LIFE
-
‘ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയാറാണ്, പക്ഷേ മാരാര്‍ ചമയുന്നത് ശത്രുക്കള്‍ ആകരുത്; ഇന്നുവരെ പാര്‍ട്ടിയെ ആക്രമിച്ചവരെ ചുമലില്‍ താങ്ങുന്നവര്‍ കണ്ണീര്‍ കാണാതെ പോകരുത്’; കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കണ്ണൂര്‍: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കുവാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് പിന്തുണയ്ക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുതെന്നാണ് വിജില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുതെന്നും എന്നും എത്ര അവഗണിച്ചാലും എന്നും പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരുമെന്നും വിജില്‍ കുറിച്ചു. ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത് എന്ന് കുറിച്ചാണ് വിജിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ‘പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാളികള്‍ വേണം. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്’ വിജില്‍ കുറിച്ചു. …
Read More » -
എന്‍ഡിഎയും വിജയുടെ ടിവികെയും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞു; കാരണം രജനി! വാവിട്ട വാക്കില്‍ തമിഴ് രാഷ്ട്രീയ- സിനിമാ ലോകത്ത് വന്‍ കോളിളക്കം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ)യും തമ്മില്‍ സഖ്യമുണ്ടാക്കന്നുവെന്ന ചര്‍ച്ചകള്‍ക്കു വിരാമം. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെതിരെയുള്ള ടിവികെ നേതാവിന്റെ പരാമര്‍ശം വിവാദത്തിലായതിന് പിന്നാലെ സഖ്യ ചര്‍ച്ചകള്‍ പൊളിഞ്ഞെന്നു റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ ടിവികെ ഭാരവാഹികളെ പരസ്യമായി വിമര്‍ശിച്ച് എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ടിവികെയും ബിജെപിയും തമ്മിലുള്ള സഖ്യചര്‍ച്ചകളെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് രാഷ്ട്രീയ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ ഐക്യമുന്നണി രൂപീകരിക്കുന്നതിനായി എന്‍ഡിഎ 80 സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്ത് ടിവികെയെ സമീപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. വിജയ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായും ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ടിവികെ നേതാക്കള്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനന്റെ വിവാദ പരാമര്‍ശം ഉണ്ടാകുന്നത്. ഡിഎംകെ കുടുംബത്തില്‍ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതെന്നാണ് ആദവ് അര്‍ജുന പറഞ്ഞത്. താന്‍ രജനീകാന്തിനെ…
Read More » -
ഇസ്രായേല്‍ അവകാശവാദങ്ങള്‍ക്കിടയില്‍ അലി ലാറിജാനിയുടെ എക്‌സ് പോസ്റ്റ്; ഇറാന്‍ സുരക്ഷാ തലവന്റെ മരണം സ്ഥിരീകരിക്കാതെ ലോകം; ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് വെള്ളിയാഴ്ച; ജനങ്ങള്‍ക്ക് അധികാരം പിടിക്കാനുള്ള അവസരമെന്ന് നെതന്യാഹു
ടെഹ്റാന്‍/ജെറുസലേം: ഇറാന്റെ സുരക്ഷാ തലവന്‍ അലി ലാറിജാനി കൊല്ലപ്പെട്ടുവെന്ന ഇസ്രായേലിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട പുതിയ സന്ദേശം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ആശയക്കുഴപ്പത്തിനു വഴിവയ്ക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 17) വൈകുന്നേരമാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയെയും ബസിജ് തലവന്‍ സുലൈമാനിയെയും വധിച്ചതായി പ്രഖ്യാപിച്ചത്. ദൂരൂഹത വര്‍ദ്ധിപ്പിച്ച് ലാറിജാനിയുടെ പോസ്റ്റ് ഇസ്രായേല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം തന്നെ ലാറിജാനിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഒരു പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐആര്‍ഐഎസ് ദേന കപ്പലിലെ 80-ലധികം നാവികരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹം എഴുതിയ കൈപ്പടയിലുള്ള കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അന്താരാഷ്ട്ര അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ഈ പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന അഭിമാനകരമായ രാഷ്ട്രത്തിന്റെ ത്യാഗങ്ങളുടെ ഭാഗമാണ് ദേനയിലെ ധീരരായ അംഗങ്ങളുടെ രക്തസാക്ഷിത്വം,’ എന്ന് കുറിപ്പില്‍ പറയുന്നു. ഇസ്രായേലിന്റെ അവകാശവാദം…
Read More » -
‘നമ്മക്കു വിലയും നിലയും ഒന്നും ഇല്ലല്ലോ, ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ല’: അതൃപ്തി പരസ്യമാക്കി കെ. സുധാകരന്; പിന്തുണ പ്രഖ്യാപിച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ്; ‘പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നു’
ന്യൂഡല്‍ഹി: തന്നെ ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ലെന്നും ‘നമ്മക്കു നിലയും വിലയും ഒന്നും ഇല്ലല്ലോ’ എന്നും കെ. സുധാകരന്‍ എംപി. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനാണു താന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പു ചര്‍ച്ചയ്ക്കു വിളിച്ചെന്ന വിവരം നിങ്ങളോട് ആരാണു പറഞ്ഞതെന്നും സുധാകരന്‍ ചോദിച്ചു. കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ പ്രതികരണം. സാധാരണ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന സുധാകരന്‍ വി.ഐപി ഗേറ്റിലൂടെ പുറത്തിറങ്ങാതെ സാധാരണക്കാര്‍ കടക്കുന്ന വഴിയിലൂടെയാണു പുറത്തിറങ്ങിയത്. തുടര്‍ന്നു സ്വകാര്യ കാറില്‍ കയറി കേരള ഹൗസിലേക്കു പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്‌ലക്‌സിലെ വാചകം. അതിനിടെ കെ.സുധാകരന് സീറ്റില്ലെന്നും എംപിമാര്‍ മല്‍സരിക്കേണ്ടെന്ന കെപിസിസി നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സുധാകരന്‍ രാവിലെ ഡല്‍ഹിയിലെത്തി. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറപ്പ് ലഭിച്ചാലേ ഡല്‍ഹിയിലേക്ക്…
Read More » -
അപ്രതീക്ഷിത ട്വിസ്റ്റ്? സുധാകരനും അടൂര്‍ പ്രകാശിനും ഇളവ്? നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള എല്ലാ രേഖകളും റെഡി; മറിയ മത്സരിച്ചാല്‍ താനില്ലെന്ന് ചാണ്ടി ഉമ്മന്‍; ആദ്യഘട്ട കോണ്‍ഗ്രസ് പട്ടിക ഇന്ന്
ന്യൂഡല്‍ഹി: യുഡിഎഫില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തര്‍ക്കം തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന കെ.സുധാകരന്‍ എം.പി രാവിലെ ഡല്‍ഹിയില്‍ എത്തും. രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തും. കണ്ണൂര്‍ സീറ്റിലെ അനിശ്ചിതത്വം തുടരുമ്പോള്‍ പുലര്‍ച്ചെയുള്ള വിമാനത്തിലാണ് സുധാകരന്‍ കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണും. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സുധാകരന്‍. സീറ്റിന്റെ കാര്യത്തില്‍ ഉറപ്പു ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്. എന്നാല്‍, രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിച്ചതിന് പിന്നാലെയാണ് വീണ്ടും ഡല്‍ഹി യാത്രയ്ക്ക് തയ്യാറായത് എന്നാണ് വിവരം. സുധാകരനെ അനുനയിപ്പിക്കാനാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്നാണ് സൂചന. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്…
Read More » -
‘തുടങ്ങാന്‍ പറഞ്ഞിട്ടില്ല, നിര്‍ത്തിയാല്‍ അതിലേറെ അപകടം’; ഇറാന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാതെ പിന്‍മാറരുതെന്ന് അമേരിക്കയോട് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ ഇപ്പോള്‍ ശത്രുരാജ്യമെന്നും ജിസിസി; യുദ്ധത്തില്‍ പങ്കാളിയാകണോ എന്നതും ആലോചിക്കും
ദുബായ്: ഇറാനുമായുള്ള യുദ്ധത്തെ എതിര്‍ത്തെങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാടെ പിന്‍മാറരുതെന്ന് അമേരിക്കയോട് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫിന്റെ എണ്ണ വിതരണ ശൃംഖലയെയും അതിനെ ആശ്രയിച്ചു കഴിയുന്ന സമ്പദ്വ്യവസ്ഥയെയും ഇറാന്‍ ഇനിയും ഭീഷണിപ്പെടുത്താന്‍ ഇടവരരുത് എന്നാണ് അവരുടെ നിലപാടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചേരാന്‍ വാഷിംഗ്ടണ്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്നും അഞ്ച് പാശ്ചാത്യ-അറബ് നയതന്ത്രജ്ഞര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. സൈനിക നീക്കത്തിന് പ്രാദേശിക പിന്തുണയുണ്ടെന്ന് കാണിക്കുന്നതിലൂടെഅന്താരാഷ്ട്ര തലത്തിലും സ്വന്തം രാജ്യത്തും കൂടുതല്‍ അംഗീകാരം നേടാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നത്. ‘ഇറാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും ലക്ഷ്മണരേഖ ലംഘിച്ചുവെന്ന വികാരം ഗള്‍ഫിലുടനീളം വ്യാപകമാണ്’- സൗദി ആസ്ഥാനമായുള്ള ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ അവരെ പ്രതിരോധിക്കുകയും യുദ്ധത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ നേരിട്ട് ആക്രമണം തുടങ്ങിയതോടെ അവര്‍ ശത്രുവായി മാറി. അവരെ മറ്റൊരു രീതിയില്‍…
Read More » -
ഹോര്‍മൂസ് കടക്കണോ? പിടിച്ചെടുത്ത മൂന്ന് ടാങ്കറുകള്‍ വിട്ടു കൊടുക്കണം; ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉടക്കുവച്ച് ഇറാന്‍; മുംബൈ തീരത്തു തടഞ്ഞത് തിരിച്ചറിയല്‍ രേഖകളില്ലാത്ത കപ്പലുകള്‍; അനധികൃത എണ്ണക്കടത്ത് നടത്തിയെന്ന് സൂചന
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ പതാകയുള്ളതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെങ്കില്‍ ഫെബ്രുവരിയില്‍ പിടിച്ചെടുത്ത മൂന്നു ടാങ്കറുകള്‍ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇറാന്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കാളികളായ മൂന്നുപേര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യണമെന്നും ടെഹ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥനായ സ്രോതസുകളില്‍ ഒരാള്‍ പറഞ്ഞു. തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കുകയോ മാറ്റുകയോ ചെയ്തുവെന്നും സമുദ്രത്തില്‍ വെച്ച് നിയമവിരുദ്ധമായ കപ്പലുകള്‍ തമ്മിലുള്ള ചരക്ക് കൈമാറ്റത്തില്‍ (ship-to-ship transfers) ഏര്‍പ്പെട്ടുവെന്നും ആരോപിച്ച് ഇന്ത്യന്‍ അധികൃതര്‍ ഇറാന്‍ ബന്ധമുള്ള മൂന്ന് ടാങ്കറുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം പിടിച്ചെടുത്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ന്യൂഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ, ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയോ, ഇറാന്റെ വിദേശകാര്യ മന്ത്രാലയമോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, രണ്ട് ഇന്ത്യന്‍…
Read More »


