LIFE
-
പരദൂഷണം പറയുന്നത് നല്ല ശീലം! പങ്കാളിയുമായി ഗോസിപ് പങ്കുവയ്ക്കുന്നത് ബന്ധം ഊഷ്മളമാകും
പങ്കാളികളോട് സഹപ്രര്‍വര്‍ത്തകരെക്കുറിച്ചും അയല്‍ക്കാരെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമൊക്കെ ഗോസിപ് പറയുന്ന ഒരാളോ നിങ്ങള്‍. സംഗതി തുറന്നു പറയാന്‍ മടിയാണെങ്കിലും ആ ശീലം അത്ര മോശമല്ലെന്നു പറയുകയാണ് റിലേഷന്‍ഷിപ് വിദഗ്ധര്‍. ഗോസിപ് നെഗറ്റിവോ പോസിറ്റിവോ ആകട്ടെ അത് ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തമാകാനും രസകരമാക്കാനും സഹായിക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ പക്ഷം. സ്വവര്‍ഗാനുരാഗികളായ ദമ്പതികളിലുള്‍പ്പടെ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ റിവര്‍സൈഡ് ഗവേഷകര്‍ ഇക്കാര്യം ഉറപ്പിക്കുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴോ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോഴോ ഒക്കെ ഗോസിപ്പിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളെക്കുറിച്ചാണ് ദമ്പതികള്‍ കൂടുതലായി സംസാരിക്കാനിഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു. 76 ദമ്പതികളിലാണ് പഠനം നടത്തിയത്. ഇലക്ട്രോണിക്കലി ആക്റ്റിവേറ്റഡ് റെക്കോര്‍ഡര്‍ എന്ന പോര്‍ട്ടബിള്‍ ഡിവൈസ് നല്‍കിയ ശേഷം ദൈനംദിന ജീവിതത്തിലെ 14 ശതമാനം കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ദിവസവും 38 മിനിറ്റോളം ഗോസിപ് പറയുന്ന ദമ്പതികള്‍ 29 മിനിറ്റോളം ഗോസിപ് പറയുന്നത് അവരുടെ പങ്കാളികളോടാണെന്നും പഠനത്തിലുണ്ട്. ദമ്പതികള്‍ തമ്മില്‍…
Read More » -
അമേരിക്കന്‍ കയറ്റുമതി മാത്രം 40 ശതമാനം; ട്രംപിന്റെ താരിഫില്‍ തിരുപ്പൂര്‍ തുണിമില്ലുകള്‍ പൂട്ടിക്കെട്ടലിലേക്ക്; 20,000 യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും; 30 ലക്ഷം തൊഴില്‍ നഷ്ടമാകും; ഓഗസ്റ്റ് 27നു ശേഷം ചരക്കുവേണ്ടെന്ന് ഇടപാടുകാര്‍
തിരുപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 50% തീരുവയില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തിരുപ്പൂര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കുറഞ്ഞത് 20,000 ഫാക്ടറികളും 30 ലക്ഷം തൊഴിലും ഈ മേഖലയില്‍ നഷ്ടപ്പെട്ടേക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ത്യയുടെ 68 ശതമാനം ബനിയന്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തിരുപ്പൂരില്‍നിന്നാണ്് 2500 കയറ്റുമതിക്കാരും 20,000 യൂണിറ്റുകളും ഇവിടെയുണ്ടെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കുമാര്‍ ദുരൈസ്വാമി പറഞ്ഞു. കഴിഞ്ഞവര്‍ഷം 44,744 കോടിയുടെ ടേണോവറാണ് എല്ലാവര്‍ക്കുമായി ലഭിച്ചത്. കോവിഡ് ലോക്ഡൗണിനുശേഷമുണ്ടായ മികച്ച നേട്ടമാണിത്. 20 ശതമാനം വളര്‍ച്ചയുണ്ടായി. യുഎസ്എ, യുകെ, യൂറോപ്യന്‍ രാജയങ്ങള്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുണ്ട്. അമേരിക്കയിലേക്കു മാത്രം 40 ശതമാനം കയറ്റുമതിയുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്നു 40 ശതമാനവും. യുകെയിലേക്ക് 10 ശതമാനവും മറ്റു രാജ്യങ്ങളിലേക്കെല്ലാംകൂടി 10 ശതമാനവും കയറ്റുമതിയുണ്ട്. അമേരിക്കന്‍ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. അണ്ടര്‍ഗാര്‍മെന്റുകള്‍,…
Read More » -
വ്യാജമദ്യ ദുരന്തം: കര്‍ശന നടപടികളുമായി കുവൈത്ത്; സ്ത്രീകള്‍ അടക്കം 67 പേര്‍ അറസ്റ്റില്‍; 21 പേര്‍ക്കു കാഴ്ച നഷ്ടമായി
കുവൈത്ത്: വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനയിൽ 67 പേർ പിടിയിൽ. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ സ്ത്രീകളുമുണ്ട്. പത്തു വ്യാജ മദ്യനിർമാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ ഇരിണാവിലെ പൊങ്കാരൻ സച്ചിൻ (31) ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു. മറ്റ് 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്.…
Read More » -
അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്; വെളിച്ചത്തു വന്നത് സര്‍ക്കാര്‍ പൂഴ്ത്തിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടില്ലെന്നായിരുന്നു നിലപാട്. റിപ്പോര്‍ട്ടിലുള്ളത് വ്യക്തിപരമായ വിവരങ്ങളെന്ന് വിചിത്രന്യായീകരണം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അജിത്കുമാറിനെ വിശുദ്ധനാക്കി കേസ് അവസാനിപ്പിക്കാനായിരുന്നു വിജിലന്‍സിന്റെയും സര്‍ക്കാരിന്റെയും ആഗ്രഹം. എ.ഡി.ജി.പിക്ക് എതിരെ തെളിവില്ലെന്നും ഫ്‌ലാറ്റ് വിറ്റത് ചട്ടങ്ങള്‍ പാലിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സ്രോതസ്സില്‍ ദുരൂഹതയില്ലെന്നും വിജിലന്‍സ് വാദിക്കുന്നു ആ റിപ്പോര്‍ട്ട് കോടതി ചവറ്റുകുട്ടയിലെറിഞ്ഞതോടെ ആ സ്വപ്നം പൊലിഞ്ഞു. എന്നാല്‍ വിശുദ്ധനാക്കാനായി എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് പുറംലോകം അറിയേണ്ടെന്നാണ് സര്‍ക്കാരിന്റെ അടുത്ത അജണ്ട. റിപ്പോര്‍ട്ടിലുള്ളത് വ്യക്തിഗതമായ കാര്യങ്ങളെന്നും അത് പുറത്തുവിട്ടാല്‍ എ.ഡി.ജി.പിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ വിഷമം. അതുമാത്രവുമല്ല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതില്‍ പൊതുതാല്‍പര്യമോ പൊതുപ്രവര്‍ത്തനവുമായി ബന്ധമോ ഇല്ലെന്ന വിചിത്ര കണ്ടെത്തലുമുണ്ട്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി, സര്‍ക്കാര്‍ പണം ദുരുപയോഗിച്ചുവെന്ന പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടാണ് വ്യക്തിപരമെന്ന് മുഖ്യമന്ത്രിയുടെ പൊതുഭരണവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിജിലന്‍സ്…
Read More » -
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനധികൃത ഇടപെടല്‍; പാര്‍ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് കൃഷിമന്ത്രി പി. പ്രസാദ്; കേര ഫണ്ട് വകമാറ്റി ചെലവഴിച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ചതിലും വിമര്‍ശനം; വിള്ളല്‍ പുകയുന്നു
തിരുവനന്തപുരം: കൃഷിവകുപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനധികൃത ഇടപെടലില്‍ പാര്‍ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് മന്ത്രി പി. പ്രസാദ്. മുന്നണി മര്യാദ കണക്കിലെടുത്ത് തന്റെ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കണമെന്നാണ് ബിനോയ് വിശ്വത്തിനോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കേര പദ്ധതിക്കുള്ള ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിലുള്ള അന്വേഷണം പ്രഖ്യാപിച്ചത് മന്ത്രിയോട് ആലോചിക്കാതെയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഒരുപാടുതവണ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധ കൃഷിവകുപ്പിലേക്കെത്തി. മുന്‍വാതിലിലൂടെയല്ല. പിന്‍വാതിലിലൂടെ. പല രേഖകളും മന്ത്രി പോലുമറിയാതെ സ്വന്തമാക്കി. ഈ നടപടിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേര ഫണ്ട് വകമാറ്റി ചെലവഴിച്ചതിന്റെ രേഖ മാധ്യമങ്ങള്‍ക്ക് കിട്ടിയതിലുള്ള അന്വേഷണ പ്രഖ്യാപനം. മന്ത്രി പോലുമറിയാതെ മുഖ്യമന്ത്രി നേരിട്ടെടുത്ത തീരുമാനമെന്ന് വിമര്‍ശനം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയില്‍ കൃഷിവകുപ്പ് എതിര്‍പ്പറിയിച്ച് ശിപാര്‍ശ നല്‍കിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളില്‍ വന്ന അപേക്ഷയിലെല്ലാം നിയമപ്രശ്‌നങ്ങള്‍ നിരത്തി കൃഷിമന്ത്രിയാണ് ഫയല്‍ മടക്കിയത്. പദ്ധതി നടക്കില്ലെന്ന് ഉറപ്പായിട്ടും നിരവധി തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസും വ്യവസായ വകുപ്പും…
Read More » -
ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ പീഡനം; വീടുവിട്ട് ഇറങ്ങിയിട്ടും പീഡനം തുടര്‍ന്നു; സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടുമെന്നു പിതാവ്; കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പീഡനമെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയിട്ടും നോബി പീഡനം തുടര്‍ന്നെന്ന് കുറ്റപത്രം. മകളുടെയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ കുറ്റപത്രം ലഭിച്ചശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടണോ എന്ന കാര്യത്തില്‍ തീരുമാനമെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ്. കേസന്വേഷണത്തില്‍ പൊലീസിന് എല്ലാ വിവരങ്ങളും കൈമാറിയിരുന്നതായും കുര്യാക്കോസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലിക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം. പതിനൊന്നും പത്തും വയസുള്ള പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിനിനു മുന്‍പില്‍ നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചാണ് മരിക്കാനുറച്ച് നിന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര പീഡനങ്ങള്‍ കാരണമാണ് ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയത്. ഒന്‍പത് മാസമായി ഏറ്റുമാനൂരിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ഷൈനിക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മനസുലച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഭര്‍ത്താവ് നോബിയുമായുള്ള വിവാഹമോചന കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് മരണവാര്‍ത്തയെത്തിയത്. ഷൈനി അനുഭവിച്ചതു കടുത്ത മാനസിക…
Read More » -
എവിടെനിന്നാണ് റഷ്യക്കു യുദ്ധത്തിനുള്ള പണം? ട്രംപും യൂറോപ്യന്‍ യൂണിയനും മനസില്‍ കണ്ടപ്പോള്‍ മാനത്തു കാണുന്ന പുടിന്‍; എണ്ണ വില്‍പനയിലൂടെയുള്ള പണം കേവലം ‘ബോണസ്’; യുക്രൈനിന്റെ വിഭവങ്ങള്‍ ശോഷിക്കുമ്പോള്‍ റഷ്യ ‘ഫുള്‍ഫോമില്‍’ തന്നെ
മോസ്‌കോ: അമേരിക്കയുടെ പോളിസി സര്‍ക്കിളുകളില്‍നിന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാചകമാണ് ‘യുക്രൈനുമായുള്ള യുദ്ധത്തിനു റഷ്യക്കു പണം നല്‍കുന്നത് ഇന്ത്യ’യാണ് എന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യമെന്ന നിലയില്‍ ഇക്കാര്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാനും അമേരിക്കയ്ക്കു കഴിയുന്നുണ്ട്. 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ നയം വരുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍, അമേരിക്കയും യുറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാജ്യങ്ങള്‍ അപൂര്‍വ മൂലകങ്ങളും ഗ്യാസും എണ്ണയും റഷ്യയില്‍നിന്നു വാങ്ങുന്നു എന്നതു മറച്ചുവച്ചുകൊണ്ടാണ് ഈ പ്രചാരണമെന്നതും ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിനുള്ള പണം റഷ്യക്കു ലഭിക്കുന്നത് എവിടെനിന്നാണ്? പടിപടിയായി യുക്രൈനെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന റഷ്യക്ക് എണ്ണ മാത്രമല്ല അതിനുള്ള മൂലധനം. റഷ്യയുമായി എണ്ണക്കച്ചവടം നടത്തുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ എന്തൊക്കെ വിലക്കു കൊണ്ടുവന്നാലും അതൊന്നും റഷ്യയുടെ യുദ്ധത്തെ ബാധിക്കില്ലെന്നതാണ് സത്യം. കാരണം എണ്ണ മുന്നില്‍ കണ്ടല്ല റഷ്യ യുദ്ധമാരംഭിച്ചത്. യുക്രൈനെതിരേ എത്രനാള്‍ യുദ്ധം നീണ്ടാലും അതിനുള്ള പണം ആഭ്യന്തര വിപണിയില്‍ ഉറപ്പാക്കിയിട്ടാണ് റഷ്യ ആ…
Read More » -
സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു; യുദ്ധത്തില്‍ ഇറാനും ക്ഷീണിച്ചു; ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിയുമായി ലെബനന്‍ മുന്നോട്ട്; പദ്ധതി സമര്‍പ്പിക്കാന്‍ സൈന്യത്തിനു നിര്‍ദേശം; പിന്തുണച്ച് ഇസ്രയേലും അമേരിക്കയും; ഒരാള്‍ പോലും ശേഷിക്കില്ലെന്ന ഭീഷണിയുമായി നയീം ക്വാസിം; ലെബനനില്‍ ഇനിയെന്ത്?
ബെയ്‌റൂട്ട്: മോട്ടോര്‍ സൈക്കിളുകളില്‍ ചീറിപ്പാഞ്ഞെത്തുന്ന ഒരുപറ്റം ആളുകള്‍. കൈയില്‍ ഹിസ്ബുള്ളയുടെ പതാകകള്‍. അവര്‍ റോഡുകള്‍ തടയുകയും ടയറുകള്‍ കത്തിച്ചെറിയുകയും ചെയ്യുന്നു. ഇവരില്‍ ചിലരെ ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ലെ നിര്‍ണായക ശക്തിയായിരുന്ന ഹിസ്ബുള്ള അഥവാ ‘ദൈവത്തിന്റെ പാര്‍ട്ടി’യെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങിയിരിക്കാന്‍ ഔദേ്യാഗിക സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെ ലെബനീസ് തെരുവുകളിലെ കാഴ്ചയാണിത്. ഓഗസ്റ്റ് അഞ്ചിനാണ് ലെബനന്റെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയത്. ‘ലെബനനില്‍ ഒരാള്‍പോലും ശേഷിക്കില്ലെ’ന്നാണ് ഈ നീക്കത്തിനെതിരേ രംഗത്തുവന്ന ഹിസ്ബുള്ള തലവന്‍ നയിം ക്വാസിമിന്റെ മുന്നറിയിപ്പ്. ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തുന്ന സൈന്യത്തിനു കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം മാറുമെന്നും ഇസ്രായേലിന്റെയും അമേരിക്കയുടെയും പദ്ധതികള്‍ക്കു ചെവികൊടുക്കരുതെന്നും നയിം തന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. Congratulations to Lebanese President Aoun @lbpresidency, Prime Minister @nawafsalam,…
Read More » -
ഭാര്യയുമായി വേര്‍പിരിയലിന് കാത്തിരിക്കെ ഭര്‍ത്താവിനെ ഭാര്യവീട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; ഒരു രാത്രി മുഴുവന്‍ ഈ നിലയില്‍ നിന്ന യുവാവിനെ പിറ്റേന്ന് പോലീസ് എത്തി മോചിപ്പിച്ചു
ഭുവനേശ്വര്‍: ഭാര്യയുമായി വേര്‍പിരിയാന്‍ കുടുംബക്കോടതിയുടെ ഇടപെടല്‍ കാത്തുനില്‍ക്കുമ്പോള്‍ കുടുംബക്കാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കെട്ടിയിട്ട് തല്ലി. ഒരു രാത്രി മുഴുവന്‍ കെട്ടിയിട്ടിരുന്ന ഇയാളെ പിറ്റേന്ന് പോലീസ് എത്തി മോിചപ്പിച്ചു. ഒഡീഷയിലെ ജഗപതി ജില്ലയില്‍ ജലന്ത ബാലിയാര്‍സിംഗ് എന്ന ആളെയാണ് ഭാര്യവീട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ഭാര്യ സുഭദ്രാ മാല്‍ബിയാസോയുമായി വേര്‍പിരിഞ്ഞത്്. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്. സുഭദ്ര മാല്‍ബിസോയെയുടെ മാതാപിതാക്കള്‍ മറ്റൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പ് സുഭദ്രയെ ബാലിയാര്‍ സിംഗ് മര്‍ദ്ദിച്ചതോടെയാണ് സംഭവത്തിന് തുടക്കമായത്. പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുക്കൂട്ടം ജലന്ത ബാലിയാര്‍സിംഗിനെ വിളിപ്പിക്കുകയും ഭാര്യ കുറച്ച് മാസത്തേക്ക് മാതാപിതാക്കളുടെ വീട്ടിലേക്ക് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വേര്‍പിരിയലിലേക്ക് പ്രശ്‌നം എത്തുകയും ബലിയാര്‍സിംഗ് ഒരു കുടുംബ കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി കാത്തിരിക്കുകയുമായിരുന്നു. ഇതിനിടയില്‍ വ്യാഴാഴ്ച രാത്രി, പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ബാലിയാര്‍സിംഗിന് ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക്…
Read More »
