക്ക് കിട്ടിയ പ്രതിഫലം എത്രയായിരിക്കുമെന്നും ഓര്‍ത്ത് നോക്കൂ. ആ ഒരൊറ്റ ചോദ്യത്തിന് നല്ല റീച്ച് അവര്‍ക്കുണ്ടായിട്ടുണ്ടാവും. ഞാന്‍ അഭിമുഖങ്ങള്‍ ചെയ്തിരുന്ന കാലം മുതല്‍ ഇതുവരെ മൂവായിരത്തിന് മുകളില്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അന്ന് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ…

    Read More »
  • സംഭവിക്കും മുമ്പ് ഒരു കാര്യത്തെക്കുറിച്ചും വീമ്പിളക്കരുത്, അവഹേളന പാത്രമാകാൻ അത് ഇടയാക്കും

    വെളിച്ചം പലപരാതികളും വലിയ സങ്കടവുമായാണ് അയാള്‍ ഗുരുവിനെ തേടിയെത്തിയത്.  തന്റെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം പടിവാതിലെത്തിയിട്ടു നഷ്ടപ്പെട്ടുപോകുന്നു.  അതായിരുന്നു പരാതി. ‘പുതിയ കാര്‍ വാങ്ങാനൊരുങ്ങി.  അവസാനനിമിഷം അത് നടന്നില്ല.  പുതിയ ജോലി തരപ്പെട്ടു.  പക്ഷേ, പ്രവേശനദിവസം അത് റദ്ദായി.  വിവാഹത്തലേന്ന് അതും മാറിപ്പോയി. എല്ലാം എല്ലാവരും അറിഞ്ഞു, ആകെ നാണക്കേടായി.’   ഗുരു മറുപടി കൊടുത്തു: ”സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയാതിരിക്കുക.  സംഭവിച്ചു കഴിയുമ്പോള്‍ എല്ലാം എല്ലാവരും അറിഞ്ഞുകൊളളും.” ശിഷ്യന്‍ സമ്മതം അറിയിച്ചു യാത്രയായി. സംഭവിക്കുമെന്ന് ഉറപ്പിച്ചു വീമ്പിളക്കിയ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?   അവഹേളിതനാകുന്നത് പ്രതീക്ഷിച്ച കാര്യം നടക്കാതെ പോകുമ്പോഴല്ല, നടന്നില്ല എന്ന കാര്യം നാലുപേര്‍ അറിയുമ്പോഴാണ്. സ്വന്തം വിലയറിയുന്നവര്‍ക്ക് അതിനെക്കുറിച്ച് പ്രഘോഷിക്കേണ്ട ആവശ്യമില്ല. താന്‍ വലുതാണോ എന്ന സംശമുളളവരാണ് തന്റെ വീരശൂര പ്രവൃത്തികളെക്കുറിച്ച് കൊട്ടിഘോഷിക്കുന്നത്. ഒരുകാര്യം സംഭവിക്കുംവരെ അത് സംഭവിക്കും എന്ന് ഉറപ്പിക്കാനാവില്ല.  ദിശമാറാനോ പാതിവഴിയില്‍ അവസാനിക്കാനോ സാധ്യതയുണ്ട്.  നിശബ്ദമായി വന്നുചേരേണ്ട ശുഭമുഹൂര്‍ത്തങ്ങളെ ശബ്ദകോലാഹലമുണ്ടാക്കി നിഷേധിക്കുന്നത് എന്തിനാണ്…? വിനയാന്വിതനാകുക…

    Read More »
  • ക്രാഫ്റ്റ്സ്മാൻ ഷങ്കറിൻ്റെ ഇന്ത്യൻ 2, കളർ ജാസ്‌തി

    സിനിമ സുനിൽ കെ. ചെറിയാൻ    ഹൈപ്പിനോട് നീതി പുലർത്തിയ 3 മണിക്കൂർ. അഴിമതിക്കെതിരെ പോരാടുകയും പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ‘സേനാപതി’ എന്ന കഥാപാത്രം. സമൂഹത്തിൽ നടമാടുന്ന അനീതികൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിക്കുന്ന 4 സുഹൃത്തുക്കളും ഇവർക്ക് നടുവിലേയ്ക്ക് എത്തുന്ന സേനാപതിയെന്ന സ്വാതന്ത്ര്യസമര പോരാളിയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഇന്ത്യൻ 2 ൻ്റെ കഥ.  ഇന്ത്യൻ, ജെന്റിൽമാൻ, മുതൽവൻ എന്നി സിനിമകളിലൂടെ  പ്രേക്ഷകരിലേയ്ക്കിറങ്ങിച്ചെന്ന ക്രാഫ്റ്റ്സ്മാനായ ഷങ്കറിൻ്റെ മുൻ ചിത്രങ്ങളുടെ തുടർച്ചയാണ് ഇന്ത്യൻ 2. ചടുലമായ രീതിയിലാണ് അവതരണം. നായകന് കിട്ടാവുന്ന മികച്ച ഇൻട്രോ. എന്നാൽ സേനാപതിയുടെ പുതിയ അവതാരത്തെ വിശ്വസിപ്പിക്കാൻ സംവിധായകൻ ശങ്കറിന് കഴിഞ്ഞോ എന്ന് ചോദിക്കുമ്പോഴും സിനിമയെ സാങ്കേതിക കലാരൂപമായി കണ്ടാൽ മതിയെന്നാവും ഉത്തരം. ശ്രദ്ധേയമായി തോന്നിയത് സേനാപതിയെക്കൊണ്ട് മാത്രം ജയിംസ് ബോണ്ട് വൺമാൻ ഷോ കളിപ്പിക്കാതെ യുവതലമുറയ്ക്കും (സിദ്ധാർത്ഥ് ടീം) അവസരം കൊടുക്കുന്നു എന്നാണ്. മാത്രമല്ല യുവാക്കൾ അഴിമതിക്കെതിരെ പോരാടുന്നതാകട്ടെ സോഷ്യൽ മീഡിയ വഴിയും. രാജ്യം വിട്ട…

    Read More »
  • സിനിമയോട് വിടപറഞ്ഞത് അമ്മ കാരണം; ആനി മിസ്സിസ് ഷാജി കൈലാസ് ആയതിനു പിന്നിലെ രഹസ്യം

    പതിനഞ്ചാം വയസില്‍ നായികയായി അരങ്ങേറ്റം. പിന്നീട് 16 ചിത്രങ്ങള്‍. സിനിമയിലൂടെ ജീവിതം മാറി മറഞ്ഞ നായികയാണ് ആനി. ആ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് അമ്മയാണേ സത്യം എന്ന ചിത്രവുമാണ്. സിനിമാ പാരമ്പര്യമില്ലാത്ത പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു സ്‌കൂള്‍ വിദ്യര്‍ത്ഥി ആണ്‍ വേഷത്തിലും പെണ്ണായും ഒരുപോലെ തകര്‍ത്ത് അഭിനയിച്ചു. അതിനു ശേഷം ഒരു പിടി ചിത്രങ്ങള്‍ വേറെയും. പരീക്ഷ സമയത്തൊക്കെ ആയിരുന്നു ഷൂട്ട്. ആകെ പത്തുദിവസം ആണ് പഠിക്കാന്‍ കിട്ടിയത്. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ മോശമല്ലാത്ത മാര്‍ക്ക് കിട്ടിയെന്ന് ആനി ഒരിക്കല്‍ പറഞ്ഞിരുന്നു. വിവാഹത്തിനു ശേഷം ആനിയെ തുടര്‍ച്ചയായി പ്രേക്ഷകര്‍ കാണുന്നത് അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനീസ് കിച്ചണിലൂടെയാണ്. എല്ലാവരും ചെയ്യുന്ന പോലൊരു തിരിച്ചു വരവ് ആനിയിലൂടെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്നു എന്ന തീരുമാനം ആരാധകര്‍ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. എനിക്ക് ഇനി അഭിനയിക്കേണ്ട,എനിക്ക് മിസിസ്സ് ഷാജി കൈലാസ് ആയാല്‍ മതി എന്ന് താന്‍ ഷാജി കൈലാസിനോട്…

    Read More »
Back to top button
error: