LIFE

  • ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി അന്തരിച്ചു; അമേരിക്ക കണ്ട ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ്; ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍

    വാഷിങ്ടണ്‍: ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി (84) അന്തരിച്ചു. യുഎസിന്റെ 46ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാര്‍ഡ് ബ്രൂസ് ചിനി എന്ന ഡിക് ചിനി. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന 2001- 2009 കാലത്താണ് ഡിക് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. യുഎസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് എന്നായിരുന്നു ഡിക് ചെനി വിലയിരുത്തപ്പെട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 2003ലെ ഇറാഖ് അധിനിവേശത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ചെനി. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപണമുയര്‍ത്തിയ പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ അത്തരത്തിലുള്ള ഒരായുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദം പൊളിച്ചു. ചെനിയും പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്ഫെല്‍ഡുമാണ് 2003 മാര്‍ച്ചില്‍ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികള്‍. 2001 സെപ്റ്റംബര്‍ 11ന് അല്‍ ക്വയ്ദ അമേരിക്കയില്‍ നടത്തിയ ആക്രമണത്തിന് ഇറാഖുമായി ബന്ധമുണ്ട് എന്നായിരുന്നു അന്ന് ചെനിയുടെ വാദം. എന്നാല്‍…

    Read More »
  • എംബിഎയുമില്ല ബിസിനസ് ഡിഗ്രിയുമില്ല, മുമ്പ് തട്ടുകട നടത്തിപോലും പരിചയമില്ല ; പക്ഷേ മുംബൈയിലെ ഈ ദമ്പതികള്‍ ദോശ വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത്് ഒരു കോടി രൂപ ; വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വരെ ആരാധകര്‍

    മുംബൈ: എംബിഎ അല്ലെങ്കില്‍ റസ്റ്റോറന്റ് പരിചയമില്ലാത്ത ഈ മുംബൈ ദമ്പതികള്‍ ദോശ വിറ്റുകൊണ്ട് പ്രതിമാസം സമ്പാദിക്കുന്നത് ഒരുകോടി രൂപ. മുബൈയിലെ തിരക്കേറിയ ഒരു തെരുവില്‍ ഒരു ചെറിയ ദോശ സ്റ്റാള്‍ പ്രതിമാസം ചെയ്യുന്നത് ഒരു കോടി രൂപയുടെ ബിസിനസ്. ആ ആവേശകരമായ തവയ്ക്ക് പിന്നില്‍ വീട് പോലെ രുചിയുള്ളതും ജീവിതം മാറ്റാന്‍ തക്ക ശക്തമായ ആത്മവിശ്വാസവുമുള്ള ഒരു പാചകക്കുറിപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരുകാലത്ത് നഗരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ദാവന്‍ഗെരെ ശൈലിയിലുള്ള ദോശ കണ്ടെത്താന്‍ പാടുപെട്ട മുംബൈ ദമ്പതികള്‍ ഇപ്പോള്‍ എല്ലാ മാസവും ഏകദേശം ഒരു കോടി രൂപ സമ്പാദിക്കുന്ന ഒരു ഭക്ഷണ ബ്രാന്‍ഡ് നിര്‍മ്മിച്ചു. എംബിഎ, റസ്റ്റോറന്റ് പശ്ചാത്തലം അല്ലെങ്കില്‍ നിക്ഷേപക ഫണ്ടിംഗ് ഇല്ലാതെ, അഖില്‍ അയ്യരും ശ്രിയ നാരായണയും അവരുടെ നല്ല ശമ്പളമുള്ള ജോലികള്‍ ഉപേക്ഷിച്ച് ഒരു ചെറിയ ദോശ കഫേ തുറന്നു, അത് വൈറലായ വിജയഗാഥയായി വളര്‍ന്നു. വിവാഹം കഴിഞ്ഞ് താമസിയാതെ, ഇരുവരും മുംബൈയിലേക്ക് താമസം മാറി, വീട്ടില്‍…

    Read More »
  • 25 വര്‍ഷത്തിനിടെ പുലി പിടിച്ചത് 55 പേരെ ; വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഫോറസ്റ്റുകാരും അനങ്ങുന്നില്ല ; കഴിഞ്ഞദിവസവും കരിമ്പിന്‍ തോട്ടത്തിനകത്തു നിന്നും വന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുള്ള കുട്ടി മരിച്ചു

    പൂനെ: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുള്ള കുട്ടി മരിച്ചതിനെത്തുടര്‍ന്ന് പൂനെയില്‍ ജനരോഷം. നൂറുകണക്കിന് നാട്ടുകാര്‍ പൂനെ-നാസിക് ഹൈവേയിലെ മഞ്ചാര്‍ ബൈപാസില്‍ പ്രതിഷേധ പ്രകടനം നടത്തി. പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ നാട്ടുകാര്‍ തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ടു. 13 വയസ്സുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പുലി പുറത്തുവന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന്, ഗ്രാമവാസികള്‍ സ്ഥലത്തേക്ക് ഓടിയെത്തുന്നതിനുമുമ്പ് പുള്ളിപ്പുലി രക്ഷപ്പെട്ടു. അധികാരികള്‍ പുള്ളിപ്പുലിയെ പിടികൂടി കൊന്നില്ലെങ്കില്‍ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്ന് പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെട്ട പ്രദേശവാസികളായ ഗ്രാമീണര്‍ പൂനെ – നാസിക് ഹൈവേ ഉപരോധിച്ചു. പുനെ-നാസിക് ഹൈവേയിലെ മഞ്ചാര്‍ ബൈപാസില്‍ തിങ്കളാഴ്ച രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. പുള്ളിപ്പുലികളെ വെടിവയ്ക്കാന്‍ തോക്ക് ലൈസന്‍സ് വേണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ഹൈവേയില്‍ ഗതാഗതക്കുരുക്കിന് കാരണമായി. റോഡ് വൃത്തിയാക്കാനും ഗതാഗതം സുഗമമാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിച്ചതോടെ പ്രതിഷേധം രൂക്ഷമായി. പുള്ളിപ്പുലികളുടെ എണ്ണം നിയന്ത്രിക്കുന്നതിനോ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ…

    Read More »
  • തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാലു കുടിക്കാന്‍ പൈസ കൂടുതല്‍ കൊടുക്കേണ്ടി വരും: സംസ്ഥാനത്ത് പാ്ല്‍ വില കൂട്ടാന്‍ തീരുമാനം: വില കൂട്ടുക തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വര്‍ധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മില്‍മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

    Read More »
  • കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ഡോക്ടര്‍മാരുടെ കുടുംബത്തിനും കേന്ദ്രത്തിന്റെ അവഗണന; ആകെ സഹായം നല്‍കിയത് 500 പേര്‍ക്ക്; ഇന്ത്യയിലാകെ മരിച്ചത് 1596 പേരെന്ന് അനൗദ്യോഗിക കണക്ക്; കൃത്യമായ കണക്കില്ലാതെ കേന്ദ്രം; ബിഹാറും ബംഗാളും തമിഴ്‌നാടും ആന്ധ്രയും ഡല്‍ഹിയും ഗുജറാത്തും മുന്നില്‍; കേരളം അവിടെയും മാതൃക

    ന്യൂഡല്‍ഹി: കോവിഡ് മഹാമാരി അവസാനിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചികിത്സ നല്‍കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ ബന്ധുക്കള്‍ക്കു സഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. കേരളമൊഴിച്ചു മറ്റു സംസ്ഥാനങ്ങളിലെല്ലാം നൂറുകണക്കിനു ഡോക്ടര്‍മാര്‍ക്കാണ് കോവഡിന്റെ പിടിയില്‍ ജീവന്‍ നഷ്ടമായത്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും എത്ര ഡോക്ടര്‍മാര്‍ക്കു ജീവന്‍ നഷ്ടമായെന്നും അവരുടെ കുടുംബത്തിനു നല്‍കിയ നഷ്ടപരിഹാരം എത്രയെന്നു ചൂണ്ടിക്കാട്ടി നല്‍കിയ വിവരാവകാശ ഹര്‍ജിയിലാണ് മറുപടി. എത്ര ഡോക്ടര്‍മാര്‍ മരിച്ചു എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കുകളില്ലെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്ന കണക്കില്‍ ഇത് 1600 വരുമെന്നാണ്. ഇതുവരെ 500 ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്കാണു സഹായം നല്‍കിയത്. ‘ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ സമൂഹം നമുക്കു മാപ്പു നല്‍കില്ലെന്നു’ കഴിഞ്ഞ ഒക്‌ടോബര്‍ 28നു സുപ്രീം കോടതി പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്. പ്രധാനമന്ത്രി ഗരീബ് കല്യാന്‍ പാക്കേജിനു കീഴില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ വരാത്തതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്.…

    Read More »
  • ‘കെ.പി. കണ്ണന്റെ ലേഖനം അക്കാദമിക് സംശയങ്ങളെന്ന പേരില്‍ കുത്തിനിറച്ച രാഷ്ട്രീയ എതിര്‍പ്പും പകയും; എ.കെ. ആന്റണിയുടെ ആശ്രയ പദ്ധതിയെ വി.എസ്. സര്‍ക്കാര്‍ ഏറ്റെടുത്തത് എങ്ങനെയെന്ന് പഠിക്കണം’; രാഷ്ട്രീയ പകപോക്കല്‍ നടത്താത്ത ഇടതു സര്‍ക്കാരിനെയാണ് എഎവൈ കാര്‍ഡുകാര്‍ക്കു റേഷന്‍ നഷ്ടപ്പെടുമെന്ന യക്ഷിക്കഥ പറഞ്ഞു പേടിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലെ കുറിപ്പ്

    തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടു സാമ്പത്തിക വിദഗ്ധന്‍ കെ.പി. കണ്ണന്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ കുറിപ്പ് അക്കാദമിക് സംശയങ്ങളെന്ന മട്ടില്‍ എഴുതിയ രാഷ്ട്രീയ എതിര്‍പ്പും പകയുമാണെന്നു സോഷ്യല്‍ മീഡിയയില്‍ ഇടതു ഹാന്‍ഡിലുകള്‍. ഈ വിഷയത്തില്‍ സജീവമായി കുറിപ്പുകള്‍ പങ്കുവയ്ക്കുന്ന ജയപ്രകാശ് ഭാസ്‌കരനാണ് കെ.പി. കണ്ണന്റെ ലേഖനത്തിലെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നത്. മുമ്പും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച പല വിഷയങ്ങളിലും കെ.പി. കണ്ണന്റെ നിലപാട് ഇടതു സര്‍ക്കാരിനോടുള്ള പക വെളിപ്പെടുത്തുന്നതായിരുന്നു. 2002ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടപ്പിലാക്കിയ ആശ്രയ പദ്ധതിയെ അഭിനന്ദിക്കുന്ന കണ്ണന്‍, ആ പദ്ധതിക്കു പിന്നീടെന്തു സംഭവിച്ചെന്നും അന്വേഷിക്കണം. രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി മാറ്റുന്നതിനു പകരം അതേ പേരില്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ പിന്തുടരുകയാണു ചെയ്തത്. അഗതി-ആശ്രയ പദ്ധതിയുടെ മുഖ്യ ചുമതലക്കാരനും ഇതെഴുതുന്നയാളാണെന്നും ജയപ്രകാശ് പറയുന്നു. ആ സര്‍ക്കാരിനെയാണ് എഎവൈ കാര്‍ഡ് കാര്‍ക്ക് റേഷന്‍ നഷ്ടപ്പെടും എന്ന യക്ഷി കഥ പറഞ്ഞു വിദഗ്ദ്ധന്മാര്‍ പേടിപ്പിക്കുന്നതെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു.   പോസ്റ്റിന്റെ…

    Read More »
  • പെണ്‍കുട്ടികളെ കളിപ്പിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല ; ക്രിക്കറ്റ് കളിക്കാന്‍ ഒരു അവസരം ലഭിക്കാന്‍ വേണ്ടി ആണ്‍കുട്ടിയുടെ വേഷം കെട്ടി ; വര്‍ഷങ്ങള്‍ക്കിപ്പുറം തല ഉയര്‍ത്തി നിന്നത് ലോകകപ്പ്് ഉയര്‍ത്തിക്കൊണ്ട്

    കഠിനാധ്വാനം പ്രതിഭയെ തോല്‍പ്പിക്കുമെങ്കില്‍, ഷഫാലി വര്‍മ്മയുടെ കഥ അത് പത്തിരട്ടി തെളിയിക്കുന്നു. വനിതാ ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ഹിറ്റര്‍മാരില്‍ ഒരാളായി മാറുന്നതിനുമുമ്പ്, ഹരിയാനയില്‍ ജനിച്ച ഈ പവര്‍ഹൗസിന്, കളിക്കാന്‍ ഒരു അവസരം ലഭിക്കാന്‍ വേണ്ടി ഒരു ആണ്‍കുട്ടിയുടെ വേഷം പോലും ധരിക്കേണ്ടിവന്നു. ഹരിയാനയിലെ റോഹ്തക്കിലാണ് ഷഫാലി വര്‍മ്മ ജനിച്ചത്. അവിടെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ പലപ്പോഴും ആണ്‍കുട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ യുക്തിക്ക് നിരക്കാത്ത നിയമങ്ങള്‍ അനുസരിക്കാന്‍ ഷഫാലി തയ്യാറല്ലായിരുന്നു. അച്ഛന്‍ സഞ്ജയ് വര്‍മ്മ ഒരു ചെറിയ ജ്വല്ലറി കട നടത്തുന്നത് കണ്ടാണ് അവള്‍ വളര്‍ന്നത്, പക്ഷേ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ തിളക്കം ക്രിക്കറ്റിനോടുള്ള സ്‌നേഹമായിരുന്നു. മകളുടെ പ്രതിഭ അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞു. ഒരേയൊരു പ്രശ്‌നം? അവരുടെ പ്രദേശത്ത് പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് അക്കാദമികള്‍ ഉണ്ടായിരുന്നില്ല. അവര്‍ ബുദ്ധിപൂര്‍വ്വം ഒരു വഴി കണ്ടെത്തി. അച്ഛന്‍ അവളുടെ മുടി ചെറുതായി വെട്ടി, ഒരു ആണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിപ്പിച്ചു, തുടര്‍ന്ന് അവളെ ഒരു ആണ്‍കുട്ടികളുടെ അക്കാദമിയില്‍ ചേര്‍ത്തു. എല്ലാ…

    Read More »
  • ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യരില്‍ ഒരാള്‍ ജീവിക്കുന്നത് ഏറ്റവും വേദനാജനകമായി ; ഉറക്കത്തില്‍ ഇടയ്ക്കിടെ ഞെട്ടി ഉണരും, മുറിയില്‍ ഒറ്റയ്ക്കിരുന്നു കരയും ; പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചു

    പലര്‍ക്കും, അദ്ദേഹം ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 241 പേരുടെയും താഴെ നിലത്തുണ്ടായിരുന്ന 19 പേരുടെയും മരണത്തിന് കാരണമായ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് എഐ-171 അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ 40 വയസ്സുകാരനായ വിശ്വാസ് കുമാര്‍ രമേശിന്, ഈ അതിജീവനം ഒരു അത്ഭുതവും ഒപ്പം ഒരു ശാപവുമായി മാറിയിരിക്കുന്നു. സംഭവത്തില്‍ രക്ഷപ്പെട്ട ഏകയാളായ വിശ്വാസ്‌കുമാര്‍ രമേശാണ് കടുത്ത മാനസീകവ്യഥയില്‍ ജീവിക്കുന്നത്. ലണ്ടനിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12-ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം ബി.ജെ. മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങി. വിമാനത്തിലുണ്ടായിരുന്ന 241 പേരില്‍, എമര്‍ജന്‍സി എക്സിറ്റിന് സമീപം 11 എ സീറ്റിലിരുന്ന രമേശ് മാത്രമാണ് ജീവനോടെ പുറത്തുവന്നത്. ഏതാനും സീറ്റുകള്‍ക്കപ്പുറമിരുന്ന അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ അജയ് അപകടത്തില്‍ മരിച്ചു. ”ഞാന്‍ മാത്രമാണ് രക്ഷപ്പെട്ടയാള്‍. എങ്കിലും എനിക്കിതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊരു…

    Read More »
  • നവകേരളത്തിലേക്കുള്ള യാത്രയില്‍ കണ്ണി ചേരേണ്ടത് അനിവാര്യം: വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ കേരളത്തെ മാറ്റി മറിക്കുന്നതിന്റെ തുടക്കമെന്നു മന്ത്രി കെ. രാജന്‍; അക്കാദമികളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തി ഏകോപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍; നിറഞ്ഞ സദസില്‍ ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച

    തൃശൂര്‍: നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതില്‍ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയില്‍ സംഘടിപ്പിച്ച വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി, സാമൂഹികനീതിയില്‍ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാല്‍വയ്പ്പും അതിന്റെ ചരിത്രവും കേരളത്തിനുണ്ട്.   ശ്രീനാരായണഗുരു അടക്കമുള്ള നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിച്ച സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്‌കൂളിന്റെ ചരിത്രം വിസ്മരിക്കാനാവാത്തതാണ്. എഴുത്തുകളും വായനകളും നാടക പ്രസ്ഥാനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം മലയാളിയുടെ നവോത്ഥാനത്തെ കൂടുതല്‍ ശക്തമാക്കി. എന്നാല്‍ കേരളം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹാസഞ്ചയത്തിനുചുറ്റും അഗ്‌നിഗോളങ്ങള്‍പോലെ എഴുത്തിലും വായനയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികള്‍…

    Read More »
  • മമ്മൂട്ടി സൂഷ്മാഭിനയംകൊണ്ട് അമ്പരപ്പിച്ചു; ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപ്രേരിതം; അവര്‍ അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല; കുട്ടികളുടെ സിനിമകള്‍ ഇല്ലാത്തത് വേദനിപ്പിക്കുന്നു; 28 സിനിമകളില്‍ നിലവാരമുള്ളത് 10 ശതമാനത്തിനു മാത്രം; ഡലലോഗിനും അവാര്‍ഡ് ഏര്‍പ്പെടുത്തണം: ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രകാശ് രാജ്

    തൃശൂര്‍: കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അലിയും വിജയരാഘവനും എ.ആര്‍.എം സിനിമയില്‍ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ച വച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്‌കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്ന് ജൂറി ചെയര്‍പേഴ്‌സനും നടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ തനിക്ക് പോലും അസൂയ തോന്നി. അദ്ദേഹത്തിന്റെ അഭിനയത്തിലെ കണ്‍ട്രോള്‍ പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ ഇത് ചാരിറ്റി പ്രവര്‍ത്തനമല്ല, മികച്ചവര്‍ക്ക് നല്‍കുകയാണ് ജൂറിയുടെ കര്‍ത്തവ്യം. ദേശീയ അവാര്‍ഡ് നല്‍കുന്നതില്‍ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാര്‍ഡിന് മമ്മൂട്ടിയുടെ രാഷ്ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരും ദേശീയ അവാര്‍ഡ് ജൂറിയുമൊന്നും മമ്മുക്കയെ അര്‍ഹിക്കുന്നില്ലെന്നും മറുപടി നല്‍കി. കുട്ടികളുടെ സിനിമകള്‍ വേണം ചലച്ചിത്ര പ്രവര്‍ത്തകര്‍ കുട്ടികളുടെ സിനിമയെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍പേഴ്‌സണ്‍ പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാര്‍ഡില്ല. ഈ സമൂഹം മുതിര്‍ന്നവരുടേത് മാത്രമല്ല, കുട്ടികളുടേത് കൂടിയാണ്.…

    Read More »
Back to top button
error: