LIFE
-
ചുണ്ടുകള്‍ വരണ്ടുപോകും ശൈത്യകാലം മറക്കണ്ട ഈ വിദ്യകള്‍ ഇങ്ങനെ ചെയ്താല്‍ വരണ്ടുപോകില്ല ചുണ്ടുകള്‍ ഈ തണുപ്പുകാലത്ത്..
ചുണ്ടുകള്‍ വരണ്ടുപോകും ശൈത്യകാലം മറക്കണ്ട ഈ വിദ്യകള്‍ ഇങ്ങനെ ചെയ്താല്‍ വരണ്ടുപോകില്ല ചുണ്ടുകള്‍ ഈ തണുപ്പുകാലത്ത്.. അമ്മേ എന്റെ ചുണ്ടുകള്‍ കണ്ടോ ആകെ വരണ്ടു വൃത്തികേട് ആയിരിക്കുന്നു .. എന്താ ചെയ്യുക.. മകളുടെ പരാതി അമ്മ ചിരിച്ചു. പിന്നെ പറഞ്ഞു – തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ടു പോകുന്നത് സ്വാഭാവികമാണ്. അതിനിത്ര ടെന്‍ഷനടിക്കാന്‍ ഒന്നുമില്ല. അമ്മ തണുപ്പുകാലത്തേക്കാള്‍ കൂളായി ഇതു പറയുന്നത് കേട്ട് മകള്‍ അമ്പരന്ന് അമ്മയെ നോക്കി. വീണ്ടും ഒരു ചെറു ചിരിയോടെ അമ്മ തുടര്‍ന്നു.. നീ അടുക്കളയില്‍ കയറ്, അവിടെയുണ്ട് നിന്റെ ചുണ്ടുകള്‍ സുന്ദരമാക്കാനുള്ള പൊടിക്കൈകള്‍. ഈ തണുപ്പുകാലത്ത് തന്നെ അമ്മ അടുക്കളയില്‍ കയറ്റി പണിയെടുപ്പിക്കാന്‍ ഉള്ള തന്ത്രമാണോ എന്ന് മകള്‍ സംശയിച്ചു. അതു മനസ്സിലാക്കിയ അമ്മ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു എല്ലാം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നാണ് മോളെ… മകളുടെ കൈയും പിടിച്ച് അമ്മ നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ഷെല്‍ഫില്‍ ഇരുന്ന് തേന്‍ കുപ്പിയെടുത്ത് അവള്‍ക്കു കൊടുത്തു. പിന്നെ…
Read More » -
എങ്ങനെയാണ് അല്‍ക്വയ്ദ ബന്ധമുള്ള ജിഹാദി ഗ്രൂപ്പ് മാലിയെ മുട്ടുകുത്തിക്കുന്നത്? അല്‍ക്വയ്ദയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന് ആശങ്ക; സൈന്യം പിടിച്ചു നില്‍ക്കുന്നത് തലസ്ഥാനത്തു മാത്രം; ഗ്രാമങ്ങളും വഴികളും ഉപരോധിച്ച് ജെഎന്‍ഐഎം
മാലി: ഏറ്റുമുട്ടലിലൂടെ ഒസാമാ ബിന്‍ ലാദനെ വധിച്ചതിനുശേഷം നിര്‍ജീവമായ അല്‍-ക്വയ്ദ വീണ്ടും സജീവമാകുന്നെന്നു റിപ്പോര്‍ട്ട്. ഭരണത്തിന്റെ അസ്ഥിരത മുതലെടുത്ത് മാലിയിലെ ജമാഅത്ത് നുസ്‌റത്ത് അല്‍-ഇസ്ലാം വാല്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയുടെ മറവിലാണ് മാലിയിലെമ്പാടും അല്‍ ക്വയ്ദ പിടിമുറുക്കുന്നതെന്നു ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കിലും ഇതുവരെയും ഒരു രാജ്യത്തിന്റെ നിയന്ത്രണം അല്‍ക്വയ്ദ കൈക്കലാക്കിയിരുന്നില്ല. തീവ്രവാദ സംഘടനയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു അവസ്ഥയിലേക്കാണു മാലി നീങ്ങുന്നതെന്നു സുരക്ഷാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി മാലിയുടെ തെക്കന്‍ മേഖലകളിലേക്കു നീങ്ങുന്ന തീവ്രവാദികള്‍ തലസ്ഥാനം വളയുകയും പ്രധാന വിതരണ മാര്‍ഗങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഇന്ധനക്ഷാമം, ഭക്ഷ്യ ഉപരോധങ്ങള്‍, കുതിച്ചുയരുന്ന വിലകള്‍ എന്നിവ ബമാകോയിലെ ദൈനംദിന ജീവിതത്തെ തളര്‍ത്തുന്നു. വിപണികള്‍ വരണ്ടു. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് നഗരത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. തീവ്രവാദികള്‍ ഗ്രാമപ്രദേശങ്ങളിലുടനീളം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും നികുതി പിരിക്കുകയും താല്‍ക്കാലിക കോടതികള്‍ പോലും സ്ഥാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാലിയില്‍ ‘നിഴല്‍…
Read More » -
നിലമ്പൂര്‍ പ്രചാരണത്തിന് എത്തിയില്ല, സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തിയില്ല; ആശാ സമരത്തെ അനുകൂലിച്ചു; പ്രേംകുമാര്‍ തെറിച്ചത് സിപിഎമ്മിന്റെ അതൃപ്തിയില്‍; പുതിയ കമ്മിറ്റി വരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്ന് നടന്‍ പ്രേംകുമാറിനെ ഒഴിവാക്കിയത് സിപിഎമ്മിന്റെ അതൃപ്തിയെത്തുടര്‍ന്നെന്ന് സൂചന. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ പ്രചാരണത്തിന് അണിനിരത്തണമെന്നും സിപിഎം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇത് അവഗണിച്ചതോടെയാണ് അതൃപ്തി പ്രകടമായത്. ആശാസമരത്തിന് അനുകൂലമായ പരാമര്‍ശവും പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് നീക്കാന്‍ കാരണമായി. പുതിയ കമ്മിറ്റി വരുന്നത് പ്രേംകുമാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയത്. റസൂല്‍ പൂക്കുട്ടിയാണ് പുതിയ ചെയര്‍മാന്‍. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തനിക്ക് അറിയിപ്പ് കിട്ടിയതെന്നും രാവിലെ വന്ന് താന്‍ ചുമതലയേറ്റെന്നുമായിരുന്നു റസൂല്‍ പൂക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പലവിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌കര്‍ ജേതാവും…
Read More » -
ട്രംപിന്റെ ആണവായുധ പരീക്ഷണ പ്രഖ്യാപനത്തിനു പിന്നില്‍ റഷ്യയുടെ ഈ മിസൈല്‍; 9M729 നിര്‍ത്താതെ സഞ്ചരിക്കുക 2500 കിലോമീറ്റര്‍; ആണവ പോര്‍മുനകളും വഹിക്കും; ലോകത്താദ്യമായി ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മിസൈലുകളും പരീക്ഷിച്ചു; ലക്ഷ്യം യൂറോപ്പെന്നു വിദഗ്ധര്‍
ലണ്ടന്‍: ആണവായുധങ്ങളുടെ കാര്യത്തില ട്രംപിന്റെ മനം മാറ്റത്തിനു പിന്നില്‍ റഷ്യയുടെ ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യയെന്നു റിപ്പോര്‍ട്ട്. ഭൂമിയില്‍നിന്നു വിക്ഷേപിക്കാവുന്ന 9എം729 എന്ന മിസൈലിന്റെ പേരിലാണ് മനം മാറ്റമെന്നു യുക്രൈന്‍ വിദേശകാര്യ മന്ത്രിയും സാക്ഷ്യപ്പെടുത്തുന്നു. ഓഗസ്റ്റ് ആരംഭിച്ചശേഷം 23 തവണയാണു യുക്രൈനെതിരേ റഷ്യ മിസൈല്‍ പ്രയോഗിച്ചത്. ഇതിനുമുമ്പ് 2022ല്‍ ആണ് സമാന മിസൈല്‍ റഷ്യ പ്രയോഗിച്ചത്. എന്നാല്‍, ഇതേക്കുറിച്ചു റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റയടിച്ച് 2500 കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുള്ള മിസൈല്‍ യാഥാര്‍ഥത്തില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നതാണു വസ്തുത. 2019ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) കരാറില്‍നിന്ന് അമേരിക്ക പിന്‍മാറി. കരാറിന്റെ ഭാഗമായി 500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കരുത് എന്നതായിരുന്നു. ഇതു ലംഘിച്ചെന്നാണു ട്രംപ് ആരോപിക്കുന്നത്. റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. റഷ്യയുടെ 9എം729 മിസൈലിന് ആണവപോര്‍മുനകളുമായി നിര്‍ത്താതെ 2500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നു മിസൈല്‍ ത്രെട്ട് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഒക്‌ടോബര്‍ അഞ്ചിന്…
Read More » -
ഭീകരവാദം കയറ്റുമതി ചെയ്യാനുള്ള ശേഷി തീര്‍ന്നു; ഖമേനിയുടെ ആജ്ഞകള്‍ക്കും പഴയ കരുത്തില്ല; അഴിമതിയും അടിച്ചമര്‍ത്തലും എതിരാളികളെന്ന് തിരിച്ചറിയുന്ന പുതുതലമുറ; ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടെ ഇറാന്‍ കടുത്ത തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്; റിയാലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍
ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ അടിമുടി ചിതറിയതിനു പിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധംകൂടി എത്തിയതോടെ ഇറാന്‍ തകര്‍ച്ചയിലേക്കു നീങ്ങുന്നെന്നു റിപ്പോര്‍ട്ട്. രാജ്യത്തു പ്രതിഷേധങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയുടെ സ്വാധീനത്തിനും ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്ന, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തോടെയാണ് യഥാര്‍ഥത്തില്‍ ഇറാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിനു പിന്നാലെ അദ്ദേഹം ഇതിഹാമായി മാറിയെങ്കിലും അതിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്. 2020 ജനുവരിയില്‍ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഖമേനി പിന്‍ഗാമിയായി നിയമിച്ച അദ്ദേഹത്തിന്റെ ജനറല്‍ ഇസ്മായില്‍ ഖാനിക്കുപക്ഷേ അതേ ‘കരിസ്മ’ നിലനിര്‍ത്താനും കഴിഞ്ഞിട്ടില്ല. സാമ്പത്തികമായും ധാര്‍മികമായും തകര്‍ന്ന രാജ്യം ഇസ്ലാമിക വിപ്ലവം കഷ്ടിച്ചു നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇസ്രയേല്‍ ചാരന്‍മാരെന്ന് ആരോപിച്ച് ഒരു വിഭാഗത്തിനെതിരേ വിചാരണയും വധശിക്ഷയും വ്യാപകമാക്കിയത്. സുലൈമാനി ഒരു സൈനിക കമാന്‍ഡറിനപ്പുറം നയതന്ത്രം, മാനസിക യുദ്ധം,…
Read More » -
മുഖ്യമന്ത്രി ആണുംപെണ്ണും കെട്ടവന്‍; പിണറായിക്കെതിരേ പിഎം ശ്രീയില്‍ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണുംകെട്ടവനാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പരാമർശം. ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുകയാണ് കേരളം. ഒരു പുരുഷനാണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. കോടികള്‍ തന്നാലും ഈ വര്‍ഗീയ വിഷം പശ്ചിമബംഗാളിലേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം, അല്ലെങ്കില്‍ പെണ്ണാവണം. ഇത് രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. അതാണ് നാമിന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള ഏക വനിതാ മലയാളിയായി ഷഫീന യൂസഫലി; പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍; കലാകാരന്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ച് ശ്രദ്ധേ നേടി; സാമൂഹിക സേവന രംഗത്തും സജീവം
അബുദാബി: യു.എ.ഇയില്‍ രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, എമിറാത്തി ഒളിംപ്യന്‍ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലിയുടെ മകള്‍ ഷഫീന യൂസഫലയാണ് പട്ടികയിലെ ഏക മലയാളി. യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, യു.എ.ഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിന്‍ത് അബ്ദുള്ള അല്‍ മസ്രൂയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ. അമല്‍ എ. അല്‍ ഖുബൈസി, യു.എ.ഇ സഹമന്ത്രി ഷമ്മ അല്‍ മസ്രുയി എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. ഐ.യു.സി.എന്‍ പ്രസിഡന്റ് റാസന്‍ അല്‍ മുബാറക്ക്, ദുബായ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മനേജിംഗ് ഡയറക്ടര്‍ മോന അല്‍…
Read More » -
ശരിക്കും കേരളം അതിദാരിദ്ര്യ മുക്തമോ? ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്ന് ജനങ്ങളെ കൈപിടിച്ചുയർത്തിയോ? വാസ്തവം എന്താണ്..?
കേരളപ്പിറവി ദിനമായ ഇന്ന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു പുതിയ കേരളമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അവസാനത്തെയാളുടെ പ്രശ്നവും പരിഹരിക്കപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ദരിദ്രരുടെയെണ്ണം ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് എത്തപ്പെട്ടുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞു. എന്നാൽ നിരവധി ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്നും ജനങ്ങളെ കൈപിടിച്ചുയർത്തിയോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകത്തിനാണോ അരങ്ങൊരുങ്ങുന്നത്? നാം ഇന്ന് പരിശോധിക്കുന്നു കേരളം അതിദാരിദ്ര്യ മുക്തമോ? > ആശമാരുടെ കത്തിന്റെ ഉള്ളടക്കം ഏതാനും ദിവസങ്ങൾക്ക് മുൻപ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ സർക്കാരിന്റെ കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മഹാനടന്മാർക്ക് കത്തയച്ചിരുന്നു. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ…
Read More » -
‘അതിദാരിദ്ര്യം മാറിയെങ്കിലും ദാരിദ്ര്യം മാറുന്നില്ല; മുഖ്യമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളി അതാണ്, കേരളത്തിന് എന്നേക്കാള്‍ ചെറുപ്പം; സാഹോദര്യവും സാമൂഹിക ബോധവും സംസ്ഥാനത്തിന്റെ നേട്ടം’: അതിദാരിദ്ര്യ പ്രഖ്യാപന വേദിയില്‍ മമ്മൂട്ടി
തിരുവനന്തപുരം: അതിദാരിദ്ര്യം മാത്രമെ മാറുന്നുള്ളു, ദാരിദ്ര്യം മാറിയിട്ടില്ലെന്നു നടന്‍ മമ്മൂട്ടി. സാമൂഹ്യജീവിതം വികസിക്കണം. മുഖ്യമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി അതാണ്’. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. ദാരിദ്ര്യം തുടച്ചുമാറ്റിയാലെ വികസനം സാധ്യമാകൂ. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം. എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയില്‍ എത്തുന്നത്, സന്തോഷം. കേരളം എന്നെക്കാള്‍ ചെറുപ്പമാണ്. സാഹോദര്യവും സാമൂഹിക ബോധവുമാണ് കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം. മാസങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു. ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ നിറവേറ്റുമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു. കേരളം അതിദാരിദ്ര്യമുക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രഖ്യാപനം തട്ടിപ്പല്ല. യഥാര്‍ത്ഥ പ്രഖ്യാപനമാണ്. തട്ടിപ്പെന്ന നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം ഇന്ന് കേട്ടു. അതിലേക്ക് കൂടുതല്‍ പോകുന്നില്ല. അസാധ്യം എന്നൊന്നില്ലെന്ന് തെളിഞ്ഞു. എല്ലാവരും പൂര്‍ണമായി പദ്ധതിയുമായി സഹകരിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം പിറന്നു. മമ്മൂട്ടിയുടെ സാന്നിധ്യം അതീവ സന്തോഷം…
Read More »
