LIFE

  • ഇസ്ഫഹാന്‍ അഗ്നിഗോളം: ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് അമേരിക്ക; വീഡിയോ പുറത്തുവിട്ട് ട്രംപ്

    ടെഹ്‌റാന്‍: ഇറാന്റെ ഇസ്ഫഹാനിലെ ഊര്‍ജകേന്ദ്രത്തിന് നേരെ അമേരിക്കയുടെ കടുത്ത ആക്രമണം. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്ഫഹാനില്‍ ഉഗ്ര സ്‌ഫോടനത്തില്‍ തീയാളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കിട്ടു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് ട്രംപ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2.3 മില്യണ്‍ ജനങ്ങളാണ് ഇസ്ഫഹാനിലുള്ളത്. ഇതിന് ആണവകേന്ദ്രത്തിന് പുറമെ ബദ്?ര്‍ സൈനികത്താവളവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു ബങ്കര്‍ ബസ്റ്റര്‍ ബോംബിന് ഏകദേശം 2000 പൗണ്ട് ഭാരം വരും. ഇതിന് പുറമെ ഭൂമി തുളച്ച് കയറുന്ന വിവിധയിനം ബോംബുകളും അമേരിക്ക പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഇസ്ഫഹാനിലെ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂണില്‍ അമേരിക്ക ആക്രമണം നടത്തിയപ്പോഴും ഇസ്ഫഹാനില്‍ ബോംബിട്ടിരുന്നു. BREAKING: President Trump just posted a video of MASSIVE explosions in Isfahan, Iran following what’s believed to be U.S.-Israeli airstrikes We clearly hit something pretty…

    Read More »
  • ‘യുദ്ധം അവസാനിപ്പിക്കാം, ഹോര്‍മൂസ് തുറക്കണമെന്നില്ല!’; യുദ്ധം തുടരുന്നതില്‍ ട്രംപിന് നിരാശ; അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍; ‘ഇന്ത്യയുടെ കടുത്ത സമ്മര്‍ദം; സഖ്യകക്ഷികളും പ്രതിസന്ധിയില്‍’; ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിജയമെന്ന് ഇറാന്‍

    ന്യൂയോര്‍ക്ക്: ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നില്ലെന്നും യുദ്ധം മതിയാക്കാമെന്നും ട്രംപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് സാവധാനത്തില്‍ തുറന്നാല്‍ മതിയെന്നും ട്രംപ് നിലപാടെടുത്തായാണ് സൂചന. ഏപ്രില്‍ ആറിനകം ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയിലെത്താന്‍ പ്രസിഡന്റ്് ശ്രമിക്കുന്നുവെന്ന വൈറ്റ്ഹൗസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ തീയതി കുറിച്ചിട്ടില്ലെന്നും ലക്ഷ്യങ്ങളില്‍ പകുതിയിലേറെ നേടിക്കഴിഞ്ഞുവെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ പാതയിലെ ‘സഞ്ചാര സ്വാതന്ത്ര്യം’ പൂര്‍ണമായും പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ വെടിനിര്‍ത്തലുണ്ടാകൂ എന്ന അമേരിക്കയുടെ മുന്‍ നിലപാടിനു വിരുദ്ധമാണിണെന്ന് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനത്തിനായുള്ള ‘ഘട്ടം ഘട്ടമായുള്ള’ സമീപനം തിങ്കളാഴ്ച നടന്ന അടച്ചിട്ട മുറിയിലെ ബ്രീഫിംഗിനിടെ, ഒരു മാസമായി തുടരുന്ന സമുദ്ര ഉപരോധം മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ട്രംപ് നിരാശ പ്രകടിപ്പിച്ചതായി…

    Read More »
  • ഹോര്‍മൂസില്‍ ഇന്ധനവുമായി കുടുങ്ങിക്കിടക്കുന്നത് ഇന്ത്യയിലേക്കുള്ള 19 കപ്പലുകള്‍; ഇന്ത്യന്‍ പതാകയുള്ള കപ്പലുകളെ കടത്തിവിടാന്‍ ശ്രമം തുടങ്ങി; യുദ്ധം തുടങ്ങിയശേഷം കടന്നത് എട്ടെണ്ണം മാത്രം

    ടെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എല്‍പിജി , അസംസ്‌കൃത എണ്ണ, എല്‍എന്‍ജി എന്നിവയുമായി ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത് 19 കപ്പലുകള്‍. ഇന്ത്യന്‍ പതാക പാറുന്ന കപ്പലുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയെന്നും തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ. ഹോര്‍മുസ് കടലിടുക്ക് അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും മാത്രമായി അടച്ചിട്ടിരിക്കുകയാണെന്നും ‘സൗഹൃദ’ രാജ്യങ്ങളെ ഇടുങ്ങിയ ഈ ജലപാതയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇതുവരെ ഇന്ത്യന്‍ പതാകയുള്ള എട്ട് കപ്പലുകള്‍ സുരക്ഷിതമായി പുറത്തുകടന്നു. ഇന്ത്യയിലേക്ക് ഇന്ധന ശേഖരവുമായി എത്തുന്ന വിദേശ പതാകയുള്ള 10 കപ്പലുകളുണ്ടെന്ന് അന്തര്‍ മന്ത്രാലയ ബ്രീഫിംഗില്‍ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇതില്‍ എല്‍പിജിയുമായി 3 കപ്പലുകളും, നാല് അസംസ്‌കൃത എണ്ണ ടാങ്കറുകളും, മൂന്ന് ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കാരിയറുകളും ഉള്‍പ്പെടുന്നു. ഇവ കൂടാതെ, ഇന്ത്യന്‍ പതാകയുള്ള കപ്പലുകളുമുണ്ട്. ഇതില്‍ മൂന്ന് എല്‍പിജി ടാങ്കറുകളും, ഒരു എല്‍എന്‍ജി കാരിയറും, നാല്…

    Read More »
  • തടസമില്ലാത്ത കപ്പലോട്ടങ്ങള്‍; 20 മിനുട്ടില്‍ എണ്ണിയത് 90 കപ്പലുകള്‍; ഹോര്‍മൂസ് പൂട്ടിയില്ല, നിയന്ത്രണം മാത്രമെന്ന് കനേഡിയന്‍ വ്‌ളോഗര്‍; പാശ്ചാത്യ സൈന്യത്തിന് ഭൂപ്രകൃതി അതിജീവിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്

    ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് അടച്ചെന്ന വാദം തള്ളി കനേഡജിയന്‍ ആക്ടിവിസ്റ്റും യൂട്യൂബറുമായ ദിമിത്രി ലസ്‌കാരിസിന്റെ വീഡിയോ പുറത്ത്. ഇറാന്റെ തീരപ്രദേശത്തിന് സമീപം നടത്തിയ ഹ്രസ്വ സന്ദര്‍ശനത്തിനിടെ ഹോര്‍മുസ് കടലിടുക്കിലെ കനത്ത സമുദ്ര ഗതാഗതം കാണിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചു. അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ ഉള്‍പ്പെട്ട നിലവിലുള്ള സംഘര്‍ഷത്തിനിടയില്‍ നിര്‍ണ്ണായകമായ ഈ കപ്പല്‍ പാത അടച്ചുപൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. ഡ്രോണുകളുടെ സാന്നിധ്യവും അസ്ഥിരമായ സാഹചര്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഉള്‍പ്പെടെയുള്ള സുരക്ഷാ ആശങ്കകള്‍ കാരണം തന്റെ കപ്പലിന് കുറഞ്ഞ സമയം മാത്രമേ ആ പ്രദേശത്ത് തുടരാന്‍ അനുവാദം ലഭിച്ചുള്ളൂവെന്ന് ലസ്‌കാരിസ് പറഞ്ഞു.   ‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു. ഫെയ്സ്ബുക്ക് പേജ് യൂട്യൂബ് ചാനല് കടലിടുക്കിലെ കനത്ത ഗതാഗതം ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗണ്യമായ എണ്ണം കപ്പലുകള്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളില്‍ ലസ്‌കാരിസ് ചൂണ്ടിക്കാട്ടി. ഇറാന്‍ തീരത്തിനടുത്ത് ഇരുദിശകളിലേക്കുമായി സഞ്ചരിക്കുന്ന ഓയില്‍ ടാങ്കറുകളും ചരക്ക് കപ്പലുകളും…

    Read More »
  • ബംഗ്ലാദേശിലെ ഐപിഎല്‍ സംപ്രേഷണ കരാറുകള്‍ റദ്ദാക്കി ജിയോ സ്റ്റാര്‍; മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന്റെ മാറ്റൊലികള്‍ ഒഴിയുന്നില്ല; നിരാശയില്‍ ബംഗ്ലാദേശ് ഐപിഎല്‍ പ്രേമികള്‍; കുടിശികയെന്ന് വിശദീകരണം

    ചെന്നൈ/ധാക്ക: ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വിനോദ സംരംഭമായ ജിയോസ്റ്റാര്‍ (JioStar), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ബംഗ്ലാദേശിലെ സംപ്രേക്ഷണ കരാറുകള്‍ റദ്ദാക്കി. പ്രാദേശിക പങ്കാളി പണമിടപാടുകളില്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ നടപടിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ജനുവരിയില്‍ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചിരുന്നു. നിരോധനം ബംഗ്ലാദേശ് പുനഃപരിശോധിച്ചു വരികയാണെന്നും കൂടുതല്‍ നടപടികള്‍ കായിക മന്ത്രാലയത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കുമെന്നും ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ കരാര്‍ അവസാനിപ്പിച്ചതോടെ, രാജ്യം നിലപാട് മാറ്റിയാല്‍ പോലും ഐപിഎല്‍ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ അവിടെ പ്രാദേശിക ബ്രോഡ്കാസ്റ്റര്‍മാര്‍ ഉണ്ടാവില്ല. ‘കരാര്‍ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയിരിക്കുന്നു,’ 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ അവകാശം ജിയോസ്റ്റാറില്‍ നിന്ന് ഉപലൈസന്‍സായി…

    Read More »
  • ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്; ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച് ഇറാന്റെ മറുപടി; നേവി കമാന്‍ഡര്‍ അലിരേസ തംഗ്സിരിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍

    ടെല്‍ അവീവ്/വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കുമെന്നു വീണ്ടും ഭീഷണിയുമായി ട്രംപ്. അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്നു ചൂണ്ടിക്കാട്ടി ഇസ്രയേലിനുനേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. യമനില്‍ നിന്നുള്ളരണ്ട് ഡ്രോണുകള്‍ തിങ്കളാഴ്ച തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് രണ്ടു ദിവസം മുമ്പാണു യുദ്ധത്തിന്റെ ഭാഗമായത്. ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായും സൈന്യം പറഞ്ഞു. ടെഹ്റാനിലെ സൈനിക നിര്‍മിതികള്‍ക്കും ബെയ്റൂട്ടിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നിര്‍മിതികള്‍ക്കും നേരെ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനത്തിന് മുകളില്‍ കറുത്ത പുക പടര്‍ന്നു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ പ്രതിരോധിക്കുന്നു ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍…

    Read More »
  • സ്വർണ്ണവിലയിൽ ഇടിവ് തന്നെ; പവന് ഇന്ന് 1,08,000 രൂപ; ഇനിയൊരുകുതിച്ചു കയറ്റമുണ്ടാകുമോ?

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളി 245 രൂപക്കും, 1 പവൻ വെള്ളി 2,450 രൂപക്കുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏറ്റവും കൂടിയ സ്വർണ്ണ വില മാർച്ച് ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് 1,26,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 16നായിരുന്നു. അന്ന് രാവിലെ 1,16,720 രൂപയും വൈകീട്ട്…

    Read More »
  • ‘പുതിയ നേതാക്കള്‍ കൊള്ളാം’; ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ സജീവം; കരാറിലെത്തുന്ന കാര്യത്തില്‍ ഉറപ്പെന്നും ട്രംപ്: കരയുദ്ധം ലക്ഷ്യമിട്ട് കൂടുതല്‍ സൈനികര്‍; വന്നപോലെ തിരിച്ചു പോകില്ലെന്ന് ആവര്‍ത്തിച്ച് ഇറാനും

    വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും ‘നേരിട്ടും അല്ലാതെയും’ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും ഇറാന്റെ പുതിയ നേതാക്കള്‍ ‘വളരെ യുക്തിസഹമായി’ പെരുമാറുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍ എത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍, തങ്ങള്‍ അപമാനം സഹിക്കില്ലെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. ടെഹ്റാനും വാഷിംഗ്ടണിനും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍, ഒരു മാസമായി തുടരുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളില്‍ ‘അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക്’ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച ട്രംപിന്റെ പരാമര്‍ശം. ‘ഞങ്ങള്‍ അവര്‍ക്കൊപ്പം ഒരു കരാറിലെത്തുമെന്ന് ഞാന്‍ കരുതുന്നു, എനിക്ക് ഏതാണ്ട് ഉറപ്പാണ്, എന്നാല്‍ അത് നടക്കാതിരിക്കാനും സാധ്യതയുണ്ട്’ എയര്‍ ഫോഴ്‌സ് വണ്ണില്‍ വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ട്രംപ് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ച ആക്രമണങ്ങളിലൂടെ ടെഹ്റാനില്‍ ഭരണമാറ്റം ഇതിനകം തന്നെ അമേരിക്ക നടപ്പിലാക്കിയതായി താന്‍ കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു. അവരുടെ പകരക്കാര്‍…

    Read More »
  • അപ്പോഴും സംഗതി ക്ലിയറല്ല! വി.ഡി. സതീശനെയും കുഞ്ഞാലിക്കുട്ടിയെയും വിളിച്ച് മുഖ്യമന്ത്രി സംസാരിച്ചു? പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തില്‍ ആശയക്കുഴപ്പം; സര്‍വകക്ഷി യോഗം വിളിച്ചത് 2024 ഓഗസ്റ്റ് അവസാനം; പണം കൊടുക്കരുതെന്ന് സുധാകരന്‍ പറഞ്ഞത് ഓഗസ്റ്റ് ആദ്യം

    കൊച്ചി: കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിയില്‍ തുടര്‍ച്ചയായ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയരുന്നത്. സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെന്നതു മുതല്‍ സര്‍ക്കാരിനു ഭൂമി വാങ്ങാന്‍ ഒരു വര്‍ഷമെടുത്തു എന്നതടക്കം വാദങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉയര്‍ത്തി. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വീടു പണി തുടങ്ങിയെന്നു പറഞ്ഞ വാദം വലിയ ചര്‍ച്ചയായി. അവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വീടുകളുടെ പ്്‌ലാനിനുപോലും അനുമതി തേടിയിട്ടില്ലെന്നു കണ്ടെത്തി. ഇതിനിടെയാണ്, താനും കുഞ്ഞാലിക്കുട്ടിയും സ്വകാര്യമായിട്ടാണ് മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിച്ചതെന്നാണ് വി.ഡി. സതീശന്‍ ഏറ്റവും ഒടുവില്‍ പറഞ്ഞത്. എന്നാല്‍, ഇതില്‍ സംശയം ഉന്നയിച്ച് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായ അജയ് ബാലചന്ദ്രന്‍. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇന്ന് പ്രതിപക്ഷനേതാവിന്റെ ഒരു ബൈറ്റ് കണ്ടപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ പുനരധിവാസപദ്ധതി വൈകിയത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷ്യം കുറച്ചുകൂടി വ്യക്തമായത്. (ലിങ്ക് കമന്റില്‍) സര്‍ക്കാരിന് സ്ഥലം വാങ്ങാന്‍ ഒരു കൊല്ലമെടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത് (അതിന്റെ പശ്ചാത്തലം എന്തോ ആകട്ടെ – അതെപ്പറ്റി പറഞ്ഞാല്‍…

    Read More »
  • 2025ല്‍ വേട്ടയാടിയ അതേ ദൗര്‍ബല്യം; പത്തു വര്‍ഷം മുമ്പത്തെ ആ കളിയില്‍നിന്ന് കാര്യമായ മാറ്റമില്ല! മധ്യ ഓവറുകളിലെ ഇഴച്ചില്‍ എങ്ങനെ മറികടക്കും? കൊല്‍ക്കത്തയ്ക്ക് ശക്തിയും ദൗര്‍ബല്യവുമാകുന്ന രഹാനെ; ഇന്ത്യന്‍ പിച്ചില്‍ ഇതൊന്നും ഒരു റണ്ണല്ല!

    ന്യൂഡല്‍ഹി: കൃത്യം പത്തു വര്‍ഷം മുമ്പ് വാംഖഡെ സ്റ്റേഡിയം. അജിങ്ക്യ രഹാനെ കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ ഒരു ഇന്നിംഗ്സ് മാത്രമല്ല അതിന് കാരണമായത്, അത് പെട്ടെന്ന് സംഭവിച്ചതുമല്ല. എന്നാല്‍ ഒരു ദശകത്തിന് ശേഷം ആ സ്‌കോര്‍കാര്‍ഡിലേക്ക് നോക്കുമ്പോള്‍, ഭൂതകാലത്തിന്റെ അവശേഷിപ്പായി തോന്നും! അന്ന്, ടി20 ലോകകപ്പ് സെമി ഫൈനലില്‍, രഹാനെ 15.3 ഓവര്‍ ക്രീസില്‍ ചിലവഴിച്ച് 35 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. രണ്ട് ഫോറുകള്‍ മാത്രം അടിച്ച അദ്ദേഹം ഒരു സിക്‌സര്‍ പോലും നേടിയില്ല. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 192 റണ്‍സ് അന്ന് കുറിച്ചു. എന്നാല്‍ വ്യത്യസ്തമായ ടി20 ശൈലി പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയുടെ നാല് സിക്‌സറുകള്‍ക്ക് മറുപടിയായി 11 സിക്‌സറുകള്‍ പറത്തി ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു. ഞായറാഴ്ച ഇതേ വേദിയില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ രഹാനെ ബാറ്റ് ചെയ്തത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഈ ഫോര്‍മാറ്റില്‍…

    Read More »
Back to top button
error: