LIFE
-
ഈ ലക്ഷണങ്ങള്‍ കുട്ടിയില്‍ കാണുന്നുണ്ടോ? എന്താണ് എഡിഎച്ച്ഡി?
ADHD അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (Attention Deficit Hyperactivity Disorder) എന്നതിന് പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് ഉള്ളത്. ശ്രദ്ധയില്ലായ്മ (inattention), അടങ്ങിയിരിക്കാന്‍ വളരെ ബുദ്ധിമുട്ട് (hyperactivity), ആലോചിക്കാതെ എടുത്തുചാടി പ്രവര്‍ത്തിക്കുക (impulsivity). എഡിഎച്ച്ഡി എന്ന അവസ്ഥ ചെറിയ പ്രായത്തില്‍ കുട്ടികളില്‍ ആരംഭിക്കുകയും അതു രോഗനിര്‍ണ്ണയം നടത്തി മെച്ചപ്പെടുത്താനുള്ള ട്രെയിനിങ് കൊടുക്കാന്‍ കഴിയാതെപോയാല്‍ പ്രായം മുന്നോട്ടു പോകുമ്പോഴും ഈ ലക്ഷണങ്ങള്‍ അവരില്‍ ഉണ്ടാകും. ഇതിനെ Adult ADHD എന്ന് പറയുന്നു. എഡിഎച്ച്ഡി ലക്ഷണങ്ങള്‍ ? ADHD ഉള്ള കുട്ടികളില്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകും ? ശ്രദ്ധക്കുറവുകാരണം പഠനത്തിലും മറ്റുകാര്യങ്ങളിലും വളരെ നിസ്സാരമായ തെറ്റുകള്‍ വരുത്തുക ? മറ്റൊരാള്‍ സംസാരിക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കേണ്ട സാഹചര്യങ്ങളില്‍ അതു കഴിയാതെ വരിക ? നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ഹോംവര്‍ക്, അതുപോലെയുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയാതെ വരിക ? സാധങ്ങള്‍ അടുക്കി വെക്കാന്‍ പറ്റാതെ വരിക ? വളരെ…
Read More » -
”ആ റേപ്പ് സീന്‍ ചെയ്യുമ്പോള്‍ അറിഞ്ഞില്ല അത് എന്നെ ആശങ്കയിലാക്കുമെന്ന്”
യാഷ് രാജ് നിര്‍മ്മിച്ച് ജുനൈദ് ഖാന്‍, ജയ്ദീപ് അഹ്ലാവത്, ഷര്‍വാരി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച മഹാരാജ് വിവാദങ്ങള്‍ക്ക് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ശാലിനി പാണ്ഡെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ജയ്ദീപ് അവതരിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവമായ മഹാരാജ് ലൈംഗികമായി പീഡിപ്പിക്കുന്ന രംഗം സംബന്ധിച്ച് പ്രതികരിക്കുകയാണ്. ആ രംഗം അവതരിപ്പിക്കുന്നത് തന്നെ അങ്ങേയറ്റം ആശങ്കാകുലയാക്കിയെന്ന് ശാലിനി പറഞ്ഞു. ആദ്യം വായിച്ചപ്പോള്‍ ആ കഥാപാത്രം എന്ത് വിഡ്ഢിയാണെന്ന് തോന്നിയെങ്കിലും പിന്നീട് താന്‍ ചെയ്യുന്നത് ശരിയാണെന്ന് സ്വയം വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ശാലിനി പറഞ്ഞു. സിനിമയില്‍, ജയ്ദീപ് 1800-കളിലെ ജദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് എന്ന ആള്‍ ദൈവമായാണ് അഭിനയിക്കുന്നു, ഇയാള്‍ക്ക് യുവതികളെ ‘ചരണ്‍ സേവ’ എന്ന പേരില്‍ സമര്‍പ്പിക്കുമായിരുന്നു. ഇവര്‍ ബലാത്സഗം ചെയ്യപ്പെട്ടാലും ഈ ആള്‍ദൈവത്തിന്റെ വിശ്വാസി സമൂഹം അതിന് നേരെ കണ്ണടയ്ക്കുകയും ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കര്‍സന്ദാസ് മുല്‍ജി നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ…
Read More » -
പാഠശാലകളിൽ നിന്നു മാത്രമല്ല, ചില അറിവുകൾ നാം തനിയെ സ്വായത്തമാക്കേണ്ടവയും ആണ്
വെളിച്ചം അടുത്തുളള ഗ്രാമത്തിലാണ് അവന്‍ ചിത്രകല അഭ്യസിച്ചിരുന്നത്. ആ കാലത്താണ് നാട്ടിലെ ചിത്രകലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവന് ആഗ്രഹം തോന്നിയത്. ഗുരുവിനോട് തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ഗുരു അവനോട് ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിത്രത്തില്‍ ചില സ്ഥലത്ത് ചില തിരുത്തലുകള്‍ വരുത്താന്‍ ഗുരു നിർദ്ദേശിച്ചു. ഒപ്പം ചില സ്ഥലങ്ങളില്‍ നിറവ്യത്യാസങ്ങള്‍ വരുത്താനും പറഞ്ഞു. അതെല്ലാം ക്ഷമയോടെ അവന്‍ ചെയ്യാൻ തുടങ്ങി. അല്‍പം കഴിഞ്ഞ് ഗുരു പറഞ്ഞു: “ഞാന്‍ പുറത്ത് പോയി വരുമ്പോഴേക്കും പറഞ്ഞതിന്റെ മുക്കാല്‍ ഭാഗമെങ്കിലും പൂര്‍ത്തിയാക്കണം.” പക്ഷേ പറഞ്ഞതിലും നേരത്തേ ഗുരു തിരിച്ചെത്തി. എന്നാൽ അപ്പോഴേക്കും അവന്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കിയിരുന്നു. ഗുരു പറഞ്ഞു: “തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നിന്നെ ഞാന്‍ കുറെ ബുദ്ധിമുട്ടിച്ചു…” അപ്പോള്‍ അവന്‍ പറഞ്ഞു: “അങ്ങ് പോകുന്നതുവരെ ഞാന്‍ അങ്ങയെ തൃപ്തിപ്പെടുത്താനാണ് ശ്രമിച്ചത്. അങ്ങ് പോയിക്കഴിഞ്ഞ് എന്നെ തൃപ്തിപ്പെടുത്താനും.” എല്ലാ പാഠങ്ങളും ഗുരുവില്‍ നിന്ന് പഠിക്കാന്‍ സാധ്യമല്ല. ചിലത് തനിയെ പരുവപ്പെടേണ്ട ചെയ്തറിവുകളാണ്. ആരുടെയങ്കിലുമൊക്കെ പാഠങ്ങള്‍ക്ക്…
Read More » -
തുളസിയിലയിട്ട ചായ മഴക്കാലത്ത് അത്യുത്തമം
ആയൂര്‍വേദത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളില്‍ ഒന്നാണ് തുളസി. നമ്മുടെ ശരീരത്തിന് വേണ്ട ഒരുപാട് ഗുണങ്ങള്‍ തുളസിക്കുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെയൊക്കെ വീട്ടില്‍ ഒരു തുളസിച്ചെടിയെങ്കിലും നട്ടുവളര്‍ത്താറുമുണ്ട്. തുളസിയില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയത് കൊണ്ട് തുളസി മികച്ച ആരോഗ്യം നല്‍കും, കൂടുതല്‍ പേരും ചായയ്ക്കൊപ്പം തുളസിയും ചേര്‍ത്ത് കഴിക്കാറുണ്ട്. ഇത് വഴി നമ്മുടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്ത് ഉണ്ടാകുന്ന ചുമ, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അനുയോജ്യമായ ഔഷധമാണിത്. അതുകൊണ്ട് ചായയില്‍ ഒരു തുളസിയില ചേര്‍ക്കുന്നത് നല്ലതാണ്. തുളസിയില്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മഴക്കാലത്ത് വൈറല്‍ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. രാവിലെ തുളസിയിട്ട ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയറുവേദനയും ദഹനക്കേടും…
Read More » -
പ്രാതലില്‍ പ്രോട്ടീന്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ…
പ്രാതലില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ?ഗുണം ചെയ്യും. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജ്ജം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സഹായകമാണ്. പേശികളുടെ ബലം വര്‍ദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയം വര്‍ദ്ധിപ്പിക്കുക, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുക എന്നിവയ്‌ക്കെല്ലാം പ്രോട്ടീന്‍ സഹായകമാണ്. അതിനാല്‍, ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍… മുട്ട ഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട. അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രാതലില്‍ മുട്ട പുഴുങ്ങിയോ, ഓംലെറ്റ് ആയോ കഴിക്കാവുന്നതാണ്. പനീര്‍ പ്രോട്ടീനും കാല്‍സ്യവും അടങ്ങിയ ഭക്ഷണമാണ് പനീര്‍. ഇത് പേശികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ബദാം പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം, ചര്‍മ്മത്തിന്റെ ആരോഗ്യം, ഊര്‍ജ്ജം എന്നിവയ്ക്ക് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളില്‍…
Read More » -
ജീവിതത്തില്‍ മദ്യം രുചിച്ചിട്ടില്ല, എന്നിട്ടും കരള്‍രോഗം! അനുഭവം പങ്കുവെച്ച് നടി
കരള്‍രോഗം എന്നു കേള്‍ക്കുമ്പോഴേക്കും മദ്യപാനമാകാം കാരണം എന്നു ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ മദ്യം മാത്രമല്ല ജീവിതശൈലി ഉള്‍പ്പെടെയുള്ള മറ്റുചില ഘടകങ്ങളും കരള്‍രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സന മഖ്ബൂല്‍. ബിഗ്‌ബോസ് ഒ.ടി.ടി. സീസണ്‍ ത്രീയിലൂടെയാണ് സന തന്റെ കരള്‍രോഗത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. മദ്യം കൈകൊണ്ടു തൊട്ടിട്ടില്ലാത്ത തനിക്ക് കരള്‍രോഗം ബാധിച്ചതിനേക്കുറിച്ചാണ് സന പങ്കുവെക്കുന്നത്. നോണ്‍ ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ആണ് തന്നെ ബാധിച്ചതെന്ന് സന പറയുന്നു. ജീവിതത്തില്‍ ഇന്നുവരെ മദ്യം രുചിച്ചുപോലും നോക്കിയിട്ടില്ലാത്ത ആളാണ് താന്‍, എന്നും ഈ രോഗം സ്ഥിരീകരിച്ചു. സാധാരണ ആളുകള്‍ക്ക് കരള്‍രോഗം സ്ഥിരീകരിക്കുന്നത് അവസാനഘട്ടം ആകുമ്പോഴായിരിക്കുമെന്നും തന്റെ കാര്യത്തില്‍ ഭാഗ്യംകൊണ്ട് നേരത്തേ തിരിച്ചറിഞ്ഞുവെന്നും സന പറയുന്നു. 2021-ലാണ് തനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടക്കത്തില്‍ എന്താണെന്ന് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍പ്പോലും കഴിയാത്ത ദിവസങ്ങളുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. മദ്യപാനം മൂലമല്ലാതെ വരുന്ന കരള്‍രോഗങ്ങളുടെ പ്രധാനകാരണം അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതും പ്രമേഹവുമൊക്കെയാണ്. നോണ്‍…
Read More » -
ഗുരുവായൂരമ്പലനടയില്‍ സ്വപ്‌നസാഫല്യം; മീരയ്ക്ക് മനംപോലെ മാംഗല്യം
സമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിവാഹ പരിപാടികള്‍ ആഘോഷമാക്കുകയായിരുന്നു മീര നന്ദനും കൂട്ടുകാരും. ഹല്‍ദി, മെഹന്ദി തുടങ്ങി നിരവധി ചടങ്ങുകളായിരുന്നു ഈയിടെ നടന്നത്. ഓരോ ഫോട്ടോസിലും മീരയെ കാണാന്‍ അതീവ സുന്ദരിയായിട്ടുണ്ട്. തന്റെ ആഗ്രഹപ്രകാരം കണ്ണന്റെ തിരുനടക്കു മുന്നില്‍ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോള്‍ താരം തന്നെ ആ സന്തോഷം ഇന്‍സ്റ്റഗ്രാം വഴി ജനങ്ങളോട് പങ്ക് വെച്ചിട്ടുണ്ട്. ”വിവാഹത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വിവാഹം കഴിക്കണം എന്നായിരുന്നു. കണ്ണന്‍ എനിക്ക് അത്രയും ഇമ്പോര്‍ട്ടന്റ് ആണെന്നും” മീര പറഞ്ഞിരുന്നു. വിവാഹ സാരിയില്‍ സുന്ദരിയായ മീരയെ കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ആരാധകര്‍. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കൊണ്ട് രണ്ട് ചിത്രങ്ങള്‍ മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടായിരത്തില്‍പരം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. ‘മൈ ലൈഫ് ആന്റ് ലവ്’ എന്നാണ് ചിത്രത്തിന് താഴെ മീരയുടെ കാപ്ഷന്‍. ശ്രീജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് എന്ന സ്റ്റുഡിയോ കമ്പനിയാണ് മീരയുടെ കല്യാണ ഫോട്ടോകള്‍…
Read More » -
അമീബിക് മസ്തിഷ്‌ക ജ്വരം; രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ?
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനിലാണ് രോഗം കണ്ടെത്തിയത്. രോഗം റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മാീലയശര ാലിശിഴീലിരലുവമഹശശേ)െ അഥവാ അമീബിക് മസ്തിഷ്‌കജ്വരം. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് നെയ്ഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോള്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഈ രോഗത്തിന് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ കഴിയില്ല. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊന്ന്, ചെളിയും അഴുക്കും നിറഞ്ഞ വെള്ളം ഉപയോഗിച്ച് വായും മൂക്കും കഴുകാതിരിക്കുക. കാരണം ഇതിലൂടെ രോഗാണുക്കള്‍ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വിമിങ് പൂള്‍ ഉള്‍പ്പടെ…
Read More » -
മുടിയിലെ താരനെ എന്നന്നേക്കുമായി അകറ്റാം, പേരയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോട്ടിയില്‍ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. പേരയില അരച്ചു തലയില്‍ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്. പേരയില കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം. പേരയിലയുടെ നീര് തലയില്‍ പുരട്ടുന്നത് തലയിലെ പേനിനെ ഒഴിവാക്കും. ശിരോചര്‍മത്തിലെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റാനും ഇത് നല്ലതാണ്. മുടിയ്ക്കു സ്വാഭാവിക രീതിയില്‍ തിളക്കം നല്‍കാനും മുടിവേരുകള്‍ക്ക് ബലം നല്‍കാനും പേരയിലയുടെ നീര് നല്ലതാണ്. പേരയിലിട്ട വെള്ളം കൊണ്ടു മുടി കഴുകുന്നത് എണ്ണമയമുള്ള മുടിയ്ക്കുള്ള പരിഹാരമാണ് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ പ്രകൃതിദത്ത മാര്‍ഗമായത് കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്ന് നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും. ശിരോചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ ഉപേക്ഷ വിചാരിക്കരുത്. താരന്‍ ഒരു സാധാരണ പ്രശ്‌നമാണ്. എന്നാല്‍ ഇതില്‍ നിന്ന് മുക്തി നേടുകയെന്നത് അത്ര എളുപ്പമല്ല. താരന്‍…
Read More » -
ഇത് മോഹൻലാലിൻ്റെ വർഷം: ബറോസ്, എമ്പുരാൻ,വൃഷഭ, L360, ഒടുവിലിതാ ‘ദേവദൂതൻ’ 4k റീ റിലീസ്
മോഹന്‍ലാലിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘ബറോസ്’ ഈ വർഷം റിലീസ് ചെയ്യും. പ്രഖ്യാപന സമയം മുതല്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയ ‘ബറോസി’ലെ ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, 150 കോടിയിലേറെ ചെലവിൽ അണിയിച്ചൊരുക്കുന്ന ‘എമ്പുരാൻ’ ഈ വർഷം തന്നെ എത്തും. 2019ലെ ബ്ലോക്ക്ബസ്റ്ററായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാ’നിൽ മോഹൻലാൽ ഖുറേഷി അബ്‌റാം ആയി വീണ്ടുമെത്തും. അമേരിക്കയിലും യുകെയിലും ദുബായിയിലും ലെ, ലഡാക്ക് മലനിരകളിലുമായി ചിത്രീകരിക്കുന്ന ‘എമ്പുരാൻ’ മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കും എന്നാണ് പ്രതീക്ഷ. യുദ്ധരംഗങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, ട്രക്കുകൾ, കോടികൾ വിലയുള്ള കാറുകൾ തുടങ്ങി അത്യപൂർവമായ പലതും നിറയുന്ന ഈ സിനിമയുടെ ലൊക്കേഷനുകൾ മുൻപൊരിക്കലും സിനിമാ ചിത്രീകരണം നടക്കാത്ത സ്ഥലങ്ങളാണ്. കഥയും തിരക്കഥയും മുരളി ഗോപി. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തങ്ങളുടെ തുടർ…
Read More »