Newsthen Special
-
സിനിമാ സംഗീതങ്ങൾ അവസാനിക്കുന്നുവോ: ഗായകൻ ജി വേണുഗോപാലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഗൗരവതരം: ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രസ്താവനയിൽ പ്രതികരണം
തിരുവനന്തപുരം : ഇന്ത്യൻ സിനിമ സംഗീതത്തെക്കുറിച്ച് ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച, പലതലങ്ങളിൽ തൊടുന്ന കുറിപ്പ് സിനിമാ സംഗീതങ്ങൾ അസ്തമിക്കുന്നുവോ എന്ന ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് വേണുഗോപാൽ എഫ് ബി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ സംഗീതത്തിൽ പ്രത്യേകിച്ച് ബോളിവുഡ് സിനിമ സംഗീതത്തിൽ നിലനിൽക്കുന്ന രീതികളും ചിട്ടകളും ചട്ടങ്ങളും നിയന്ത്രണങ്ങളും അപ്രമാദിത്വങ്ങളും വേണുഗോപാൽ തുറന്നടിച്ചിട്ടുണ്ട്. ഗായകർക്ക് വേണ്ടത്ര പ്രതിഫലം കിട്ടാത്ത സ്ഥിതി വരെ ബോളിവുഡിൽ ഉണ്ടെന്ന് വേണുഗോപാൽ സൂചിപ്പിക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ടാകാം അരിജിത് സിങ്ങ് സിനിമ പിന്നണി ഗാനരംഗം വിടാൻ തീരുമാനിച്ചത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിക്കുന്നു. ഈയൊരു ട്രെൻഡ് മലയാള സിനിമയിലേക്ക് എത്തുന്നുണ്ടെന്നും സിനിമാ സംഗീതത്തേക്കാൾ സമാന്തര സംഗീതം കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞെന്നും പല മ്യൂസിക് ബാന്റുകൾക്കും കേരളത്തിൽ പ്രചാരം വർദ്ധിച്ചത് ഇതുകൊണ്ടാണെന്നും വേണുഗോപാൽ വിലയിരുത്തുന്നു.സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ…
Read More » -
കൊളംബിയയിലും വിമാനദുരന്തം; അപകടത്തില്‍ കൊല്ലപ്പെട്ടത് പതിനഞ്ചു പേര്‍; മരിച്ചവരില്‍ കൊളംബിയന്‍ പാര്‍ലമെന്റ് അംഗവും
കൊളംബിയ: ഇന്ത്യയിലെ വിമാനദുരന്തത്തിന് പിന്നാലെ കൊളംബിയയിലും വിമാനാപകടം കൊളംബിയയില്‍ വിമാനം തകര്‍ന്ന് 15 പേര്‍ കൊല്ലപ്പെട്ടു. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശത്തെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 13 യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കൊളംബിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊളംബിയന്‍ പാര്‍ലമെന്റ് അംഗം അടക്കമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
Read More » -
അജിത് പവാറിന്റെ മരണം: വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു; ഓഫീസില്‍ ഉദ്യോഗസ്ഥരുടെ പരിശോധന
ന്യൂഡല്‍ഹി;അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആര്‍ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാല്‍പൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആര്‍ കമ്പനി ഓഫീസില്‍ ഉദ്യോ?ഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം ഡല്‍ഹിയിലെ വിഎസ്ആര്‍ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ഡല്‍ഹി മഹിപാല്‍പൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആര്‍ കമ്പനി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. രോഹിത് സിങ്, വിജയ കുമാര്‍ സിങ് എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. കമ്പനി വിവിധ നഗരങ്ങളിലായി 18 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്നലെയാണ് മുംബൈയില്‍ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ വിമാനം തകര്‍ന്നുവീണ് അജിത് കുമാറും വിമാനത്തിലുണ്ടായിരുന്നവരും കൊല്ലപ്പെട്ടത്. അതേസമയം, ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം സമര്‍പ്പിച്ചേക്കും.…
Read More » -
പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകള്‍; സ്പ്രിംക്ലര്‍ മുതല്‍ ചൂരല്‍മല ടൗണ്‍ഷിപ്പും ദുരിതാശ്വാസ നിധിയും കടന്ന് ‘അവന്‍, ഇവന്‍ വരെ’; സഭയിലും തുടരുന്ന നുണകളുടെ പരമ്പര; മാധ്യമങ്ങളില്‍ പരിഹാസ്യ കഥാപാത്രമായി വി.ഡി. സതീശന്‍; എല്ലാം പൊളിഞ്ഞിട്ടും തിരുത്തില്ല
തിരുവനന്തപുരം: പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റ സഭയിലെ പ്രസംഗം പ്രതിപക്ഷത്തിനും നാണക്കേടാകുന്നു. സഭയ്ക്ക് അകത്തും പുറത്തും വി.ഡി. സതീശനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, ശിവന്‍ കുട്ടിയെ വിമര്‍ശിച്ചിട്ടില്ലെന്നും അല്‍പം കടന്നു കയറി പറയുകയാണു ചെയ്തതെന്നും പറഞ്ഞു സതീശന്‍ തടിയൂരാനാണു ശ്രമിച്ചത്. അവന്‍ ഇവന്‍ എന്നൊന്നും പറഞ്ഞിട്ടില്ല. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണ്. സോണിയ ഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രിയും പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവന്‍, ഇവന്‍ എന്നു പറയുന്ന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിട്ടും നുണപ്രചാരണം തിരുത്താന്‍ സതീശന്‍ തയാറായിട്ടില്ല. ഇതിനു മുമ്പും സതീശന്റെ നുണകള്‍ വലിയ ചര്‍ച്ചയായിരുന്നു. വയനാട്ടില്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകളില്‍ 300 എണ്ണം കോണ്‍ഗ്രസ് നിര്‍മിക്കുന്നതാണെന്നായിരുന്നു സതീശന്റെ വാദം. ഏറെ പരിഹാസ്യമായ വാദമായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ദുരിതബാധിതര്‍ക്കു നിര്‍മിച്ചു നല്‍കുമെന്നു പറഞ്ഞ 30 വീടുകള്‍ക്കുള്ള സ്ഥലമേറ്റെടുപ്പു പോലും പൂര്‍ത്തിയായിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സതീശന്റെ മറുപടി. വയനാടു ദുരിതത്തെത്തുടര്‍ന്നു…
Read More » -
ഒരുവര്‍ഷം മുമ്പ് മരവിപ്പ് മാറ്റണമെന്ന ശിപാര്‍ശ നല്‍കിയത് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍; ക്രെഡിറ്റ് അടിച്ചുമാറ്റി സുരേഷ് ഗോപി; ഗുരുവായൂര്‍- തിരുനാവായ പാതയ്ക്ക് പുതുജീവന്‍; ഇനി സ്ഥലം ഏറ്റെടുപ്പ് യുദ്ധം; സര്‍വേയും പാതിവഴിയില്‍
തൃശൂര്‍: മൂന്നു പതിറ്റാണ്ടായി വാഗ്ദാനങ്ങളില്‍ ഒതുങ്ങിയ ഗുരുവായൂര്‍- തിരുനാവായ പാതയ്ക്കു വീണ്ടും ജീവന്‍ വയ്ക്കുന്നു. പദ്ധതി മരവിപ്പിച്ച 2019ലെ നടപടി റെയില്‍വേ റദ്ദാക്കി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണു നടപടി. ജനങ്ങളുടെ ആയിരക്കണക്കിനു നിവേദനങ്ങളാണു ലഭിച്ചതെന്നും ആവശ്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി നേരിട്ടു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി മരവിപ്പ് (ഡീ-ഫ്രീസിംഗ്) നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂണില്‍തന്നെ മരവിപ്പിക്കല്‍ റദ്ദാക്കണമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിംഗ് റെയില്‍വേ ബോര്‍ഡിനു ശിപാര്‍ശ നല്‍കിയിരുന്നു. തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരിലേക്കു സുഗമമായി എത്താനുള്ള റെയില്‍മാര്‍ഗമെന്ന നിലയില്‍ തിരുനാവായ പാതയെ പരിഗണിക്കാമെന്നായിരുന്നു ശിപാര്‍ശ. 35 കിലോമീറ്ററോളം വരുന്ന പദ്ധതിയുടെ ഇഴച്ചില്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ മരവിപ്പിച്ചത്. കഴിഞ്ഞ ബജറ്റുകളില്‍ ഗുരുവായൂര്‍- തിരുനാവായ പാതയ്ക്ക് 45 കോടിയോളം വകയിരുത്തിയെങ്കിലും ഉത്തരവ് നിലനിന്നതിനാല്‍ തുക വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. 1982ല്‍ ആണ് പദ്ധതിയുടെ പ്രഖ്യാപനം ആദ്യം വന്നത്. ഗുരുവായൂര്‍-കുറ്റിപ്പുറം…
Read More » -
പിഴയടക്കാതെ ഒഴിയാനാകുമോ: തലസ്ഥാനത്ത് ബിജെപി നേതൃത്വം തലപുകയ്ക്കുന്നു: പിഴയ്ക്കാൻ നോട്ടീസ് ലഭിച്ച അഞ്ച് ദിവസം ആകുമ്പോഴും ബിജെപിക്ക് കുലുക്കമില്ല
തിരുവനന്തപുരം : പിഴ അടച്ചില്ലെങ്കിൽ അത് നിയമലംഘനവും അടച്ചാൽ അഭിമാനക്ഷതവും ആവുമെന്ന സ്ഥിതിയിലാണ് തലസ്ഥാനത്തെ ബിജെപി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അനുമതി ഇല്ലാതെ ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനു ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ അടയ്ക്കണോ അടക്കേണ്ടയോ എന്ന തീരുമാനത്തിൽ ഇനിയും ബിജെപി നേതൃത്വം എത്തിയിട്ടില്ല. തങ്ങളുടെ പാർട്ടി ഭരിക്കുന്ന കോർപ്പറേഷൻ തങ്ങൾക്കെതിരെ പിഴ ചുമത്തിയതിന്റെ ക്ഷീണം ബിജെപി ജില്ലാ കമ്മിറ്റിക്ക് വലിയ ആഘാതം ആയിട്ടുണ്ട്. അതുകൊണ്ടാണ് പിഴ ഒടുക്കുന്ന കാര്യത്തിൽ രണ്ടു മനസ്സ് വന്നിരിക്കുന്നത്. പിഴ ഒടുക്കാതിരിക്കാനാവില്ല എന്ന് അറിയാമെങ്കിലും അങ്ങനെ ചെയ്താൽ അത് പാർട്ടിക്ക് മറ്റു പാർട്ടിക്കാരുടെ മുന്നിലുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് പിഴ അടക്കുന്നതിൽ കാലതാമസം വന്നിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് നല്‍കി അഞ്ചു ദിവസമായിട്ടും ഇത് വരെ പിഴയടച്ചില്ല. വിഷയത്തില്‍ ഹൈക്കോടതി…
Read More » -
സുപ്രീം കോടതിയും ശരിവെച്ചു : നീലലോഹിതദാസൻ നാടാർ കുറ്റവിമുക്തൻ തന്നെ : നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി തള്ളാതെ സുപ്രീംകോടതി
ന്യൂഡൽഹി: ഒടുവിൽ സുപ്രീം കോടതിയും ശരിവെച്ചു, മുൻമന്ത്രി നീലലോഹിതദാസൻ നാടാർ കുറ്റവിമുക്തൻ തന്നെയെന്ന്. നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി ശരി വെച്ച് സുപ്രീംകോടതി പരാതിക്കാരിയുടെ ഹർജി തള്ളി. ഹൈക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. പരാതി നല്കാൻ രണ്ട് വർഷം കാലതാമസമുണ്ടായതായി ഹർജി പരിഗണിക്കവേ ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പരാതിക്കാരിയുടെ വാദങ്ങളിൽ സ്ഥിരതയില്ലെന്നും മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ സ്റ്റേറ്റ്മെന്റും, അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും തമ്മിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും കോടതി കണ്ടെത്തി. കേസിന് ആസ്പദമായ ലൈംഗികാതിക്രമം ഉദ്യോഗസ്ഥയ്ക്കെതിരേ 1999 ഫെബ്രുവരി 27ന് ഉണ്ടായി എന്നാണ് ആരോപണം. കേരള വനംവകുപ്പിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങാൻനേരം മോശമായി പെരുമാറി എന്നുമാണ് പരാതി. 2002 ഫെബ്രുവരിയിൽ നീലലോഹിതദാസനെതിരേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ…
Read More » -
അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് : പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം: സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും ഇനി അമേരിക്കൻ പൗരന്മാർ മാത്രം: നിർദ്ദേശം നൽകി ടെക്സാസ ഗവർണർ
ടെക്സാസ്: പഠിപ്പും കഴിവുമുള്ള അമേരിക്കക്കാർ ജോലിയില്ലാതെ തെക്കുവടക്ക് നടക്കുന്നത് ഒഴിവാക്കാനാണ് എന്ന പ്രഖ്യാപനത്തോടെ അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് എന്ന കർശന നിലപാടുമായി അമേരിക്ക മുന്നോട്ടുപോകുമ്പോൾ ആധിയേറുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിൽ അന്വേഷികൾക്ക്. സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ടെക്സാസ ഗവർണർ. അമേരിക്കൻ പൗരന്‍മാരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് നിർദ്ദേശത്തേക്കുറിച്ച് വിശദമാക്കുന്നത്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ റിപ്പബ്ലിക്കൻ ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഫെഡറൽ പ്രോഗ്രാമിലെ ദുരുപയോഗങ്ങൾ തടയുന്നതിനും അമേരിക്കക്കാർക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവ്വകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലയാണ് നിർദ്ദേശം. ടെക്സസ് സമ്പദ്‌വ്യവസ്ഥ ടെക്സസിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്. യോഗ്യരായ…
Read More »

