LIFE
-
നന്മനിറഞ്ഞവന് ശ്രീനിവാസന് ഒരു സിനിമാപ്പേരു മാത്രമല്ല; സത്യന് അന്തിക്കാടെഴുതിയത് ശരിയാണ്; എല്ലാവര്ക്കും എന്നും നന്മകള് ഉണ്ടാകട്ടെ; ശ്രീനിവാസന്റെ നന്മകള് നാടറിയുന്നത് മരണശേഷം; ഹൃദയപൂര്‍വം ഡ്രൈവറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കൊച്ചി: നടന് ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കും മുന്‍പ് സംവിധായകന് സത്യന് അന്തിക്കാട് മൃതദേഹത്തില്‍ വെച്ച കടലാസില്‍ കുറിച്ചത് സത്യമാണ് – എല്ലാവര്ക്കും എന്നും നന്മകള് ഉണ്ടാകട്ടെ. ശ്രീനിവാസന് എന്നും ആഗ്രഹിച്ചിരുന്നതും അതാണ്. ശ്രീനിവാസന് ഒരിക്കലും താന്‍ ചെയ്തിരുന്ന നല്ലകാര്യങ്ങളും നന്മനിറഞ്ഞ കാര്യങ്ങളും ഒരിക്കലും മറ്റൊരാള്‍ അറിഞ്ഞിരുന്നില്ല. നന്മനിറഞ്ഞ ശ്രീനിവാസന്റെ നന്മയുള്ള ജീവിതകഥകള്‍ ഇപ്പോഴാണ് ഓരോന്നോരോന്നായി പുറത്തുവരുന്നത്. അത്തരത്തിലുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷിനോജിന്റെ എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ഷിനോജിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി, ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് തന്നോട് ശ്രീനിവാസന് എപ്പോഴും പറയാറുണ്ടെന്ന് ഷിനോജ് ഓര്‍ക്കുന്നു. നല്ല തിരക്കഥകളും സംവിധാനവും അഭിനയവും കൊണ്ട് ശ്രീനിവാസന് മലയാളസിനിമാസ്വാദകരുടെ മനം കവര്‍ന്നപ്പോള്‍ നല്ല പെരുമാറ്റവും പ്രവൃത്തികളും കൊണ്ട് തനിക്കു ചുറ്റുമുള്ളവരുടെ മനസാണ് ശ്രീനിവാസന് കവര്‍ന്നത്. സിനിമക്കകത്തുള്ളതുപോലെ തന്നെ പുറത്തും ശ്രീനിവാസന് നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചതിന്റെ…
Read More » -
മിസ്റ്റര്‍ പിണറായി നിങ്ങള്‍ ഭയപ്പെടുത്തുകയാണോ; ആഞ്ഞടിച്ച് സൂപ്പര്‍ ഡയലോഗുകളുമായി വി.ഡി.സതീശന്; ആരെയാണ് മിസ്റ്റര്‍ പിണറായി ഭയപ്പെടുത്തുന്നത് എന്ന് ചോദ്യം; അറസ്റ്റുകൊണ്ടൊന്നും കോണ്‍ഗ്രസോ യുഡിഎഫോ ഭയപ്പെടില്ലെന്ന് താക്കീത്
പറവൂര്‍: വി.ഡി.സതീശന് ഇടക്കിടെ കിണ്ണന്കാച്ചി ഡയലോഗടിക്കും. നല്ല താളത്തിലും ഈണത്തിലുമായി കൊള്ളേണ്ടിടത്ത് കൊള്ളേണ്ട പോലെ. അതുപോലൊന്നാണ് ഇന്ന് മുഖ്യമന്ത്രിക്കെതിരെ അടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ മിസ്റ്റര്‍ പിണറായി എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള നെടുനീളന്‍ ഡയലോഗ് സതീശന്റെ സൂപ്പര്‍ ഡയലോഗായി മാറിയിട്ടുണ്ട്. അതിങ്ങനെ – മിസ്റ്റര്‍ പിണറായി വിജയന്, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? നിങ്ങള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കുകയാണോ? നിങ്ങളുടെ ഭരണത്തിന്റെ അവസാന കാലമാണിത്. അതിന്റെ അഹങ്കാരമാണ് നിങ്ങള്‍ ഇപ്പോള്‍ കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തും ക്രിമിനലിനെ കൊണ്ടു പോകുന്നതു പോലെ പൊലീസ് കൊണ്ടു പോയതും. പോലീസ് ജീപ്പിന് ബോംബ് എറിഞ്ഞതിന് 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച സി.പി.എം നേതാവിനെ ജയിലില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പ് പരോളില്‍ വിട്ട സര്‍ക്കാരാണിത്. നിങ്ങള്‍ പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രിയല്ലേ പിണറായി വിജയന്? എന്നിട്ടാണ് പോലീസുകാരെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച്…
Read More » -
സര് അത് ഡോബര്മാനു വേണ്ടി ബുക്ക് ചെയ്ത സീറ്റാണ്; അത് ക്യാറ്റ് കോര്‍ണറാണ് സാര്‍ അവിടെ ഡോഗ്സിന് എന്‍ട്രിയില്ല; അബുദാബിയില്‍ ഇനി ഇങ്ങനയൊക്കെ കേള്‍ക്കാം ഹോട്ടലുകളില്‍
അബുദാബി: എന്തുണ്ട് കഴിക്കാന്‍ എന്നു ചോദിച്ചയാള്‍ക്ക് മുന്നില്‍ വെയ്റ്റര്‍ രണ്ടു മെനുകാര്‍ഡ് കൊണ്ടുവെച്ചു. ഒന്ന് എന്തുണ്ട് എന്ന് ചോദിച്ചയാള്‍ക്കുള്ള മെനു, രണ്ടാമത്തേത് അയാളുടെ വളര്ത്തുപട്ടിക്കുള്ള ഫുഡിന്റെ മെനു… ഇത് അബുദാബി വളരെയടുത്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്ന കാഴ്ചകളിലൊന്ന് മാത്രം. അബുദാബിയിലെ ഹോട്ടലുകള്‍ പെറ്റ് ഫ്രണ്ട്ലി ഹോട്ടലുകളാവുകയാണ്. ഇതുവരെ മനുഷ്യര്‍ക്കു മാത്രമായി തുറന്നിരുന്ന അബുദാബിയിലെ ഹോട്ടലുകളുടെ വാതിലുകള്‍ അരുമകളായ വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടിയും തുറക്കപ്പെടും. അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇനി മുതല്‍ വളര്‍ത്തുമൃഗങ്ങളുമായി പ്രവേശിക്കാം. ഇതുസംബന്ധിച്ച നിലവിലുള്ള നിയമത്തില്‍ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ട് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ഉത്തരവിറക്കി. വളര്‍ത്തുമൃഗങ്ങളുമായി പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. പലര്‍ക്കും തങ്ങളുടെ ഓമനകളായ വളര്‍ത്തുമൃഗങ്ങളെ മാറ്റിനിര്‍ത്തി വാരാന്ത്യങ്ങളില്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ വരേണ്ടി വന്നിരുന്നത് ബുദ്ധിമുട്ടും വിഷമവുമുണ്ടാക്കിയിരുന്നു. ഇത് മനസിലാക്കിയാണ് പ്രധാനപ്പെട്ട് നിയമഭേദഗതിയിലൂടെ അബുദാബി പുതിയ കാഴ്ചകള്‍ ഒരുക്കുന്നത്. പൊതുജനാരോഗ്യം, ക്രമസമാധാനം, മൃഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട 2012-ലെ രണ്ടാം നമ്പര്‍ നിയമത്തിലാണ്…
Read More » -
പെറ്റി കേസാണെങ്കില്‍ അപ്പൊ പിടിക്കും; ഇതിപ്പോള്‍ ഇന്റര്‍നാഷണല്‍ കുറ്റവാളികളല്ലേ; ഇന്ത്യന്‍ ആഭ്യന്തരവകുപ്പിനെ പരിഹസിച്ചുള്ള ലളിത് മോദിയുടെയും വിജയ് മല്യയുടെയും വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനം; മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം
ന്യൂഡല്‍ഹി: ചെറിയ വല്ല കേസാണെങ്കില്‍ നമ്മടെ പോലീസ്, കേരള പോലീസല്ല ഇന്ത്യന്‍പോലീസ് വേഗം പിടിക്കും. പക്ഷേ ഇത് അങ്ങനെയല്ലല്ലോ..പിടിക്കേണ്ടത് രണ്ട് ഇന്റര്‍നാഷണല്‍ കുറ്റവാളികളെയല്ലേ…അതും മുകളില്‍ വേണ്ട പിടിപാടുള്ളവര്‍. അവര്‍ എവിടെയോ ഇരുന്ന് വീഡിയോയിലൂടെ തങ്ങളെ പിടിക്കാന്‍ പറ്റിയില്ലല്ലോ എന്ന് വീമ്പു പറയുമ്പോള്‍ ഇന്ത്യന്‍ പോലീസിന് നാണക്കേട് കുറച്ചൊന്നുമല്ല. അതുകൊണ്ടുതന്നെ അവരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ പോലീസ്. വന്‍ സാമ്പത്തിക കുറ്റവാളികളായ ലളിത് മോദിയും വിജയ് മല്യയും വീഡിയോയില്‍ വീമ്പു പറയുന്നത് കേട്ട് മോദി സര്‍ക്കാരിന് നാണക്കേട് കുറച്ചൊന്നുമല്ല ഉണ്ടായിരിക്കുന്നത്. മറ്റും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പ്രതികരണങ്ങള്‍ തുടര്‍ച്ചയായി നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു. അടുത്തിടെ വിജയ് മല്യയുടെ 70ാം പിറന്നാളാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് ലളിത്മോദി ഞങ്ങള്‍ കുറ്റവാളികളാണ്. ഇന്ത്യയിലെ വലിയ രണ്ട് കുറ്റവാളികള്‍ എന്ന് പരിഹാസത്തോടെ ഉറക്കെ വിളിച്ചുപറയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വളരെ നാണക്കേടാണെന്ന് പരക്കെ അഭിപ്രായമുണ്ടായി. ലളിത് മോദിയുടെ പരിഹാസം സംബന്ധിച്ച് വിദേശമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലും ചോദ്യമുയര്‍ന്നു. നാടുവിട്ട സാമ്പത്തിക കുറ്റവാളികളെ…
Read More » -
അപ്പോള്‍ ഈ ഫോട്ടോയോ; ഇതിലും ദുരൂഹത തോന്നണ്ടേ; പോറ്റി കടകംപള്ളിക്കൊപ്പം നില്ക്കുന്ന ഫോട്ടോയുമായി ഷിബു ബേബി ജോണ്‍; ഷിബു പങ്കുവെച്ചത് രണ്ടു ചിത്രങ്ങള്‍; ചിത്രത്തിലൊന്നില്‍ ഒരു പോലീസുകാരനും
കൊല്ലം: ചിത്രങ്ങള്‍ വിവാദങ്ങളായി മാറിക്കൊണ്ടിരിക്കെ രണ്ടു ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട എ ഐ ചിത്രം ഷെയര്‍ ചെയ്തതിന് കോണ്‍ഗ്രസ് നേതാവ് സുബ്രഹ്മണ്യനെതിരെ കേസെടുത്തതിന്റെ പിന്നാലെയാണ് ഷിബു ബേബി ജോണ്‍ രണ്ടു ചിത്രങ്ങള്‍ പുറത്തുവിട്ടത്. ദേവസ്വം വകുപ്പ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ കുറിപ്പു സഹിതം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. പോറ്റി സോണിയാഗാന്ധിയുമായി നില്ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നുണ്ടെങ്കില്‍ ഈ ചിത്രത്തിനും ദുരൂഹത തോന്നണ്ടേ എന്നാണ് ഷിബുവിന്റെ ചോദ്യം. ചിത്രങ്ങളിലൊന്നില്‍ ഒരു പോലീസ് വേഷധാരിയുമുണ്ട്. ഈ ചിത്രങ്ങള്‍ നേരത്തെ തന്റെ കയ്യില്‍ ഉണ്ടായിരുന്നതാണെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ പങ്കുവെച്ചിട്ടുള്ളത്. അതിലൊന്നില്‍, കടകംപള്ളിയും ഉണ്ണിക്കൃഷ്ണന് പോറ്റിയും ഒരു പോലീസ് വേഷധാരിയും മറ്റൊരാളും ഇരിക്കുന്നത് കാണാം. ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍…
Read More » -
എ ഐ കോണ്‍ഗ്രസിലെ ഗ്രൂപ്പല്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലാണ് ഇനി സിപിഎമ്മിന്റെ കളി; സുബ്രഹ്മണ്യന് ഒരൊറ്റ ദിവസം കൊണ്ട് താരമായി; കസ്റ്റഡിയിലെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
കോഴിക്കോട്: എ ഐ എന്നാല്‍ പണ്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളായിരുന്നു. അന്ന് അതുകൊണ്ട് കോണ്‍ഗ്രസ് പാടുപെട്ടിട്ടുണ്ട്. ഇന്ന് എ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് കോണ്‍ഗ്രസിന് തലവേദന. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്മണ്യനെ ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ ഐ നിര്‍മ്മിത ചിത്രം പങ്കുവെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തതോടെ എ ഐയുടെ പേരില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് കളത്തിലിറങ്ങിക്കഴിഞ്ഞു. എ ഐ ഉപയോഗിച്ച് ആര്‍ക്കും എന്തുമാകാമെന്ന് വിചാരിക്കേണ്ട എന്ന നിലപാടാണ് സിപിഎം ഈ കേസിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ പോലീസ് എകെജി സെന്ററിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍.സുബ്രഹ്മണ്യന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ കാട്ടാള സംസ്കാരം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് സുബ്രഹ്മണ്യത്തിനെ കസ്റ്റഡിയിലെടുത്തതില്‍ കോപാകുലനായി കെ.സി വേണുഗോപാലും ചോദിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കാരനായ ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തതിനാണ് തനിക്കെതിരെ കേസെന്ന് പറയുന്ന സുബ്രഹ്മണ്യന് അതേ ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന…
Read More » -
മറ്റത്തൂരില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുകാരുടെ വക ഷോക്ക്; കൂട്ടത്തോടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍; ബിജെപിയുമായി സഖ്യമുണ്ടാക്കി;സ്വതന്ത്ര മെമ്പര്‍ പ്രസിഡന്റായി; അപ്രതീക്ഷിത നീക്കങ്ങളില്‍ പകച്ച് കോണ്‍ഗ്രസ്
തൃശൂര്‍: കൊടകര മറ്റത്തൂരില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുകാാരുടെ വക ഷോക്ക്. മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വത്രന്ത സ്ഥാനാര്‍ത്ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 8 കോണ്‍ഗ്രസ് മെമ്പര്‍മാരും ബി.ജെ.പി.യിലെ 4 അംഗങ്ങളില്‍ മൂന്ന് പേരുടെ വോട്ട് ലഭിച്ച് 12 വോട്ട് നേടിയാണ് ജയിച്ചത്. ഒരു ബി.ജെ.പി. അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെ.ആര് ഔസേഫിന് പത്ത് എല്‍ഡി എഫ് അംഗങ്ങള്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി…
Read More » -
ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ലാലി ജെയിംസ്; സസ്പെന്റു ചെയ്തെങ്കിലും തിരിച്ചെടുത്തില്ലെങ്കിലും മരണം വരെയും കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് ; ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ്
പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താലും താന്‍ കോണ്‍ഗ്രസുകാരിയായി തുടരുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് നടപടി നേരിട്ട തൃശൂരിലെ കോര്പറേഷന് കൗണ്‍സിലര്‍ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോണ്‍ഗ്രസുകാരെയായി തുടരുമെന്ന് ലാലി ജെയിംസ് വ്യക്തമാക്കി. തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. താന്‍ ഒരിക്കലും ഒരു സാങ്കല്‍പ്പിക ലോകത്തല്ല. പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല. ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയായി തുടരാന്‍ കോണ്‍ഗ്രസിന്റെ അംഗത്വം ആവശ്യമില്ല. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ലെന്നും കാരണം രണ്ട് ഘടകങ്ങളും അവര്‍ക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയര്‍ത്തിയ ആരോപണങ്ങളില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത് ലാലി പ്രതികരിച്ചു. പണം നല്കി എന്നത് പലരും രണ്ടു ദിവസം മുന്‍പ്…
Read More » -
പുതുവര്‍ഷ മെഗാ ഓഫറുമായി കോണ്‍ഗ്രസ്; പദവികള്‍ വില്പനയ്ക്ക്; ലാലി പറഞ്ഞത് സത്യമാണെങ്കില്‍ കോണ്‍ഗ്രസിനിത് അപചയത്തിന്റെ അവസാനകാലം; മതസാമുദായിക സംഘടനകള്‍ക്കും ആശങ്ക; ലാലിയുടെ ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തം
തൃശൂര്‍; സസ്പെന്റു ചെയ്യപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ സത്യമാണെങ്കിലും അല്ലെങ്കിലും ആരോപണം കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ചൂടേറിയ ചര്‍ച്ച. പണം വാങ്ങി കോണ്‍ഗ്രസ് പദവികളും സ്ഥാനമാനങ്ങളും വില്‍ക്കുന്നുവെന്ന ആരോപണം കേരളത്തിലെ കോണ്‍ഗ്രസിനെ മാത്രമല്ല ദേശീയതലത്തില്‍ തന്നെ നാണക്കേടിലാക്കിയിട്ടുണ്ട്. കോഴവിവാദങ്ങള്‍ കോണ്‍ഗ്രസിന് പുത്തരിയല്ലെങ്കിലും പദവികള്‍ വില്‍ക്കാനായി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് ഇതാദ്യമായിരിക്കും. ലാലി ജെയിംസ് ഉന്നയിച്ച ആരോപണം പാര്‍ട്ടി നേതൃത്വം തമാശയായി മാത്രമേ എടുത്തിട്ടുള്ളുവെങ്കിലും ആരോപണം ഉന്നയിച്ച ലാലിയെ സസ്പെന്റു ചെയ്തെങ്കിലും അതത്ര നിസാരമായി കാണുന്നില്ല എന്നതാണ് സത്യം. ലാലി ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനെ എന്നും നിയന്ത്രിക്കുന്ന സമുദായിക സമവാക്യങ്ങളും ഗ്രൂപ്പ് ആധിപത്യവുമെല്ലാം പിന്നിലേക്ക് മാറി പകരം പണത്തിന്റെ പരുന്തുകള്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് ലാലിയുടെ വെളിപ്പെടുത്തലുകള്‍ പറയുന്നത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ തറപ്പിച്ചു പറയാം ഇത്…
Read More »
