LIFE

  • നെയ്യില്‍ കുതിര്‍ത്ത ഈന്തപ്പഴം ഒരു മാസം കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

    ഈന്തപ്പഴവും നെയ്യുമൊക്കെ എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടു വരുന്നതാണ്. പലര്‍ക്കും ഈന്തപ്പഴം കഴിക്കാന്‍ ഏറെ താത്പര്യവുമുണ്ട്. നല്ല മധുരമുള്ളത് കൊണ്ട് തന്നെ ഡ്രൈ ഫ്രൂട്ട്‌സുകളുടെ കൂട്ടത്തിലെ കേമനാണ് ഈന്തപ്പഴം.ശരീരത്തിന് നല്ല ഊര്‍ജ്ജവും ഉന്മേഷവും നല്‍കാന്‍ ഇത് സഹായിക്കാറുണ്ട്. പൊതുവെ നട്‌സുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അതുപോലെ ഈന്തപ്പഴം നെയ്യില്‍ കുതിര്‍ത്ത് കഴിച്ചാല്‍ ധാരാളം ഗുണങ്ങള്‍ ലഭിക്കും. രാവിലെ വെറും വയറ്റില്‍ ഇത് ഒരു മാസം കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ദഹനവ്യവസ്ഥയ്ക്ക് നല്ലത് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ദഹനം. എന്തെങ്കിലും ആഹാരം കഴിച്ച് കഴിഞ്ഞാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മാറി കൊണ്ടിരിക്കുന്ന ഭക്ഷണശൈലി തന്നെയാണ് ഇതിലെ പ്രധാന പ്രശ്‌നം. ഈന്തപ്പഴം ആരോഗ്യകരമായ ദഹനം നല്‍കാന്‍ സഹായിക്കാറുണ്ട്. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍, ഇത് നമ്മുടെ മലബന്ധ പ്രശ്നം ഒഴിവാക്കുകയും കുടലുകളെ സുഗമമായി പ്രവര്‍ത്തിപ്പിക്കാനും മലവിസര്‍ജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് ദഹനം…

    Read More »
  • ”പ്രണയിച്ചതെല്ലാം തെറ്റായ ആണുങ്ങളെ, ചൂഷണങ്ങള്‍ നേരിട്ടിട്ടും മാപ്പ് നല്‍കി”

    ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മനീഷ കൊയിരാള. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ ഹീരാമണ്ഡിയിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മനീഷ. തന്റെ ആരോഗ്യ പ്രശ്നങ്ങളും വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം കാരണം കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കാണേണ്ടി വന്ന താരമാണ് മനീഷ. എന്നാല്‍ തന്റെ അഭിനയ പ്രതിഭ കൊണ്ട് ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തുകയായിരുന്നു മനീഷ. ഇപ്പോഴിതാ തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മനീഷ. പ്രണയ ബന്ധങ്ങളില്‍ താന്‍ എന്നും പരാജയമായിരുന്നു. എല്ലായിപ്പോഴും താന്‍ എത്തിച്ചേര്‍ന്നത് തെറ്റായ പുരുഷന്മാരിലേക്കായിരുന്നു എന്നുമാണ് മനീഷ പറയുന്നത്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് മനീഷ മനസ് തുറന്നത്. തന്റെ ആരോഗ്യത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പ്രണയ ബന്ധങ്ങളെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ മനീഷ സംസാരിക്കുന്നുണ്ട്. ”എന്തുകൊണ്ടാണ് എല്ലായിപ്പോഴും തെറ്റായ പുരുഷന്മാരോട് മാത്രം പ്രണയം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നതെന്ന് ആലോചിക്കാറുണ്ടായിരുന്നു. അതോ ഏറ്റവും പ്രശ്നക്കാരനായ മനുഷ്യനോട് ആകര്‍ഷണം തോന്നാന്‍ മാത്രം എനിക്ക് എന്തെങ്കിലും…

    Read More »
  • ബഹുമാനം പിടിച്ചുവാങ്ങേണ്ടതല്ല, സ്വഭാവികമായി നേടിയെടുക്കുകയാണ് ഉചിതം

    വെളിച്ചം      രാജഗുരുവിനെ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു: “അറിവാണോ സ്വഭാവമാണോ മുഖ്യം…?” ‘കുറച്ച് ദിവസം കഴിഞ്ഞ് ഇതിന് മറുപടി തരാ’മെന്ന് ഗുരു പറഞ്ഞു. പിറ്റേന്ന് ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസം ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ രാജാവിനോട് വിവരം പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു: “എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ സ്വർണ നാണയങ്ങൾ എടുത്ത വിവരം അറിഞ്ഞതുകൊണ്ടാണ് അല്ലോ…? താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനാണെങ്കിലും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം.” ബഹുമാനം പിടിച്ചുവാങ്ങുന്നവരും സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു നടക്കുന്നത് അയാളുടെ സ്വഭാവവൈശിഷ്ട്യത്തിനുള്ള സാക്ഷ്യപത്രമല്ല. അത്…

    Read More »
  • ജനപ്രിയ നടനെ ഒ.ടി.ടിയും കൈയൊഴിഞ്ഞോ? ‘എടുക്കാച്ചരക്കായി’ ദിലീപ് ചിത്രങ്ങള്‍

    ഇപ്പോള്‍ മിക്കയാളുകളും സിനിമയടക്കമുള്ള വിനോദ ഉപാധികള്‍ കാണാന്‍ ഒടിടിയെയാണ് ആശ്രയിക്കുന്നത്. ഹിറ്റ് ചിത്രങ്ങള്‍ തീയേറ്ററില്‍ വന്ന് കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ഒടിടിയിലെത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ പല മലയാള ചലച്ചിത്രങ്ങളും വാങ്ങാന്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മടിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ നടന്‍ ദിലീപിന്റെ ചില ചിത്രങ്ങള്‍ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നാണ് വിവരം. ‘ദിലീപ് നായകനായെത്തിയ ‘പവി കെയര്‍ടേക്കര്‍’, ‘ബാന്ദ്ര’, ‘തങ്കമണി’ എന്നീ ചിത്രങ്ങളുടെ വിവരമൊന്നുമില്ല. ഏപ്രില്‍ 26നാണ് പവി കെയര്‍ ടേക്കര്‍ റിലീസായത്. മാര്‍ച്ചിലായിരുന്നു തങ്കമണി പുറത്തിറങ്ങിയത്. അതിലും എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് തമന്ന അഭിനയിച്ച ബാദ്ര റിലീസായത്. തീയേറ്ററില്‍ പരാജയപ്പെട്ട സിനിമകളാണ് ഇവ മൂന്നും. ഇതില്‍ ബാന്ദ്ര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസാകുമെന്ന രീതിയില്‍ ഡിസംബറില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നെ അതിനെപ്പറ്റി വിവരമൊന്നുമില്ല. നിലവില്‍ ഈ ചിത്രങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലും ലഭ്യമല്ല. അതേസമയം, ദിലീപിനെ തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിനെതിരെയുള്ള കേസെന്ന്…

    Read More »
  • സീന്‍ കഴിഞ്ഞാല്‍ പരസ്പരം മിണ്ടാത്തവര്‍; മത്സരിച്ചഭിനയിച്ചവരുടെ വിവാഹ ജീവിതത്തിലും സാമ്യതകള്‍

    ഇന്ത്യന്‍ സിനിമാ രംഗത്തെ ഒരു കാലത്തെ താരറാണിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. ഒരേ കാലഘട്ടത്തില്‍ കരിയറില്‍ സജീവമായ ഇരുവരും തെന്നിന്ത്യന്‍ സിനിമാ രംഗത്ത് നിന്നും ബോളിവുഡിലേക്കും കടന്നു. അഭിനയ മികവ്, നൃത്തത്തിലെ മികവ്, വശ്യ ഭംഗി, സ്‌ക്രീന്‍ പ്രസന്‍സ് എന്നിവയിലെല്ലാം അക്കാലത്ത് ശ്രീദേവിക്ക് ഒരു എതിരാളിയുണ്ടായിരുന്നെങ്കില്‍ അത് ജയപ്രദയാണ്. ശ്രീദേവിയേക്കാള്‍ ജയപ്രദയുടെ സൗന്ദര്യത്തെയാണ് പലരും അക്കാലത്ത് വാഴ്ത്തിയത്. ശ്രീദേവി പിന്നീട് കോസ്‌മെറ്റിക് സര്‍ജറിയിലൂടെ മൂക്കിന് മാറ്റം വരുത്തിയ ശേഷമാണ് ജനപ്രീതി വീണ്ടും കൂടിയത്. നിരവധി സിനിമകളില്‍ ശ്രീദേവിയും ജയപ്രദയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചേച്ചിയും അനിയത്തിയുമായാണ് പല സിനിമകളിലും ഇവര്‍ എത്തിയത്. രണ്ട് പേര്‍ക്കും തുല്യ പ്രാധാന്യവും ഈ സിനിമകളില്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, ഒരുമിച്ച് ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടും ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നില്ല. സൗഹൃദമില്ലെന്ന് മാത്രമല്ല അകല്‍ച്ചയും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ശ്രീദേവിയാണ് ജയപ്രദയില്‍നിന്ന് അകലം കാണിച്ചതെന്നാണ് അന്നുണ്ടായ സംസാരങ്ങള്‍. മുമ്പൊരിക്കല്‍ ശ്രീദേവിയെക്കുറിച്ച് ജയപ്രദ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ യഥാര്‍ത്ഥ ചേച്ചിയെയും അനുജത്തിയെയും പോലെ…

    Read More »
  • കാലത്തിൻ്റെ സ്പന്ദനം തിരിച്ചറിഞ്ഞ്  സ്വയം മാറുക, ഇല്ലെങ്കിൽ നാം ജീവിതത്തിൽ പരാജയപ്പെട്ടു പോകും  

    വെളിച്ചം മണ്‍പാത്ര കച്ചവടമായിരുന്നു അയാളുടെ തൊഴിൽ. ചങ്ങാതിയോടൊപ്പം ഒരിക്കല്‍ വഞ്ചിയില്‍ സഞ്ചരിക്കുന്നതിനിടെ അയാൾ പറഞ്ഞു: “കച്ചവടം വളരെ കുറവാണ്, ഇപ്പോള്‍ ആര്‍ക്കും അടുക്കളയിലേക്ക് മണ്‍പാത്രമൊന്നും വേണ്ട…” ഇത് കേട്ട് ചങ്ങാതി പറഞ്ഞു:   “നീയാ വഞ്ചിക്കാരനെ നോക്ക്.. പുറപ്പെടുന്ന സമയത്ത്  അയാളുടെ കയ്യില്‍ നീളമുളള മുളയായിരുന്നു… ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ മുളമാറ്റി അയാള്‍ പങ്കായം ഉപയോഗിച്ചു.” തന്റെ ചങ്ങാതി പറഞ്ഞതിന്റെ പൊരുള്‍ അയാള്‍ക്ക് മനസ്സിലായി. വൈകാതെ അയാള്‍ പൂച്ചെടികളും, അലങ്കാര പാത്രങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങി. അയാളുടെ കച്ചവടം മെച്ചപ്പെടുകയും ചെയ്തു. നമുക്കുമതെ, സാഹചര്യങ്ങള്‍ മാറി മാറി വരും.. പക്ഷേ, ആ സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മളും മാറുക എന്നതാണ് വിവേകം.  നമ്മുടെ ഓരോ ചുവടിലും ആ വിവേകത്തെ കൂട്ട്‌ചേര്‍ക്കാം. ശുഭദിനം ആശംസിക്കുന്നു. സൂര്യനാരായണൻ ചിത്രം: നിപുകുമാർ

    Read More »
  • കൊറിയക്കാരുടെ ഈ ശീലങ്ങള്‍ പിന്തുടരൂ… ആരോഗ്യം, ആമോദം ആജീവനാന്തം!

    പലപ്പോഴും ജീവിതശൈലിയിലെ മാറ്റങ്ങളാണ് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നത്. നല്ല രീതിയുള്ള ശീലങ്ങള്‍ പിന്തുടരുന്നത് ദീര്‍ഘകാലം ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഉള്ള കാര്യങ്ങളില്‍ ശരിയായ രീതിയിലുള്ള മാറ്റങ്ങള്‍ വളരെ അനിവാര്യമാണ്. വ്യായാമം, ഉറക്കം, ഭക്ഷണം തുടങ്ങി നല്ല ശീലങ്ങള്‍ പിന്തുടരുന്നത് ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരാന്‍ സഹായിക്കും. പൊതുവെ കൊറിയക്കാരുടെ ജീവിത ശീലങ്ങള്‍ ആഗോള തലത്തില്‍ തന്നെ ഏറെ പ്രസിദ്ധമാണ്. ചര്‍മ്മ സംരക്ഷണം മുതല്‍ ഭക്ഷണശൈലി വരെയുള്ള കാര്യങ്ങളില്‍ കൊറിയക്കാരെ പിന്തുടരുന്നത് പലപ്പോഴും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാം. നിരന്തരമായ വ്യായാമം പതിവായുള്ള വ്യായാമം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നടത്തം, ഹൈക്കിങ്ങ്, ജിം തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും വ്യായാമ രീതികള്‍ പിന്തുടരുന്നത് വളരെ നല്ലതാണ്. ദൈനംദിന ജീവിതത്തില്‍ ശരിയായ രീതിയിലുള്ളതും ആരോഗ്യത്തിന് ചേരുന്നതുമായ വ്യായാമം തിരഞ്ഞെടുക്കുക. രാവിലെയുള്ള നടത്തം, യോഗ, ജോഗിങ് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഫിറ്റായിട്ട് ഇരിക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ദിവസവും അര മണിക്കൂര്‍…

    Read More »
  • ഹൃദയം തകരാറിലെങ്കില്‍ ഈ 6 ലക്ഷണങ്ങള്‍…

    നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ മിടിപ്പൊന്ന് നിന്നാല്‍ അതോടെ ആയുസ് തീരും. ഒരു മണിക്കൂറില്‍ 4000 തവണയിലേറെ, ഒരു മനുഷ്യായുസില്‍ 300 കോടിയില്‍ അധികം ഇടതടവില്ലാതെ മിടിയ്ക്കുന്നു. രക്തപ്രവാഹം തന്നെയാണ് ഹൃദയത്തിന്റെ ആത്യന്തിക ധര്‍മം. ഹാര്‍ട്ട് ഫെയിലിയല്‍ എന്നതാണ് പലപ്പോഴും ഹൃദയത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം. പല രോഗങ്ങള്‍ കാരണവും ഹാര്‍ട്ട ഫെയിലിയറുണ്ടാകാം. ഇതിനാല്‍ രോഗമറിഞ്ഞുള്ള ചികിത്സ പ്രധാനമാണ്. അതായത് ഈ പ്രശ്നത്തിനുള്ള ചികിത്സയ്ക്കൊപ്പം കാരണം അറിഞ്ഞുള്ളത് എന്നത് കൂടി പ്രധാനമാണ്. കൊറോണറി ആര്‍ട്ടറി ഡിസീസ് ഹാര്‍ട്ട് ഫെയിലിയറിന് പ്രധാന കാരണം കൊറോണറി ആര്‍ട്ടറി ഡിസീസ് തന്നെയാണ്. ഇതാണ് സാധാരണയായുള്ള പ്രശ്നം. ഹൃദയഭിത്തികള്‍ക്കുണ്ടാകുന്ന തകാറാണ് ഇതിന് കാരണമായി വരുന്നത്. ഇതുണ്ടാകുന്നത് ഹാര്‍ട്ട് അറ്റാക്ക് കാരണം ഹൃദയത്തിന്റെ കോശസമൂഹത്തിനും പേശികള്‍ക്കുമെല്ലാം തകരാറുണ്ടാകുന്നതിനാല്‍ ഇതുണ്ടാകാം. ചില കുട്ടികളില്‍ ജന്മനാ തന്നെയുണ്ടാകുന്ന ഘടനാപ്രശ്നങ്ങളും മറ്റും കാരണമുണ്ടാകുന്ന ഹൃദയപ്രശ്നം, വാല്‍വുകളുടെ ചുരുക്കം ഹാര്‍ട്ട് ഫെയിലിയറാകാറുണ്ട്, പാരമ്പര്യം, ജനിതിക രോഗങ്ങള്‍ എന്നിവയെല്ലാം ഈ…

    Read More »
  • ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ കാണുന്നത്! റഹ്‌മാന്റെ മകളും സിനിമയിലേക്ക്

    മലയാള സിനിമയിലെ താര പുത്രന്മാര്‍ അഭിനയത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും താരപുത്രിമാരില്‍ അധികമാരും സിനിമ ലക്ഷ്യമാക്കിയിട്ടില്ല. നടന്‍ റഹ്‌മാന്റെ മകള്‍ സിനിമ എന്ന സ്വപ്നത്തെ തേടി എത്തിയിരിക്കുകയാണ്. 80 കളില്‍ മലയാള സിനിമയിലെ സൂപ്പര്‍താര പദവിയില്‍ എത്തിയ നടനാണ് റഹ്‌മാന്‍. ഇടയ്ക്ക് സിനിമയില്‍ നിന്ന് ഇടവേള എടുത്ത വീണ്ടും തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ റഹ്‌മാന്റെ പാതയിലൂടെ അഭിനയത്തില്‍ സജീവമാവുകയാണ് ഇളയ മകള്‍ അലീഷ റഹ്‌മാന്‍. അഭിമുഖത്തില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. കുട്ടിക്കാലത്ത് മൃഗഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അപ്പോള്‍ ആകെ അറിയാവുന്ന ‘അഭിനയം’ ജോലിയായി ചെയ്യാമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്ന് കരുതിയത്. സിനിമയില്‍ വെറുതേ വന്ന് പോകുന്ന അഭിനേതാവാകനല്ല. മറിച്ച് സിനിമയെന്ന കലയുടെ ഓരോ മുക്കും മൂലയും പഠിച്ച് സിനിമ ചെയ്യാനാണ് എന്റെ പ്ലാന്‍. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോള്‍ സിനിമയെ മുഴുവനായും അറിയുന്നത് നല്ലതാണല്ലോ എന്ന് അലീഷ പറയുന്നു. മണിരത്നം…

    Read More »
  • സൂര്യയുടെ വീട്ടില്‍ ജ്യോതിക താമസിക്കില്ല! ഹോട്ടലില്‍ മുറിയെടുക്കും; താരകുടുംബം പ്രശ്നത്തിലെന്ന് റിപ്പോര്‍ട്ട്

    തമിഴ് സിനിമയിലെ താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നിരവധി കഥകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രമുഖ താരങ്ങളെ കുറിച്ചുള്ള കഥകളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ കോളിവുഡിന്റെ പ്രിയദമ്പതിമാരായ സൂര്യ-ജ്യോതിക താരങ്ങളെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്. ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും പ്രണയത്തിലാവുന്നത്. വിവാഹത്തിന് ചില എതിര്‍പ്പുകള്‍ വന്നതോടെ ഇരുവരും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിയും വന്നതായി കഥകളുണ്ട്. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. സൂര്യയും ജ്യോതികയും പെര്‍ഫെക്ട് ജോഡിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അത്രത്തോളം പിന്തുണയാണ് സൂര്യ ജ്യോതികയ്ക്ക് നല്‍കുന്നത്. ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവിനെല്ലാം കാരണം ഭര്‍ത്താവിന്റെ പിന്തുണയാണ്. അതേ സമയം സൂര്യയുടെയും കുടുംബത്തില്‍ കുറച്ചു നാളുകളായി പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചില പുതിയ വിവരങ്ങള്‍ വന്നിരിക്കുകയാണ്. മികച്ച നടന്‍ എന്നതിലുപരി നല്ലൊരു ഭര്‍ത്താവാണ് സൂര്യ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജ്യോതികയും നല്ലൊരു ഭാര്യയാണ്. ഇരുവരുടെയും വിവാഹസമയത്ത് ജ്യോതിക…

    Read More »
Back to top button
error: