LIFE
-
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സതീശനുണ്ടാകുന്ന ഓരോരോ പൊല്ലാപ്പേ: നേരറിയാൻ സിബിഐ എത്തുന്നു:പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്:ശുപാര്‍ശ വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി: കൈമാറിയത് ആറുമാസം മുൻപെന്നുംവിജിലൻസ് ശുപാർശയിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുത്തില്ലെന്നും സൂചന: ആറുമാസം മുഖ്യമന്ത്രി കാത്തിരുന്നതിൽ ദുരൂഹത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ മത്സരിക്കാനിറങ്ങാം എന്നെല്ലാം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇങ്ങനെയൊരു കുരുക്കിൽ അകപ്പെടുന്നത്. സതീശനെതിരെ ആറുമാസം മുമ്പ് സമർപ്പിച്ച സിബിഐ അന്വേഷണത്തിനുള്ള ശുപാർശ മുഖ്യമന്ത്രി വെച്ചു വൈകിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എന്നാണ് സൂചന അല്ലെങ്കിൽ ആറുമാസം മുമ്പ് ലഭിച്ച വിജിലൻസിന്റെ റിപ്പോർട്ടിൽ സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ഉണ്ടായിട്ടും ആ ഫയൽ തൊട്ടുനോക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സമയമാവട്ടെ എന്ന് കരുതി കാത്തു വച്ചതാകാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങൾ വയനാട്ടിൽ കോൺഗ്രസ് തുടങ്ങിയ സമയത്ത് തന്നെ കൃത്യമായി സിബിഐ അന്വേഷണത്തിനുള്ള ശുപാർശയുടെ വിവരം പുറത്തു വന്നിരിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ആറുമാസം മുമ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സതീശന്‍ വിദേശ ഫണ്ട്…
Read More » -
വിദേശ സന്ദര്‍ശനത്തിനു മാത്രം അനുമതി വാങ്ങി; പ്രളയബാധിതരായ സ്ത്രീകള്‍ക്കു വേണ്ടിയെന്ന പേരില്‍ വിദേശത്ത് ഫണ്ട് പിരിവ്; നിര്‍ണായകമായി വീഡിയോ; ഫണ്ട് വന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക്; നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കും ശിപാര്‍ശ; സിബിഐ എത്തിയാല്‍ കുരുങ്ങുമോ സതീശന്‍?
കോഴിക്കോട്/തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിന് അനുമതി തേടിയശേഷം വിദേശത്തെത്തി അനധികൃതമായി ഫണ്ടു പിരിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിനു ശിപാര്‍ശ. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്തുനിന്ന് ഫണ്ട് പിരിച്ചെന്നാണു കേസ്. വിജിലന്‍സിന്റെ ശിപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഒരു വര്‍ഷം മുമ്പ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് ശിപാര്‍ശ ചെയ്തത്. എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. എഫ്‌സിആര്‍എ നിയമം, 2010ലെ സെക്ഷന്‍ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം 2ലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ്…
Read More » -
തൃശൂരിലെ ബൈക്ക് പാര്‍ക്കിംഗ് ഏരിയയിലെ തീപിടിത്തം; അന്വേഷിക്കാന്‍ പ്രത്യേക സംഘം; സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിംഗിലും സുരക്ഷാ പരിശോധന; അടിയന്തര പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍
തൃശൂര്‍: വന്‍ തീപിടിത്തമുണ്ടായ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ‘സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാന്‍ വേണ്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയില്‍വേയും ആര്‍പിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.’-ഡിജിപി പറഞ്ഞു. റെയില്‍വേ ലൈനില്‍ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാര്‍ക്കിംഗ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയില്‍വേ സ്റ്റേഷന്‍ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാര്‍ക്കിങ്ങുകളും പരിശോധിക്കും’- റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷന്റെ പിന്നിലെ ബൈക്ക് പാര്‍ക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകള്‍…
Read More » -
കനഗോലുവിന്റെ ഗുഡ് ബുക്കിൽ കയറിയാൽ സീറ്റ് ഉറപ്പിക്കാം: കേരളത്തിലെ എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും കണ്ടു:കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവേ അടിസ്ഥാനത്തിൽ: വിജയ സാധ്യതാപ്പട്ടിക പട്ടിക ഹൈക്കമാൻഡിന് കൈമാറി
തിരുവനന്തപുരം : പതിവ് തെറ്റിക്കാതെ കനഗോലുവും കൂട്ടരും തെരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ ഏൽപ്പിച്ച പണി ഭംഗിയായി ചെയ്തു കഴിഞ്ഞു. കേരളത്തിലെ സകല ജില്ലകളും കയറിയിറങ്ങി ഡിസിസി പ്രസിഡണ്ടുമാരെ കണ്ട് സംസാരിച്ച് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവേ അടിസ്ഥാനത്തിലാണ് നടത്തുന്നത്. കനഗോലുവിന്റെ നേതൃത്വത്തിൽ, കർണാടക ആസ്ഥാനമായ ഏജൻസി എല്ലാ മണ്ഡലങ്ങളിലും സർവേ നടത്തി. വിജയ സാധ്യതാപ്പട്ടിക പട്ടിക ഹൈക്കമാൻഡിന് കൈമാറി. സർവേ നടത്തിയ ഏജൻസി എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും നേരിൽ കണ്ടു. കനഗോലുവിന്റെ നിഗമനങ്ങൾ തെറ്റാറില്ല എന്നതുകൊണ്ട് തന്നെ കനഗോലുവിന്റെ ഗുഡ് ബുക്കിൽ കയറിപ്പറ്റിയാൽ സ്ഥാനാർത്ഥി സീറ്റ് ഉറപ്പിക്കാം എന്നാണ് സ്ഥാനാർത്ഥി കുപ്പായം തുന്നിയിരിക്കുന്നവരുടെ പ്രതീക്ഷ. സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കില്ല സ്ഥാനാർത്ഥിനിർണയം. സ്ത്രീകൾക്കും ചെറുപ്പക്കാർക്കും പുതിയ മുഖങ്ങൾക്കും പരമാവധി അവസരം കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ…
Read More » -
കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല: സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും എന്ന ടാഗ് ലൈനോടെ ജിത്തു ജോസഫിന്റെ പുതിയ സിനിമയുടെ ടീസർ അനൗൺസ്മെന്റ് വീഡിയോ: ബിജുമേനോനും ജോജുവും ഒന്നിക്കുന്ന വലതുവശത്തെ കള്ളൻ : റിലീസ് ഈ മാസം 30ന് : കുറ്റാന്വേഷണ സിനിമകളിലെ ജിത്തു ജോസഫ് ടച്ച് കാത്ത് ആരാധകർ
കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല: സസൂക്ഷ കൊച്ചി : കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല എന്ന സൂചന നൽകിക്കൊണ്ട് മലയാളത്തിൽ ശ്രദ്ധേയമായ കുറ്റാന്വേഷണ സിനിമകൾ ഒരുക്കിയ ജിത്തു ജോസഫിന്റെ പുതിയ സിനിമയുടെ ടീസർ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തുന്ന വലതുവശത്തെ കള്ളൻ എന്ന സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ ആണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനുമായാണ് ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജനുവരി 5നാണ് ടീസർ പുറത്തിറങ്ങുന്നത്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. കൊച്ചിയുടെ വിവിധ…
Read More » -
നിക്കോളാസ് മഡുറോയെ അമേരിക്കന്‍ ലഹരിവിരുദ്ധ സേന ചോദ്യം ചെയ്യും : മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു: മഡുറോയ്‌ക്കെതിരെ അമേരിക്ക ചുമത്തിരിക്കുന്നത് കടുത്ത വകുപ്പുകൾ
വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി. വെനസ്വേലയിലെ നടപടി ബുദ്ധി ശൂന്യമെന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്. അമേരിക്കന്‍ ജനത ഇത് ആഗ്രഹിക്കുന്നില്ല. സൈനികരെ പ്രസിഡന്റ് അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കമല ഹാരിസ് ആഞ്ഞടിച്ചു. വിഷയത്തിൽ യുഎൻ ഇടപെട്ടിട്ടുണ്ട്. വെനസ്വേലയിലെ സാഹചര്യം പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.…
Read More » -
മാസങ്ങള്‍ നീണ്ട മുന്നൊരുക്കം; മഡൂറോയുടെ ഉരുക്കു കോട്ടയുടെ മാതൃക നിര്‍മിച്ചു; ഓഗസ്റ്റ് മുതല്‍ സിഐഎ നിരീക്ഷണം; തൊട്ടടുത്ത വസതിയില്‍ താമസമാക്കിയിട്ടും ആരുമറിഞ്ഞില്ല; ഉരുക്കു വാതിലുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ക്കാന്‍ ബ്ലോ ടോര്‍ച്ച്; ‘ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്’ അമേരിക്ക ഇതുവരെ നടത്തിയതില്‍ വമ്പന്‍ ഓപ്പറേഷന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.21ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിപ്പ് എഴുതിയതോടെയാണ് ലോകം ഞെട്ടിയ ‘ഓപ്പറേഷന്‍ വെനസ്വേല’ ലോകം അറിഞ്ഞത്. എല്ലാവരും ഞെട്ടിയെങ്കിലും കഴിഞ്ഞ മൂന്നുമാസമായി വിശദമായ റിഹേഴ്‌സലുകള്‍ അടക്കം ഏറ്റവും സങ്കീര്‍ണമായ ഓപ്പറേഷന്റെ മുന്നൊരുക്കം തുടങ്ങിയിരുന്നു. സൈന്യത്തിന്റെ ഏറ്റവും മുന്തിയ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ മഡൂറോയുടെ അതീവ സുരക്ഷയുള്ള വീടിന്റെ കൃത്യമായ പ്രതിരൂപം നിര്‍മിച്ചു. ശക്തമായ കോട്ട കെട്ടിയ വീട്ടിലേക്ക് എങ്ങനെ പ്രവേശിക്കാമെന്നതടക്കം പരിശീലനത്തില്‍ ഉള്‍പ്പെട്ടു. ഓഗസ്റ്റ് മുതല്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ചെറു സംഘം സ്ഥലത്തുണ്ടായിരുന്നു. മഡൂറോയുടെ ദൈനംദിന ജീവിതചര്യകളെക്കുറിച്ച് ഇവര്‍ വിവരം നല്‍കി. ഇത് പിടികൂടല്‍ എളുപ്പമാക്കിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മഡൂറോയുടെ വീടിനടുത്ത് മറ്റൊരു വീടും ഇന്റലിജന്‍സ് ഏജന്‍സിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഓപ്പറേഷന്‍ നടത്തുമ്പോള്‍ കൃത്യമായ സ്ഥാനം കണ്ടെത്താനും ഇതുപയോഗിച്ചു. എല്ലാ ഒരുക്കങ്ങളും അവസാനിച്ചതോടെ…
Read More » -
കെ-ടെറ്റും ഭിന്നശേഷി സംവരണവും: എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ പ്രതിഷേധങ്ങളെല്ലാം കോടതിയില്‍ അടിമുടി പൊളിഞ്ഞു; ഭിന്നശേഷി സംവരണത്തില്‍ ഹൈക്കോതി ഉത്തരവ് മറച്ചുവച്ച് മാനേജ്‌മെന്റുകള്‍; ഭിന്നശേഷിക്കാരെ ലഭിച്ചില്ലെങ്കില്‍ പത്രപ്പരസ്യം നല്‍കണമെന്ന മാനദണ്ഡവും പാലിക്കുന്നില്ല; തട്ടിപ്പു കാട്ടിയിട്ടും കുറ്റം സര്‍ക്കാരിന്
തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനങ്ങള്‍ക്കു കെ-ടെറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. സര്‍ക്കാരിന്റെ കിരി നിയമമാണെന്ന് ആരോപിച്ചാണു കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, തുടര്‍ച്ചയായി അധ്യാപക നിയമനങ്ങള്‍ കോഴവാങ്ങി അട്ടിമറിക്കുന്ന മാനേജ്‌മെന്റുകള്‍ക്കു തിരിച്ചടിയാകുമെന്നു കണ്ടാണ് ഇത്തരം പ്രതിക്ഷേധങ്ങളെന്നു ചൂണ്ടിക്കാട്ടുന്നു. നേരത്തേ, അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന കോടതി ഉത്തരവും സര്‍ക്കാരിനെതിരേ തിരിച്ചു വിടാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളടക്കം ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ അനീതി കാട്ടുന്നെന്നു ചൂണ്ടിക്കാട്ടി തൃശൂരിലടക്കം കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രതിഷേധങ്ങളും നടത്തിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് അപ്പാടെ മറച്ചുവച്ചുള്ള നീക്കമാണ് മാനേജ്‌മെന്റുകളും ഒരുപറ്റം മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്നതെന്നാണ് ആരോപണം. ഭിന്നശേഷി സംവരണം പാലിച്ചുവേണം നിയമനം നടത്തേണ്ടിവരുമെന്ന ഉത്തരവ് അട്ടിമറിച്ച മാനേജ്‌മെന്റുകളിലെ മാത്രം അധ്യാപക നിയമനങ്ങളാണു തടഞ്ഞുവച്ചിട്ടുള്ളത്. സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച തസ്തികകളില്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം സംവരണം പാലിച്ച് നിയമനം നടത്തണമെന്നാണു ഹൈക്കോടതി…
Read More »

