LIFE
-
ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച സംഭവം: കോടതിയിലെ തിരിച്ചടിക്കു പിന്നാലെ മോഹന്‍ലാലിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത; ആനക്കൊമ്പില്‍ പണിത കലാവസ്തുക്കള്‍ കൈവശം വയ്ക്കുന്നതും കുറ്റകരം; നിലവിലുള്ളത് ഒരു കേസ് മാത്രം; സര്‍ക്കാര്‍ തീരുമാനം ഉടനെന്ന് നിയമവൃത്തങ്ങള്‍
കൊച്ചി: ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശംവച്ച സംഭവത്തില്‍ മോഹന്‍ലാലിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. പുതിയ കേസ്, അല്ലെങ്കില്‍ പഴയ കേസുമായി കലാവസ്തുക്കള്‍ അനധികൃതമായി കൈവശംവച്ച കേസ് കൂട്ടിച്ചേര്‍ക്കാനും സാധ്യതയെന്നു നിയമവിദഗ്ധര്‍. ആനക്കൊമ്പുകള്‍ക്കും കലാവസ്തുക്കള്‍ക്കും നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കേസെടുക്കുമെന്നു നിയമവൃത്തങ്ങള്‍ സൂചന നല്‍കുന്നത്. 2011 ജൂലൈ 22നു നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിലാണ് അനധികൃത ആനക്കൊമ്പുകളും കലാവസ്തുക്കളും കണ്ടെത്തിയത്. പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ആനക്കൊമ്പില്‍ കടഞ്ഞെടുത്ത ഗജലക്ഷ്മി, ഗീതോപദേശം, കൃഷ്ണലീല, തിരുപ്പതി ബാലാജി, ധനലക്ഷ്മി, ദേവി, ദശാവതാരം, ഗണപതി എന്നിവയുടെ 60 സെന്റീമീറ്റര്‍വരെ വരുന്ന രൂപങ്ങളാണ് ഉണ്ടായിരുന്നത്. റെയ്ഡിന് ശേഷം ഐടി വകുപ്പ് തയ്യാറാക്കിയ ആസ്തി വിവരപ്പട്ടികയിലും എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തയാറാക്കിയ മറ്റൊരു ആസ്തി വിവരപ്പട്ടികയിലും കലാപരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കൈവശം വച്ചതിനു കേസെടുത്തിട്ടില്ല. പെരുമ്പാവൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍…
Read More » -
പ്രേം കുമാര്‍ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ ഇടതുപക്ഷക്കാരന്‍, അനിഷ്ടമില്ല; ചലച്ചിത്ര അക്കാദമി വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍; ഭാരവാഹികളെ മാറ്റിയത് കാലാവധി തീര്‍ന്നതുകൊണ്ട്; പുതിയ ടീം മോശമല്ലെന്ന് പറയുന്നത് മാധ്യമങ്ങളെന്നും മന്ത്രി
തൃശൂര്‍: ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം ശരിയല്ലെന്നു മന്ത്രി സജി ചെറിയാന്‍. മൂന്നുവര്‍ഷം അദ്ദേഹം വൈസ് ചെയര്‍മാനും രണ്ടുവര്‍ഷം ചെയര്‍മാനുമായി. അതു ചെറിയ കാര്യമല്ല. കാലാവധി തീര്‍ന്നപ്പോഴാണു ഭാരവാഹികളെ മാറ്റിയത്. ആശാ സമരത്തെക്കുറിച്ചു സംസാരിച്ചത് ഞാന്‍ അറിഞ്ഞിട്ടില്ല. ആശമാര്‍ക്ക് ആയിരം രൂപ കൂട്ടിക്കൊടുത്തിട്ടുണ്ട്. അനിഷ്ടമുണ്ടെങ്കില്‍ അതിന്റെ കാര്യമില്ലല്ലോ? -ക്രിസ്റ്റല്‍ ക്ലിയര്‍- ഇടതുപക്ഷക്കാരനാണു പ്രേം കുമാര്‍. ഇന്നുവരെ ഇടതുവിരുദ്ധ പരാമര്‍ശവും നടത്തിയിട്ടില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സ്‌നേഹിച്ചാണു കൂടെനിര്‍ത്തിയത്. അദ്ദേഹത്തിനെന്തെങ്കിലും പ്രയാസമുണ്ടെന്നു തോന്നുന്നില്ല. സാംസ്‌കാരിക വകുപ്പിന്റെ കാലാവധി ഇനി ആറുമാസം മാത്രമാണ്. രണ്ടുമാസം പഞ്ചായത്തു തെരഞ്ഞെടുപ്പും രണ്ടുമാസം നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഇതിനിടെയില്‍ പ്രേംകുമാറിനെ കൂടുതല്‍ പരിഗണിക്കുന്നതെങ്ങനെ? അദ്ദേഹത്തെക്കാള്‍ മികച്ചയാളുകള്‍ ഇല്ലാഞ്ഞിട്ടല്ല പരിഗണന നല്‍കിയത്. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. ഇപ്പോഴും സഞ്ചരിക്കുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ പുതിയ സംഘത്തെ ചുമതലപ്പെടുത്തി. അവര്‍ മോശക്കാരല്ലെന്നു മാധ്യമങ്ങളും പറയുന്നു. പിന്നെന്താണു പ്രശ്‌നമെന്നും സജി ചെറിയാന്‍ ചോദിച്ചു.
Read More » -
എന്താണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ‘കോൺഗ്രസ് പ്ലാൻ?’ തിരുവനന്തപുരം കോർപ്പറേഷനിലെ സർജിക്കൽ സ്ട്രൈക്കിനു പിന്നിൽ ബിജെപിയോ?
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കളം പിടിക്കാൻ തന്ത്രങ്ങൾ ഇറക്കുകയാണ് കോൺഗ്രസ്. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചുകഴിഞ്ഞു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് എങ്ങനെയാണ് സമീപിക്കുക എന്ന് അടയാളപ്പെടുത്തുന്നതാണ് 48 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഈ ആദ്യഘട്ട പട്ടിക. മുൻ അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥൻ ഉൾപ്പടെയുള്ള കരുത്തരെ അണിനിരത്തി കൊണ്ട് തിരുവനന്തപുരം നഗരസഭ പിടിക്കാനുള്ള കോൺഗ്രസ് നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക് എന്ന് പോലും വിശേഷിപ്പിക്കുന്നുണ്ട്. ശബരിനാഥനെ പോലെയുള്ള കരുത്തരെ സ്ഥാനാർത്ഥിയാകുന്നതിലൂടെ കോൺഗ്രസ് പറയാൻ ശ്രമിക്കുന്നത് എന്താണ്? തലസ്ഥാന നഗരിയിൽ അത്ഭുതം സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിയുമോ? പരിശോധിക്കാം, എന്താണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ‘കോൺഗ്രസ് പ്ലാൻ?’ > കരുത്തുറ്റ പട്ടിക, കൃത്യമായ സന്ദേശം 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന നിലയിലാണ് രാഷ്ട്രീയ പാർട്ടികൾ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ നോക്കി…
Read More » -
‘കെട്ടിടങ്ങള്‍ തകര്‍ത്താല്‍ ആണവ പദ്ധതി ഇല്ലാതാക്കാനാകില്ല, പൂര്‍വാധികം ശക്തമായി പുനര്‍ നിര്‍മിക്കും’; വീണ്ടും പ്രകോപനവുമായി ഇറാനിയന്‍ പ്രസിഡന്റ്; ആക്രമണത്തിന് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നല്‍കി ട്രംപ്
ദുബായ്: ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന ആണവ സംവിധാനങ്ങള്‍ പൂര്‍വാധികം ശക്തമായി പുനര്‍നിര്‍മിക്കുമെന്ന് ഇറന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ആണവായുധങ്ങള്‍ക്കായി ഇതുപയോഗിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, ടെഹ്‌റാന്‍ ആണവ പദ്ധതികള്‍ പുനരാരംഭിച്ചാല്‍ പുതിയ ആക്രമണത്തിന് ഉത്തരവിടുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ സന്ദര്‍ശിച്ചശേഷമാണ് ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയയ്ക്കു നല്‍കിയ പ്രതികരണത്തില്‍ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മിക്കുമെന്നതടക്കം പ്രഖ്യാപിച്ചത്. കെട്ടിടങ്ങള്‍ തകര്‍ത്തതുകൊണ്ടുമാത്രം ഇറാന്റെ ആണവ നിര്‍മിതികള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ കൂടുതല്‍ കരുത്തോടെ എല്ലാം പുനര്‍നിര്‍മിക്കുമെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരേ യുഎസ് ആക്രമണം നടത്തിയത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. എന്നാല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് നിര്‍മിക്കുന്നതെന്ന് ആവര്‍ത്തിക്കുകയാണു പെസഷ്‌കിയാന്‍. യുദ്ധത്തിനു പിന്നാലെ ആണവ കരാറുകളുടെ ലംഘനം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഉപരോധം ഇറാനെ അടിമുടി തകര്‍ത്തിട്ടുണ്ട്. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിച്ചു. ടെഹ്‌റാനുമായുള്ള ആയുധ ഇടപാടുകള്‍…
Read More » -
വണ്ടര്‍ ഗേള്‍സ്! നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യന്‍ പെണ്‍പടയുടെ കന്നിക്കൊയ്ത്ത്; ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തി; ദീപ്തിയും ഷെഫാലിയും തിളങ്ങി; ഞെട്ടിച്ച് ഇന്ത്യയുടെ ഫീല്‍ഡിംഗ്
നവിമുംബൈ: ഒരിഞ്ചുപോലും കാല്‍കുത്താന്‍ ഇടയില്ലാത്ത ഗാലറിയെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് (101) ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തില്‍ സ്വപ്നസാഫല്യം. രണ്ട് ഓള്‍റൗണ്ടര്‍മാരാണ് കലാശപ്പോരില്‍ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശര്‍മയും ഷെഫാലി വര്‍മയും. അര്‍ധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങില്‍ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍, ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലോറയും ടാസ്മിന്‍ ബ്രിട്ട്‌സും (23) ചേര്‍ന്ന് 51 റണ്‍സെടുത്തു. ടാസ്മിനെ റണ്ണൗട്ടാക്കി അമന്‍ജോത് കൗര്‍ തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.…
Read More » -
മൂന്നുമാറ്റങ്ങളുമായി ഇറങ്ങി; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ; തകര്‍ത്തടിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍; സഞ്ജുവിന്റെ സ്ഥാനം ഇനി ബെഞ്ചിലാകുമോ?
ഹൊബാര്‍ട്ട്: മൂന്നുമാറ്റങ്ങളുമായി മൂന്നാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം. മൂന്നു മാറ്റങ്ങളും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതിനാണ് ഹൊബാര്‍ട്ടിലെ ബെല്ലെറിവ് ഓവല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബോളിങ്ങില്‍ മൂന്നു വിക്കറ്റുമായി അര്‍ഷ്ദിപ് സിങ്ങും പിന്നീട് ബാറ്റിങ്ങില്‍ വാഷിങ്ടന്‍ സുന്ദറും (23 പന്തില്‍ 49*) സുന്ദറിന് ഉറച്ച പിന്തുണ നല്‍കിയ ജിതേഷ് ശര്‍മയും (13 പന്തില്‍ 22*). മൂന്നാം ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആറാം വിക്കറ്റില്‍ ഒന്നിച്ച വാഷിങ്ടന്‍ ജിതേഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ പരമ്പരയില്‍ 1-1ന് ഇന്ത്യ ഒപ്പമെത്തി. മറുപടി ബാറ്റിങ്ങില്‍, മികച്ച തുടക്കമാണ് ഓപ്പണിങ് ജോഡിയായ അഭിഷേക് ശര്‍മ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയ്ക്കു നല്‍കിയത്. ഇരുവരും ചേര്‍ന്ന് 33 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. പതിവു പോലെ ബാറ്റര്‍മാരെ…
Read More » -
ഇനി കളിമാറും; റണ്‍വേയില്ലാതെ യുദ്ധവിമാനമടക്കം ഇറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി മദ്രാസ്; കപ്പലുകള്‍ മുതല്‍ മലനിരകളിലും വനാന്തരത്തിലുംവരെ ലാന്‍ഡിംഗ് സുഗമമാകും; സൈനിക രംഗത്തും മുതല്‍ക്കൂട്ട്
ചെന്നൈ: റണ്‍വേയില്ലാതെ യുദ്ധവിമാനങ്ങള്‍ക്കടക്കം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ കണ്ടെത്തി മദ്രാസ് ഐഐടി. ഇന്ത്യയുടെ അടുത്ത തലമുറ ഏവിയേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തലാണു നടത്തിയിരിക്കുന്നത്. സയന്‍സ് സിനിമകളില്‍ കാണുന്നതുപോലുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നത്. റോക്കറ്റ് ത്രസ്റ്ററുകളും വിര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതികവിദ്യയും സംയുക്തമായി ഉപയോഗിച്ചാണ് പരീക്ഷണം സാധ്യമാക്കിയത്. ഏറ്റവും മികവുറ്റ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ ടെക്‌നോളിയാണു കണ്ടെത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. റണ്‍വേയിലൂടെ പാഞ്ഞുപോയശേഷം നില്‍ക്കുന്നതിനു പകരം ‘വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ്’ ആണ് ഇതിലൂടെ സാധ്യമാകുക. നിലവില്‍ ഇത്തരം ലാന്‍ഡിംഗ് ശൂന്യാകാശ വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ചാന്ദ്രയാന്‍ ഘട്ടത്തില്‍ പര്യവേഷണ വാഹനത്തെ ഉപരിതലത്തില്‍ ഇറക്കിയത് ഇത്തരത്തിലായിരുന്നു. ഏറ്റവും ദുഷ്‌കരമായ പ്രതലത്തിലും വിമാനം ഇറക്കാനും ഉയര്‍ത്താനും കഴിയുമെന്നതാണ് പ്രത്യേകത. @iitmadras researchers have taken a major step toward developing Vertical Take-off and Landing (VTOL) aircraft and UAVs powered by Hybrid Rocket Thrusters—a game-changing innovation for India’s…
Read More » -
കാത്തിരിപ്പിന് വിരാമം; ബംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വെള്ളിയാഴ്ച മുതല്‍; എട്ടു മണിക്കൂര്‍ 40 മിനുട്ട് സര്‍വീസ് സമയം; ഉത്സവകാലത്തെ സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിക്കും; പുറപ്പെടുന്ന സമയം ഇങ്ങനെ
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 8 മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം. കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തയാഴ്ച മുതല്‍ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങും. സര്‍വീസ് തുടങ്ങുന്ന തീയതി റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഏഴാം തീയതി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. റെയില്‍വേ ഇന്നലെ ഉത്തരവിറക്കിയ സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ…
Read More » -
ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും തണുപ്പുകാലം ഇവ ഉപയോഗിക്കാന്‍ മറക്കരുതേ…
ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും തണുപ്പുകാലം ഇവ ഉപയോഗിക്കാന്‍ മറക്കരുതേ… വരാറായി തണുപ്പുകാലം… അസുഖങ്ങള്‍ പടരുന്ന, രോഗപ്രതിരോധശേഷി കുറയുന്ന സീസണാണ് തണുപ്പ് കാലം. മുടിപ്പുതച്ചു കിടക്കാന്‍ സുഖമാണെങ്കിലും തണുപ്പുകാലത്ത് പലര്‍ക്കും പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലമാകുന്ന സമയമാണ് തണുപ്പുകാലം. ഒരല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇതെല്ലാം ഒഴിവാക്കാനും പരിഹരിക്കാനും കഴിയും. കോവിഡിന് ശേഷം രോഗ പ്രതിരോധശേഷി പലര്‍ക്കും, ഭൂരിഭാഗത്തിനും കുറഞ്ഞു എന്നതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന തണുപ്പുകാലങ്ങളില്‍ യോഗ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനും വീണ്ടെടുക്കുന്നതിനും അനുയോജ്യമായ ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ് എന്നതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം ഒട്ടും കുറവല്ല. പോഷകാംശങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളിലൂടെ ഒരു വലിയ പരിധിവരെ രോഗ പ്രതിരോധശേഷി നിലനിര്‍ത്താനും വളര്‍ത്തിപ്പിക്കാനും സാധിക്കുമെന്നത് പ്രകൃതി നമുക്ക് തന്ന അനുഗ്രഹമാണ്. പണ്ടുകാലങ്ങളിലൂള്ളവര്‍ ഓരോരോ കാലാവസ്ഥയ്ക്കും ഋതുഭേദങ്ങളുടെ മാറ്റത്തിനും അനുസൃതമായി ഓരോ തരം ഭക്ഷണം കഴിക്കണമെന്ന് പറയാറുള്ളത് വെറുതെയല്ല. ആ…
Read More »
