LIFE

  • അംബാനിയോ അദാനിയോ അല്ല, അതൊരു മലയാളി; നമ്പര്‍ പ്ലേറ്റിനായി മുടക്കിയ തുക കേട്ടാല്‍ തലചൊരുക്കും

    ശതകോടീശ്വരനായ മുകേഷ് അംബാനിയും കുടുംബവും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. മുകേഷിന്റെയും ഭാര്യ നിത അംബാനിയുടെയും മക്കളായ ഇഷ അംബാനിയുടെയും അനന്ദ് അംബാനിയുടെയും ആകാശ് അംബാനിയുടെയുമൊക്കെ അത്യാംഡംബര പൂര്‍ണമായ ജീവിതമാണ് ഇതിന് കാരണം. ലോകത്തെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു അനന്ദ് അംബാനിയുടേത്. വാഹനങ്ങളുടെ വലിയൊരു ശേഖരവും കുടുംബത്തിനുണ്ട്. ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കുകയെന്നത് മാത്രമല്ല, അതിന് ‘വി ഐ പി’ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാനും മുകേഷ് അംബാനി ശ്രമിക്കാറുണ്ട്. ഇതിനായി ഇഷ്ടം പോലെ പണവും അദ്ദേഹം ചെലവഴിക്കാറുണ്ട്. എന്നാല്‍ രാജ്യത്ത് നമ്പര്‍ പ്ലേറ്റിനായി ഏറ്റവും അധികം പണം മുടക്കിയ വ്യക്തി മുകേഷ് അംബാനിയല്ല. പിന്നെ ആരാണ് ഗൗതം ആദാനിയാണോയെന്നായിരിക്കും പലരും ചോദിക്കുക. എന്നാല്‍ അംബാനിയോ അദാനിയോ അല്ല, അതൊരു മലയാളിയാണ് എന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ടെക് കമ്പനി സിഇഒ ആയ വേണു ഗോപാലകൃഷ്ണനാണ് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റിന്റെ ഉടമയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാക്കനാട്…

    Read More »
  • കത്ത് വിവാദത്തില്‍ മൗനം വെടിഞ്ഞ് രാജേഷ് കൃഷ്ണ; ‘മഞ്ഞപ്പത്രക്കാരന്റെ കൂടെച്ചേര്‍ന്ന് ദുഷ് പ്രചാരണം നടത്തി; കത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതും അയാള്‍തന്നെ; പത്തുകോടി മാനനഷ്ടക്കേസ് നല്‍കിയപ്പോള്‍ പുതിയ കഥ ഇറക്കുന്നു; മാധ്യമ പ്രവര്‍ത്തകരുടെ പേരും പുറത്തുവിടട്ടെ’

    കൊച്ചി: സിപിഎമ്മിനെ വിവാദത്തിലാഴ്ത്തിയ കത്ത് വിവാദത്തില്‍ വിശദീകരണവുമായി പ്രവാസിയും സിപിഎം പ്രവര്‍ത്തകനുമായ രാജേഷ് കൃഷ്ണ. ഇത്രകാലം ഒരു മഞ്ഞപ്പത്രക്കാരനുമായി ചേര്‍ന്നു തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയായിരുന്നെന്നും വിവാദമായ കത്ത് ഷെര്‍ഷാദ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും പങ്കുവച്ചശേഷം ഡിലീറ്റ് ചെയ്തതാണെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. ഇതു തിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടെന്നും വരും ദിവസങ്ങളില്‍ അതും പുറത്തുവരുമെന്നും മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടുകൊണ്ടു രാജേഷ് പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇക്കാലമത്രയും ഒരുവന്‍ ഒരു മഞ്ഞ പത്രക്കാരനുമായി ചേര്‍ന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തി നടന്നപ്പോള്‍ എന്റെ സുഹൃത്തുക്കളും സഖാക്കളും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. ‘എന്തുകൊണ്ട് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല’? ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോള്‍ കഴിഞ്ഞമാസം ഡല്‍ഹി കോടതിയില്‍ അദ്ദേഹത്തിന് എതിരെ ഞാന്‍ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഇതില്‍ നിയമനടപടി ഉറപ്പായപ്പോള്‍ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തില്‍ ഒരു മുഖ്യധാരാ പത്ര റിപ്പോര്‍ട്ടറെ കളത്തിലിറക്കി. നിരന്തര സിപിഎം…

    Read More »
  • ഓണക്കാലത്ത് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും; മുഴുവന്‍ വണ്ടികളും റോഡിലിറക്കും; വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കല്‍ നടക്കാത്ത കാര്യമെന്നും ഗണേഷ് കുമാര്‍

    തൃശൂര്‍: സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കി സമരം നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ വെച്ച് നേരിടും. രാമനിലയത്തില്‍ എത്തി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ‘500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും’ ഗതാഗത മന്ത്രി പറഞ്ഞു. ‘സമരം ചെയ്യുകയാണെങ്കില്‍ ഈ വണ്ടികള്‍ മുഴുവന്‍ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വര്‍ക്ക്‌ഷോപ്പില്‍ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ വാങ്ങിയ വണ്ടികള്‍ കൂടാതെ ഇത്രയും വണ്ടികള്‍ സ്‌പെയര്‍ ഉണ്ട്. അവര് സമരം ചെയ്താല്‍ അതിങ്ങ് ഇറക്കും’ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലയിരുന്നു സ്വകാര്യ ബസുടമകള്‍. ‘ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും’ മന്ത്രി…

    Read More »
  • ‘തിരിച്ചുവരവിനുള്ള സമയം’: വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

    കൊച്ചി: കാലമിത്ര കഴിഞ്ഞിട്ടും ജെന്‍ സിയുടെ കാലമെത്തിയിട്ടും സോഷ്യല്‍ മീഡിയയ്ക്ക് ഇന്നും പ്രിയങ്കരനാണ് മമ്മൂട്ടി. അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ എഐ ഉപയോഗിച്ചു സൃഷ്ടിച്ച മമ്മൂട്ടിയുടെ കിടിലന്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ‘മമ്മൂക്കയുടെ തിരിച്ചുവരവിന് സമയമായി’ എന്ന ക്യാപ്ഷനോടെ ‘കനവുകഥ’ എന്ന അക്കൗണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കാര്‍ പശ്ചാത്തലമായി വ്യത്യസ്ത പോസുകളിലുള്ള മൂന്നു ചിത്രങ്ങളാണ് പങ്കുവച്ചത്. പതിവു തെറ്റിക്കാതെ സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക. വിശ്രമജീവിതത്തിലായിരുന്ന മമ്മൂക്കയെ ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ട ആവേശത്തിലാണ് ആരാധകര്‍. നിരവധി ആരാധകരാണ് ചിത്രത്തില്‍ കമന്റുമായെത്തിയിരിക്കുന്നത്. ‘തിരിച്ചുവരവിനുള്ള സമയം’ എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചത്. ‘മമ്മൂട്ടിക്ക് ഇതുപോലെ ഒരു ഫോട്ടോക്ക് പോസുചെയ്യാന്‍ എഐയുടെ ആവിശ്യം ഇല്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും ശ്രദ്ധനേടുകയാണ്. നിഗൂഢവും…

    Read More »
  • സിപിഎമ്മിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ ഭാര്യയും പുഴു സിനിമയുടെ സംവിധായികയുമായ രത്തീന; ‘ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; വ്യവസായി എന്ന ലേബല്‍ തട്ടിപ്പു നടത്താന്‍; തോമസ് ഐസക്ക് സഹായിച്ചു; എം.വി. ഗോവിന്ദനെയോ മകനെയോ പരിചയമില്ല’

    കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ പ്രതികരണവുമായി പരാതിക്കാരനായ ഷെര്‍ഷാദിന്റെ മുന്‍ഭാര്യയും ‘പുഴു’ എന്ന സിനിമയുടെ സംവിധായികയുമായ റത്തീന ടിപി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷെര്‍ഷാദ് ക്രിമിനലാണെന്നും പറയുന്നത് മുഴുവന്‍ തെറ്റാണെന്നും പറഞ്ഞിരിക്കുന്നത്. സിപിഎം നേതാവ് തോമസ് ഐസക്ക് വീടിന്റെ ജപ്തി നോട്ടീസ് വന്ന സമയത്ത് സഹായിച്ചിട്ടുണ്ട്. എംവി ഗോവിന്ദനേയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ലെന്നും റത്തീന വ്യക്തമാക്കി. ജീവനാംശം പോലും തരാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് ഷെര്‍ഷാദ് ചെയ്യുന്നത്. സരിതയെയും സ്വപ്നയേയും പോലെ എന്നെയും മാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും, ചുറ്റുമുള്ള ആളുകളെ അകറ്റും, സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും, നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസിലെ പ്രതിയാണ്. വ്യവസായി എന്ന ലേബല്‍ പോലും തട്ടിപ്പ് നടത്താനാണ്. കോടതി ഉത്തരവു പോലും പാലിക്കാതെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണ്. ഷെര്‍ഷാദിന് എതിരെ രാജേഷ് കൃഷ്ണ കേസ് കൊടുത്തപ്പോള്‍ തന്റെ സഹോദരിയെ കുറിച്ച് മോശമായ കഥകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴത്തെ…

    Read More »
  • അദാനിയുടെ സിമെന്റ് കമ്പനിക്കായി ബിജെപി ഭരിക്കുന്ന അസമില്‍ ഒരു ജില്ല മുഴുവന്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം! ഞെട്ടിത്തരിച്ച് ഹൈക്കോടതി ജഡ്ജി; കോടതി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നിങ്ങള്‍ തമാശ പറയുകയാണോ എന്നും കോടതി

    ഗുവാഹത്തി: അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിര്‍മാണക്കമ്പനിക്കു വന്‍ തോതില്‍ ഭൂമി നല്‍കാനുള്ള അസം സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദത്തില്‍. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് നിര്‍മാണ ഫാക്ടറിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടയിലാണ് ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അസാധാരണമായ പ്രതികാരണം നടത്തിയത്. സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ഞെട്ടി. ‘കേള്‍ക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് നല്‍കിയോ’ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. SHOCKING!! Adani was given 3,000 bigha (81 million sqft) by the Assam BJP government for cement factory. Even the High Court Judge was taken aback: “Is this a joke?” Are you giving a whole district?”…

    Read More »
  • ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ പെന്‍ഷനായി ലഭിച്ചത് മൂന്ന് കോടി ; ഭാര്യയുമായി വേര്‍പിരിഞ്ഞ് തന്നെ താമസിക്കാന്‍ 60 കാരന്‍ തീരുമാനിച്ചു ; ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി…!

    ടോക്കിയോ: മൂന്ന് കോടി രൂപ പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. ജപ്പാനില്‍, ടെറ്റ്‌സു യമദ എന്ന അറുപതുകാരനാണ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത്. ഭാര്യ നഗരത്തില്‍ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍, ആ പുരുഷന് ഗ്രാമീണ വീട്ടില്‍ ഏകാന്തതയും വീട്ടുജോലികളും കൊണ്ട് പൊറുതിമുട്ടി. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നതിനെ ജപ്പാനില്‍ സോത്സുകോണ്‍ എന്നാണ് പേര്. ഇതില്‍ ദമ്പതികള്‍ വിവാഹിതരായി തുടരുന്നു, പക്ഷേ സ്വാതന്ത്ര്യത്തിനായി വേര്‍പിരിഞ്ഞ് ജീവിക്കുന്നു. 2004 ല്‍ ആദ്യമായി അവതരിപ്പിച്ച ഈ ആശയം പ്രായമായ ദമ്പതികള്‍ക്കിടയില്‍ പക്ഷേ ഇപ്പോള്‍ സര്‍വസാധാരണമാണ്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്ത ശേഷം 60 വയസ്സില്‍ വിരമിച്ച യമദയ്ക്ക് 50 ദശലക്ഷം യെന്‍ (ഏകദേശം 3 കോടി രൂപ ) പെന്‍ഷന്‍ ലഭിച്ചു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഭാര്യ കെയ്കോയ്ക്കൊപ്പം ഇപ്പോഴും നല്ലനിലയിലുള്ള ഗ്രാമത്തിലെ പഴയ കുടുംബവീട്ടില്‍ താമസിക്കാനായിരുന്നു ടെറ്റസൂവിന്റെ പദ്ധതി. എന്നാല്‍ ടോക്കിയോയിലെ നഗരജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന…

    Read More »
  • തൂങ്ങിമരിക്കുന്നതിനിടെ കുരുക്ക് പൊട്ടി വീണു… 16-ാം വയസ്സില്‍ മമ്മൂട്ടിയുടെ നായിക; സദാചാരക്കുരുപൊട്ടിച്ച കാമസൂത്രയുടെ പരസ്യം; പ്രസവം വരെ വിവാദം; ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ശ്വേത

    ‘അമ്മയ്ക്ക് പെണ്‍മക്കളില്ലേ’ എന്ന ചോദ്യത്തിന് ഇതാ അവസാനമായിരിക്കുന്നു. മലയാള താരസംഘടയായ അമ്മയുടെ തലപ്പത്തേക്ക്, ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെത്തുകയാണ്. പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യം പേറുന്ന മലയാള ചലച്ചിത്ര താരസംഘടനയിലെ, ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവി നടി ശ്വേതാ മേനോന് കൈവന്നിരിക്കയാണ്. നടിയെ ആക്രമിച്ച സംഭവത്തിന്റെ പേരിലും, ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പേരിലുമൊക്കെയുണ്ടായ വിവാദങ്ങളില്‍, താരസംഘടനയിലെ പുരുഷാധിപത്യം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകള്‍ ഇറങ്ങുന്ന മലയാളത്തില്‍, എന്തുകൊണ്ട് താരങ്ങളുടെ സംഘടന അപ്‌ഡേറ്റാവുന്നില്ല എന്ന ചോദ്യം, ദ ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍പോലും ഉയര്‍ത്തിയിരുന്നു. അതിനൊക്കെയുള്ള ഒരു മറുപടിയാണ്, ശ്വേതാമേനോന്‍ അടക്കമുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. അതേസമയം ഏതാനും സത്രീകളെ ഭാരവാഹികളാക്കിവെച്ച് പുരുഷതാരങ്ങളുടെ പിന്‍സീറ്റ് ഡ്രൈവിങ്ങ് ഉണ്ടാവുമോ എന്നും ആശങ്ക ഉയരുന്നുണ്ട്. പക്ഷേ അവിടെയാണ് ശേത്വാമേനോന്‍ എന്ന ‘ദ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍’ എന്ന് പറയുന്ന നടിയുടെ പ്രസക്തി. ഇന്നും വളരെ ബോള്‍ഡായി തന്റെ നിലപാടുകള്‍ പങ്കുവെക്കാന്‍…

    Read More »
  • രാവിലെ ഉണര്‍ന്ന ഉടന്‍ സ്മാര്‍ട്ട്ഫോണ്‍ നോക്കാറുണ്ടോ? നിര്‍ഭാഗ്യം കൂടെ വരും

    ഒരു ദിവസം നല്ലതാണോ മോശമാണോയെന്ന് ആ ദിവസത്തിന്റെ തുടക്കമാണ് തീരുമാനിക്കുന്നത്. ഒരാള്‍ ഉറക്കമുണര്‍ന്നാല്‍ ആദ്യം കാണുന്ന കാഴ്ചയാണ് കണിയെന്ന് പറയുന്നത്. അതില്‍ തന്നെ ഹിന്ദു വിശ്വാസപ്രകാരം കണിക്ക് വളരെ വലിയ പ്രധാനമുണ്ട്. ഇത് ഐശ്വര്യം തരുമെന്നാണ് വിശ്വാസം. അത്തരത്തില്‍ രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ തന്നെ കാണാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ? അതില്‍ ഒന്നാണ് സ്മാര്‍ട്ട്ഫോണ്‍. ഉറക്കമുണര്‍ന്നാല്‍ ഉടനെ പലരും ഫോണ്‍ ആണ് ആദ്യം നോക്കുന്നത്. ഇത് ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിശ്വാസം. ഉറക്കമുണര്‍ന്ന ഉടന്‍ കണ്ണാടി നോക്കുന്നവരും കുറവല്ല. എന്നാല്‍ ഇത് നെഗറ്റീവ് ഫലങ്ങളാണ് നല്‍കുക. ഒരു കാരണവശാലും രാവിലെ ഉണര്‍ന്ന ഉടന്‍ കണ്ണാടിയില്‍ നോക്കരുത്. മൃഗങ്ങള്‍, ഒഴുക്കില്ലാത്ത നദി, പായ്ക്കപ്പല്‍ എന്നിവയുടെ ചിത്രങ്ങള്‍ കണികാണുന്നതും നല്ലതല്ല. അങ്ങനെയുള്ളവ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റൂമില്‍ നിന്ന് മാറ്റുക. ഇവ കണ്ടാല്‍ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. മുറ്റം തൂക്കുന്നത്, ആയുധവുമായി പോകുന്നത്, ഒഴിഞ്ഞ കുടം, അലങ്കോലമായി കിടക്കുന്ന മേശപ്പുറം,…

    Read More »
  • പരദൂഷണം പറയുന്നത് നല്ല ശീലം! പങ്കാളിയുമായി ഗോസിപ് പങ്കുവയ്ക്കുന്നത് ബന്ധം ഊഷ്മളമാകും

    പങ്കാളികളോട് സഹപ്രര്‍വര്‍ത്തകരെക്കുറിച്ചും അയല്‍ക്കാരെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമൊക്കെ ഗോസിപ് പറയുന്ന ഒരാളോ നിങ്ങള്‍. സംഗതി തുറന്നു പറയാന്‍ മടിയാണെങ്കിലും ആ ശീലം അത്ര മോശമല്ലെന്നു പറയുകയാണ് റിലേഷന്‍ഷിപ് വിദഗ്ധര്‍. ഗോസിപ് നെഗറ്റിവോ പോസിറ്റിവോ ആകട്ടെ അത് ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തമാകാനും രസകരമാക്കാനും സഹായിക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ പക്ഷം. സ്വവര്‍ഗാനുരാഗികളായ ദമ്പതികളിലുള്‍പ്പടെ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ റിവര്‍സൈഡ് ഗവേഷകര്‍ ഇക്കാര്യം ഉറപ്പിക്കുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴോ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോഴോ ഒക്കെ ഗോസിപ്പിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളെക്കുറിച്ചാണ് ദമ്പതികള്‍ കൂടുതലായി സംസാരിക്കാനിഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു. 76 ദമ്പതികളിലാണ് പഠനം നടത്തിയത്. ഇലക്ട്രോണിക്കലി ആക്റ്റിവേറ്റഡ് റെക്കോര്‍ഡര്‍ എന്ന പോര്‍ട്ടബിള്‍ ഡിവൈസ് നല്‍കിയ ശേഷം ദൈനംദിന ജീവിതത്തിലെ 14 ശതമാനം കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ദിവസവും 38 മിനിറ്റോളം ഗോസിപ് പറയുന്ന ദമ്പതികള്‍ 29 മിനിറ്റോളം ഗോസിപ് പറയുന്നത് അവരുടെ പങ്കാളികളോടാണെന്നും പഠനത്തിലുണ്ട്. ദമ്പതികള്‍ തമ്മില്‍…

    Read More »
Back to top button
error: